ഗവ. ന്യു എൽ പി സ്കൂൾ കുടയത്തൂർ/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
കുടയത്തൂർ ഗവൺമെൻറ് ന്യൂ എൽപി സ്കൂളിൽ പ്രവേശനോത്സവം നടത്തി.
പരിസ്ഥിതി ദിനാചരണം
കുടയത്തൂർ ഗവ. ന്യൂ എൽ.പി. സ്കൂളിൽ വച്ച് പരിസ്ഥിതി ദിനാചരണം നടത്തി.ഫലവൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു.
വായനദിനം
കുടയത്തൂർ ഗവൺമെന്റ് ന്യൂ എൽ.പി സ്കൂളിൽ വായന ദിനാചരണം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ദിനാചരണം ഉദ്ഘാടനം ചെയ്തു. പി.എൻ പണിക്കർ അനുസ്മരണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് വേണ്ടി ക്വിസ്, പ്രസംഗം, പോസ്റ്റർ നിർമ്മാണം, പുസ്തക പ്രദർശനം, അക്ഷരമരം തയ്യാറാക്കൽ, വായനശാല സന്ദർശനം, വായനാദിന പ്രതിജ്ഞ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.
അന്താരാഷ്ട്ര യോഗ ദിനം
അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ഗവ ന്യൂ എൽ പി സ്‌കൂളിൽ യോഗ പരിശീലനത്തിന് തുടക്കം കുറിച്ചു.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുടയത്തൂർ ഗവൺമെന്റ് ന്യൂ എൽ പി സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണം നടത്തി. പി.ടി.എ. പ്രസിഡൻറ് അധ്യക്ഷത വഹിച്ച യോഗം ഹെഡ്മിസ്ട്രസ് ഉദ്ഘാടനം ചെയ്തു.
ബഷീർദിനം
ജി എൻ എൽ പി എസ് കുടയത്തൂരിൽ ബഷീർ ദിനാചരണം നടത്തി. മലയാള സാഹിത്യത്തിലെ അനശ്വര പ്രതിഭയായ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു.
വിദ്യാരംഗം കലാസാഹിത്യവേദിയുടേയും വിവിധ ക്ളബുകളുടേയും ഉദ്ഘാടനം.
കുടയത്തൂർ ഗവ. ന്യൂ .എൽ .പി.സ്ക്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും വിവിധ ക്ലബുകളുടേയും ഉദ്ഘാടനം നടത്തി.
ചാന്ദ്രദിനാചരണം
കുടയത്തൂർ ഗവൺമെന്റ് ന്യൂ.എൽ.പി സ്കൂളിൽ ചാന്ദ്രദിനാചരണം നടത്തി. ഹെഡ് മിസ്ട്രസ് ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾ ചാന്ദ്രദിന പതിപ്പ് ,പോസ്റ്റർ നിർമ്മാണം, ചാന്ദ്രദിനപ്പാട്ട്, റോക്കറ്റ് നിർമ്മാണം, ക്വിസ് മുതലായവ നടത്തി.
ഹിരോഷിമ ദിനം
കുടയത്തൂർ ഗവൺമെന്റ് ന്യൂ എൽ.പി സ്കളിൽ ഹിരോഷിമ ദിനം ആചരിച്ചു. കുട്ടികൾ പോസ്റ്റർ രചന, ക്വിസ്, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ നടത്തി.
സ്വാതന്ത്ര്യ ദിനം
കുടയത്തൂർ ഗവ.ന്യൂ എൽ. പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.കുട്ടികൾ പതാക നിർമ്മാണം, പോസ്റ്റർ നിർമ്മാണം ,പതിപ്പ് നിർമ്മാണം തുടങ്ങിയവ നടത്തി. ദേശഭക്തി ഗാനം പ്രസംഗം' ഡാൻസ് എന്നിവയ്ക്കുശേഷം മധുര പലഹാരം വിതരണം ചെയ്തു.