എ. യു. പി. എസ്. ഉദിന‌ൂർ എടച്ചാക്കൈ

Schoolwiki സംരംഭത്തിൽ നിന്ന്
എ. യു. പി. എസ്. ഉദിന‌ൂർ എടച്ചാക്കൈ
വിലാസം
എടച്ചാക്കൈ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201712556




ചരിത്രം

 1940 കളില്‍ എല്‍.പി. സ്കൂളായാണ് ആരംഭിച്ചത്. എടച്ചാക്കൈ പ്രദേശത്തെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി ആരംഭിച്ച വിദ്യാലയം സ്ഥാപിച്ചത് വ്യവസായ പ്രമുഖനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന ടി. റംസാന്‍ ഹാജിയായിരുന്നു.എടച്ചാക്കൈ അല്‍ അമീന്‍ യത്തീംഖാനയിലെ നൂറുകണക്കിന് കുട്ടികള്‍ ഉള്‍പ്പെടെ ഉദിനൂര്‍ കിനാത്തില്‍, മാച്ചിക്കാട്, മുതിരക്കൊവ്വല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുളള കുട്ടികള്‍ ഇവിടെ പഠിച്ചിരുന്നു. അഞ്ചു വരെ പഠനം പൂര്‍ത്തിയായവര്‍ക്ക് തുടര്‍ വിദ്യാഭ്യാസം തടസ്സമാകുന്ന സാഹചര്യത്തില്‍ 1979 ലാണ് ഇത് യു.പി. സ്കൂളായി ഉയര്‍ത്തിയത്. ഇപ്പോള്‍ യത്തീംഖാന പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് ആരംഭിച്ച വിദ്യാലയം മികച്ച ഭൗതിക സൗകര്യങ്ങളുമായാണ് ഇന്നത്തെ കെട്ടിടത്തിലേക്ക് മാറിയത്. ഒന്നു മുതല്‍ ഏഴുവരെ ക്ലാസ്സുകളില്‍ 350 ലധികം കു്ട്ടികള്‍ ഇന്നിവിടെ പഠിച്ചു വരുന്നുണ്ട്. ആയിറ്റി, പടന്ന തെക്കേക്കാട്, ഇടയിലക്കാട് തുടങ്ങിയ എല്‍. പി. സ്കൂളുകളില്‍ നിന്ന് യു.പി. സ്കൂള്‍ പഠനത്തിനായി ഈ വിദ്യാലയത്തെയാണ ആശ്രയിക്കുന്നത്.

ഭൗതികസൗകര്യങ്ങള്‍

 ഉദിനൂര്‍- പടന്ന പാതയോരത്ത് എടച്ചാക്കൈയില്‍ മൂന്ന് ഏക്കര്‍  ഭൂമിയിലാണ്  സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഒന്നുമുതല്‍ ഏഴു വരെ 13 ക്ലാസ്സുകളാണ് ഇവി്ടെ പ്രവര്‍ത്തിക്കുന്നത്. രണ്ട് കെട്ടിടങ്ങളിലായ് 14 ക്ലാസ്സു മുറികള്‍ പ്രവര്‍ത്തിക്കുന്നു. വിശാലമായ കളിസ്ഥലം , നല്ല ശുദ്ധജലം ലഭിക്കുന്ന കിണര്‍, കുടിവെള്ള സൗകര്യം , പൂര്‍വ്വ വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ചു നല്‍കിയ അസംബ്ലി ഹാള്‍, പ്രീപ്രൈമറി വിഭാഗത്തിന് പ്രത്യേക കെട്ടിടം , വിദ്യാഭ്യാസ വകുപ്പിന്‍റെ സഹായത്തോടെ നിര്‍മ്മിച്ച പാചക ശാല, അഞ്ചു ക്ംപ്യൂട്ടറുകളും  ലാപ് ടോപ്പും ഉള്‍പ്പെട്ട കംപ്യൂട്ടര്‍ ലാബ് , ബ്രോഡ്ബാന്‍റ് സൗകര്യം എന്നിവയും  സ്കൂളില്‍ ഉണ്ട്.സ്കൂളിന് സ്വന്തമായി രണ്ടു വാഹനങ്ങളും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കലാകായിക പ്രവൃത്തി പരിചയ മേളകളില്‍ മികച്ച പരിശീലനം ഉപജില്ലാ കലോല്‍സവത്തില്‍ മികച്ച വിജയം വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികള്‍ക്ക് സൗജന്യയാത്രാ സൗകര്യം തൈക്കോണ്ട പരിശീലനം അബാക്കസ് പരിശീലനം ജൈവ കൃഷി പോഷണം പോഷക സമൃദ്ധമായ ഉച്ചഭക്ഷണം പ്ലാസ്റ്റിക് രഹിത കാമ്പസ് മികച്ച പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മ ശുചിത്വ സേന എക്കോ ക്ലബ്ബ് കൗണ്‍സിലിംഗ് സെന്‍റര്‍

മാനേജ്‌മെന്റ്

എടച്ചാക്കൈയിലെ സാമൂഹ്യ വിദ്യാഭ്യാസ പ്രവര്‍ത്തകനും വ്യവസായിയുമായിരുന്ന ടി. റംസാന്‍ ഹാജി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യ എന്‍. ബി. സുഹറയാണ് മാനേജര്‍

മുന്‍സാരഥികള്‍

സ്കൂളിന്‍റെ മുന്‍ പ്രധാന അധ്യാപകര്‍ ശ്രീധരന്‍ നമ്പൂതിരി വി.വി. നാരായണന്‍ നായര്‍ പി. രാമചന്ദ്രന്‍ എ.നാരായണന്‍, സി.പി. തങ്കമണി, കെ. മുരളി ഇ. രാഘവന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോക്ടര്‍മാരായ ജി.എസ് അബ്ദുള്‍ ഖാദര്‍, പി.കെ. മുഹമ്മദ്, എന്‍.ബി. മിദ്ലജ്, പി.കെ. മുനീര്‍,ജില്ലാ പഞ്ചായത്ത്അംഗം പി.സി. സുബൈദ, പടന്ന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.കെ. സുബൈദ, മുസ്ലീ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍,501 പേരെ  പങ്കെടുപ്പിച്ചുകൊണ്ട് ഒപ്പന കളിപ്പിച്ച് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിസില്‍ ഇടം പിടിച്ച ഒപ്പന പരിശിലകന്‍ എം.ടി.പി. ജുനൈദ്

വഴികാട്ടി

പയ്യന്നൂര്‍ -തൃക്കരിപ്പൂര്‍- കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ നടക്കാവ് കവലയില്‍ നിന്നും നടക്കാവ് -പടന്ന പാതയില്‍  2 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ സ്കൂളില്‍ എത്തിച്ചേരാം. ചെറുവത്തൂര്‍- പടന്ന- ഇയിലക്കാട് ടൂറിസം പാതയില്‍ എടച്ചാക്കൈ പാലം സ്റ്റോപ്പില്‍ നിന്നും അര കിലോമീറ്റര്‍ കിഴക്ക്.

ഫോട്ടോകള്‍

<gallery> പ്രമാണം: പ്രമാണം:12556-2.jpg 12556-5.jpg|സ്കൂള്‍ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് ഉദ്ഘാടനം പടന്ന കൃഷിഭവന്‍ ഓഫീസര്‍ കെ. അംബുജാക്ഷന്‍ നിര്‍വ്വഹിക്കുന്നു. 12556-6.jpg|പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ.വനിതാ വിങ്ങ്. 12556-22.jpg