ഉള്ളടക്കത്തിലേക്ക് പോവുക

കുരുന്നുകളുടെ കവിതകൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:28, 31 ജനുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18377 (സംവാദം | സംഭാവനകൾ) ('== '''എന്റെ പേങ്ങാട് ഗ്രാമം''' == കാഞ്ഞിരക്കുന്നിൻ താഴെയായി ചന്തമുള്ളൊരു പേങ്ങാട്. തോട്ടിലെ വെള്ളം ഒഴുകുന്നു കളകളമെന്നൊരു പാട്ടുമായ്. പണ്ട് ഇവിടെ വയലായിരുന്നു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്റെ പേങ്ങാട് ഗ്രാമം

കാഞ്ഞിരക്കുന്നിൻ താഴെയായി

ചന്തമുള്ളൊരു പേങ്ങാട്.

തോട്ടിലെ വെള്ളം ഒഴുകുന്നു

കളകളമെന്നൊരു പാട്ടുമായ്.

പണ്ട് ഇവിടെ വയലായിരുന്നു

പച്ചപ്പട്ടുടുത്ത പാടങ്ങൾ.

ഇന്നവിടെ നമ്മുടെ സ്കൂളായി

പേങ്ങാട് സ്കൂൾ ഉയർന്നു നിന്നു.

മണ്ണുനിറച്ച ആ വയലുകളിൽ

കോൺക്രീറ്റ് മതിലുകൾ വന്നല്ലോ.

എങ്കിലും നമ്മൾ ഒന്നാണ്

സ്നേഹം തരും കൂട്ടുകാരാണ്.

ശാന്തമായെന്റെ ഗ്രാമം വാഴുന്നു

ഐക്യത്തിൻ്റെ പൂക്കൾ വിരിയുന്നു.

എന്റെ നാടിൻ പെരുമയല്ലോ

എന്റെ പേങ്ങാട് വിദ്യാലയം.

അഹ്നഫ പി.കെ, ക്ലാസ്: 4 A

BTMAMUP SCHOOL PENGAD

"https://schoolwiki.in/index.php?title=കുരുന്നുകളുടെ_കവിതകൾ&oldid=2949408" എന്ന താളിൽനിന്ന് ശേഖരിച്ചത്