എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/പ്രവർത്തനങ്ങൾ/REPORT 25
പ്രവേശനോത്സവം
സുവർണ്ണജൂബിലിയുടെ സുവർണ്ണ തിളക്കത്തിൽ 92 A+ 37 USS, 27 LSS മായി 2025-2026 ലെ പുതിയ അദ്ധ്യയന വർഷത്തിന് June 2 ന് സൊക്കോർസോ വിദ്യാലയം തുടക്കം കുറിച്ചു. സൊക്കോർസോ അങ്കണത്തിലേക്ക് പുതുതായി കടന്നുവന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികളെയും വിശിഷ്ടാതിഥികളെയും കൃത്യം 9.30 തന്നെ ബാൻഡ് മേളത്തോടെ സ്വീകരിച്ചു.എൽ.പി സ്കൂളിൻ്റെ ഹെഡ്മിസ്മസ് സിസ്റ്റർ മേരിസ് വന്നിരിക്കുന്ന എല്ലാ വിശിഷ്ടാതിഥികൾക്കും സ്വാഗതം ആശംസിച്ച് സംസാരിച്ചു.പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലോക്കൽ മാനേജർ സിസ്റ്റർമേരിയാൻ അധ്യക്ഷ പ്രസംഗം നടത്തി. പുതിയ തലമുറയെവാർത്തെടുക്കുകയാണ് ഓരോ അധ്യാപകന്റെയും കടമ എന്നും നിങ്ങളുടെ കഴിവുകളെ വളർത്തിയെടുക്കുവാൻ ഈ വിദ്യാലയം സഹായകമാകും എന്ന് മദർ വിദ്യാർത്ഥി വിദ്യാർത്ഥിനികളോട് പറയുകയുണ്ടായി.തൻ്റെ സ്വന്തം ജീവിതാനുഭവത്തിൻ്റെ വെളിച്ചത്തിൽ വിദ്യാലയ കാലഘട്ടത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മപ്പെടുത്തി കൊണ്ട് വാർഡ് മെമ്പർ യദുകൃഷ്ണ പുതിയ അധ്യയന വർഷം ഉദ്ഘാടനം ചെയ്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രേയ്‌സ് മരിയ അനുഗ്രഹ പ്രഭാഷണം നടത്തി. വിദ്യാലയം കൈവരിച്ച വൻ വിജയത്തെ അനുസ്മരിച്ചുകൊണ്ടും ഏവർക്കും നന്ദി അർപ്പിച്ചുകൊണ്ടുമാണ് അനുഗ്രഹപ്രഭാഷണം നടത്തിയത്. പ്രവേശനോത്സവ ഗാനം സ്കൂൾ choir ആലപിച്ചു.പുതിയ അധ്യായന വർഷത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചിരുന്നത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാന്റി,ഹയർസെക്കൻഡറി പ്രിൻസിപ്പൽ സിസ്റ്റർ അനറ്റ് CMC,HS PTA പ്രസിഡൻറ് ശ്രീ സോയ് കോലഞ്ചേരി LP PTA പ്രസിഡൻറ് ശ്രീമതി ഗ്രീഷ്മ E.D എന്നിവരായിരുന്നു. അറിവിൻ്റ ആദ്യാക്ഷരം കുറിക്കുന്ന എഴുത്തിനിരത്തിൽ ചടങ്ങിന് നേതൃത്വം നൽകിയത് സിസ്റ്റർ മേരീസ്, റാണി ടീച്ചർ, കുട്ടികളുടെ പ്രതിനിധി ആഹാൻ സുധീഷ് എന്നിവരായിരുന്നു. ഓരോ ക്ലാസിലേക്കുള്ള കുട്ടികളെ അധ്യാപകർക്ക് കൈമാറുന്നതിന്റെ പ്രതീകമായി ആൻറോസിനെ രക്ഷാകർത്താക്കൾ ഹെഡ്മിസ്ട്രസ്സ് ഏൽപ്പിച്ചു.ഹെഡ്മിസ്ട്രസ് റിനിടിച്ചർക്കു വിദ്യാർത്ഥിനിയെ ഏൽപ്പിച്ചു.എല്ലാവർക്കും നന്ദി അർപ്പിച്ചു കൊണ്ട് സ്റ്റാഫ് പ്രതിനിധി സിസ്റ്റർ മെർലി സംസാരിച്ചു .11.15 നോട്കൂടി പുതിയ അധ്യയന വർഷത്തിൻ്റെ പരിപാടികൾക്ക് സമാപനം കുറിച്ചു.
