ഗവ. യു.പി.എസ് പുതിയങ്കം/ക്ലബ്ബുകൾ/ജലശ്രീ ക്ലബ്‌

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉറവ-ജലശ്രീ ക്ലബ്‌:ഗവ യു പി സ്കൂൾ പുതിയങ്കം

 

ജലസംരക്ഷണറാലി:അവർ നടന്നു നീങ്ങട്ടെ ജലസംരക്ഷണമെന്ന വലിയ ആശയത്തിലേക്ക്

 

ജലശ്രീ ക്ലബ്‌ ജലസംരക്ഷണ പ്ലക്കാർഡുകളുമായി.....

 

അമീബിക് മസ്‌തിഷ്കജ്വരത്തിനെതിരെ :വീഡിയോ പ്രദർശനം, സർവ്വേ 2025-സെപ്റ്റംബർ.

ജലശ്രീ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ വർഷം കേരളത്തെ ആശങ്കപ്പെടുത്തിയ അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളിൽ കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഒരു വീഡിയോ പ്രദർശനം സംഘടിപ്പിച്ചു. രോഗത്തിന്റെ കാരണങ്ങൾ, പ്രതിരോധ മാർഗങ്ങൾ, ശുചിത്വത്തിന്റെ പ്രാധാന്യം എന്നിവ കുട്ടികൾക്ക് വ്യക്തമായി മനസ്സിലാക്കാൻ ഈ പരിപാടി സഹായകമായി. ഇതോടൊപ്പം സ്കൂളിനോട് ചേർന്നുള്ള വീടുകളിൽ സർവേ സംഘടിപ്പിച്ച് രോഗ സാധ്യതകൾ പരിശോധിക്കുകയും പൊതുജനങ്ങളിൽ ബോധവൽക്കരണം നടത്തുകയും ചെയ്തു. ആരോഗ്യസുരക്ഷയെ മുൻനിർത്തിയ ഈ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ സാമൂഹിക ഉത്തരവാദിത്വബോധം വളർത്താൻ സഹായകമായി.