ഗവ. ന്യു എൽ പി സ്കൂൾ കുടയത്തൂർ/പ്രവർത്തനങ്ങൾ/2025-26-ലെ പ്രവർത്തനങ്ങൾ

സ്ക്കൂൾ ബ്യൂട്ടിഫിക്കേഷൻ

സ്ക്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കുടയത്തൂർ ഗവൺമെൻറ് ന്യൂ എൽ പി സ്കൂളിൽ പി ടി എ ,എസ് എം സി, അധ്യാപകർ എന്നിവർ ചേർന്ന് സ്ക്കൂളും പരിസരവും വൃത്തിയാക്കി

ഡി വൈ എഫ് ഐ പ്രവർത്തകരുടേ സ്ക്കൂൾ ശുചീകരണം

സ്ക്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് ഡി വൈ എഫ് ഐ പ്രവർത്തകർ സ്ക്കൂളും പരിസരവും വൃത്തിയാക്കി.

പ്രവേശനോത്സവ മുന്നൊരുക്കം

അധ്യാപകരും രക്ഷിതാക്കളും പി ടി എയും ചേർന്ന് പ്രവേശനോത്സവത്തിനുള്ള മുന്നൊരുക്കങ്ങൾ നടത്തി. കുട്ടികൾക്കായി അക്ഷരങ്ങൾ കൊണ്ടുള്ള മാലകളും കിരീടവും തയ്യാറാക്കി.

പ്രവേശനോത്സവം

കുടയത്തൂർ ഗവൺമെൻറ് ന്യൂ എൽപി സ്കൂളിൽ പ്രവേശനോത്സവം നടത്തി. പി ടി എ പ്രസിഡൻറ് കെ സുരേഷ് അധ്യക്ഷത വഹിച്ച യോഗം കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് കെ എൻ ഷിയാസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നവാഗതരെ സ്വീകരിക്കൽ , 2025- 26 വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച പൂർവ വിദ്യാർത്ഥികളെ ആദരിക്കൽ , എൽ എസ് എസ് ജേതാക്കളെ ആദരിക്കൽ എന്നിവ നടന്നു . നവാഗതരായ കുട്ടികളെ അക്ഷരമാലകളും കിരീടവും അണിയിച്ച് സ്വീകരിച്ചു. കെ എസ് എസ് പി യു കുടയത്തൂർ യൂണിറ്റ് നൽകിയ പഠനോപകരണങ്ങളുടെ വിതരണവും , ടോയ്സ് സ്റ്റോറി തൊടുപുഴ നൽകിയ പഠനോപകരണങ്ങളുടെ വിതരണവും നടത്തി .ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി മിനി ആന്റണി മുഖ്യ പ്രഭാഷണം നടത്തി. പി ടി എ വൈസ് പ്രസിഡന്റ് സുഭാഷ് , കെ എസ് എസ് പി യു അംഗങ്ങളായ സരസമ്മ കെ എൻ, സതീഷ്, മുൻ ഹെഡ്‍മിസ്ട്രസ് ഉഷ എൻ ആർ,അധ്യാപകരായ റീന .വി. ആർ , കൊച്ചുറാണി ജോയി എന്നിവർ ആശംസകൾ അർപ്പിച്ചു . ഹെഡ്‍മിസ്ട്രസ് വർഷ ടി എസ് സ്വാഗതവും സിബി കെ ജോർജ് നന്ദിയും രേഖപ്പെടുത്തി . കുട്ടികൾക്ക് സമ്മാനങ്ങളും മധുര പലഹാരവും പായസവും വിതരണം ചെയ്തു.അധ്യാപകരായ ബഷീറ യു എഫ്, സിന്ധു എ എൻ, സജിത പി സി, ഷഹന, ഷൈല എന്നിവർ നേതൃത്വം നൽകി.

വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്ക് ക്ളിക്ക് ചെയ്യുക.https://youtu.be/alGhtB8JmIA

കെ എസ് എസ് പി യു വിന്റെ സ്നേഹ ഉപഹാരം

അറക്കുളം ബ്ലോക്കിലെ കുടയത്തൂർ യൂണിറ്റ്‌ 2025-26 അദ്ധ്യയന വർഷത്തെപ്രവേശനോത്സവത്തിന്‌ മുന്നോടിയായി

കുടയത്തൂർ ന്യൂ എൽ.പി സ്കൂൾവിദ്യാർത്ഥികൾക്ക്‌ പഠനോപകരണങ്ങൾനൽകി. യൂണിറ്റ്‌ പ്രസിഡന്റ്‌ ശ്രീമതി. ഗിരിജ, സെക്രട്ടറി ശ്രീ. മോഹനൻ എന്നിവരിൽ നിന്നും പഠനോപകരങ്ങൾ സ്‌കൂൾ ഹെഡ്മിസ്ട്രസ്‌ ശ്രീമതി വർഷ ടി എസ്

ഏറ്റുവാങ്ങി. ജില്ലാ ജോ:സെക്രട്ടറി ശ്രീ സൂര്യകുമാർ,ബ്ലോക്ക്‌ ട്രഷറർ ശ്രീ. ശശിധരൻപിള്ള, യൂണിറ്റ്‌ ട്രഷറർ ശ്രീ. തങ്കച്ചൻ, ജോ:സെക്രട്ടറി ശ്രീ. നാരായണൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ടോയ് സ്റ്റോറി തൊടുപുഴയുടെ സ്നേഹ ഉപഹാരം

ടോയ് സ്റ്റോറി ഉടമ നിഖിൽ സാബു കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

പരിസ്ഥിതി ദിനാചരണം

കുടയത്തൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കുടയത്തൂർ ഗവ. ന്യൂ എൽ.പി. സ്കൂളിൽ വച്ച് പരിസ്ഥിതി ദിനാചരണം നടത്തി. കുടുബശ്രീ ചെയർ പേഴ്സൺ ശ്രീമതി സിനി സാബു അധ്യക്ഷത വഹിച്ച യോഗം കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.കെ എൻ ഷിയാസ് ഫലവൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. ഇളംദേശം ബ്ലോക്ക് അസിസ്റ്റൻ്റ് ഡയറക്ടർ ശ്രീമതി ആഷ്‍ലി മറിയാമ്മ ജോർജ് മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡൻ്റ് ആഞ്ചലീന സിജോ, വാർഡ് മെമ്പർമാരായ എൻ ജെ ജോസഫ്, അസിസ്റ്റൻ്റ് കൃഷി ഓഫീസർ സാബു പി.എസ് കൃഷി അസിസ്റ്റൻ്റുമാരായ റസിയ ടി.എസ്, സൗമ്യ  പി.എസ് എന്നിവർ ആശംസകൾ അർപ്പിച്ചു. കാർഷിക വികസന സമിതി അംഗങ്ങളായ കുമാരൻ ഒ എൻ ,പ്രഭാകരൻ ടി എം, തോമസ് സക്കറിയാസ് എന്നിവർ നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് വർഷ ടി എസ് സ്വാഗതവും സിബി കെ. ജോർജ് നന്ദിയും രേഖപ്പെടുത്തി.

https://www.youtube.com/watch?v=t86AzdEU1lk

പരിസ്ഥിതി ദിനം

മുട്ടം ജില്ലാ ഹോമിയോ ആശുപത്രയുടെ നേതൃത്വത്തിൽ സ്ക്കൂളിൽ വൃക്ഷത്തൈകൾ നട്ടു.