പരിസ്ഥിതി ദിനം
പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കാനും, യുവതലമുറയ്ക്ക് പാരിസ്ഥിതിക അവബോധം വളർത്തുവാനും, 2025 ജൂൺ 5 പരിസ്ഥിതി ദിനം, സോക്കോർസോ വിദ്യാലയത്തിൽ സമുചിതമായി ആചരിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് Sr. ഗ്രേസ് മരിയ അധ്യക്ഷപദം അലങ്കരിച്ചു കൊണ്ട് പരിസ്ഥിതി സൗഹൃദ ജീവിതചര്യ വിദ്യാർത്ഥികൾ സ്വായത്തമാക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിക്കൊണ്ട് സന്ദേശം നൽകി. പുല്ലൂറ്റ് KKTM കോളേജ്, സുവോളജി വിഭാഗം മേധാവി പ്രൊഫസർ ഡോ. ഷാജി E M ദിനാചരണം, ഉദ്ഘാടന കർമ്മം നിർവഹിച്ചു. സീഡ് ബോൾ നിർമ്മാണം പ്രദർശനം, ഫല വൃക്ഷത്തൈകൾ വിതരണം, ഫലങ്ങൾ, പച്ചക്കറികൾ എന്നിവയുടെ ശാസ്ത്രീയ വിവരങ്ങൾ അടങ്ങിയ കുറിപ്പുകളോടു കൂടിയ പ്രദർശനം എന്നിവ കുട്ടികൾക്ക് തുറന്നു കൊടുത്തു കൊണ്ടാണ് ധർമ്മം നിർവഹിച്ചത്. നിത്യജീവിതത്തിൽ ഒരു വിദ്യാർത്ഥിക്ക് എങ്ങനെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാം എന്ന് വളരെ ലളിതമായും, ആധികാരികമായും ഉദ്ഘാടകൻ പ്രൊഫ. ഷാജി E M ഉദ്ഘാടന സന്ദേശത്തിൽ കുട്ടികളെ ബോധ്യപ്പെടുത്തി. വിദ്യാർത്ഥികളിൽ നിന്നും കുമാരി തന്മയ . K പരിസ്ഥിതി ദിന സന്ദേശം നൽകിയും, കുമാരി ജസ്‌ല പരിസ്ഥിതിദിന കവിതാലാപത്തോടെയും ചടങ്ങിനു മാറ്റുകൂട്ടി. പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ തയ്യാറാക്കി കുട്ടികൾ റാലി സംഘടിപ്പിച്ചു. കൂടാതെ ഹരിത മിഷന്റെ ഭാഗമായി പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു കൊണ്ട് സംരക്ഷണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ കുട്ടികൾക്ക് ഉണർവ് നൽകി. അധ്യാപക പ്രതിനിധി ലിബിയ ടീച്ചർ യോഗ ത്തിന് നന്ദി അർപ്പിച്ചു.
സമഗ്രവിദ്യാഭ്യാസം
സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ വിഷയങ്ങളെകുറിച്ചുള്ള ബോധ വൽക്കരണ പരിപാടികൾ 03.06.2025 മുതൽ വളരെ 13.06.2025 വരെ മികവാർന്ന രീതിയിൽ സംഘടിപ്പിച്ചു. നിർദ്ദേശിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും വിദഗ്ധരുടെ ക്ലാസുകളും അധ്യാപകരുടെ ക്ലാസുകളും ചർച്ചകളും നടത്തി കുട്ടികൾക്ക് ബോധവൽക്കരണം നൽകി. എസ് ആർ ജി തീരുമാനമനുസരിച്ച് വിവിധ വിഷയങ്ങൾക്ക് തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരുടെ നേതൃത്വത്തിൽ മൊഡ്യൂളിന്റെ അടിസ്ഥാനത്തിൽ റിസോഴ്സ് മെറ്റീരിയലുകൾ തയ്യാറാക്കുകയും ക്ലാസ്സുകളും പ്രവർത്തനങ്ങളും നൽകി.എല്ലാ കുട്ടികൾകളും പങ്കാളികളാകുകയും ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്തു.
വായനാവാരാചരണം-ജൂൺ 19- ജൂൺ 26
അക്ഷരപ്പച്ച* എന്ന പേരിൽ കുട്ടികളുടെ കൈവശമുള്ള സാഹിത്യകൃതികൾ,നല്ല പുസ്തകങ്ങൾ* (മലയാളം, ഇംഗ്ലീഷ് ശാസ്ത്രം, പൊതുവിജ്ഞാനം എന്നിങ്ങനെ വിവിധ തരം പുസ്തകങ്ങൾ കൊണ്ട് വന്ന് *ക്ലാസ് ലൈബ്രറി* ഒരുക്കി കൊളാഷ് നിർമ്മാണ മത്സരം ഓരോ ക്ലാസിൽ നിന്നും 5 കുട്ടികൾ അടങ്ങുന്ന ടീം വായനാദിനവുമായി ബന്ധപ്പെട്ട ആശയം പ്രകടമാകുന്ന രീതിയിൽ ജകൊളാഷ് നിർമ്മിച്ചു.കുട്ടികൾ വായിച്ച ഒരു പുസ്തകവും അതിന്റെ *വായനക്കുറിപ്പും* തയ്യാറാക്കുകയും മികച്ച കുറിപ്പുകൾക്ക് സമ്മാനം നൽകുകയും ചെയ്തു.*വായന ക്വിസ് മത്സരം* യു പി ,ഹൈസ്കൂൾ വിഭാഗത്തിനായി സംഘടിപ്പിച്ചു.
