ഗവണ്മെൻ്റ് ഹൈസ്കൂൾ മണ്ണഞ്ചേരിയിലെ സീനിയർ S P C കേഡറ്റുകൾ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് അസ്സംബ്ലി നടത്തി. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ കേഡറ്റുകളും മറ്റു വിദ്യാർത്ഥികളും പരിസ്ഥിതി സംരക്ഷണത്തിനായി പ്രതിജ്ഞയെടുത്തു. പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെപ്പറ്റി സീനിയർ കേഡറ്റുകൾ അധ്യാപകർക്കും കുട്ടികൾക്കും ബോധവൽക്കരണ ക്ലാസ്സെടുത്തു. പരിസ്ഥിതിസംരക്ഷണത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് കേഡറ്റുകൾ തൈകൾ വിതരണം ചെയ്തു. അതോടൊപ്പം തന്നെ പരിസ്ഥിതിദിനത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്ററുകൾ നിർമ്മിച്ചു. ഒപ്പം തന്നെ റാലിയും സജ്ജമാക്കി. ഇന്നത്തെ കേഡറ്റുകളുടെ അസ്സംബ്ലിയും പരിസ്ഥിതിദിന സന്ദേശവും മറ്റു കുട്ടികൾക്ക് പ്രചോദനമായി. കേഡറ്റുകളുടെ ഈ ദിനത്തിലെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് ഹെഡ് മിസ്ട്രസ്സ് ഹഫ്സ ടീച്ചർ അറിയിച്ചു.

അന്തരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് മണ്ണഞ്ചേരി ഗവണ്മെൻ്റ് ഹൈസ്കൂളില SPC കേഡറ്റ്സ് ബോധവൽക്കരക്ലാസ്. ഫ്ലാഷ് മോബ് , ലഹരി വിരുദ്ധ പ്രതിജ്ഞ, റാലി ,പോസ്റ്റർ രചന എന്നിവ സംഘടിപ്പിച്ചു. ജീവിതമാണ് ലഹരി എന്ന വിഷയത്തെക്കുറിച്ച് കുട്ടികൾക്ക് വേണ്ടി എക്സൈസ് ഓഫീസർ Sri. ലാൽജി ക്ലാസ് എടുത്തു. Dl മാരായ ശ്രീ SI സത്താർ, സുമമാഡം HM ഹഫ്സ ടീച്ചർ സ്കൂൾ കൗൺസിലർ സൗമ്യ , സീനിയർ അസിസ്റ്റൻ്റ് ശ്രീദിലീപ് കുമാർ CPO s എന്നിവർ സന്നിഹിതരായിരുന്നു.

ഗവണ്മെൻ്റ് ഹൈസ്കൂൾ മണ്ണഞ്ചേരി SPC ദിനാചരണം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. 2025 ആഗസ്റ്റ് 2-ാം തീയതി ശനിയാഴ്ച രാവിലെ 7.45 ന് Physical training. തുടർന്ന് 9 മണിക്ക് HM ശ്രീമതി ഹഫ്സ് കെ പതാക ഉയർത്തി SPC ദിന സന്ദേശം നൽകി. സീനിയർ SPC കേഡറ്റുകളുടെ പരേഡ് നടത്തി. ചടങ്ങിൽ കേഡറ്റുകൾ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ചടങ്ങിൽ DI മാരായ SI Sathar Sir, Suma Madam എന്നിവർ സന്നിഹിതരായിരുന്നു. ശേഷം കേഡറ്റുകൾ അസംബ്ളി നടത്തി. വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കുട്ടികൾക്കുവേണ്ടി സത്താർ സർ വിദ്യാഭ്യാസത്തിൻ്റെ സാധ്യതകളെക്കുറിച്ച് ക്ലാസ് എടുത്തു.