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി

സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും തുല്യതയിൽ ഊന്നിയുള്ള ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി സെക്രട്ടേറിയറ്റ് പി.ആർ. ചേമ്പറിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അക്കാദമിക പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിച്ച് ഗുണമേന്മ ഉറപ്പുവരുത്തുക, ക്ലാസ് റൂം പഠനത്തിന് അക്കാദമിക കലണ്ടറിന് അനുസൃതമായി നിശ്ചിത സമയം ഉറപ്പുവരുത്തുക, സ്‌കൂൾ എസ്.ആർ.ജി.കൾ വഴി സമയബന്ധിതമായ അക്കാദമിക പ്രവർത്തനം പ്ലാൻ ചെയ്യുക, ഓരോ ക്ലാസിലും വിഷയത്തിലും പാഠ്യപദ്ധതി നിശ്ചയിച്ച ശേഷികൾ കുട്ടികൾ നേടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, കുട്ടികൾക്ക് വേണ്ട പഠനപിന്തുണാ പരിപാടി സംഘടിപ്പിക്കുക, ഭിന്നശേഷി കുട്ടികൾ, എസ്.സി -എസ്.ടി മേഖലകൾ, പ്രത്യേകത പരിഗണന അർഹിക്കുന്നവർ എന്നിവർക്കുള്ള പദ്ധതികൾ, കൂടുതൽ ശ്രദ്ധ വേണ്ട വിഷയങ്ങൾക്കുള്ള പഠനപരിപോഷണ പരിപാടികൾ നടപ്പിലാക്കുക, നിരന്തര മൂല്യനിർണ്ണയ പ്രക്രിയ കാര്യക്ഷമമാക്കുക, കുട്ടികളുടെ സമഗ്ര പഠനപുരോഗതി രേഖ വികസിപ്പിക്കുക, ചോദ്യപേപ്പറുകളുടെ പരിഷ്‌കരണവും വികേന്ദ്രീകരണവും നടപ്പിലാക്കുക എന്നിവ പദ്ധതിയിലുണ്ട്.

പൊതു കാര്യങ്ങൾ

റോഡിലൂടെ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സുരക്ഷിതമായ യാത്ര എല്ലാവരുടേയും അവകാശമാണ്‌. നമ്മുടെ നിരത്തുകളിൽ വാഹനങ്ങൾ അനുദിനം പെരുകിക്കൊണ്ടിരിക്കുന്നു. റോഡിലെ വാഹനങ്ങളുടെ തിക്കും തിരക്കും സുഗമമായ യാത്രയ്ക്ക്‌ തടസ്സം സൃഷ്ടിക്കുന്നു. വർധിച്ചുവരുന്ന റോഡപകടങ്ങളുടെ കണക്കുകൾ നമ്മെ ഭയപ്പെടുത്തുന്നവയാണ്‌. ആരൊക്കെയാണ്‌ റോഡ്‌ ഉപയോക്താക്കൾ? വാഹനങ്ങൾ ഓടിക്കുന്നവർ, വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ, കാൽനടയാത്രക്കാർ. ഇവർ ഓരോരുത്തരുംപാലിക്കേണ്ട ഗതാഗതനിയമങ്ങളും ചട്ടങ്ങളും മര്യാദകളുമുണ്ട്‌. റോഡപകടങ്ങൾ ഒഴിവാക്കാനായി ഗതാഗതനിയമങ്ങൾ പാലിച്ചുകൊണ്ട്‌, മറ്റുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യം അംഗീകരിച്ചുകൊണ്ട്‌ മാത്രമേ നാം യാര്രചെയ്യാവു. റോഡ്‌ ഉപയോഗിക്കുമ്പോഴുള്ള അപകടനിവാരണ മാർഗങ്ങളെക്കുറിച്ച്‌ നമുക്ക്‌ ബോധ്യമുണ്ടാകണം.“ റോഡപകടങ്ങളുണ്ടാകാനിടയുള്ള സാഹചര്യങ്ങളെക്കുറിച്ച്‌ ധാരണയുണ്ടാവുകയും റോഡ്‌സുരക്ഷാ മാർഗങ്ങൾ തിരിച്ചറിയുകയും വേണം.റോഡിൽ നടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ റോഡ് മുറിച്ചു കിടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ'കാൽനടക്കാരുടെ സുരക്ഷിതവും വളവുകളിൽ റോഡ് മുറിച്ചു കിടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നാലുവരി പാതകൾ മുറിച്ചു കിടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ റെയിൽവേ ലൈൻ മറികടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സൈക്കിളിലൂടെ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടറോഡിൻറെ ഇടതുവശത്തുകൂടി കാൽനടയായി യാത്ര ചെയ്യുക കാൽനട യാത്രക്കാർക്കായി നിർമ്മിച്ചിരിക്കുന്ന ഫുട്പാത്തിലൂടെ സൈക്കിൾ ഓടിക്കുക വളവിൽ റോഡിന് പുറകെ കടക്കാൻ പാടില്ല സീബ്രാസിലൂടെ എപ്പോൾ വേണമെങ്കിലും കാൽനറ യാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കാം .റോഡ് സിഗ്നൽ ലൈറ്റുകൾ വാഹനമോടിക്കുന്നവർക്ക് മാത്രം ബാധകമാണ് .നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്കിടയിലൂടെ റോഡ് മുറിച്ച് കടക്കരുത് .സൈക്കിളിൽ കൂട്ടുകാരെയും കയറ്റി യാത്ര ചെയ്യാവുന്നതാണ് .റോഡിൻറെ വശത്തുകൂടി നടക്കുന്ന അമ്മ തന്റെ കുട്ടിയെ വലതു കൈകൊണ്ട് പിടിച്ചു നടക്കണം .റോഡിലെ ചിഹ്നങ്ങൾ സൈക്കിൾ യാത്രക്കാർക്ക് ബാധകമല്ല .തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം അധ്യാപിക സിന്ധു എ എൻ ക്ളാസെടുത്തു.

വ്യക്തി ശുചിത്വം,പരിസര ശുചിത്വം,ഹരിത ക്യാമ്പസ്,സ്ക്കൂൾ സൗന്ദര്യവത്ക്കരണം

ഓരോ വ്യക്തിയുടെയും ശുചിത്വ പൂർണമായ നിലയാണ് അവരുടെ വ്യക്തി ശുചിത്വം എന്നത് .അത് ഇല്ലെങ്കിൽ രോഗങ്ങൾ പിടിപെടുന്നത് മൂലം അതിനെ പ്രതിരോധിക്കാൻ നമുക്ക് കഴിയാതെ പോകുന്നു. ജനങ്ങളിൽ ശുചിത്വബോധവും അതോടൊപ്പംതന്നെ പൗരബോധവും ഉണ്ടാവുകയാണ് ആദ്യം വേണ്ടത് .നാടിൻ്റെ ശുചിത്വംഓരോ പൗരൻ്റെയും ചുമതലയായി കരുതണം. വീട്ടിലും വിദ്യാലയത്തിലും നാം ഇതു ശീലിക്കുക. സ്വന്തം മുറി, ചുറ്റുപാടുകൾ ഇവ എപ്പോഴും വൃത്തിയായിരിക്കാൻ ശ്രദ്ധിക്കുക .പിന്നീട് മറ്റുള്ളവരെ ശുചീകരണത്തിന് പ്രേരിപ്പിക്കുക .അങ്ങനെ ശുചിത്വം എന്ന ഗുണം വളർത്താൻ കഴിയും. രോഗമില്ലാത്ത അവസ്ഥ കൈവരിക്കാൻ വൃത്തിഹീനമായ സാഹചര്യം ഒഴിവാക്കിയാൽ ഒരളവുവരെ സാധിക്കും. വിദ്യാർഥികൾ അറിവ് നേടുക മാത്രമല്ല ചില നല്ല ഗുണങ്ങൾ വളർത്തിയെടുക്കേണ്ടത് അനിവാര്യമാണ് .അതിൽ പ്രധാനപ്പെട്ടതാണ് ആരോഗ്യശീലങ്ങൾ. വ്യക്തിശുചിത്വം പരിസര ശുചിത്വം എന്നിവ പാലിക്കുക എന്നതാണ് ആരോഗ്യം കൈവരിക്കാൻ പറ്റിയ മാർഗം .വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാതെ അവയുടെ ചുറ്റുപാടും ഉപയോഗശൂന്യമായ വസ്തുക്കളും ചിരട്ടകളും ടയറുകളും പ്ലാസ്റ്റിക്കും വലിച്ചെറിയുന്നത് കൊതുകിന്റെ ക്രമാതീതമായ വർദ്ധനവിന് കാരണമാകുന്നു.സ്ക്കൂൾ പൂന്തോട്ടവും ഔഷധത്തോട്ടവും ഉണ്ടാക്കി പരിപാലിക്കുന്നതിന്റെ ആവശ്യം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം അധ്യാപികയായ ശ്രീമതി റീന വി ആർ ക്ളീസുകൾ എടുത്തു.