ലഹരി വിരുദ്ധ ദിനാചരണം-ജൂൺ26
ലഹരിവിരുദ്ധദിനാചരണത്തോടനുബന്ധിച്ച് 'ലഹരി വിരുദ്ധ വിദ്യാലയം' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചിത്രരചന മത്സരവും, പ്രസംഗമത്സരവും നടത്തി.നെഗറ്റീവ് ലഹരികളെ ഒഴിവാക്കണമെന്ന സന്ദേശം പകർന്ന് നൽകുന്ന സ്കിറ്റും ഫ്ലാഷ് മോബും കുട്ടികൾക്ക് പ്രചോദനമേകി.ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പോസ്റ്റർ പ്രദർശനവും റാലിയും സംഘടിപ്പിച്ചു.അന്നേ ദിനം സൂംബാ നൃത്തചുവടുകൾ കുട്ടികളെ പരിചയപ്പെടുത്തുന്നതിന്റെ ഉദ്ഘാടനകർമ്മവും നിർവഹിച്ചു.
വിദ്യാലയമദ്ധ്യസ്ഥയുടെ തിരുനാൾ-ജൂൺ 27
സൊക്കോർസോ വിദ്യാലയ മദ്ധ്യസ്ഥയായ നിത്യസഹായ മാതാവിന്റെ തിരുനാളിനോട് അനുബന്ധിച്ച് ആത്മീയവും ആധ്യാത്മികവുമായി ഒരുക്കങ്ങൾ നടത്തി. ജൂൺ 20ന് വിദ്യാലയത്തെ പ്രതിഷ്ഠിച്ചു കൊണ്ട് വിശുദ്ധ കുർബാന അർപ്പണവും വിദ്യാലയ മധ്യസ്ഥയുടെ തിരുനാളിനോടനുബന്ധിച്ച് 13 മണിക്കൂർ ദിവ്യകാരുണ്യ ആരാധനയും വിവിധ ക്ലാസ്സുകളുടെ നേതൃത്വത്തിൽ നടത്തി. നവനാൾ നൊവേന വിവിധ ക്ലാസുകളുടെയും അനധ്യാപകരുടെയും അനധ്യാപകരുടെയും നേതൃത്വത്തിൽ ഭക്തിപൂർവ്വം സാഘോഷം ആചരിച്ചു .കൂടാതെ പരിശുദ്ധ അമ്മയെ ക്ലാസ്സ്മുറികളിൽ അലങ്കരിച്ച് ഭക്തിപൂർവ്വം നവനാൾദിവസങ്ങളിൽ വണങ്ങുകയും പ്രത്യേകം നിയോഗങ്ങൾ വച്ച് പ്രാർത്ഥിക്കുകയും ചെയ്തു. ജൂൺ 27 തിരുനാൾ ദിനത്തിൽ അപ്രതീക്ഷിത അവധി ആയതിനാൽ തുടർന്നുവന്ന അധ്യയന ദിവസം പരിശുദ്ധ അമ്മയുടെ തിരുനാൾ ആചരിച്ചു.ഡിക്ലമേഷൻ മത്സരം,ഒരു ക്ലാസിൽ നിന്നും ഒരു വിദ്യാർത്ഥി വീതം യുപി,ഹൈസ്കൂൾ തലത്തിൽ മത്സരങ്ങൾ നടത്തി. അധ്യാപകർക്കായി സംഘഗാന മത്സരവും സംഘടിപ്പിച്ചു. നവനാൾ ദിനത്തിൽ നൊവേന അർപ്പിക്കുന്ന ക്ലാസിലെ വിദ്യാർത്ഥികൾ വീടുകളിൽ നിന്നും പച്ചക്കറികൾ കൊണ്ടുവരികയും മാതാവിനായി സമർപ്പിച്ചു ഉച്ചഭക്ഷണത്തിനായി അവ ഉൾപ്പെടുത്തുകയും ചെയ്തു.അന്നേ ദിനം എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾക്കും സ്പെഷ്യൽ ഉച്ചഭക്ഷണം നൽകി.
