ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

11:55, 27 ജനുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12027 (സംവാദം | സംഭാവനകൾ) (January_24_മിഷൻ റാബീസ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

June 20 എസ് പി സി ജൂനിയർ കേഡറ്റുകളെ തിരഞ്ഞെടുക്കുന്നതിനുള്ള എഴുത്ത് പരീക്ഷ

എസ് പി സി ജൂനിയർ കേഡറ്റുകളെ തിരഞ്ഞെടുക്കുന്നതിനുള്ള എഴുത്ത് പരീക്ഷ നടന്നു. 72 കുട്ടികൾ പങ്കെടുത്തു.നീലേശ്വരം പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർമാരും സ്കൂളിലെ അധ്യാപകരും ചേർന്ന് പരീക്ഷ നിയന്ത്രിച്ചു.

June 24 SPC ജൂനിയർ കേഡറ്റ്കായിക ക്ഷമത പരീക്ഷ

SPC ജൂനിയർ കേഡറ്റ്കളെ തിരഞ്ഞെടുക്കുന്നതിനുള്ള കായിക ക്ഷമത പരീക്ഷ നടത്തി. പോലീസ് ഓഫീസർ മാരായ ദിലീഷ്, സൈദ (DI), കായിക അധ്യാപകരായ സുധീർ, സജേഷ് എന്നിവരുടെ നേതൃത്വത്തിൽ അദ്ധ്യാപകരുടെയും സീനിയർ കേഡറ്റുകളുടെ സഹകരണത്തോടെ ടെസ്റ്റ്‌ വിജയകരമായി പൂർത്തിയാക്കി.

JULY 2 _SPC ജൂനിയർ കേഡറ്റുകളുടെ രക്ഷിതാക്കളുടെ യോഗം

SPC ജൂനിയർ കേഡറ്റുകളുടെ രക്ഷിതാക്കളുടെ യോഗം JULY 2ന് നടന്നു.42 രക്ഷിതാക്കൾ പങ്കെടുത്തു.

AUG 2

കേരള പോലീസ് ഓഫീസേർസ് അസോസിയേഷൻ &കേരള പോലീസ് അസോസിയേഷൻ കാസറഗോഡ് ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന SPC ക്യാമ്പിൽ പങ്കെടുത്ത്‌ മികവ് തെളിയിച്ച കേഡറ്റുകൾക്ക് അനുമോദനം സംഘടിപ്പിച്ചു.മടിക്കൈII യുണിറ്റിലെ സീനിയർ കേഡറ്റ് നീരജ് കെ കെ അനുമോദനം ഏറ്റുവാങ്ങി..

August 25 SPC രക്ഷിതാക്കളുടെ യോഗം

ക്യാമ്പ് നടത്തിപ്പുമായി ബന്ധപെട്ട് SPC സ്കൂൾ തല ഉപദേശക സമിതി യോഗം 2.30 നും രക്ഷിതാക്കളുടെ യോഗം 3 മണിക്കും ചേർന്നു

August 27 SPC camp

  • ഈ വർഷത്തെ SPC ഓണം അവധികാല ക്യാമ്പ് മൂന്ന് ദിവസങ്ങളിൽ സ്കൂൾ തലത്തിൽ August 27 ന് തുടങ്ങി.August 29 ന് അവസാനിച്ചു.

OCTOBER 2 ഗാന്ധി അനുസ്മരണം

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനചാരണം മടിക്കൈ സെക്കന്റ്‌SPC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിഅനുസ്മരണവും പുഷ്പ്പാർച്ചനയും നടത്തി. പി ടി എ പ്രസിഡണ്ട്‌ ശ്രീ ശശീന്ദ്രൻ മടിക്കൈയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീമതി പ്രീതി ശ്രീധർ ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നടത്തി.തുടർന്ന് സീനിയർ കേഡറ്റ് ശ്രീയ.എം ഗാന്ധിയൻ മൂല്യങ്ങളും ചിന്തകളും എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. ചടങ്ങിൽ സി പി ഒ അജയൻ സ്വാഗതവും ജൂനിയർ കേഡറ്റ് അളകനന്ദ നന്ദിയും പറഞ്ഞു. ശേഷം കേഡറ്റുകൾ സ്കൂളും പരിസരവും ശുചീകരിച്ചു.

എസ്.പി.സി.ക്വിസ്സ്

എസ്.പി.സി സ്കൂൾ തലക്വിസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം അഭിനന്ദ് കെ,രണ്ടാം സ്ഥാനം ശ്രീഹരി,മൂന്നാം സ്ഥാനം അളകനന്ദ എന്നിവർ കരസ്ഥമാക്കി.

October 31_SPC കേഡറ്റുകൾ ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു

രാട്രീയ ഏകത ദിനത്തിന്റെ ഭാഗമായി നീലേശ്വരം പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ മടിക്കൈ II, കക്കാട്ട്, ചായ്യോത്ത് സ്കൂളുകളിലെ SPC കേഡറ്റുകളുടെയും പോലീസ് ഓഫീസർ മാരുടെയും മറ്റ് സന്നദ്ധ സംഘ ടനകളെയും ഉൾപ്പെടുത്തി ലഹരിക്കെതിരെ ചായ്യോത്ത് വെച്ച് കൂട്ടയോട്ടം സംഘടിപ്പിച്ചു.