ആരോഗ്യം,വ്യായാമം,കായിക ക്ഷമത

ലോകാരോഗ്യ സംഘടനയുടെ നിർവചന പ്രകാരം ആരോഗ്യം എന്നാൽ സമ്പൂർണ്ണ ശാരീരിക മാനസിക സാമൂഹിക സ്വസ്ഥിതിയാണ്.ഓരോ വ്യക്തിക്കും ശരിയായ അളവിൽ പോഷകാഹാരവും വ്യായാമവും നൽകാൻ കഴിഞ്ഞാൽ നമുക്ക് ഏറ്റവും സുരക്ഷിതമായ ആരോഗ്യസ്ഥിതി കണ്ടെത്താം.ആരോഗ്യത്തെ മൂന്ന് ഘടകങ്ങളായി തിരിക്കാം. ശാരീരിക ആരോഗ്യം ,മാനസിക ആരോഗ്യം ,സാമൂഹിക ആരോഗ്യം. കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള ശരീരത്തിന്റെയും വിവിധ ധർമ്മങ്ങൾ നിർവഹിക്കുന്നതിനുള്ള ആന്തരിക അവയവങ്ങളുടെയും കഴിവിനെയാണ് ശാരീരിക ആരോഗ്യം എന്ന് പറയുന്നത്. മാനസികാരോഗ്യം മനസ്സിൻറെ ആരോഗ്യമാണ്. മാനസിക ആരോഗ്യം സമൂഹത്തിലെ വ്യവസ്ഥിതികളുമായി പൊരുത്തപ്പെട്ട് ജീവിക്കുവാനുള്ള വ്യക്തികളുടെ കഴിവിനെയാണ് സാമൂഹ്യ ആരോഗ്യമെന്ന് പറയുന്നത്. സ്വർണത്തേക്കാളും മഹത്തരമായ സമ്പാദ്യവും ധനവും ആണ് ഒരാളുടെ ആരോഗ്യം .ശാരീരിക ക്ഷമത നിലനിർത്തുന്നതും മെച്ചപ്പെടുത്തുന്നതും ലക്ഷ്യമിട്ടുകൊണ്ട് ആസൂത്രിതവും ക്രമീകൃതവും നിരന്തരവുമായി ചെയ്യുന്ന ചലന പ്രവർത്തനങ്ങളാണ് വ്യായാമം.ദിനചര്യയിൽ അടങ്ങിയ കായിക പ്രവർത്തനങ്ങൾ ആണ് വീട്ടുജോലികൾ ,ലഘുവായ കൃഷി കാര്യങ്ങൾ ,കുട്ടികളോടൊപ്പം കളിക്കുക ,നാടൻ കളികൾ എന്നിവ.പ്രതിദിനം കുറഞ്ഞത് 40 മിനിറ്റ് ആഴ്ചയിൽ അഞ്ചു ദിവസം വ്യായാമം നടത്തുന്ന ആരോഗ്യത്തിന് നല്ലതാണ് .ശാരീരിക പ്രവർത്തനങ്ങൾ ഉത്സാഹത്തോടെ ക്ഷീണം ഇല്ലാതെ ഫലപ്രദമായി ചെയ്യുവാനുള്ള കഴിവാണ് കായിക ക്ഷമത. സ്ഥിരമായ വ്യായാമം ചിട്ടയായ ഭക്ഷണക്രമം മതിയായ വിശ്രമം ഹെൽത്തി ലൈഫ് സ്റ്റൈൽ എന്നിവയിലൂടെ കായിക ക്ഷമത കൈക്കലാക്കാം. അധ്യാപകൻ സിബി കെ ജോർജ് ക്ളാസുകൾ നയിച്ചു.

ഡിജിറ്റൽ അച്ചടക്കം

ഉത്തരവാദിത്വത്തോടെ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതാണ് ഡിജിറ്റൽ അച്ചടക്കം. പാലിക്കേണ്ട മേഖലകൾ -മൊബൈൽ ഫോണുകൾ ,ഇന്റർനെറ്റ് ,സോഷ്യൽ മീഡിയ. ഡിജിറ്റൽ സംവിധാനങ്ങളുടെ ആവശ്യകത -പഠനം ,വിനോദം, സാമൂഹ്യ ബന്ധങ്ങൾ നിലനിർത്തുക ,സമയം ലാഭിക്കാൻ ,ജോലിഭാരം കുറയ്ക്കാൻ. മോശമായ ഡിജിറ്റൽ ശീലങ്ങൾ -അമിതമായി മൊബൈൽ ഉപയോഗം ,,രാത്രി വൈകി സ്ക്രീൻ നോക്കുക ഓൺലൈൻ ചൂതാട്ടം, ഓൺലൈൻ ഗെയിമുകൾ .ഡിജിറ്റൽ ശീലങ്ങൾ -നിർദിഷ്ഠ സമയം മാത്രം ഉപയോഗിക്കുക ,വിശ്വാസയോഗ്യമായ വെബ്സൈറ്റുകൾ മാത്രം കാണുക, പഠനത്തിനായി സാങ്കേതികവിദ്യ ഉപയോഗിക്കുക ,സ്വകാര്യതയും സുരക്ഷയും നിലനിർത്തുക .ഡിജിറ്റൽ സിസ്റ്റം ചെയ്യേണ്ടതും ചെയ്യേണ്ടാത്തതും-ചെയ്യേണ്ടത്- വിശ്വാസതയുള്ള വെബ്സൈറ്റുകൾ മാത്രം ഉപയോഗിക്കുക ശ്രദ്ധയോടെ പഠനത്തിനായി ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുക ,പാസ്സ്‌വേർഡുകൾ സുരക്ഷിതമായി സൂക്ഷിക്കുക ,രക്ഷിതാക്കളുമായോ അധ്യാപകരുമായോ സംശയങ്ങൾ പങ്കുവെക്കുക .ചെയ്യരുതാത്തത്- അമിതമായി സ്ക്രീൻ ടൈം ചെലവഴിക്കരുത്, ഓൺലൈൻ ചാറ്റ് ചെയ്യരുത് ,അശ്ലീലമായ അല്ലെങ്കിൽ അനുചിതമായ ഉള്ളടക്കം കാണരുത് ,വ്യക്തിഗത വിവരങ്ങൾ പങ്കുവയ്ക്കരുത്, ഓൺലൈൻ കളികളിൽ അടിമയായി മാറരുത്. സോഷ്യൽ മീഡിയ ഉപയോഗത്തിന്റെ ഗുണങ്ങൾ- പഠനത്തിനായുള്ള ഗ്രൂപ്പുകൾ ,സുഹൃത്തുക്കളുമായുള്ള ബന്ധം ,പുതിയ വിവരങ്ങൾ നേടുക .അപകടങ്ങൾ അല്ലെങ്കിൽ ഭീഷണികൾ -സ്വകാര്യത നഷ്ടപ്പെടൽ,സൈബർ ബുള്ളിയിങ്, വ്യാജ അക്കൗണ്ടുകൾ ,ആസക്തി .ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കരുത് ,ശ്രദ്ധയോടെ ഫോട്ടോകൾ അല്ലെങ്കിൽ വീഡിയോ പോസ്റ്റ് ചെയ്യുക ,ശ്രദ്ധയോടെ ലിങ്കുകൾ ക്ലിക്ക് ചെയ്യുക ,പാസ്സ്‌വേർഡ് സുരക്ഷിതമായി സൂക്ഷിക്കുക ,അശ്ലീല ഉള്ളടക്കം കാണാതിരിക്കുക ,ഷെയർ ചെയ്യരുത് ,മതി മറന്നു ഉപയോഗിക്കരുത് സമയം നിയന്ത്രിക്കുക. മുൻ ഹെഡ്‍മിസ്ട്രസ് ഉഷ എൻ ആർ ക്ളാസുകൾ എടുത്തു.