വിജയോത്സവം
2024-25 അധ്യയനവർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം നേടാൻ സൊക്കൊർസോ ഹൈസ്കൂളിന് സാധിച്ചു. 92 വിദ്യാർഥികൾ Full A+ കരസ്ഥമാക്കി. ആയതിൻ്റെ വിജയോത്സവം 2025 ജൂലൈ അഞ്ചിന് സാഘോഷം കൊണ്ടാടി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രേസ് മരിയ സ്വാഗതം ആശംസിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തത് കൊടുങ്ങല്ലൂർ MLA ശ്രീ.അഡ്വ. സുനിൽകുമാറാണ്. സി.എം.സി ഉദയ പ്രോവിൻസ് എഡ്യുക്കേഷണൽ കൗൺസിലർ സിസ്റ്റർ മരിയറ്റ്, PTA പ്രസിഡന്റ് ശ്രീ സോയി കോലഞ്ചേരി, ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ സി. അനറ്റ്, എന്നിവരും സന്നിഹിതരായിരുന്നു.ഫുൾ എ പ്ലസ് ജേതാക്കളായ 92 കുട്ടികൾക്കും USS സ്കോളർഷിപ്പ് നേടിയ 37 പേർക്കും ട്രോഫികൾ സമ്മാനിച്ചു. വിജയികളായ 213 കുട്ടികൾക്കും അവരുടെ ക്ലാസ് അധ്യാപകർ തന്നെ മെഡൽ സമ്മാനിച്ചു. വിദ്യാലയത്തോടുള്ള ദരസൂചകമായി എസ്എസ്എൽസി വിദ്യാർത്ഥികൾ ഒന്നിച്ച് വിദ്യാലയ ഗീതം ആലപിച്ചത് ഹൃദയസ്പർശിയായ അനുഭവമായി.ലോക്കൽ മാനേജർ സി. മേരിയാൻ,LP ഹെഡ്മിസ്ട്രസ് സി. മേരീസ്, അധ്യാപിക പ്രതിനിധി സി. ജീസ് മരിയ എന്നിവർ വിജയികളായ എല്ലാ കുഞ്ഞുങ്ങൾക്കും ആശംസകൾ നേർന്നു. ഫുൾ എ പ്ലസ് ജേതാവും സ്കൂൾ ലീഡറുമായിരുന്ന എയ്ഞ്ചലീന ക്ലീറ്റസ് മറുപടി പ്രസംഗം നടത്തി. ഹൈസ്കൂൾ അധ്യാപിക ശ്രീമതി ധന്യ പോൾ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.
സ്കൂൾതല ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവർത്തി പരിചയ, ഐ.ടി. മേള
കുട്ടികളുടെ സർഗ്ഗാത്മകവും ഗവേഷണാത്മകവുമായ കഴിവുകൾ വളർത്തുക , അവരിൽ ശാസ്ത്രീയവും യുക്തിസഹവുമായ ചിന്താഗതി വളർത്തുക, പുതിയ കണ്ടുപിടുത്തങ്ങൾ നടത്താൻ അവരെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ,ജൂലൈ 23-ന് സൊ ക്കോർസോ ഹൈസ്കൂളിൽ ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവർത്തി പരിചയ, ഐ.ടി. മേളകൾ വളരെ ഭംഗിയായി സംഘടിപ്പിച്ചു.വിദ്യാർത്ഥികളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള ഒരു മികച്ച വേദിയായി ഈ മേള മാറി. തത്സമയ പ്രവർത്തനങ്ങൾ രാവിലെ 10 മണി മുതൽ 12 മണി വരെ, 2 മണിക്കൂർ നീണ്ടുനിന്ന തത്സമയ നിർമ്മാണ പ്രവർത്തനങ്ങളാണ് ആദ്യം നടന്നത്. വിദ്യാർത്ഥികളെ 4 ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ നടത്തിയത്. ഓരോ ഗ്രൂപ്പും അവരുടേതായ കഴിവുകൾ പ്രകടിപ്പിച്ച് മികച്ച സൃഷ്ടികൾ ഒരുക്കി.7 പ്രത്യേക സ്ഥലങ്ങളിലായാണ് മത്സര ഇനങ്ങൾ ക്രമീകരിച്ചിരുന്നത്. പ്രദർശന മത്സരങ്ങൾ ഉച്ചയ്ക്ക് ശേഷം പ്രദർശന മത്സരങ്ങൾ ആരംഭിച്ചു. ഓരോ വിഭാഗത്തിലും നൂതനമായ ആശയങ്ങളും മനോഹരമായ നിർമ്മാണങ്ങളും കാണാൻ സാധിച്ചു. ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ, സാമൂഹ്യശാസ്ത്ര പഠന മാതൃകകൾ, ഗണിതശാസ്ത്ര പ്രശ്നപരിഹാരങ്ങൾ, കരകൗശല വസ്തുക്കൾ, കൂടാതെ IT രംഗത്തെ നൂതന പ്രോജക്റ്റുകൾ എന്നിവയെല്ലാം പ്രദർശനത്തിൽ ഉണ്ടായിരുന്നു.വിജയികളെ ആദരിച്ചുമികച്ച പ്രകടനം കാഴ്ചവെച്ച ഒന്നും രണ്ടും സ്ഥാനക്കാർക്ക് മെഡലുകൾ നൽകി ആദരിച്ചു. ഈ മേള വിദ്യാർത്ഥികളുടെ പ്രതിഭയെ പ്രോത്സാഹിപ്പിക്കാനും അവരുടെ പ്രവർത്തന മികവ് വർദ്ധിപ്പിക്കാനും സഹായിച്ചു.
