ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. നീലാഞ്ചേരി/തിയറ്റർ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

നടന കലയിൽ മികച്ച പ്രതിഭകളെ കണ്ടെത്തുകയെമലപ്പുറം ജില്ലയിലെ തുവ്വൂര്‍ പഞ്ചായത്തില്‍ ഒരുപാട് ചരിത്ര സംഭവങ്ങള്‍ക്ക് വേദിയായിട്ടുള്ള, പ്രകൃതി രമണീയമായുട്ടുള്ള മലഞ്ചെരുവില്‍ സ്ഥിതി ചെയ്യുന്ന സ്കൂളിനെ ചുറ്റിപ്പറ്റിയാണ് നീലാഞ്ചേരി എന്ന സ്ഥലത്തിന്റെയും ചരിത്രം തുടങ്ങുന്നത്.

   നീലാഞ്ചേരി ഗവ.സ്കൂൾ യാഥാർത്ഥ്യമാകുന്നതിനു വേണ്ടി നിരവധി ആളുകൾ ഒരുമിച്ച് ഒരു മനസ്സോടെ പ്രവർത്തിച്ചിട്ടുണ്ട്.  അവരുടെയെല്ലാം നിസ്വാർത്ഥ സേവനത്തിന്റെ ഫലമാണ് ഇന്നത്തെ സ്കൂൾ.
   സ്കൂളിനായി രണ്ടേക്കർ സ്ഥലം വിട്ടുനൽകിയ ശ്രീ.ഉണ്ണ്യാലിക്കുട്ടി ഹാജിയും, സ്കൂൾ കെട്ടിട നിർമ്മാണത്തിനാവശ്യമായ സഹായങ്ങൾ ചെയ്ത ശ്രീ.ശങ്കരൻകുട്ടി നായരും, ശ്രീ.ബീരാൻ കുട്ടിയും, നല്ലവരായ നാട്ടുകാരും ചേർന്ന് ഒരു ഏകാധ്യാപക വിദ്യാലയമായി നീലാഞ്ചേരിസ്കുളിന് തുടക്കം കുറിച്ചു.ആദ്യകാല അധ്യാപകൻ ശ്രീ. നാണു വൈദ്യർ ആയിരുന്നു, പിന്നീട് പൊന്നാനിക്കാരനായ ഭാസ്കരൻ.ബി.എ.അധ്യാപകനായെത്തി.ആദ്യകാല വിദ്യാർത്ഥികളിൽ ചിലരാണ് വേരേങ്ങൽ കല്യാണി,കാപ്പിങ്ങൽ തിരുവാല, പുത്തൻ പൊയിൽ തേയിം വള്ളി  ചുള്ളിക്കുളവൻ തുടങ്ങിയവർ.
    1954-ലാണ് എലിമെന്ററി സ്കൂൾ എന്ന അംഗീകാരംസർക്കാരിൽ നിന്നും ലഭിച്ചു,1959-ൽ എൽ.പി.സംവിധാനത്തിലേക്ക് മാറി.  അക്കാലത്ത് 9 വർഷത്തോളം സ്കൂൾ പ്രവർത്തിച്ചത് നീലാഞ്ചേരിയിലെ  മദ്രസ കെട്ടിടത്തിലായിരുന്നു. 1975-ൽGLPS  നീലാഞ്ചേരി Gups നീലാഞ്ചേരിയായി മാറി.
  2O14-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു, പ്രഥമ SSLC ബാച്ച് 2016ൽ 100 % വിജയത്തോടെയാണ് സ്കൂളിന്റെ പടിയിറങ്ങിയത്.
  ഇന്ന് LKG മുതൽ 10 - )o തരം വരെ 1300 ലധികം കുട്ടികൾ  പഠിക്കുന്ന വിദ്യാലയത്തിൽ ഓരോ വർഷവും അഡ്മിഷൻ കൂടിക്കൊണ്ടിരിക്കുന്നു.അധ്യാപകരുടെയും, പി.ടി.എ യുടെയും  നാട്ടുകാരുടെയും കൂട്ടായ്മയുടെയും സേവന മനോഭാവത്തിന്റെയും ഫലമായാണിതെല്ലാം സാധ്യമാകുന്നത്..........ന്ന ലക്ഷ്യത്തോടെ 2008 ജൂലൈയിൽ തുടക്കം കുറിച്ച Gups നീലാഞ്ചേരി തിയറ്റർ ക്ലബ്ബ് ചലച്ചിത്ര മേഖലയിൽ വരെ കൊച്ചു നടനെ  എത്തിച്ചിട്ടുണ്ട്, ഗോൾഡ് കോയിൻ