പൊതുമുതൽ സംരക്ഷണം

സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും മറവിൽ വ്യാപകമായി പൊതുമുതൽ നശീകരണം പലപ്പോഴും നടക്കാറുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ മുലം നികുതിദായകന്റെ പണം കൊണ്ടി ഉണ്ടാക്കിയെടുത്തതും പൊതുനന്മക്കായി ഉപയോഗിക്കാവുന്നതുമായ ആസ്തികളാണ്‌ നശിക്കുന്നത്‌. നശിപ്പിക്കപ്പെടു ആസ്തികൾ പുന്സൃഷ്ടിക്കാനോ നന്നാക്കാനോ വഴിമാറി ചെലവിടേണ്ടി വരുന്നത് പൊതുജനത്തിനുതന്നെയാണ്‌.

പൊതുമുതൽ സംരക്ഷണം: ഒരു സമൂഹ ബാധ്യത

പൊതുമുതൽ എന്നത്‌ നമ്മുടെ സാമൂഹ്യ സമ്പത്താണ്‌. റോഡുകൾ, പാലങ്ങൾ, ഗവൺമെന്റ്‌ സ്‌കൂളുകൾ/ ആശുപത്രികൾ പൊതുഗ്രന്ഥശാലകൾ, പാർക്കുകൾ, ബസ്‌ സ്റ്റോപ്പുകൾ തുടങ്ങിയവയെല്ലാം നമ്മുടെ നികുതി പണംകൊണ്ട് നിർമ്മിച്ചതാണ്.അതിന്റെ സംരക്ഷണം എല്ലാ പൗരന്മാരുടെയും ധാർമ്മിക ബാധ്യതയാണ്.പൊതുമുതലുകൾ നശിപ്പിക്കരുത്‌ , മലിനമാക്കരുത്.പൊതുസ്വത്തിന്റെ പ്രാധാന്യം വീട്ടിലും സ്‌കൂളിലും പഠിപ്പിക്കുക.പൊതുമുതൽ നമ്മുടേതാണ്‌ അതിന്റെ രക്ഷ നമ്മുടെ കടമയാണ്‌- അധ്യാപിക ബഷീറ യു എഫ് ക്ളാസുകൾ നയിച്ചു.

പരസ്പര സഹകരണത്തിന്റെ പ്രാധാന്യം

എന്താണ്‌ പരസ്പര സഹകരണം?

പരസ്പര സഹകരണം എന്നത്‌ അനേകം ആളുകൾ ഒരുമിച്ച്‌ പ്രവർത്തിച്ച്‌ ഒരേ ലക്ഷ്യത്തിലേക്ക്‌ മുന്നേറുന്നതാണ്‌. സ്‌കൂളിൽ, വീട്ടിൽ, കളിസ്ഥലങ്ങളിൽ, സമൂഹത്തിൽ -- എല്ലായിടത്തും സഹകരണം അനിവാര്യമാണ്‌.

സഹകരണം എന്ത്‌ കൊണ്ടാണ്‌ പ്രധാനമാകുന്നത്‌?

1. വലിയ കാര്യങ്ങൾ സാധ്യമാകും:

ഒറ്റയ്ക്ക്‌ ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ഒരുമിച്ച്‌ ചെയ്യാൻ കഴിയും!

2. പഠനം എളുപ്പമാകും:

ഓരോരുത്തർക്കും വ്യത്യസ്ത കഴിവുകൾ ഉണ്ട്‌. ഒരാൾക്ക്‌ കണക്കിനും മറ്റൊരാൾക്ക്‌ സയൻസിനും കഴിവുണ്ടെങ്കിൽ പരസ്പരം

സഹായിക്കാം.

3. ബന്ധങ്ങൾ ശക്തമാകും:

ഒരുമിച്ച്‌ പ്രവർത്തിക്കുമ്പോൾ സുഹൃത്തുക്കൾ, സഹപാഠികൾ, കുടുംബാംഗങ്ങൾ എന്നിവരോടുള്ള ബന്ധം ആഴുന്നു.

4. പിഴവുകൾക്ക്‌ പരിഹാരം:

തെറ്റുകൾ ചെയ്താൽ, സഹപ്രവർത്തകർ ശരിയായ വഴി കാണിക്കും!

5. പ്രശ്നപരിഹാര ശേഷി വളരുന്നു - കൂട്ടായ്മയിൽ അഭിപ്രായങ്ങൾ പങ്കുവച്ച്‌ മികച്ച വഴി കണ്ടെത്താം.

6. വിജയത്തിലേക്ക്‌ എളുപ്പത്തിൽ എത്താം - ഒരേ ലക്ഷ്യത്തിലേക്ക്‌ ഒരുമിച്ച്‌ പ്രവർത്തിക്കുമ്പോൾ കാര്യങ്ങൾ വേഗത്തിൽ നടക്കും.

7. കഠിനസാഹചാര്യങ്ങൾ അതിജീവിക്കാൻ സഹായിക്കും - സഹകരണം ഉണ്ടെങ്കിൽ ദു:സാധ്യമായ കാര്യങ്ങളും സാധ്യമാക്കാം.

ഉദാഹരണങ്ങൾ: - സ്‌കൂളിൽ:

എല്ലാവരും ചേർന്ന്‌ ഒരു സയൻസ്‌ മോഡൽ നിർമ്മിക്കുമ്പോൾ, ചിലർ ഡിസൈൻ ചിന്തിക്കും, ചിലർ മെറ്റീരിയൽ കൊണ്ടുവരും, ചിലർ

അസംബിൾ ചെയ്യും!

- പ്രകൃതിയിൽ:

തേനീച്ചക്കൂട്ടം ഒരുമിച്ച്‌ പ്രവർത്തിച്ചാണ്‌ തേൻ ഉണ്ടാക്കുന്നത്‌. ഓരോന്നിനും ഓരോ ജോലിയുണ്ട്‌!

"എങ്ങനെ പരസ്പരം സഹകരിക്കാം?*

1. ചെവി കൊടുക്കുക:

മറ്റുള്ളവരുടെ ആശയങ്ങൾ ശ്രദ്ധിക്കുക.

2. ചുമതല പങ്കിടുക:

എല്ലാവർക്കും ഒരു പജ്‌ഃ നൽകുക.

3. ക്ഷമിക്കാൻ പഠിക്കുക:

ആരെങ്കിലും തെറ്റ്‌ ചെയ്താൽ, ശാഠ്യം കാണിക്കരുത്‌!

4. പുകഴ്ത്തുക:

മറ്റുള്ളവരുടെ നേട്ടങ്ങൾ ആഘോഷിക്കുക.

ഓർമ്മിക്കേണ്ട മൂന്ന്‌ സുവർണ്ണ നിയമങ്ങൾ:

1. "ഞാനല്ല, നമ്മൾ";

എല്ലാം കൂട്ടായി ചെയ്യുമ്പോൾ മാത്രമേ വിജയം ഉറപ്പാകൂ!

2. "എല്ലാവർക്കും ഒരു വോയ്‌സ്‌";

ഓരോരുത്തരുടെയും അഭിപ്രായം പ്രധാനമാണ്‌.

3. "തോൽവി ഒരുമിച്ച്‌":

ഫലം നെഗറ്റീവ്‌ ആണെങ്കിൽ പരസ്പരം കുറ്റപ്പെടുത്തരുത്‌. ഒരുമിച്ച്‌ പഠിക്കുക!

ചെറിയ പരിശീലനം*

ഇന്ന്‌ തന്നെ നിങ്ങൾക്ക്‌ ചെയ്യാൻ കഴിയുന്നത്‌:

1. ക്ലാസിൽ ഒരു സഹപാഠിയെ പഠനത്തിൽ സഹായിക്കുക.

2. വീട്ടിൽ അമ്മയോട്‌ "എന്ത്‌ സഹായിക്കട്ടെ?" എന്ന്‌ ചോദിക്കുക.

3. സുഹൃത്തുക്കളുമായി ഒരു ചെറിയ ഗ്രൂപ്പ്‌ ആക്റ്റിവിറ്റി പ്ലാൻ ചെയ്യുക!

ഓർക്കുക- ലോകത്തിലെ ഏറ്റവും വലിയ കെട്ടിടങ്ങൾ പോലും ഒറ്റക്കല്ലുകൾ കൊണ്ടല്ല, അവ ഒരുമിച്ച്‌ ചേർന്നതാണ്‌.

ഹെഡ്‍മിസ്ട്രസ് വർഷ ടി എസ് ക്ളാസ് നയിച്ചു.

