ജി.എൽ.പി.എസ്. ഉട‌ുമ്പ‌ുന്തല

Schoolwiki സംരംഭത്തിൽ നിന്ന്
14:12, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12514 (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്. ഉട‌ുമ്പ‌ുന്തല
വിലാസം
ഉട‌ുമ്പ‌ുന്തല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201712514




ചരിത്രം

         1946ലാണ് വിദ്യാലയം ആരംഭിച്ചത്.ഏറെക്കാലം വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ 2004-05 അധ്യയന വര്‍ഷം മുതലാണ് സ്വന്തം കെട്ടിടത്തിലേക്ക്  മാറിയത്. സ്വന്തം കെട്ടിടത്തിനായി ഉടുമ്പുന്തല ജമാ അത്ത് കമ്മിറ്റിയാണ് സ്ഥലം അനുവദിച്ചത്.ധാരാളം വിദ്യാര്‍ത്ഥികളും അതിനനുസരിച്ച ഡിവിഷനുകളും ഉണ്ടായിരുന്നു.എന്നാല്‍ ഇന്ന് ഡിവിഷനുകളില്ല.അപ്ഗ്രേഡ് ചെയ്യുന്നതിനായി പലപ്പോഴായി ശ്രമങ്ങള്‍ നടത്തിയെന്കിലും സാധിച്ചില്ല.

ഭൗതികസൗകര്യങ്ങള്‍

      സ്കൂളിന് സ്വന്തമായി 10 സെന്‍റ് സ്ഥലമാണുളളത്.അതില്‍ 5 ക്ളാസ്സ് മുറികളും ഒരു കംപ്യൂട്ടര്‍ മുറിയും ഉണ്ട്.ഒരു ക്ളാസ്സ് സ്മാര്‍ട്ട് കളാസ്സ് ആണ്.3 കംപ്യൂട്ടറുകളാണ് സ്കൂളിലുളളത്.കൂടാതെ ഒരു കഞ്ഞിപ്പുരയും 3 ടോയ്‌ലറ്റുകളും 2 മൂത്രപ്പരകളും ഉണ്ട്.സ്വന്തമായി കളിസ്ഥലമോ ചുറ്റുമതിലോ ഇല്ല.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

    വിദ്യാരംഗം കലാസാഹിത്യവേദി,ബാലസഭ,പരിസ്ഥിതി-ശാസ്ത്ര-ഗണിതശാസ്ത്ര ക്ളബ്ബുകള്‍ എന്നിവ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.കൂടാതെ കലാകായിക ഇനങ്ങളിലും പ്രവര്‍ത്തിപരിചയത്തിലും പരിശീലനം നല്‍കുന്നുണ്ട്.  

മാനേജ്‌മെന്റ്

  12 അംഗ പി .ടി .എ ,8അംഗ എം .പി. ടി .എ 16 അംഗ എസ്.എം.സി എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

    പയ്യന്നൂര്‍ തൃക്കരിപ്പൂര്‍ റൂട്ടില്‍ ഒളവറ മുണ്ട്യക്കാവില്‍ നിന്നും 2 കി.മീ.പടിഞ്ഞാറ് ഭാഗത്താണ് ഉടുമ്പുന്തല.പയ്യന്നൂരില്‍നിന്നും പടന്ന ബസ്സില്‍ കയറിയാല്‍ ഉടുമ്പുന്തല ഇറങ്ങാം.ബസ്സ് സ്റ്റോപ്പിന് തൊട്ടടുത്താണ് സ്കൂള്‍.