സി എം എസ് എച്ച് എസ് പുതുപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2023-26

16:11, 26 ജനുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36057 (സംവാദം | സംഭാവനകൾ) (റോബോട്ടിക് പരിശീലനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
-36057-ലിറ്റിൽകൈറ്റ്സ്
പ്രമാണം:-file:///home/cmshs/Desktop/class 8 gp.png
സ്കൂൾ കോഡ്-36057
യൂണിറ്റ് നമ്പർ- LK/2018 /36057 /
അംഗങ്ങളുടെ എണ്ണം-21
റവന്യൂ ജില്ല- ആലപ്പുഴ
വിദ്യാഭ്യാസ ജില്ല - മാവേലിക്കര
ഉപജില്ല - കായംകുളം
ലീഡർ-ANANTHALEKSHMI A
ഡെപ്യൂട്ടി ലീഡർ-ARUN SHAJI
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1-റെയ്‍ച്ചൽ തോമസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2-NISHA K B
അവസാനം തിരുത്തിയത്
26-01-202636057


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1 6767 ADHITHYA S 9
2 6480 ADITYAN B 9
3 6492 AKSHAY C 9
4 6736 ALEENA RAICHEL YESUDAS 9
5 6765 ALEENA SAJI 9
6 6485 AMOS KOSHY 9
7 6486 ANANTHALEKSHMI A 9
8 6513 ANNLIA SOSA SHIBU 9
9 6462 ARUN SHAJI 9
10 6982 AVANI V
11 6527 BHARATH KUMAR 9
12 6612 CHANDANA L 9
13 6481 DEVANARAYAN B 9
14 6482 GAYATHRI A 9
15 6472 MEENAKSHI S KUMAR 9
16 6458 NAVANEETH VIJAY SHAM 9
17 6614 P B ANANTHAKRISHNA 9
18 6477 PARVATHY S 9
19 6766 SALESH KRISHNA S 9
20 6491 SREEHARI S 9
21 6915 SREEHARI S 9
22 6484 VINDUJA VINOD 9

സബ്‍ജില്ല ക്യാമ്പ്

സബ്‍ജില്ലാ ക്യാമ്പിൽ അനന്തലക്ഷമി, അലീന സജി,അരുൺഎന്നിവർ പ്രോഗ്രാമിങ്ങിലും സലേഷ്,പി ബി അനന്തകൃഷ്ണൻ,ആൻ ലീയ എന്നിവർ അനിമേഷനിലും പങ്കെടുത്തു.


റോബോട്ടിക് ഫെസ്റ്റ്

   19/02/2025    ന് റോബോട്ടിക് ഫെസ്റ്റ് നടത്തപ്പെട്ടു. ആർഡിനോ കിറ്റ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളുടെ പ്രദർശനം, സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾ തയ്യാറാക്കിയ ആനിമേഷൻ വീഡിയോ പ്രദർശനം, പ്രോഗ്രാമിങ് പ്രവർത്തനങ്ങൾ, ഗെയിം എന്നിവ നടത്തി. സമീപ സ്കൂളുകളിൽ നിന്നും കുട്ടികൾ, സ്കൂളിലെ മറ്റു കുട്ടികൾ അധ്യാപകർ തുടങ്ങിയവർ പ്രദർശനം കാണുന്നതിനായി എത്തിച്ചേർന്നു.

റോബോട്ടിക് പരിശീലനം

7/8/2025 വ്യാഴം ഏഴാം ക്ലാസിലെ കുട്ടികൾക്കായി റോബോട്ടിക് പരിശീലന സംഘടിപ്പിച്ചു. കുട്ടികൾക്കായി ആർഡിനോ കിറ്റ് പരിചയപ്പെടുത്തുകയും അതുപയോഗിച്ച് വിവിധ പ്രവർത്തനങ്ങൾ ചെയ്യുന്നത് എങ്ങനെയെന്ന് വിശദമാക്കുകയും ചെയ്തു. പ്രവർത്തനങ്ങൾക്ക് ആദി ലക്ഷ്മി, അരുൺ ഷാജി, സലേഷ്, അലീന സജി എന്നിവർ നേതൃത്വം കൊടുത്തു.

സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാചരണം

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി 22/09/2025 തിങ്കളാഴ്ച രാവിലെ 9 30 ന് പ്രത്യേക അസംബ്ലി നടന്നു.8,9,10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അസംബ്ലിക്ക് നേതൃത്വം നൽകി. സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് എട്ടാം ക്ലാസിലെ പവിത്രയും ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒമ്പതാം ക്ലാസിലെ ആലിയയും അസംബ്ലിയിലൂടെ മറ്റു കുട്ടികൾക്ക് അറിവ് പകർന്നു നൽകി. പത്താം ക്ലാസിലെ അനന്തം ലക്ഷ്മി കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു.നിഷ ടീച്ചർ, റെയ്‌ചെൽ ടീച്ചർ എന്നിവർ കുട്ടികൾക്കുള്ള നിർദ്ദേശങ്ങൾ നൽകി.

റോബോട്ടിക്സ് ക്ലാസ്

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തിന്റെ ഭാഗമായി ഏഴാം ക്ലാസിലെ കുട്ടികൾക്കായി റോബോട്ടിക്സ് ക്ലാസ് നടന്നു. പത്താം ക്ലാസിൽ നിന്ന് അനന്തലക്ഷ്മി അലീന സച്ചിൻ അരുൺ ഷാജി എന്നിവർ ക്ലാസിന് നേതൃത്വം നൽകുകയും ബാച്ചിലെ മറ്റ് കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്തു. ഏഴാം ക്ലാസിലെ കുട്ടികൾ താൽപര്യത്തോടെ ക്ലാസ്സിൽ പങ്കുചേരുകയും പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു.

ഭിന്നശേഷി കുട്ടികൾക്കായുള്ള ക്ലാസ്സ്‌

2025 നവംബർ ആറാം തീയതി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ദേവികുളങ്ങര പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ബഡ്‌സ് സ്കൂൾ സന്ദർശിക്കുകയും ഭിന്നശേഷി കുട്ടികൾക്കായി ക്ലാസുകൾ എടുക്കുകയും ചെയ്തു. പെയിന്റിംഗ്, ഡ്രോയിങ്, വിവിധ ഗെയിമുകൾ എന്നിവ കുട്ടികളെ പരിചയപ്പെടുത്തി. എല്ലാ ഭിന്നശേഷി കുട്ടികളും താല്പര്യത്തോടെ ക്ലാസ്സിൽ പങ്കെടുത്തു. ഭിന്നശേഷി കുട്ടികൾക്ക് ക്ലാസ്സ്‌ എടുത്തത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് വേറിട്ട അനുഭവമായി.


റോബോട്ടിക് പരിശീലനം

പത്താം ക്ലാസ് പാഠപുസ്തകത്തെ  അടിസ്ഥാനമാക്കിയുള്ള റോബോട്ടിക്സ് ക്ലാസ് 12/01/2026 നടന്നു.ലിറ്റിൽ കൈറ്റ്സ് 2023- 26 ബാച്ച് അവരുടെ സഹപാഠികൾക്കായി റോബോട്ടിക്സ് പ്രാധാന്യം, റോബോട്ടിക്സ് കിറ്റ്,കോഡിങ് എന്നിവയിൽ അറിവ് പകർന്നു കൊടുത്തു. ഏകദേശം55 കുട്ടികൾക്ക് ക്ലാസ് എടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ പത്താം ക്ലാസിലെ എല്ലാ കുട്ടികളും ഈ ക്ലാസ്സിന്റെ ഓരോ ഭാഗമായി. ലിറ്റിൽ കൈറ്റ്സ് മെന്റാസായ നിഷ കെ ബി റെയ്‌ചെൽ തോമസ് എന്നിവർ നേതൃത്വം നൽകി.