ഒന്നൊരുക്കം

പുതിയ അന്തരീക്ഷം, പതിയ അധ്യാപിക,പുതിയ സമയക്രമം, പുതിയ സഹപാഠികൾ എന്നിങ്ങനെ പുതുമയുടെ ലോകത്ത്‌ എത്തുന്ന ഒന്നാം ക്ലാസുകാർക്ക്‌ അപരിചിതത്വവും സമ്മർദ്ദവും ഇല്ലാതെ നിത്യവും വിദ്യാലയങ്ങളിൽ എത്താൻ ആന്തരിക പ്രചോദനം ഉണ്ടാകണം. അതിനായിയുള്ള കുട്ടികളുടെ പ്രകൃതമറിഞ്ഞുള്ള പ്രവർത്തനങ്ങളാണ്‌ ഒന്നൊരുക്കും സമഗ്ര ശിക്ഷ കേരളം നടത്തിവരുന്നത്‌. സ്കൂൾ തുറന്ന ആദ്യത്തെ രണ്ട്‌ ആഴ്ചകളിലാണ്‌ പ്രവർത്തനങ്ങൾ നടത്തുന്നത്‌. കഥ, പാട്ട്‌, കളികൾ, കൂട്ടായ പ്രവർത്തനങ്ങൾ, കരകാശല പ്രവർത്തനങ്ങൾ, അഭിനയം മറ്റ്‌ കാതുക കരമായ ഇനങ്ങൾ തുടങ്ങി വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ ഒന്നാം ക്ലാസിൽ ഉടനീളം ഉണ്ട്‌. വികാസ മേഖലകളുമായി ബന്ധപ്പെട്ട പ്രീ-പ്രൈമറി ഒന്നാം ക്ലാസ്‌ അനുഭവ വിടവ്‌ പരിഹരിക്കുന്നതിന്‌ സന്നദ്ധത പ്രവർത്തനങ്ങൾ സഹായകമാകും. വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങളിൽ നിന്ന്‌ വരുന്ന കുട്ടികൾക്ക്‌ അധ്യാപികയുമായി മാനസിക അടുപ്പം സ്ഥാപിക്കുന്നതിന്‌ ഒന്നൊരുക്കം ഏറെ സഹായിക്കുന്നു. കുട്ടികളുടെ കഴിവുകളും പരിമിതികളും മനസ്സിലാക്കി അന്നയോജ്യമായ പിന്തുണ നൽകി മുഖ്യധാരയിൽ നിലനിർത്താൻ ഒന്നൊരുക്കം ഏറെ സഹായകമാവും.

ബാലവേല വിരുദ്ധ ദിനം

മൈക്ക് സ്റ്റാൻഡ് കൈമാറി

കെ എസ് എസ് പി യു കുടയത്തൂർ ബ്ളോക്ക് സ്ക്കൂളിലേയ്ക്ക് മൈക്ക് സ്റ്റാൻഡ് നൽകി.

വായനദിനം

 

കുടയത്തൂർ ഗവൺമെന്റ് ന്യൂ എൽ.പി സ്കൂളിൽ വായന ദിനാചരണം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് റ്റി.എസ് വർഷ ദിനാചരണം ഉദ്ഘാടനം ചെയ്തു. അധ്യാപിക എ.എൻ സിന്ധു, പി.എൻ പണിക്കർ അനുസ്മരണം നടത്തി. ദിനാചരണത്തിന്റെ ഭാ​ഗമായി കുട്ടികൾക്ക് വേണ്ടി ക്വിസ്, പ്രസംഗം, പോസ്റ്റർ നിർമ്മാണം, പുസ്തക പ്രദർശനം, അക്ഷരമരം തയ്യാറാക്കൽ, വായനശാല സന്ദർശനം, വായനാദിന പ്രതിജ്ഞ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. സീനിയർ അസിസ്റ്റൻ്റ് വി.ആർ റീന സ്വാഗതവും സിബി കെ ജോർജ് നന്ദിയും രേഖപ്പെടുത്തി. അധ്യാപകർ നേതൃത്വം നൽകി.

വാർത്ത കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.

https://www.facebook.com/share/v/1CBd38Dpar/

അന്താരാഷ്ട്ര യോഗ ദിനം

ഗവ ആയുർവേദ ഡിസ്‌പെൻസറി ആയുഷ് ഹെൽത്ത്‌&വെൽനെസ്സ് സെന്റർ കുടയത്തൂരിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ഗവ ന്യൂ എൽ പി സ്‌കൂളിൽ യോഗ പരിശീലനത്തിന് തുടക്കം കുറിച്ചു .കുടയത്തൂർ ആയുർവ്വേദ ഡിസ്പെൻസറിയിലെ ഡോ ജ്യോതിലക്ഷ്മി സ്കൂൾ യോഗ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. ഡോ. ചിന്നു സൂര്യൻ കുട്ടികളെ   യോഗ പരിശീലിപ്പിച്ചു. PTA വൈസ് പ്രസിഡൻറ് ശ്രീ സുഭാഷ് അധ്യക്ഷത വഹിച്ചു .സ്കൂൾ H M ശ്രീമതി വർഷ T S സ്വാഗതം ആശംസിച്ചു. അധ്യാപിക ശ്രീമതി സിന്ധു AN കൃതജ്ഞത അ റിയിച്ചു.സ്കൂളിൽ വച്ച് രാവിലെ 11 മണി മുതൽ ഉച്ച തിരിഞ്ഞ് 2 മണി  വരെ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പും ജീവിതശൈലീരോഗ നിർണയവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പിന് ഡോ : ജ്യോതിലക്ഷ്മി.  എൽ,  S M O, ഡോ .ചിന്നു സൂര്യൻ,  യോഗ ഇൻസ്ട്രക്ടർ എന്നിവർ നേതൃത്വം നൽകി. മഴക്കാല രോഗങ്ങളും അവയുടെ പ്രതിരോധവും എന്നാ വിഷയത്തിൽ  മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ അനു.  എം സി  ക്ലാസ്സ്‌ എടുത്തു.  ഫാർമസിസ്റ് അനിൽകുമാർ, പി റ്റി എസ് ഷിബിന ,ആശമാരായ സിന്ധു മനോജ്‌,അജിത പ്രഭാകരൻ, ജാസ്മിൻ കനി എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.  3 കുട്ടികൾ ഉൾപ്പെടെ 40 പേർ ക്യാമ്പിൽ പങ്കെടുത്തു.

വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്ക് ക്ളിക്ക് ചെയ്യുക. https://www.facebook.com/share/p/196cwDwgx8/

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുടയത്തൂർ ഗവൺമെന്റ് ന്യൂ എൽ പി സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണം നടത്തി. പി.ടി.എ. പ്രസിഡൻറ് K A സുരേഷ് അധ്യക്ഷത വഹിച്ച യോഗം ഹെഡ്മിസ്ട്രസ് ടി.എസ് വർഷ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡൻറ് സുഭാഷ് അധ്യാപകരായ സി ബി.കെ. ജോർജ് ബഷീറ യു.എഫ്, സജിത പി.സി. എന്നിവർ ആശംസകൾ അർപ്പിച്ചു. സീനിയർ അസിറ്റന്റ് റീന വി.ആർ സ്വാഗതവും സിന്ദു എ എൻ നന്ദിയും പറഞ്ഞു. സിവിൽ എക്സൈസ് ഓഫീസർ ടിറ്റോ ചെറിയാൻ ബോധവത്ക്കരണ ക്ലാസ് നയിച്ചു. കുട്ടികൾ സുംബാ ഡാൻസ് അവതരിപ്പിച്ചു പോസ്റ്റർ രചന തുടങ്ങി വിവിധങ്ങളായ പരിപാടികൾ നടത്തി. വാർത്ത കാണുന്നതിന് താഴെ കാണുന്നലിങ്കിൽ ക്ലിക് ചെയ്യുക.

