ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/നാഷണൽ സർവ്വീസ് സ്കീം

2025 വരെ2025-26


എൻ എസ് എസ്

ഹയർ സെക്കണ്ടറിയിൽ എൻ എസ് എസ് വിവിധ പരിപാടികളോടെ പ്രവർത്തനം നടത്തുന്നു.

2024 25 അധ്യായനവർഷത്തെ എൻഎസ്എസ് പ്രവർത്തനങ്ങൾ

മുൻവർഷങ്ങളിലെ പ്രവർത്തനങ്ങളെ പോലെ തന്നെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ കഴിഞ്ഞ വർഷവും എൻഎസ്എസ് യൂണിറ്റിന് സാധിച്ചിട്ടുണ്ട്.

1. ഭിന്നശേഷി കുട്ടിയോടൊപ്പം 14/09/2024

കഴിഞ്ഞ വർഷത്തെ ഓണാഘോഷ പരിപാടി ഭിന്നശേഷി വിദ്യാർഥിനിയോടുകൂടിയാണ് ഒപ്പമാണ് എൻഎസ്എസ് വളണ്ടിയേഴ്സ് ആഘോഷിച്ചത്. പങ്കാളിത്ത ഗ്രാമത്തിലെ വിദ്യാർത്ഥിനിയെ സ്കൂളിലേക്ക് എത്തിക്കുകയും അവൾക്ക് മധുരപലഹാരങ്ങളും ഓണപ്പുടവയും നൽകി സന്തോഷിപ്പിക്കുകയും ചെയ്തു.

2. ജാഗ്രത ജ്യോതി- ലഹരിക്കെതിരെയുള്ള ക്യാമ്പയിൻ (02-10-2024)

കഴിഞ്ഞവർഷത്തെ ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ച് എൻഎസ്എസ് വളണ്ടിയർമാർ ഒക്ടോബർ രണ്ടിന് വൈകുന്നേരം കൊടുവള്ളി ബസ്റ്റാൻഡിൽ ജ്യോതി തെളിയിക്കുകയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ജനങ്ങളെ ലഹരിക്കെതിരെ ബോധവൽക്കരണം നടത്തുകയും ചെയ്തു. 03. ബ്ലഡ് ഡോണേഷൻ ക്യാമ്പ്(09/10/2024. വളരെ പ്രധാനപ്പെട്ട ഒരു പ്രവർത്തനമായിരുന്നു രക്തദാന ക്യാമ്പ്. കോഴിക്കോട് ഇക്ര ഹോസ്പിറ്റൽ, പോലീസ് ഡിപ്പാർട്ട്മെന്റിന്റെ പോളി ആപ്പുമായി സഹകരിച്ച് അതിവിപുലമായ രക്തദാന ക്യാമ്പ് സ്കൂളിൽ സംഘടിപ്പിച്ചു. ക്യാമ്പിൽ 67 ബാഗ് രക്തം ശേഖരിക്കാൻ നമുക്ക് സാധിച്ചു.

4. ഫുഡ് ഫെസ്റ്റ്.(20/11/2024)

വയനാട് മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് വേണ്ടി സംസ്ഥാനതലത്തിൽ എൻഎസ്എസ് പ്രഖ്യാപിച്ച സാമ്പത്തിസഹായ നിധി ശേഖരിക്കുന്നതിന് വേണ്ടി അതിവിപുലമായ ഫുഡ് ഫെസ്റ്റ് സ്കൂൾ ക്യാമ്പസിൽ സംഘടിപ്പിച്ചു. 2500-ൽ അധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്ഥാപനത്തിലെ മുഴുവൻ ആളുകളുടെയും പങ്കാളിത്തം ഉറപ്പുവരുത്താൻ എൻഎസ്എസ് വളണ്ടിയർമാർക്ക്. മികച്ച സംഘാടനം കാഴ്ചവച്ച ഈ പരിപാടിയിലൂടെ 21100 രൂപ ശേഖരിക്കാനും അത് സംസ്ഥാന എൻഎസ്എസ് സെല്ലിന് സമർപ്പിക്കാൻ സാധിച്ചു.


5. സപ്തദിന സഹവാസ ക്യാമ്പ്.

ക്രിസ്മസ് അവധിക്കാലത്ത് സപ്തദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. കഴിഞ്ഞവർഷത്തെ ക്യാമ്പ് മാനപുരം എയുപി സ്കൂളിൽ വച്ചായിരുന്നു.

മറ്റു പ്രവർത്തനങ്ങൾ

ഇതിനു പുറമേ, ദേശീയ വുഷു ചാമ്പ്യൻഷിപ്പ് ജേതാവായ നമ്മുടെ സ്കൂളിലെ വിദ്യാർഥി അനസിനെ അനുമോദിക്കൽ , കാർഷിക രംഗത്തെ ഇടപെടൽ, പ്ലാസ്റ്റിക് ശേഖരിച്ച് പരിസ്ഥിതി ശുചീകരണ ക്യാമ്പയിൻ നടത്തൽ, സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടൽ, ഹരിത കർമ്മ സേനക്കൊപ്പം, പാലിയേറ്റീവ് പ്രവർത്തനങ്ങൾ തുടങ്ങിയ പരിപാടികളിൽ എല്ലാം സജീവമായി എൻഎസ്എസ് ഇടപെട്ടിട്ടുണ്ട്.

മേൽ വിവരിച്ച മുഴുവൻ പ്രവർത്തനങ്ങളിലും പിടിഎയുടെ സജീവമായ സാന്നിധ്യവും സഹകരണവും പിന്തുണയും ഉണ്ടായിട്ടുണ്ട്.