സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി.എസ് എരമല്ലൂർ
ദൃശ്യരൂപം
| സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി.എസ് എരമല്ലൂർ | |
|---|---|
| വിലാസം | |
സെന്‍റ്.ഫ്രാന്‍സിസ് സേവ്യേഴ്സ് എല്‍.പി.സ്.എരമല്ലൂര്‍. | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേര്‍ത്തല |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 27-01-2017 | K.a.mary |
................................
ചരിത്രം
മുഴങ്ങുന്ന ശബ്ദവും തിളങ്ങുന്ന കണ്ണുകളുമുള്ള പണ്ഡിതന്‍ രാമനാശാനും ഒറ്റ മുറിയും ഹാളുമുള്ള പള്ളിക്കൂടവുമെല്ലാം നൂറു വര്‍ഷങ്ങണ്ള്‍ക്കപ്പുറം പഴക്കമുള്ള ഓര്‍മ്മകളാണ്. പഴയപള്ളിക്കുപടിഞ്ഞാറ് ഭാഗത്ത് പനന്വും മരവും ചേര്‍ത്തടിച്ചുള്ള ഭിത്തി, ഓലമേഞ്ഞ ഷെഡ്, ചാണകം മെഴുകിയ തറ, നിലത്തു തടുക്കുവിരിച്ച് ചമ്രം പടഞ്ഞിരിക്കുന്ന കുട്ടികള്‍, കോട്ടും ടൈയും കെട്ടി നെറ്റിയില്‍ ഭസ്മക്കുറിയും ചാര്‍ത്തിയ രാമനാശാന്‍ ഒരു കവിതപോലെ 'അക്ഷരമാല ' ക്രമത്തില്‍ ചൊല്ലുന്നു . അക്ഷരമാലയും കണക്കും കൂട്ടിവായനയുമാണ് പ്രധാന പഠനം. കാല്‍,അരക്കാല്‍ ,മഹാണി,മുണ്ടാണി, എന്നീ ഭിന്ന സംഖ്യകള്‍ കൂട്ടി പഠിച്ചു കഴിഞ്ഞാല്‍ 'ഉന്നതപഠനം പൂര്‍ത്തിയായി.പിന്നേ , ചെറുകിട തൊഴില്‍ പരിശീലനം.
ഒരിക്കല്‍ വികാരിയച്ചന്‍ പറഞ്ഞു ,
'നമുക്കിതൊരു എല്‍. പി.സ്ക്കൂളാക്കാം....'ഇടവക്കാര്‍ക്കു സന്തോഷമായി. സ്ക്കൂള്‍ അനുവധിക്കുന്നതിന് തിരുവിതാംകൂര്‍ മഹാരാജാവിന്, അച്ചന്‍ ഒരപേക്ഷ നല്‍കി. നാലഞ്ചുനാള്‍ കഴിഞ്ഞ് രാജമുഖത്തുനിന്ന് വികാരിയച്ചന് മറുപടിക്കുറിപ്പു കിട്ടി. 'ബഹു. അന്തൊണിയോ മെന്‍റസ് കത്തനാര്‍ മുഖേന എരമല്ലൂര്‍ സെന്‍റ്, ഫ്രാന്‍സിസ് സേവ്യേഴ്സ് പള്ളി ബോധിപ്പിച്ച അപേക്ഷയില്‍ ,ഇടവകയില്‍ ഒരു എല്‍.പി.വിദ്യാലയം ആരംഭിക്കുന്നതിന് തിരുവിതാംകൂര്‍ മഹാരാജാവു തിരുമനസ്സുകൊണ്ട് കല്‍പിച്ചനുവദിച്ചിരിക്കുന്നു. 1917 ഇടവം 26. ഒരു നാടിന്‍േറ സ്വപ്നംപോല ഒരു വിദ്യാലയം പ്രവര്‍ത്തനം തുടങ്ങുകയാണ്. ഒത്തുകൂടിയ ജനസമക്ഷം വികാരിയച്ചന്‍ പ്രഖ്യാപിച്ചു. 'ഇത് ക്രൈസ്തവര്‍ക്കു മാത്രമുള്ള വിദ്യാലയമല്ല--ഇവിടെ എല്ലാമതസ്ഥരും ഒത്തുചേര്‍ന്ന് വിദ്യ അഭ്യസിക്കും. മേലാളരും കീഴാളരും തോളോടു തോള്‍ ചേര്‍ന്ന് ഒര്‍ ബഞ്ചിലിരുന്നു പഠിക്കും.' അയിത്താചാരങ്ങള്‍ കൊടുകുത്തി വാഴുന്ന കാലം. സവര്‍ണരുടെ വിദ്യാലയങ്ങളില്‍ അവര്‍ണര്‍ക്കു പ്രവേശനമില്ലാതിരുന്ന കാലത്ത് വൈദീകന്‍െറ ഈ പ്രഖ്യാപനം പലരും കണ്ണുു നനയിച്ചു. ആദ്യവര്‍ഷം ഒന്നാംക്ളാസ്സ് മാത്രം.എല്‍.പി. പൂര്‍ത്തിയാകാന്‍ മൂന്നുവര്‍ഷം കൂടി കഴിഞ്ഞു. 1930_ല്‍ 5_ാം ക്ളാസ്സ് അനുവദിച്ചുകിട്ടി. ശിവരാമ കൈമളായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍ നാരായണക്കിണി. ശദാബ്ദിനിറവില്‍ നില്‍ക്കുന്ന ഈ വിദ്യാലയത്തിന്‍െറ പ്രധാനാധയാപകന്‍ ശ്രീ.ജോസഫ് ഫ്രന്‍സിസ്. സി.എക്സ്. ആണ്.
ഭൗതികസൗകര്യങ്ങല്‍
മൂന്ന് കെട്ടിടങ്ങളിലായി 12 ക്ളാസ്മുറികള്‍, ശൂചിമുറികള്‍,പാചകപ്പുര മുതലായവ.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : പി.സി.അഗസ്റ്റിന്‍
- വര്‍ഗിസ്. കട്ടികാട്ട്
- എം.ഒ.മാത്യൂസ്
നേട്ടങ്ങള്‍
പ്രവൃത്തിപരിചയമേളയില്‍ ഒന്നാം സ്ഥാനം. സാമൂഹ്യശാസ്രമേളയില്‍ ഒന്നാം സ്ഥാനം. ഗണിതശാസ്രമേളയില്‍ മൂന്നാം സ്ഥാനം. മലയാള മനോരമ നല്ലപാഠം പദ്ധതിയില്‍ A+ വിജയം. കൃഷിമുററം പദ്ധതിയിലൂടെ വിദ്യാലയകൃഷിക്കുള്ള പുരസ്ക്കാരം . ജൈവകൃഷിക്ളീനിക്, ഔഷധഗ്രാമം__ ഔഷധത്തോട്ടത്തിനുള്ള പുരസ്ക്കാരം, ഊര്‍ജസംരക്ഷണപദ്ധതി, റോഡ് സുരക്ഷാപദ്ധതി ,കരുണ, പെയിന്‍ & പാലിയേറ്റീവ് കെയര്‍,
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- സക്കീര്‍ ഹുസൈന്‍_ചിത്രകാരന്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}