ഗവൺമെൻറ് ഹൈസ്കൂൾ മണ്ണഞ്ചേരിയിലെ എസ് പി സി കേഡറ്റുകൾ ഇന്ന് (5 /8 / 2025) ചൊവ്വാഴ്ച പാതിരാമണൽ സന്ദർശിച്ചു പരിസ്ഥിതി പ്രവർത്തകനും കാടുകളുടെ സംരക്ഷകനും പ്രകൃതി സ്നേഹിയുമായ ശ്രീ ദയാൽ സാർ കുട്ടികൾക്ക് വേണ്ടി ക്ലാസ് എടുത്തു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഹഫ്സ കെ,. സീനിയർ അസിസ്റ്റൻറ് ശ്രീ ദിലീപ് കുമാർ,ശ്രീമതി പ്രിയ ശങ്കർ മുഹമ്മ പോലീസ് സ്റ്റേഷനിലെ എസ് ഐ .ശ്രീ മനോജ് സാർ ,മഞ്ജുഷ മാഡം , ആര്യ മാഡം,ഡി ഐ മാരായ ശ്രീ സത്താർ സാർ സുമ മാഡം , CPO മാരായ ശ്രീ ജോസ് മോൻ T.J, സുമാദേവി V.A എന്നിവർ കുട്ടികളോടൊപ്പം ഉണ്ടായിരുന്നു.

മണ്ണഞ്ചേരി ഗവണ്മെൻ്റ ഹൈസ്കൂളിൽ Spc യുടെ നേതൃത്വത്തിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. കുട്ടികൾ യുദ്ധവിരുദ്ധ സന്ദേശം നൽകിക്കൊണ്ട് റാലി സംഘടിപ്പിച്ചു.

ഇന്ത്യയുടെ 79 -ാമത് സ്വാതന്ത്ര്യ ദിനം മണ്ണഞ്ചേരി ഗവൺമെൻറ് ഹൈസ്കൂളിൽ എസ്‍പിസിയുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു. ശ്രീ സി.സി നിസാർ മണ്ണഞ്ചേരി ബസ് സ്റ്റാൻഡിൽ പരേഡ് ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിച്ചു. അവിടെനിന്ന് കുട്ടികളുടെ പരേഡ് ആരംഭിച്ചു . സ്കൂളിൽ എത്തിയതിനു ശേഷം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ അഡ്വക്കേറ്റ് ആർ റിയാസ് അവർകൾ പതാക ഉയർത്തി. എസ് എം സി , പിടിഎ ഭാരവാഹികൾ പങ്കെടുത്തു. ബഹുമാനപ്പെട്ട സ്കൂൾ എച്ച് എം ഹഫ്സ ടീച്ചർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.

മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്സിൻ്റെ 'ത്രിദിന ഓണം " ഒന്നിച്ചോണം നല്ലോണം " ക്യാമ്പ് 2025 ഓഗസ്റ്റ് 27 ന് ആരംഭം കുറിച്ചു. ബുധനാഴ്ച രാവിലെ 08.30 ന് ബഹു. മണ്ണഞ്ചേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ. ജേക്കബ് രാജി ജോസ് പതാക ഉയർത്തി. 10.30 AM ന് ബഹുമാനപ്പെട്ട ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷൻ നമ്പർ അഡ്വക്കേറ്റ് ശ്രീ. ആർ.റിയാസ് ഉദ്ഘാടനം നിർവഹിച്ചു PTA പ്രസിഡണ്ട് ശ്രീ മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഹഫ്സ.കെ സ്വാഗതം പറഞ്ഞു. DI മാരായ ശ്രീ. സത്താർസ.സി. എച്ച്, ശ്രീമതി.ആര്യ , ശ്രീലക്ഷ്മി, സി.പി.ഓ മാരായ ശ്രീമതി സുമാദേവി.വി.എ, ജോസ്മോൻ. ടി. ജെ, ഗാർഡിയൻ SPC പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു ശ്രീമതി. സീന, ഗാർഡിയൻ എസ്.പി. സി. പ്രതിനിധി നന്ദി രേഖപ്പെടുത്തി. തുടർന്ന് ശ്രീ തോമസ് വിൽസൻ സാർ കുട്ടികൾക്കു വേണ്ടി മോട്ടിവേഷൻ ക്ലാസ് നടത്തി. തുടർന്ന് സി. പി. ഒ. സുമാദേവി പേഴ്സണൽ വാല്യൂസ് എന്ന വിഷയത്തേക്കുറിച്ചും, നാർകോട്ടിക് സെൽ എ.എസ്. ഐ.ശ്രീ. ശാന്തകുമാർ ഡിജിറ്റൽ സാക്ഷരത എന്ന വിഷയത്തെക്കുറിച്ച് ക്ലാസ്സ്‌ എടുത്തു. പരേഡ് പ്രാക്ടീസ്, ഗെയിംസ്, ക്യാമ്പസ്‌ ക്ലീനിങ് എന്നിവയോടെ ക്യാമ്പ് അവസാനിച്ചു.

