ഹോളി ഫാമിലി ജി എച്ച് എസ് കൈനകരി

Schoolwiki സംരംഭത്തിൽ നിന്ന്
14:52, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46056 (സംവാദം | സംഭാവനകൾ)
ഹോളി ഫാമിലി ജി എച്ച് എസ് കൈനകരി
വിലാസം
കൈനകരി
സ്ഥാപിതം17 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
27-01-201746056



അക്ഷരകേരളത്തിന്റെ ആചാര്യനായ വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ ജനനത്താല്‍ അനുഗ്രഹീതമായ കൈനകരിയുടെ തിലകക്കുറിയായി വിളങ്ങുന്ന സരസ്വതീക്ഷേത്രമാണ് ഹോളിഫാമിലി ഗേള്‍സ് ഹൈസ്ക്കൂള്‍. ആലപ്പുഴ ജില്ലയില്‍ കുട്ടനാടിന്റെ ഹൃദയഭാഗത്തായി പമ്പാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്.'


ചരിത്രം

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി കുട്ടനാട്ടില്‍ ഇദമ്പ്രദമമായി സ്ഥാപിച്ച ഇംഗ്ലീഷ് മിഡില്‍ സ്കൂളാണിത്. 1924ല്‍ കൈനകരി സെന്റ് മേരീസ് പള്ളി വക ഉപവിശാലയില്‍ (ഇപ്പോഴത്തെ സ്നേഹസദനം )12 കുട്ടികളുമായി അനൗദ്യോഗികമായി തുടക്കം. 1925 ല്‍ പ്രിപ്പറട്ടറി, ഫസ്റ്റ് ഫാറം എന്നീ ക്ലാസുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുവാദം ലഭിച്ചു. 1927 ല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തേക്കു സ്ക്കൂള്‍ മാറ്റി സ്ഥാപിച്ചു. അന്നത്തെ തിരുവതാംകൂര്‍ ദിവാന്‍ ലഫ്.കേണല്‍ എം.ഇ. വാട്ട്സണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 1950 ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 2005 -2006 ല്‍ അഞ്ചാം ക്ലാസ്സില്‍ ഇംഗ്ലിഷ് മീഡിയം തുടങ്ങി. ഇപ്പോള്‍ പത്താം ക്ലാസ്സ് വരെ എത്തി. 2009 ,2010 എസ്.എസ്.എല്‍.സി. പരീക്ഷകളി ല്‍100% വിജയം.ജിസ്മി റ്റോം ,ബിന്റാ ജോസഫ് എന്നിവര് എല്ലാവിഷയങ്ങള്ക്കും എപ്ലസ് നേടി. ചങ്ങനാശ്ശേരി കോര്‍പറേറ്റ് മാനേജ്മെന്റ് നടത്തിയ എസ്.എസ്.ആര്‍ സി. പറീക്ഷയില്‍ നൂറു ശതമാനം വിജയം.ആദ്യത്തെ എട്ടു റാങ്കുകള്‍.2010 എസ്.എസ്.എല്‍ .സി.പരീക്ഷയില്‍ ആലപ്പുഴ റവന്യുജില്ലയില്‍ മലയാളഭാഷയില്‍ ഏറ്റവും കൂടുതല്‍ എപ്ലസ് ലഭിക്കുകയുണ്ടആയി.

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ലൈബ്രറിയും കമ്പ്യൂട്ടര്‍ ലാബും ഉണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടര്‍ ലാബില്‍ 14  കമ്പ്യൂട്ടര്‍ ഉണ്ട്.  കൂടാതെ ബ്രോഡ്ബാന്റ്, ഇന്റര്‍നെറ്റ്  സൗകര്യങ്ങളും ഉണ്ട്.  


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • പമ്പയാര്‍ വെറ്റ്ലാന്റ് ക്ലബ്ബ്
  • പഠനയാത്ര
  • കലാ-കായികമേള
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഗലീലിയോ - ലിറ്റില്‍ സയന്റിസ്റ്റ്
  • എഴുത്തുകൂട്ടം-വായനക്കൂട്ടം
  • ഹൊഫാക്വസ്


മാനേജ്മെന്റ്

ചങ്ങനാശ്ശേരി അതിരൂപതാകോര്‍പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂള്‍. പെരിയ ബഹു. ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയായും റവ. ഫാ.മാത്യു നടമുഖത്ത് കോര്‍പറേറ്റ് മാനേജരായും പ്രവര്‍ത്തിക്കുന്നു. റവ.സിസ്റ്റര്‍ റ്റെസി സി.എം.സി. യാണ് ലോക്കല്‍ മാനേജര്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ .മാത്യു മാമ്പ്ര , സിസ്റ്റര്‍ മരിയ തെരേസ, സിസ്റ്റര്‍ ജുസ്സെ, സിസ്റ്റര്‍ മഡൊണ, സിസ്റ്റര്‍ മേരി ജോസഫ്, സിസ്റ്റര്‍ ‍ഫിലോപോള്‍ , സിസ്റ്റര്‍ ജെസ്സിന്‍ , സിസ്റ്റര്‍ ലെയൊ മരിയ, സിസ്റ്റര്‍ റോസമ്മ. കെ. റ്റി., സിസ്റ്റര്‍ മറിയമ്മ ഫിലിഫ്, സിസ്റ്റര്‍ റോസമ്മ പി. ഡി. ,സിസ്റ്റര്‍ മോളി സഖറിയ, ശ്രീമതി ത്രേസ്യാമ്മ ജോസഫ്.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ,

  • റവ. സിസ്റ്റര്‍ സാങ്റ്റാ സി. എം. സി. - സുപ്പീരിയര്‍ ജനറല്‍ ഒഫ് സി. എം. സി.
  • റവ. ഡോ. സിസ്റ്റര്‍ ജസി മരിയ എസ്. എച്ച്. - ഡി. ജി. ഒ. മെഡിക്കല്‍ സെന്റര്‍ കോട്ടയം.
  • പ്രൊഫ. സാലീ മാത്യു - റിട്ട്. പ്രൊഫ. അസമ്പ്ഷന്‍ കോളേജ് ചങ്ങനാശ്ശേരി.

വഴികാട്ടി

{{#multimaps: 9.6621, 76.40606 | width=800px | zoom=16 }}