എ യു പി എസ് മുന്നാട്
വിലാസം
മുന്നാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201711474aups




ചരിത്രം

1952 ല്‍ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. 1954ല്‍ അംഗീകാരം ലഭിച്ചു. 1957ല്‍പ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. പി.വി കണ്ണന്‍ വൈദ്യര്‍, അടുക്കത്തില്‍ ചേവിരി രാമന്‍ നായര്‍, ‌ഒറ്റമാവുങ്കാല്‍ ചേവിരി രാമന്‍ നായര്‍, കാവുങ്കാല്‍ ചേവിരി കോമന്‍ നായര്‍ എന്നിവരാണ് സ്കൂളിന് അടിത്തറപാകിയത്. അടുക്കത്തില്‍ ചേവിരി രാമന്‍ നായര്‍ സ്ഥാപക മാനേജരായിരുന്നു. അദേഹത്തിന്റെ മകന്‍ ടി.കു‍‌ഞ്ഞമ്പുനായര്‍ നിലവില്‍ മാനേജര്ണ്. 1954ല്‍ 4 ക്ലാസുകളിലായി 78 കുട്ടികള്‍ പഠിച്ചിരുന്നു. 4 അധ്യാപരും.1955 ഒക്ടോബറില്‍ അഞ്ചാംതരം ആരംഭിച്ചു. 1959 ജൂണില്‍ 8ാം തരം ആരംഭിച്ചുവെങ്കിലും ആവര്‍ഷം മാത്രമേ നിലന്നിന്നുള്ളു. നിലവില്‍ 1 മുതല്‍ 7 വരെ ക്ലാസുകളിലായി 420 കുട്ടികളുണ്ട്. 17 ആധ്യാപകരും 1 ആധ്യാപകേതര ജീവനക്കാരനുമുണ്ട്. സാമൂഹ്യ , സാംസ്കാരിക, വൈജ്ഞാനിക മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച പല പ്രമുഖവ്യക്തികള്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളായുണ്ട്.

ഭൗതികസൗകര്യങ്ങള്‍

       മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുണ്ട്. കൂടാതെ ഓഫീസ് മുറി, സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ റൂം, സ്റ്റാഫ്റും ഇവയുമുണ്ട്. ബ്രോഡ്ബാന്റ് സൗകര്യമുണ്ട്. കളിസ്ഥലം, നവീകരിച്ച കഞ്ഞിപ്പുര, തുടങ്ങിയവയുണ്ട്. സ്കൂള്‍ വളപ്പില്‍ വച്ചുപിടിപ്പിച്ച മരങ്ങള്‍ തണല്‍ വിരിച്ചു നില്‍ക്കുന്നു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

.വിവിധ ക്ലബ്ബുകള്‍ .ഇക്കോ ക്ലബ്ബ് .ചോക്ക് നിര്‍മ്മാണം .ജൈവപച്ചക്കറി കൃഷി .ശുചിത്വസേന .ഹരിതസേന .കല,കായികം,പ്രവൃത്തി പരിചയം

മാനേജ്‌മെന്റ്

അവിഭക്ത ബേഡഡുക്ക പഞ്ചായത്തിലെ ആദ്യത്തെ അപ്പര്‍ പ്രൈമറി സ്കൂളാണിത്. സ്കൂള്‍ മാനേജര്‍ ടി.കു‍‌ഞ്ഞമ്പുനായര്‍ . ഭൗതീകസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി മാനേജ്മെന്റ് ശ്രദ്ധിക്കാറുണ്ട്. സമയാസമയങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നുണ്ട്. സ്കൂള്‍ നല്ല നിലയില്‍ നടത്തിക്കൊണ്ടുപോകുന്നതില്‍ ശ്രദ്ധിക്കാറുണ്ട്. കുട്ടികളെ സ്കൂളില്‍ എത്തിക്കുന്നതിനായി 4 വര്‍ഷം മുമ്പ് പുതീയ സ്കൂള്‍ ബസ് മാനേജര്‍ വാങ്ങുകയുണ്ടായി.

മുന്‍സാരഥികള്‍

എം.എ.പി.നാരായണന്‍, സി.വി.അനന്തന്‍, ജി.എബ്രഹാം, ആര്‍.പവിത്രന്‍, ജോണി.ടി.എം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

സിനിമാ സംവിധായകന്‍ കൃഷ്ണന്‍ മുന്നാട്, മുന്‍ ഉദുമ MLA പി.രാഘവന്‍,ബേഡ‍ഡുക്ക മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.അനന്തന്‍, ഗവ: A P P.  പി.രാഘവന്‍, സുധീപ് (എ‍ഞ്ചിനീയര്‍, എയര്‍ഫോഴ്സ്) മനു. s .നായര്‍ (C.A) ഡോ.രവീന്ദ്രന്‍, ഡോ.നാരായണ ഭട്ട്. പ്രമുഖ കര്‍‍ഷകന്‍ മോഹനന്‍ പാറമ്മല്‍.അരുണ്‍ (ഏഷ്യാനെറ്റ് ചാനല്‍),ബേഡഡുക്ക പഞ്ചായത്ത് പ്രസി‍‍ഡണ്ട് സി.രാമചന്ദ്രന്‍.

വഴികാട്ടി

കാസറഗോഡ് ബന്തടുക്ക റൂട്ടില്‍ പൊയ്നാച്ചി NH റോഡില്‍ നിന്നും 19 കിലോമീറ്റര്‍ മാറി മുന്നാട് ബസ്റ്റോപ്പില്‍ നിന്നും 100 മീറ്റര്‍ കിഴക്ക്മാറി, വട്ടംതട്ട മുന്നാട് റോഡ് തുടങ്ങുന്ന സ്ഥലത്ത്.
"https://schoolwiki.in/index.php?title=എ_യു_പി_എസ്_മുന്നാട്&oldid=291481" എന്ന താളിൽനിന്ന് ശേഖരിച്ചത്