മണ്ണഞ്ചേരി ഗവൺമെൻറ് ഹൈസ്കൂളിൽ എസ് പി സി ഓണം ക്യാമ്പ് ഒന്നിച്ചോണം നല്ലോണം രണ്ടാം ദിവസം രാവിലെ ഡി ഐ ശ്രീ സത്താർ സാർ പരേഡ് പ്രാക്ടീസ് നൽകി .തുടർന്ന് ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ഡിസാസ്റ്റർ മാനേജ്മെൻറ് ക്ലാസ് നൽകി വളരെ പ്രയോജനപ്രദമായിട്ടുള്ള ഒരു ക്ലാസ് ആയിരുന്നു. പോലീസ് സ്റ്റുഡന്റ് ലയ്സൺ ഓഫീസർ മുഹമ്മ ISHO ശ്രീ. ലൈസാദ് മുഹമ്മദ്‌, ADNO അസ്‌ലം, അഖിൽ എന്നിവർ ക്യാമ്പ് സന്ദർശിച്ചു. ഉച്ചഭക്ഷണത്തിനുശേഷം നേതൃത്വപരിശീലന പാടവംസംബന്ധിച്ച ക്ലാസ് ശ്രീ. ആസിഫ് അലി, എഡ്യൂക്കേക്ഷണലി സ്റ്റ് & സോഫ്റ്റ്‌ സ്കിൽ ട്രെയിനർ വിവിധതരം ആക്ടിവിറ്റീസിലൂടെ കുട്ടികളിലേക്ക് പകർന്നു കൊടുത്തു യാതൊരു വിരസതയും ഇല്ലാതെ കുട്ടികൾ ശ്രദ്ധാപൂർവ്വം ക്ലാസ് കേട്ടിരിക്കുകയും ആസ്വദിക്കുകയും ചെയ്തു. തുടർന്ന് സോഷ്യൽ വാല്യൂസ് എന്ന വിഷയത്തെക്കുറിച്ച് ശ്രീ. സത്താർ, പോലീസ് സബ് ഇൻസ്‌പെക്ടർ മുഹമ്മ എന്നിവർ ക്ലാസ്സ്‌ എടുത്തു. തുടർന്ന് പരേഡ്, ഗെയിംസ്, ക്യാമ്പസ്‌ ക്ലീനിങ് എന്നിവയോടെ ക്യാമ്പിന്റെ രണ്ടാം ദിവസം സമാപിച്ചു.

