ഉള്ളടക്കത്തിലേക്ക് പോവുക

ആദരജ‍്ഞലികൾ,

Schoolwiki സംരംഭത്തിൽ നിന്ന്
23:36, 11 ജനുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sndphss38077 (സംവാദം | സംഭാവനകൾ)

ആദരജ‍്ഞലികൾ

2026 ജനുവരി ആറാം തീയതി ഞങ്ങളുടെ സ്കൂളിനെ സംബന്ധിച്ച് ഏറ്റവും ദുഃഖകരമായ ഒരു ദിവസമായിരുന്നു 9എ ഡിവിഷനിൽ പഠിക്കുന്ന ബിന്ന ബിനോജ് എന്ന കുട്ടി ഞങ്ങളിൽ നിന്നും വിട പറഞ്ഞു പോയി . മറ്റ‍ു കുട്ടികൾ നിന്ന് വിഭിന്നമായി ജന്മനാ തന്നെ കിടപ്പിലായിരുന്ന ജീവിതത്തോട‍ും സാഹചര്യങ്ങളോടും പൊരുതി 14 വയസ്സുവരെ ജീവിച്ച ഒരു കുട്ടിയായിരുന്നു ബിന. സ്വന്തമായി എഴുന്നേൽക്കുന്നതീനോ നടക്കുന്നതിനോ കഴിവില്ലാതിരുന്ന, എല്ലാതിനും മറ്റുള്ളവരുടെ സഹായം എപ്പോഴും വേണ്ടിവന്നിരുന്ന ഒരു കുട്ടിയായിരുന്നു. എങ്കിൽപോലും പഠനത്തിൽ ശ്രദ്ധ പുലർത്തിയിരുന്ന ഒരു കുട്ടി ആയിരുന്നു , സ്കൂളിൽ നിന്നും ബി ആ‌ർ സിയിൽ നിന്നും അധ്യാപകരുടെ തുടർച്ചയായ പിന്തുണ ആ കുട്ടിക്ക് നൽകിയിരുന്നു . ക്ലാസ് റൂം എഫക്ട് ലഭിക്കുന്നതിനുവേണ്ടി പഠിക്കുന്ന ക്ലാസ്സിൽ ക്യാമറ വെച്ചുകൊണ്ട് വീട്ടിൽ ലാപ്‍ടോപ്പ് നൽകി അതിൽ നിന്ന് ക്ലാസ് റൂം അനുഭവങ്ങൾ ലഭിക്കുന്നതിന് വേണ്ടി ബിആർസിയിൽ നിന്നും വളരെ പിന്തുണ ലഭിച്ചിരുന്നു .ഞങ്ങളിൽ നിന്ന് വിട്ടു പിരിഞ്ഞു പോയ ബിന്നാ ബിനോജിന് എല്ലാ ആദരാഞ്ജലികൾ നേരുന്നു....

"https://schoolwiki.in/index.php?title=ആദരജ‍്ഞലികൾ,&oldid=2928296" എന്ന താളിൽനിന്ന് ശേഖരിച്ചത്