https://www.facebook.com/100086640144478/videos/4029316980643234/

പേവിഷബാധയ്ക്കെതിരെ ബോധവൽക്കരണം

കുടയത്തൂർ ഗവൺമെൻറ് ന്യൂ എൽ പി സ്കൂളിൽ പേവിഷബാധയ്ക്കെതിരെ ബോധവൽക്കരണ ക്ലാസ്സും സ്പെഷ്യൽ അസംബ്ലിയും നടത്തി .ഹെൽത്ത് ഇൻസ്പെക്ടർ റോയിച്ചൻ ടി .സി ബോധവൽക്കരണ ക്ലാസ് നയിച്ചു .കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ .എൻ.ഷിയാസ് ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു .ഹെഡ്‍മി‍സ്ട്രസ് വ‌ർഷ ടി എസ് സ്വാഗതവും സിബി .കെ .ജോർജ് നന്ദിയും പറഞ്ഞു. വാർത്ത കാണുന്നതിന് താഴെ കാണുന്നലിങ്കിൽ ക്ലിക് ചെയ്യുക.

https://fb.watch/B0Ff0xu6nO/

ഡോക്ടേഴ്സ് ദിനം

ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് കുടയത്തൂർ ഗവ.ന്യൂ  . എൽ .പി.സ്കൂളി ൽ വച്ച് കുടയത്തൂർ ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാരായ    ഡോ. ജ്യോതി ലക്ഷ്മി, ഡോ. ചിന്നു സൂര്യൻ എന്നിവരെ ഹെഡ്മിസ്ട്രസ് വർഷ ടി. എസ്. പൊന്നാട അണിയിച്ച് ആദരിച്ചു. അധ്യാപകരായ റീന. വി. ആർ, സിബി. കെ. ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു. അധ്യാപകർ നേതൃത്വം നൽകി. വാർത്ത കാണുന്നതിന് താഴെ കാണുന്നലിങ്കിൽ ക്ലിക് ചെയ്യുക.

https://www.facebook.com/share/v/16owRCAUzS/

ബഷീർദിനം

ജി എൻ എൽ പി എസ് കുടയത്തൂരിൽ ബഷീ‌ർ ദിനാചരണം നടത്തി. മലയാള സാഹിത്യത്തിലെ അനശ്വര പ്രതിഭയായ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിപ്പിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ രചനകളിലെയും കഥാപാത്രങ്ങളിലെയും വിശേഷങ്ങളുമായി മനോഹരമായ പരിപാടികൾ അരങ്ങേറി. ബഷീർ ദിന പതിപ്പിന്റെ പ്രകാശനം ഹെഡ്‍മിസ്ട്രസ് വർഷ ടി എസ് നിർവഹിച്ചു. ബഷീറിന്റെ മറ്റ് പ്രശസ്ത കഥാപാത്രങ്ങളുടെയും ഡയലോഗുകളുടെയും വേഷപ്പകർച്ച, വിദ്യാർത്ഥികൾ സജീവമായി അവതരിപ്പിക്കുകയും ചെയ്തു.

അലിഫ് അറബിക് ടാലന്റ് ടെസ്റ്റ്

അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് 2025-26 അറക്കുളം സബ്ജില്ലാതലത്തിൽ മുഹമ്മദ് ഇർഫാൻ എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ദുരന്ത നിവാരണസമിതി രൂപീകരണം

കുടയത്തൂർ ഗവൺമെൻറ് ന്യൂ എൽ പി സ്കൂളിൽ ,ഇടുക്കി ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം ദുരന്തനിവാരണ സമിതി രൂപീകരണം ,17/07/2025 വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 2.30 ന് സ്കൂൾ ഹാളിൽ വച്ച് ചേർന്നു.

 

വിദ്യാരംഗം കലാസാഹിത്യവേദിയുടേയും വിവിധ ക്ളബുകളുടേയും ഉദ്ഘാടനം.

കുടയത്തൂർ ഗവ. ന്യൂ .എൽ .പി.സ്ക്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും വിവിധ ക്ലബുകളുടേയും ഉദ്ഘാടനം നടത്തി. റിട്ടയേഡ് ഹൈസ്കൂൾ അധ്യാപികയും പ്രൈമറി ഹെഡ്മിസ്ട്രസ്സും റിസോഴ്സ് പേഴ്സണും ബി.ആർ.സി ട്രയിനറുമായ ബിന്ദു രതീഷ് ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് വർഷ ടി എസ് അധ്യക്ഷതവഹിച്ചു. മുൻഹെഡ് മാസ്റ്റർ രമേഷ് കുമാർ, സീനിയർ അസിസ്റ്റൻറ് റീന.വി. ആർ അധ്യാപകരായ സിബി കെ. ജോർജ്, ബഷീറ യു.എഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. എസ്.ആർ.ജി കൺവീനർ സജിത പി.സി സ്വാഗതവും സിന്ധു എ.എൻ നന്ദിയും പറഞ്ഞു.വിവിധ ക്ലബുകളുടെ കൺവീനർമാരെയും അംഗങ്ങളെയും തെരഞ്ഞടുത്തു. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വാർത്ത കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.

https://www.facebook.com/share/v/16SjHrY8ea/

 

അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് ജില്ലാതലം

ചാന്ദ്രദിനാചരണം

കുടയത്തൂർ ഗവൺമെന്റ് ന്യൂ.എൽ.പി സ്കൂളിൽ ചാന്ദ്രദിനാചരണം നടത്തി. ഹെഡ് മിസ്ട്രസ് വർഷ റ്റി.എസ് ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾ ചാന്ദ്രദിന പതിപ്പ് ,പോസ്റ്റർ നിർമ്മാണം, ചാന്ദ്രദിനപ്പാട്ട്, റോക്കറ്റ് നിർമ്മാണം, ക്വിസ് മുതലായവ നടത്തി. സാങ്കല്പിക ചാന്ദ്രയാത്ര, ഡോക്യുമെൻററി പ്രദർശനം എന്നവയും ഇതോടനുബന്ധിച്ച് നടത്തി. അധ്യാപകർ നേതൃത്വം നൽകി.വാർത്ത കാണുന്നതിന് താഴെ കാണുന്നലിങ്കിൽ ക്ലിക് ചെയ്യുക.

https://www.facebook.com/share/v/1B4VWMoBPQ/

ILIVE

 

സീഡ് ക്ലബ്

ചൂരൽമല സ്മരണ - മൗനാചരണം

2024 ജൂലൈ 30 ന് വയനാട് ജില്ലയിലെ ചൂരൽമല-മുമുണ്ടകൈയിൽ ഉണ്ടായ ദാരുണമായ ഉരുൾെപൊട്ടലിൽ 52 വിദ്യാർത്ഥികൾ മരണമടഞ്ഞിരുന്നു. മരിച്ചുപോയ വിദ്യാർത്ഥികളോടുള്ള ആദരസൂചകമായും നമ്മുടെ കൂട്ടായ ദുഃഖം പ്രകടിപ്പിക്കുന്നതിനുമായി നമ്മുടെ സ്ക്കൂളിൽ എല്ലാ അധ്യാപകരും കുട്ടികളും ഒരു മിനിറ്റ് മൗനം ആചരിച്ചു.

സ്വദേശ് മെഗാ ക്വിസ്

കുടയത്തൂർ ഗവൺമെൻറ് ന്യൂ എൽ പി സ്കൂളിൽ സ്വദേശ് മെഗാ ക്വിസ് നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