ജുനിയർ കേഡറ്റുകൾക്ക് യൂണിഫോം വിതരണം നടത്തി

spc junior cadet കൾക്ക് യുണിഫോം വിതരണം നടത്തി.ജൂനിയർകേഡറ്റ് അളകനന്ദക്ക് യുണിഫോം കൈമാറി പി.ടി.എ പ്രസിഡന്റ് ഉദ്ഘാടനം നടത്തി

2026 january 1,2,3_SPC CHRISTMAS VACCATION CAMP

GVHSS MADIKAI II SPC യൂണിറ്റിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് അവധികാല ക്യാമ്പിന് തുടക്കം കുറിച്ചു. രാവിലെ 9.30 ന് സബ്ഇൻസ്‌പെക്ടർ രവീന്ദ്രൻ സർ പതാക ഉയർത്തി. തുടർന്നുള്ള ഉദ്ഘാടനപരിപാടി വാർഡ് മെമ്പർ ശ്രീ കെ ഭാസ്കരന്റ അധ്യക്ഷതയിൽ ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ കെ സബീഷ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പദ്മനാഭൻ സ്വാഗതം ആശ്വസിച്ചു സംസാരിച്ചു. രവീന്ദ്രൻ മടിക്കൈ (സബ്ഇൻസ്‌പെക്ടർ, സൈബർ സെൽ ), എം പി ടി എ പ്രസിഡണ്ട്‌ സ്മിത, സ്റ്റാഫ് സെക്രട്ടറി ലതീഷ്ബാബു, ഡ്രിൽ ഇൻസ്‌ട്രെക്ടർ ദിലീഷ്കുമാർ, എസ് പി സി ഗാർഡിയൻ പ്രസിഡന്റ് സനൽകുമാർ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സി പി ഒ അജയൻ നന്ദി പറഞ്ഞു. തുടർന്നുള്ള മൂന്ന് സെഷനുകളിലായി രവീന്ദ്രൻ (SI, Cyber cell ), ഡോ.ജംസീൽ (HI, Poothakkal )രാജേഷ് മാസ്റ്റർ (DHSS, kanhangad )എന്നിവർ ക്ലാസ്സ്‌ എടുത്തു.പുതുവത്സരദിനമായ ഇന്ന് ക്യാമ്പിൽ വെച്ച് കേക്ക് മുറിച്ച് കേഡറ്റുകൾക്ക് വിതരണം ചെയ്തു. ക്യാമ്പ് സമാപനവും ദേശീയ കബഡി സബ്ജൂനിയർ കേരള ടീം അംഗമായ മകശിതയ്ക്ക് ഉള്ള ഉപഹാരവും മടിക്കൈ പഞ്ചായത്ത് മെമ്പർ ശ്രീ കെ ഭാസ്കരൻ നിർവഹിച്ചു

January_17_ജനുവരി 17 ദേശീയ കാൽനട യാത്രദിനം

  • കാൽനട യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുക.
  • സീബ്ര ലൈനുകളുടെ പ്രാധാന്യം ഡ്രൈവർമാരെയും യാത്രക്കാരെയും ബോധ്യപ്പെടുത്തുക.
  • റോഡ്‌ സുരക്ഷ നിയമങ്ങളെ കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം സൃഷ്ടക്കുന്നതിനുമായി SPC കേഡറ്റുകൾ നീലേശ്വരം ജനമൈത്രി പോലീസുമായി ചേർന്ന് ഇന്ന് രാവിലെ 8. 30 മുതൽ 10 വരെ സ്കൂളിന് മുന്നിലെ പ്രധാനറോഡിൽ ബോധവൽക്കരണപരിപാടി നടത്തി. സബ് ഇൻസ്‌പെക്ടർ രതീഷ് ഉദ്ഘാടനം ചെയ്തു. എ എസ് ഐ ശ്രീജിത്ത്‌ ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു. ജനമൈത്രി ബീറ്റ് ഓഫീസർ ദിലീഷ്കുമാർ ട്രാഫിക് ബോധവൽക്കരണത്തിന് നേതൃത്വംനൽകി.

January_24_മിഷൻ റാബീസ്

മൃഗ സംരക്ഷണ വകുപ്പുംWVS ,CAWA യും സംയുക്തമായി നടത്തുന്ന ' മിഷൻ റാബീസ് ' സംസ്ഥാനതല പ്രോജക്റ്റ് ജിവിഎച്ച്എസ്എസ് മടിക്കൈ സെക്കന്റ്‌ലെ എസ് പി സി കേഡറ്റുകൾക്ക് റേബിസ് വൈറസിനെതിരെ ബോധവൽക്കരണ ക്ലാസ്സും മൃഗങ്ങളുടെ കടിയേൽക്കുന്നതിൽ നിന്നും എങ്ങനെ നേരിടാം എന്നതിനെ കുറിച്ചുള്ള പരിശീലനവും നൽകി. ജിഷ്ണു കൃഷ്ണൻ(Mission Rabies Kasaragod) ക്ലാസ്സ്‌ കൈകാര്യം ചെയ്തു.

January_26_Repablic Day Celebration

റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പദ്മനാഭൻ പതാക ഉയർത്തി.എസ് പി സി കേഡറ്റുകളുടെ റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്ടഥിതിയായി മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ വി പ്രകാശൻ സല്യൂട്ട് സ്വീകരിച്ച് കൊണ്ട് റിപ്പബ്ലിക് ദിന സന്ദേശം നൽകി.പി ടി എ പ്രസിഡന്റ് സുകുമാരൻ, വൈസ് പ്രസിഡന്റ് മണികണ്ഠൻ, എസ് എം സി ചെയർമാൻ പ്രശാന്ത്, എം പി ടി എ പ്രസിഡന്റ് നിഷ, സി പി ഒ മാരായ അജയൻ , ബിന്ദു ടി ടി വി എന്നിവരും മറ്റ് അധ്യാപകരും കുട്ടികളും ചടങ്ങിൽ പങ്കെടുത്തു.