Investiture Ceremony
കുട്ടികളെ ജനാധിപത്യ സംവിധാനങ്ങൾ പരിചയപ്പെടുത്തുക, ജനാധിപത്യ മൂല്യങ്ങൾ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൂലൈ 10 ന് സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടത്തുകയും തിരഞ്ഞെടുപ്പിൽ വിജയികളായ കുട്ടികളുടെ സ്ഥാനാരോഹണ ചടങ്ങ് ജൂലൈ 29 ന് വിപുലമായ രീതിയിൽ സംഘടിപ്പിക്കുകയും ചെയ്തു.ഹൈക്കോടതിയിൽ നോട്ടറി വക്കീലായി സേവനമനുഷ്ഠിക്കുന്ന അഡ്വ ഫ്രാങ്കോ മുഖ്യ അതിഥിയായിരുന്ന ചടങ്ങിൽ സൊക്കോർസോ കോൺവെൻറ് മദർ സുപ്പീരിയർ സിസ്റ്റർ മേരിയാൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു.സിസ്റ്റർ ജീസ് മരിയ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് സി. ഗ്രേയ്സ് മരിയ അധ്യക്ഷപദം അലങ്കരിച്ചു. കുട്ടികൾ പ്രതിജ്ഞ ഏറ്റുചൊല്ലി.ഉത്തരവാദിത്വം ഏറ്റെടുത്തു . ഈ ചടങ്ങ് വിദ്യാർത്ഥികളിൽ അഭിമാനബോധവും ആത്മവിശ്വാസവും ഊട്ടിയുറപ്പിക്കുന്നതായിരുന്നു.
ഹിരോഷിമ നാഗസാക്കി ദിനാചരണം
2025 ഓഗസ്റ്റ് ഏഴാം തീയതി ഞങ്ങളുടെ സ്കൂളിൽ ഹിരോഷിമ ആത്മവിജയത്തോടെ ആചരിച്ചു സ്കൂളിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ അധ്യാപകരും വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു. പരിപാടികളുടെ പ്രധാന ആകർഷണമായിരുന്നു വിദ്യാർത്ഥികൾ ഒന്ന് ചേർന്ന് തയ്യാറാക്കിയ സഡാക്കോ കൊക്കളുടെ പ്രദർശനം. ആണവായുധങ്ങൾക്കെതിരെ പൗര പ്രബോധനവും സമാധാനത്തിനും അഹിംസക്കുമായി ഒരു പ്രതിജ്ഞയും വിദ്യാർത്ഥികൾ അവതരിപ്പിച്ചു. ഇതിനോടൊപ്പം ഹിരോഷിമ നാഗസാക്കി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആണവായുധങ്ങൾക്കെതിരെയായ സമാധാന സന്ദേശം ഉള്ള പ്രഭാഷണങ്ങളും നടന്നു. പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ യുദ്ധവിരോധ ബോധവും സമാധാന സ്നേഹവുമാണ് വളർത്തിയത്.
സ്വാതന്ത്ര്യം ദിനാചരണം 2k25
°°°°°°°°°°°°°°°°°°°°°°°°°° 2025 ഓഗസ്റ്റ് പതിനഞ്ചാം തിയ്യതി ഞങ്ങളുടെ സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആചരിച്ചു. അധ്യാപകരുടെയും ഗൈഡിങ് വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ എല്ലാവരും സജീവമായി പങ്കെടുത്തു. രാവിലെ 8 :30 മണിയോടെ പതാക ഉയർത്തി. ഗൈഡിങ് വിദ്യാർത്ഥികളുടെ ഡാൻസും മാർച്ച് പാസ്റ്റും അന്നത്തെ ഏറ്റവും വലിയ ആകർഷണം ആയിരുന്നു. ദേശഭക്തി ഗാനം ,സ്വാതന്ത്ര്യ ദിന പ്രസംഗവും അവതരിപ്പിച്ചു ദേശീയ ഗാനം ആലപിച്ച് സ്വാതന്ത്ര്യദിനം സമാധിയായി രാജ്യത്തോടുള്ള കടപ്പാടും സ്നേഹവും ഐക്യവും ഇതിലൂടെ കുട്ടികളുടെ മനസ്സിൽ വളർത്താൻ ആണ് സാധിച്ചു.