പ്രേംചന്ദ് ജയന്തി ദിനാചരണം

ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തിൽ കുടയത്തൂർഗവൺമെൻറ് ന്യൂ എൽപി സ്കൂളിൽ പ്രേംചന്ദ് ജയന്തി ദിനാചരണം നടത്തി . പി ടി എ വൈസ് പ്രസിഡണ്ട് സുഭാഷ് കെ അധ്യക്ഷത വഹിച്ച യോഗം ഹെഡ്മിസ്ട്രസ് വർഷാ ടി എസ് ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കോർഡിനേറ്റർ സിബി കെ ജോർജ് മുഖ്യപ്രഭാഷണം നടത്തി. എം പി ടി എ പ്രസിഡൻറ് അർഷീന ,സീനിയർ അസിസ്റ്റൻറ് റീന വി ആർ, അധ്യാപകരായ ബഷീറ.യു.എഫ്, സജിത പി .സി എന്നിവർ ആശംസകൾ അർപ്പിച്ചു. കൊച്ചുറാണി ജോയ് സ്വാഗതവും സിന്ധു എ എൻ നന്ദിയും പറഞ്ഞു. ഹെഡ്മിസ്ട്രസ് വർഷ ടി എസ് പത്രികയുടെ പ്രകാശനം നിർവഹിച്ചു. കുട്ടികൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. ന്യൂസ് കാണാൻ ലിങ്കിൽ ക്ലിക് ചെയ്യുക

https://www.facebook.com/share/v/1CGuZ7VBMP/

ചങ്ങാതിക്കൊരു തൈ നടാം പദ്ധതി

കുടയത്തൂർ ഗവൺമൻ്റ് ന്യൂ എൽ.പി സ്കൂളിൽ ഒരു തൈനടാം പദ്ധതിയുടെ ഭാ​ഗമായി ചങ്ങാതിക്കൊരു തൈ കൈമാറൽ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് വർഷ ടി.എസ് മരത്തൈ കൈമാറി ക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പി.റ്റി.എ പ്രസിഡൻ്റ് കെ.എ സുരേഷ് അധ്യക്ഷത വഹിച്ചു. പി.റ്റി.എ വൈസ് പ്രസിഡൻ്റ് സുഭാഷ്, എം.പി.റ്റി.എ പ്രസിഡൻ്റ് അർഷീന, അധ്യാപകരായ സിബി കെ ജോർജ്, വി.ആർ റീന എന്നിവർ സംസാരിച്ചു. ന്യൂസ് കാണാൻ ലിങ്കിൽ ക്ലിക് ചെയ്യുക

https://www.facebook.com/share/v/16zjMq5Uzo/

ജാഗ്രതാ സമിതി

ഹിരോഷിമ ദിനം

കുടയത്തൂർ ഗവൺമെന്റ് ന്യൂ എൽ.പി സ്കളിൽ ഹിരോഷിമ ദിനം ആചരിച്ചു. സീനിയർ അസിസ്റ്റൻ്റ് റീന വി.ആർ യുദ്ധ വിരുദ്ധ സന്ദേശം നൽകി. കുട്ടികൾ പോസ്റ്റർ രചന, ക്വിസ്, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ നടത്തി. അധ്യാപകർ നേതൃത്വം നൽകി. ന്യൂസ് കാണാൻ ലിങ്കിൽ ക്ലിക് ചെയ്യുക

https://www.facebook.com/share/v/19JK6MJxvt/

പ്രോഗ്രസീവ് ടെക്കീസിൻ്റെ സ്നേഹസമ്മാനം

സ്കൂളിലേയ്ക്ക് പ്രോഗ്രസീവ് ടെക്കീസ് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

സ്വാതന്ത്ര്യ ദിനം

കുടയത്തൂർ ഗവ.ന്യൂ എൽ. പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ.കെ.എൻ. ഷിയാസ് പതാക ഉയർത്തി സന്ദേശം നൽകി. PTA പ്രസിഡൻ്റ് K A സുരേഷ് അധ്യക്ഷത വഹിച്ച യോഗം ഹെഡ് മിസ്ട്രസ് വർഷ ടി. എസ് ഉദ്ഘാടനം ചെയ്തു.PTA വൈസ് പ്രസിഡൻ്റ് സുബാഷ്, സീനിയർ അസിസ്റ്റൻ്‌റ് റീന വി. ആർ, M PTA പ്രസിഡൻ്റ് അർഷീന എന്നിവർ സന്ദേശങ്ങൾ നൽകി. തുടർന്ന് കുട്ടികളുടെ റാലി നടത്തി. കുട്ടികൾ പതാക നിർമ്മാണം, പോസ്റ്റർ നിർമ്മാണം ,പതിപ്പ് നിർമ്മാണം തുടങ്ങിയവ നടത്തി. ദേശഭക്തി ഗാനം പ്രസംഗം' ഡാൻസ് എന്നിവയ്ക്കുശേഷം മധുര പലഹാരം വിതരണം ചെയ്തു. അധ്യാപകരായ ബഷീറ യു.എഫ്, സിന്ധു എ.എൻ. സജിത പി.സി, സേതു ലക്ഷ്മി അധ്യാപക വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി. ന്യൂസ് കാണാൻ ലിങ്കിൽ ക്ലിക് ചെയ്യുക

https://www.facebook.com/share/v/1AwMKAM95g/

സദ്ഭാവനാദിനം-പ്രതിജ്ഞ

മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ ജന്മദിനമായ ആഗസ്റ്റ്‌ 20 സദ്ഭാവനാദിനമായി എല്ലാ വർഷവും ദേശവ്യാപകമായി ആചരിച്ചുവരുന്നു. അക്രമ മാർഗ്ഗങ്ങൾ വെടിഞ്ഞ്‌ ദേശത്തിന്റെയും ഭാഷയുടെയും മതത്തിന്റെയും പേരിലുള്ള വൃത്യാസങ്ങൾ മറന്ന്‌ എല്ലാ വിഭാഗം ജനങ്ങളിലും ദേശീയ ഐക്യവും പരസ്തര സ്നേഹവും വളർത്തുന്നതിനുള്ള സന്ദേശം നല്ലന്നതിനാണ്‌ വർഷംതോറും ഈ ദിനം ആചരിച്ചു പോരുന്നത്‌. ആഗസ്റ്റ്‌ 20 ന്‌ സംസ്ഥാനവ്യാപകമായി സദ്ഭാവനാദിനം ആചരിക്കുന്നു.

ഒരുമയോടെ ഒരുമനസായ്

ഡി സി എൽ ചെറു കഥാരചന മത്സരം

ഡി.സി.എൽ.മൂലമറ്റം മേഖലാതലത്തിൽ നടത്തിയ ചെറുകഥാ രചനാമത്സരത്തിൽ LP വിഭാഗത്തിൽ 2nd Aഗ്രേഡ് നേടിയ നാലാം ക്ലാസിലെ ബാലഗോവിന്ദന് അഭിനന്ദനങ്ങൾ. കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ എൻ ഷിയാസിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങുന്നു.

 

വാങ്മയം സബ്ജില്ലാതലം

വാങ്മയം ഭാഷാപ്രതിഭാ പരീക്ഷയിൽ സബ് ജില്ലാതലത്തിൽ നാലാം ക്ലാസിലെ അമേയ സുരേഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. അറക്കുളം ബി.പി.സി സിനി സെബാസ്റ്റ്യനിൽ നിന്ന് സമ്മാനം ഏറ്റ് വാങ്ങുന്നു.

 

പലഹാരമേള

മൂന്നാം ക്ളാസിലെ പലഹാരപ്പൊതി എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് സ്ക്കൂളിൽ പലഹാരമേള നടത്തി. വീഡിയോ കാണാൻ ലിങ്കിൽ ക്ളിക്ക് ചെയ്യുക. https://youtu.be/gdmK8oo6N-0

ഓണാഘോഷം

കുടയത്തൂർ ഗവൺമെൻറ് ന്യൂ എൽ. പി. സ്കൂളിൽ ഓണാഘോഷം നടത്തി . അറക്കുളം ബിപിസി സിനി സെബാസ്റ്റ്യൻ അത്തപ്പൂക്കളം ഇട്ടുകൊണ്ട് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. കുട്ടികൾ മലയാളി മങ്ക പുരുഷ കേസരി തിരുവാതിര, ഓണപ്പാട്ട്, മിഠായി പെറുക്കൽ, കസേരകളി, തവള ചാട്ടം തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുത്തു. വിജയികൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് കെ.എൻ ഷിയാസ്,  മെമ്പർമാരായ നെസിയ ഫൈസൽ,ഷീബ ചന്ദ്രശേഖരമുള്ള MPTA പ്രസിഡണ്ട് അർഷീന, ഡോ വിജയ ലക്ഷമി, ഡോ. ചിന്നു സൂര്യൻ എന്നിവർ  സമ്മാനങ്ങൾ വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് വർഷ .ടി . എസ്,മുൻ ഹെഡ്മിസ്ട്രസ്മാരായ ഉഷ എൻ ആർ , ഫിലിമിൻ മാത്യു, സരസമ്മ, പി.ടി. എ. പ്രസിഡൻറ് സുരേഷ് ,വൈസ് പ്രസിഡൻ്റ് സുഭാഷ് എന്നിവർ ഓണാശംസകൾ അർപ്പിച്ചു. അധ്യാപകരുടെ തിരുവാതിരയും നടത്തി. അധ്യാപകർ, പി.ടി.എ, എം.പി.ടി.എ ,SMC എന്നിവരുടെ നേതൃത്വത്തിൽ ഓണ സദ്യയും പായസ വിതരണവും നടത്തി. ന്യൂസ് കാണാൻ ലിങ്കിൽ ക്ലിക് ചെയ്യുക

https://www.facebook.com/reel/760397770230167

വിളവെടുപ്പ് ഒന്നാം ഘട്ടം

 