മണ്ണഞ്ചേരി ഗവൺമെൻറ് ഹൈസ്കൂളിൽ എസ് പി സി ഓണം ക്യാമ്പ് ഒന്നിച്ചോണം നല്ലോണം മൂന്നാം ദിവസം രാവിലെ ഡി ഐ ശ്രീ സത്താർ സാർ ഫിസിക്കൽ ട്രെയിനിങ് പ്രാക്ടീസ് നൽകി . ആലപ്പുഴ സോഷ്യൽ ഫോറെസ്ട്രി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ . സേവ്യർ സർ വനം പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തെക്കുറിച്ച് ക്ലാസ്സ്‌ എടുത്തു. തുടർന്ന് 11.00 മണിക്ക് മണ്ണഞ്ചേരി പോലിസ് സ്റ്റേഷൻ സന്ദർശിച്ചു. പബ്ലിക് റിലേഷൻ ഓഫീസർ ബിനു ജോസഫ് സ്റ്റേഷൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. തുടർന്ന് സബ് ഇൻസ്‌പെക്ടർ സത്താർ സർ വിവിധ ആയുധങ്ങൾ പരിചയപ്പെടുത്തി. ശേഷം സ്കൂളിൽ തിരിച്ചെത്തി കേഡറ്റുകൾ വിവിധ കലാപരിപാടികൾ നടത്തി. ഉച്ചയ്ക്ക് ഗാർഡിയൻ എസ്.പി. സി യിലെ രക്ഷിതാക്കൾ, പിടിഎ- SMC ഭാരവാഹികളുടെ നേതൃ ത്തത്തിൽ കെം കേമമായ ഓണസദ്യ നടത്തി. അതിനുശേഷം ക്യാമ്പിന്റെ ഫീഡ്ബാക്ക്, റിവ്യൂ, മൂല്യനിർണയം എന്നിവ നടത്തി. തുടർന്ന് രക്ഷിതാക്കളുടെ വിവിധ കായിക കലാമത്സരങ്ങൾ നടത്തി. സമാപനസമ്മേളനം ആലപ്പുഴ സോഷ്യൽ ഫോറെട്രി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ. സേവ്യർ സർ ഉദ്ഘാടനം ചെയ്തു. HM, SMC- PTA ഭാരവാഹികൾ, ഗാർഡിയൻ എസ്.പി. സി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. 05.30 ന് മുഹമ്മ പോലിസ് സബ് ഇൻസ്‌പെക്ടർ ശ്രീ. സി. എച്ച്. സത്താർ SPC പതാക താഴ്ത്തി ദേശീയഗാനത്തോടെ വർണാഭമായ ക്യാമ്പിന് പരിസമാപ്തി കുറിച

കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ 30 12 2025 ഡിസംബർ 30 തീയതി കലാലയ ജ്യോതി ഉണർവ് ഉദ്ഘാടനം നടന്നു. യോഗം ആരംഭിച്ചു മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിലെ അധ്യാപികയും ലൈഫ് സ്കിൽ ട്രെയിനറും ആയിട്ടുള്ള ശ്രീമതി റീന ബീഗം അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. കെ. ഹഫ്സ സ്വാഗതം ആശംസയർപ്പിച്ചു. വനിതാ കമ്മീഷൻ മെമ്പർ ആയിട്ടുള്ള ശ്രീമതി. മഹിളാമണി പരിപാടി ഉദ്ഘാടനം നിർവഹിച്ചു. മുഹമ്മ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ സത്താർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ആയിട്ടുള്ള ശ്രീമതി സുമ കെ കെ, കമ്മ്യൂണിറ്റി ഓഫീസർ സുമാദേവി. വി. എ എന്നിവർ ആശംസ അർപ്പിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസറായ ശ്രീ ജോസ്മോൻ. ടി. ജെ യോഗത്തിന് നന്ദി അർപ്പിച്ചു. തുടർന്ന് ജെൻഡർ ഇക്വാലിറ്റി എന്ന വിഷയത്തെക്കുറിച്ച് ആലപ്പുഴ ജില്ലാ കോടതിയിലെ അഡ്വക്കേറ്റ് ആയ ശ്രീമതി. രേഷ്മ ദിലീപ് ക്ലാസ് എടുത്തു. 120 കുട്ടികൾ ടി ക്ലാസിൽ പങ്കെടുത്തു. 01.30 ന് ക്ലാസ്സ്‌ അവസാനിച്ചു