നവംബർ 14 ന് ശിശുദിന ആഘോഷങ്ങൾ
2025 നവംബർ 14 ന് ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി ഞങ്ങളുടെ സ്കൂളിൽ മിക്കി ഫെസ്റ്റ് സംഘടിപ്പിക്കുകയുണ്ടായി. രാവിലെ 10 മണിയോടെ മിക്കി ഫെസ്റ്റിൻ്റെ ഉദ്ഘാടനം സിസ്റ്റർ Sr. Grace Mariya നിർവ്വഹിച്ചു കൊണ്ട് പരിപാടിക്ക് ആശംസകൾ നേരുകയും ചെയ്തു.സഹപാഠിക്ക് ഒരു വീട് വച്ച് നൽകുക എന്ന വലിയൊരു ലക്ഷ്യത്തിന് വേണ്ടിയാണ് ഫെസ്റ്റ്നടത്താൻ തീരുമാനിച്ചത്. ഇതിൻ്റെ ഭാഗമായി സ്കൂളിലെ കുട്ടികളുടെയും അദ്ധ്യാപകരുടെയും നേതൃതത്തിൽ ഒരു ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുകയുണ്ടായി. കുട്ടികൾ തയ്യാറാക്കിയ വിവിധ തരത്തിലുള്ള വിഭവങ്ങൾ ഓരോന്നും ഏറെ രുചികരമായതും വ്യത്യസ്തത നിറഞ്ഞതുമായിരുന്നു. തുടർന്ന് പല തരത്തിലുള്ള മത്സരങ്ങളും കലാപരിപാടികളും DJ യുമെല്ലാം ഫെസ്റ്റിൻ്റെ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. കുട്ടികൾക്കും അദ്ധ്യാപകർക്കും ഒരുപോലെ ആഹ്ലാദം നൽകിയ മികവുറ്റ ഒരു പരിപാടിയായിരുന്നു 'മിക്കി ഫെസ്റ്റ്'. തുടർന്നും വരും വർഷങ്ങളിലും ഇതുപോലെയുള്ള പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയാണ് ഞങ്ങൾ.
വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും
മാള സൊക്കോർസോ സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സുവർണ ജൂബിലിയുടെ ഉത്ഘാടനവും സംയുക്തമായി റൈറ്റ് റവ.ഡോ.ബിഷപ്പ് മാർ പോളി കണ്ണുക്കാടാൻ (ബിഷപ് ,ഇരിഞ്ഞാലക്കുട ) നിർവഹിച്ചു.സർവീസിൽ നിന്ന് വിരമിക്കുന്ന LP ഹെഡ്മിസ്ട്രെസ് സി. മേരിസ് സിഎംസി (HM, HS )ക്ക് യാത്രയയപ്പ് നൽകി.റവ. സി ധന്യ സി. എം. സി. (സുപ്പീരിയർ പ്രൊവിൻഷൽ, ഉദയ പ്രൊവിൻസ്) അധ്യക്ഷത വഹിച്ച ചടങ്ങിൽ .സി. മേരിസ് സി. എം. സി (HM LP) സ്വാഗതം ആശംസിച്ചു.ലോഗോ പ്രകാശനം മദർ സി ജാനറ്റ് സിഎംസി (സ്ഥാപക ഹെഡ്മിസ്ട്രെസ്, സോക്കോർസോ ) നിർവഹിച്ചു.റവ. ഫാ.ജോർജ് പാറേമാൻ (മാള ഫൊറോന വികാരി )അനുഗ്രഹ പ്രഭാഷണം നടത്തി.ഈ വർഷം വിരമിക്കുന്ന ഹെഡ്മിസ്ട്രസ് സി. മേരിസ് ശ്രീ സോയി കോലഞ്ചേരി (HS പി ടി എ പ്രസിഡണ്ട് )മെമന്റോ നൽകി ആദരിച്ചു.ശ്രീമതി രേഖ ഷാന്റി ജോസഫ് (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാള )ബിന്ദു ബാബു (പ്രസിഡന്റ്, മാള ഗ്രാമ പഞ്ചായത്ത് )ശ്രീ. യദു കൃഷ്ണ ടി (വാർഡ് മെമ്പർ ) റവ.ഫാ.വിൻസെന്റ് ആലപ്പാട്ടു (പ്രൊഫസർ,മേരി മാതാ മേജർ സെമിനാരി, തൃശൂർ )ശ്രീ സുരേഷ് കെ കെ ( എ. ഇ. ഒ മാള )ഡോ. ലീജു പി (BPC മാള ) സി. ജോസഫിൻ സിഎംസി (അദ്ധ്യാപക പ്രതിനിധി ) ശ്രീമതി. ഗ്രീഷ്മ ഇ ഡി (പിടിഎ പ്രസിഡന്റ്, LP) കുമാരി.എയ്ഞ്ചലീന ക്ലീറ്റസ് (വിദ്യാർത്ഥിനി പ്രതിനിധി )എന്നിവർ ആശംസകൾ അർപ്പിച്ചു .