ജിഎൽപിഎസ് നീലേശ്വരം/കിളിക്കൊഞ്ചൽ
കിളിക്കൊഞ്ചൽ - കുട്ടികളുടെ ആകാശവാണി
കുട്ടികളിൽ അറിവും സർഗ്ഗാത്മകതയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.കുട്ടികളുടെ സ്വന്തം രചനകളും പ്രകടനങ്ങളും ഉൾപ്പെടുത്താറുണ്ട്.
കുട്ടികളുടെ റേഡിയോ കേൾവിശീലം പ്രോത്സാഹിപ്പിക്കാനും, അവരുടെ ഭാഷാപരമായ കഴിവുകൾ വികസിപ്പിക്കാനും, പൊതുവേദിയിൽ സംസാരിക്കാനുള്ള ആത്മവിശ്വാസം വളർത്താനും 'കിളിക്കൊഞ്ചൽ' പോലുള്ള പരിപാടികൾ വലിയ പങ്ക് വഹിക്കുന്നു.എല്ലാ ദിവസവും ഉച്ചനേരങ്ങളിലാണ് കുട്ടികൾ പരിപാടികൾ അവതരിപ്പിക്കുന്നത്
ഓരോ ദിവസവും ഓരോ ക്ലാസിനാണ് അവതരണച്ചുമതല.