2016-2017 അധ്യായന വര്‍ഷത്തെ കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീമതി അനുരാധ, ശ്രീമതി ബീന,ശ്രീമതി മിനി, ശ്രീ.ദിനകരന്‍ എന്നീ അധ്യാപകര്‍ നേതൃത്വം നല്കുന്നു. ഈ വര്‍ഷത്തെ ക്ലബ് പ്രവര്‍ത്തനങ്ങള്‍ക്ക് ജൂലായ് 8 ന് തുടക്കം കുറിച്ചു. തിരഞ്ഞെടുത്ത 120 ഓളം കുട്ടികള്‍ അംഗങ്ങളായ കാര്‍ഷിക ക്ലബ്,പെരിഞ്ഞനം കൃഷി ഓഫീസര്‍ ശ്രീമതി ജ്യോതി പി.ബിന്ദു ഉദ്ഘാടനം ചെയ്തു. കാര്‍ഷിക ക്ലബ് ലീഡറായി 7-ാം ക്ലാസ്സിലെ വിഷ്മുവിനെ തിരഞ്ഞെടുത്തു.
2016-അന്താരാഷ്ട്ര പയര്‍ വര്‍ഷമായി ആചരിക്കുന്നതിനാല്‍ വിവിധയിനം പയറു വര്‍ഗങ്ങള്‍ കൃഷി ചെയ്യാന്‍ തീരുമാനിച്ചു. ഏകദേശം 18 ഓളം പയര്‍ വിത്തുകള്‍ പാകി മുളപ്പിച്ച് പന്തലിട്ട് വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്തു.പയര്‍വര്‍ഗങ്ങളുടെ പ്രധാന്യത്തെകുറിച്ച്പഠിക്കുന്നതിനായി പയറുവര്‍ഗങ്ങളെക്കുറിച്ച്ഒരുഡിസ്പ്ലേബോര്‍ഡും സ്ഥാപിച്ചു.തുടര്‍ന്ന് ജൂലായ്12ന്കരനെല്‍കൃഷിക്കായി സ്കൂള്‍ വളപ്പിലും സ്ഥലപരിമിതിമൂലം സ്കൂളിന്‍െറകിഴക്കുവശത്തെ ഒഴിഞ്ഞവളപ്പിലും കരനെല്‍കൃഷി ചെയ്യാന്‍ തീരുമാനിച്ചു . പെരിഞ്ഞനം കൃഷിഭവന്‍െറ ഗ്രീന്‍ആര്‍മിനിലം ഒരുക്കന്‍ നമ്മെ സഹായിച്ചു പെരിഞ്ഞനം കൃഷിഓഫീസര്‍ ശ്രീമതി ജ്യോതിപി.ബിന്ദുവിന്‍െറ നേതൃത്വത്തിലാണ് വിത്തിടല്‍നടത്തിയത്.വഴുതന,വെണ്ട,മുളക്,ചീര,ഞ്ഞള്‍,കപ്പലണ്ടി,ചോളം,മരച്ചീനി,കൂര്‍ക്ക, എന്നിവയ്ക്കായ സ്കളിന്‍െറ തെക്കേ വളപ്പില്‍ (ശ്രീ കുുമാരന്‍ മാസ്റ്ററുടെ ഭൂമി) നിലമൊരുക്കി കൃളിചെയ്യാന്‍ തുടങ്ങി.
സെപ്റ്റംബര്‍ 7ന് പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍െറ് ശ്രീ. സച്ചിത്ത് പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.നവംബര്‍ 21 ന് കരനെല്‍ വിളവെടുപ്പു നടത്തി. മഴകുുറവായതിനാല്‍ വിളവ് മോശമായിരുന്നു.
ഒക്ടോബര്‍ 18ന് ശീതകാല പച്ചക്കറികളായ കാ൩േജിന്‍െറയും ക്വാളിഫ്വറിന്‍െറയും തൈകള്‍ നട്ടുപരിപാലിക്കാന്‍ തുടങ്ങി.ജനുവരി 9 ന് കൂര്‍ക്കയും ജനുവരി 16 ന് കാ൩േജും വിളവെടുപ്പു നടത്തി, കപ്പലണ്ടിയും കൊള്ളിയും വരും ദിവസങ്ങളില്‍ വിളവെടുക്കാം.
ഈ വര്‍ഷത്തെ കൃഷിക്കാവശ്യമായ വളം (ചാണകം 1 ടെബോ) സ്പോണ്‍സര്‍ ചെയ്തത് ഈ സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ കുമാരി ശ്രീലക്ഷമി വി.എസിനെ ഈ അവസരത്തില്‍ നന്ദിപൂര്‍വ്വം സ്മരിക്കുന്നു. ഈ വര്‍ഷത്തെ കാര്‍ഷികക്ലബ് പ്രവര്‍ത്തനങ്ങള്‍ക്ക് നോേതൃത്വം നല്‍കിയ കൃഷിഭവന്‍ പ്രവര്‍ത്തകര്‍ക്കും സഹായിച്ച സ്കൂള്‍ പി.ടി.എ അംഗങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സ്റ്റാഫ് അംഗങ്ങള്‍ക്കും സ്കൂള്‍ ഉച്ചഭക്ഷണ പാചകക്കാരായ മീനാക്ഷിക്കും മല്ലികയ്ക്കും ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തുന്നു.