ശ്രീമതി ധന്യ പോൾ (HS അധ്യാപക പ്രതിനിധി ) നന്ദി പറഞ്ഞു .സി. മരിയറ്റ് സിഎംസി (എഡ്യൂക്കേഷൻ കൗൺസിർ, ഉദയ പ്രൊവിൻസ് ) എൻഡോവ് മെന്റ് വിതരണവും സി. നിർമല സി എം സി( ലോക്കൽ മാനേജർ )കുട്ടികളുടെ സമ്മാന ദാനവും നടത്തി.വിരമിക്കുന്ന ഹെഡ്മിസ്ട്രെസ് സി. മേരിസ് സിഎംസി യുടെ മറുപടി പ്രസംഗത്തെ തുടർന്നു വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.
ക്രിസ്മസ്ദിന ആഘോഷങ്ങൾ
ക്രിസ്മസ്ദിന ആഘോഷങ്ങൾ വിപുലമായി വിദ്യാലയത്തിൽ ആഘോഷിച്ചു. Live crib വ്യത്യസ്തവും, ആകർഷണീയവും ആയിരുന്നു. ക്രിസ്മസ് ദിനത്തിന് അനുയോജ്യമായ വേഷവിധാനങ്ങളോടുകൂടി കുട്ടികളുടെ ഘോഷയാത്ര സംഘടിപ്പിച്ചു. കുട്ടികൾ സംഘമായി ക്രിസ്മസ് കരോൾ ആലപിച്ചു. ക്ലാസുകളിൽ കേക്ക് മുറിച്ചുകൊണ്ടും വിവിധങ്ങളായ ആഘോഷ പരിപാടികൾ കൊണ്ടാടി. പരിപാടികൾ ഉച്ചയ്ക്ക് 3.30 മണിയോടുകൂടി അവസാനിച്ചു കുട്ടികൾ വീടുകളിലേക്ക് മടങ്ങി. ഡിസംബർ 22 മുതൽ ക്രിസ്മസ് അവധിക്കായി സ്കൂൾ അടച്ചു.
പുതുവത്സര ദിനം
പുതുവത്സര ദിനം നമ്മളെ സംബന്ധിച്ചിടത്തോളം കേവലം ഒരു തീയതിയല്ല. പുത്തൻ പ്രതീക്ഷകളോടെ പുതിയ നാളെകളെ വരവേൽക്കാനുള്ള ആഘോഷത്തിന്റെ സുദിനമാണത്. പുതുവത്സര ദിനത്തോടനുബന്ധിച്ച് ഒരു പ്രാർത്ഥനയുണ്ടായിരുന്നു തുടർന്ന് കുട്ടികളുടെ ഒരു ഗാനവും നമിത ടീച്ചറുടെ പുതുവത്സര സന്ദേശവും ഉണ്ടായിരുന്നു.
കുര്യാക്കോസ് ഏലിയാസ് ചാവറ ദിനം
"മക്കളേ, നിങ്ങളുടെ മാതാപിതാക്കളുടെ കൈകളിലെ ദൈവത്തിൻ്റെ നിക്ഷേപമാണ് നിങ്ങൾ" കത്തോലിക്കാ പുരോഹിതനും മതവിശ്വാസിയും തത്ത്വചിന്തകനും സാമൂഹിക പരിഷ്കർത്താവുമായിരുന്നു വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ. ക്രിസ്തീയ പുരോഹിതൻ എന്ന നിലയിൽ മാത്രമല്ല സാമുദായ പരിഷ്കർത്താവ് ,വിദ്യാഭ്യാസ പ്രവർത്തകൻ, ജീവകാരുണ്യപ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധ നേടി യിട്ടുണ്ട്.വിദ്യാഭ്യാസം അദ്ദേഹത്തിന് ഒരു അഭിനിവേശമായിരുന്നു,വിശുദ്ധ ചാവറയുടെ ജീവിതത്തിലേക്ക് നോക്കുമ്പോൾ, ദൈവിക പ്രചോദനത്താലും സഹായത്താലും അദ്ദേഹം ബോധപൂർവ്വം വളർത്തിയെടുത്ത നിരവധി ശീലങ്ങൾ നമുക്ക് കാണാം, അത് അദ്ദേഹത്തിൻ്റെ ജീവിതത്തിൻ്റെ മുഖമുദ്രയായി മാറി. വാസ്തവത്തിൽ, അദ്ദേഹം ഒരു വിശുദ്ധനായിത്തീർന്നു, കാരണം ദൈനംദിന ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ചില ശീലങ്ങൾ വികസിപ്പിക്കാനും നിലനിർത്താനും അദ്ദേഹത്തിന് കഴിഞ്ഞു.ചാവറ ദിനാഘോഷത്തോടനുബന്ധിച്ച് വിശുദ്ധ ചാവറ അച്ചൻറെ ജീവചരിത്രങ്ങളെ വിശദീകരിക്കുന്ന ഒരു നൃത്താവിഷ്കാരം ഉണ്ടായിരുന്നു. ഏഴാം ക്ലാസിലെ സാമുവലും അന്നയും വിശുദ്ധ ചാവറയച്ചന്റെ ചാവരുളിനെ കുറിച്ച് കുറിച്ച് സംസാരിച്ചു.
പൂർവ വിദ്യാർഥി സംഗമം
പൂർവ വിദ്യാർഥി സംഗമം 17/1/2026 ശനിയാഴ്ച വിദ്യാലയത്തിൽ വച്ച് നടക്കപ്പെട്ടു. പണ്ടുപഠിപ്പിച്ച് പോയവരും പഠിച്ചു പോയവരുമായ കുട്ടികളും അധ്യാപകരും വന്നിരുന്നു. പത്തുമണിയോടെ പരിപാടികൾ ആരംഭിച്ചു. വെൽക്കം ഡാൻസോട് കൂടി എല്ലാവരെയും ഹാർദ്ദമായി സ്വീകരിക്കുകയും ഈ പരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു.ഇതിൽ എല്ലാവരെയും പരസ്പരം കാണാൻ സാധിക്കുകയും അവരോട് സംസാരിക്കാൻ സാധിക്കുകയും ചെയ്തു.പ്രാർത്ഥന ഗാനത്തോട് കൂടി പ്രധാന അധ്യാപകരുടെ പ്രസംഗവും ഉണ്ടായിരുന്നു. കാലം ഒഴുക്കി വിട്ട തോണിയിൽ യാത്ര ചെയ്ത് നമ്മളെല്ലാം ജീവിതത്തിന്റെ പല വഴിത്താരകളിലേക്ക് മാഞ്ഞുപോയെങ്കിലും, ഇന്ന് ഈ വിദ്യാലയ മുറ്റത്ത് എല്ലാവരും വീണ്ടും ഒന്നിച്ചു കൂടിയിരിക്കുകയാണ്. പഴയ ഓർമ്മകളുടെ മധുരവും, മറന്നുതുടങ്ങിയ ചില നിമിഷങ്ങളുടെ തിളക്കവും ഓരോ മുഖങ്ങളിലും കാണുന്നു.ക്ലാസ്സ് മുറികളിലെ തമാശകളും, ഒന്നിച്ച് പങ്കിട്ട ഭക്ഷണവും, മൈതാനത്തെ ഓട്ടവും എല്ലാം ഇന്നും മായാതെ നിൽക്കുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും ആ സൗഹൃദത്തിന് കുറച്ചുകൂടി തെളിച്ചം കൂടിയതുപോലെ തോന്നുന്നു എന്ന മധുര വാക്കുകളിലുടെ ഈ ദിവസം മറക്കാൻ പറ്റാത്തതായി മാറി. ഈ ഒത്തുചേരൽ കേവലം ഒരു ചടങ്ങ് മാത്രമല്ല, മറിച്ച് വരുംകാലങ്ങളിൽ നമുക്ക് മുന്നോട്ട് പോകാനുള്ള ഒരു വലിയ ഊർജ്ജമാണ്. ഇത്തരം സൗഹൃദങ്ങൾ എന്നും നിലനിൽക്കട്ടെ എന്നും.ഈ പരിപാടികൾക്ക് വന്നിരുന്നവരുടെ കണ്ണുകളിൽ തിളക്കമേകാൻ മറ്റു കലാപരിപാടികളും ഉണ്ടായിരുന്നു എല്ലാവരും എല്ലാവരെയും പരസ്പരം കണ്ടു സംസാരിക്കുകയും വിശേഷങ്ങൾ പങ്കെടുകയും ചെയ്തതോട് കൂടി ഇന്നത്തെ ഈ പൂർവ്വ വിദ്യാർത്ഥി സംഗമം എന്ന ഒത്തുചേരൽ അവസാനിക്കുകയും ചെയ്തു