പി ടി എ

സോഫ്റ്റ്‍വെയർ സ്വാതന്ത്ര്യ ദിനാചരണം

കുടയത്തൂർ ഗവൺമെൻറ് ന്യൂ എൽ പി സ്കൂളിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം നടത്തി. ഹെഡ്മിസ്ട്രസ് വർഷ ടി. എസ് ഉദ്ഘാടനം ചെയ്തു . അധ്യാപകരായ സിബി K ജോർജ്, റീന വി.ആർ എന്നിവർ ആശംസകൾ അർപ്പിച്ചു. കുട്ടികൾ അസംബ്ലിയിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനത്തെ കുറിച്ചുള്ള പ്രതിജ്ഞ എടുത്തു. കുടയത്തൂർ ഗവ.ഹയർസെക്കണ്ടറി സ്ക്കൂളിലെ റിട്ടയേർഡ് അധ്യാപിക (എസ് ഐ ടി സി ) കൊച്ചുറാണി ജോയി  കുട്ടികൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യവും സാധ്യതയും എന്ന വിഷയത്തിൽ ക്ലാസ് എടുക്കുകയും സ്വതന്ത്ര ഗ്രാഫിക്കൽ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുകയും ചെയ്തു. കുട്ടികൾ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ ഉൾപ്പെടുന്ന  പോസ്റ്റർ രചന നടത്തി. അധ്യാപകർ നേതൃത്വം നൽകി.

ന്യൂസ് കാണാൻ ലിങ്കിൽ ക്ലിക് ചെയ്യുക . https://www.facebook.com/share/v/14KUdcau2h8/

പത്താം ആയുർവേദ ദിനാചരണം

ഹരിതമുകുളം പ്രശസ്തിപത്രം

മാതൃഭൂമി സീഡ് ഹരിതമുകുളം പ്രശസ്തിപത്രം തൊടുപുഴ മുൻസിപ്പൽ ചെയർമാൻ ശ്രീ കെ

ദീപക് ൽ നിന്ന് ഏറ്റുവാങ്ങുന്നു..

ഒരുമയോടെ ഒരുമനസായ്

യാത്രയയപ്പ്

ദീർഘകാലത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന കുടയത്തൂർ ഗവൺമെൻറ് ന്യൂ എൽ പി സ്കൂളിലെ P T C M കൗസല്യ P M ന് യാത്രയപ്പ് നൽകി. PTA  പ്രസിഡൻറ് K A സുരേഷ് അധ്യക്ഷത വഹിച്ച യോഗം ഹെഡ്മിസ്ട്രസ് വർഷ ടി.എസ്  ഉദ്ഘാടനം ചെയ്തു. മുൻ റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ഉഷ N R മുഖ്യപ്രഭാഷണം നടത്തി. പിടിഎ വൈസ് പ്രസിഡണ്ട് സുഭാഷ് , ശ്രീജിത്ത്, എം .പി.ടി.എ പ്രസിഡണ്ട് അർഷീന അധ്യാപകരായ സജിത പി സി ,ഷീജ ആർ നായർ ,ഗ്രിഷ ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചു. എച്ച് എം വർഷ ടി.എസ്, PTA പ്രസിഡൻ്റ് സുരേഷ് എന്നിവർ മൊമെൻ്റോ നൽകി ആദരിച്ചു. അധ്യാപകനായ സി ബി.കെ. ജോർജ് മംഗള ഗാനം ആലപിച്ചു. കുട്ടികൾ ആശംസകൾ അർപ്പിച്ചു. വാർത്ത കാണാൻ ലിങ്കിൽ ക്ലിക് ചെയ്യുക

https://www.facebook.com/share/v/1SKApdcft2/

പാദവാർഷിക വാർത്താപത്രിക

കുടയത്തൂർ ഗവൺമെൻറ്  ന്യൂ എൽ  പി സ്കൂളിൽ സ്വതന്ത്ര സോഫ്റ്റ് വെയറായ സ്ക്രൈബസിൽ  തയ്യാറാക്കിയ വാർത്ത മാനം എന്ന പാദവാർഷിക വാർത്താപത്രികയുടെ പ്രകാശനം അറക്കുളം എ. ഇ. ഒ. ശ്രീമതി ആഷിമോൾ കുര്യാച്ചൻ ബി.പി.സി.സിനി സെബാസ്റ്റ്യന് നൽകിക്കൊണ്ട് നിർവഹിച്ചു.ഹെഡ്മിസ്ട്രസ് വർഷാ ടി എസ് സ്വാഗതം ആശംസിച്ചു. പി.ടി.എ .പ്രസിഡണ്ട് കെ .എ സുരേഷ്, വൈസ് പ്രസിഡണ്ട് സുഭാഷ്, M.P. T .A.പ്രസിഡണ്ട് അർഷീന എന്നിവർ ആശംസകൾ അർപ്പിച്ചു. അധ്യാപകനായ സിബി കെ ജോർജ് നന്ദി രേഖപ്പെടുത്തി. വാർത്ത കാണാൻ ലിങ്കിൽ ക്ലിക് ചെയ്യുക.

https://www.facebook.com/share/v/1AD4SmpBeq/

ഗാന്ധിജയന്തി

കുടയത്തൂർ ഗവൺമെന്റ് ന്യൂ എൽ  പി സ്കൂളിൽ ഗാന്ധി ജയന്തി ദിനാചരണം നടത്തി.

സ്പോട്സ് ഡേ

ആയൂർവേദ ക്വിസ് മത്സര വിജയികൾ

ശാസ്ത്രമേള തയ്യാറെടുപ്പ്

അന്താരാഷ്ട്ര ബാലികാദിനം

ലോകമെമ്പാടുമുള്ള പെൺകുട്ടികളുടെ അവകാശ സംരക്ഷണവും, വിദ്യാഭ്യാസാവകാശം, ആരോഗ്യം, സുരക്ഷ, തുല്യാവകാശങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനും ലിംഗവിവേചനം അവസാനിപ്പിക്കാനും ഈ ദിനം ആചരിക്കുന്നു. പെൺകുട്ടികൾ സമൂഹത്തിന്റെ ഭാവിയാണ്. അവർ പഠിച്ചാൽ ഒരു കുടുംബം, ഒരു സമൂഹം, ഒരു രാജ്യം വരെ പുരോഗതി നേടും. അതിനാൽ, എല്ലാ പെൺകുട്ടികൾക്കും അവരുടെ സ്വപ്നങ്ങൾ പിന്തുടരാനുള്ള സ്വാതന്ത്ര്യം, സമത്വം, സുരക്ഷ എന്നിവ ഉറപ്പാക്കണം. സ്ക്കൂളിൽ വിവിധ പരിപാടികളോടെ ഈ ദിനം ആദരിച്ചു.

സാസ്ത്രമേള വിജയികൾ

വിജയാരവം

ശാസ്ത്രമേള വിജയികൾക്ക് സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്തു.

ലോക കൈകഴുകൽ ദിനം

ലോക കൈകഴുകൽ ദിനം കുടയത്തൂർ ഗവ.ആയൂർവേദ ഹോസ്പിറ്റലിലെ ഡോ.ചിന്നു സൂര്യൻ ക്ലാസ് നയിക്കുന്നു. വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://youtu.be/NRKcvxvOSSE?si=5ifAImUdA2iHOBIU

ലോക ഭക്ഷ്യദിനം

ലോക ഭക്ഷ്യദിനം കുട്ടികൾക്ക് വേറിട്ട അനുഭവമായി. സ്വന്തം സ്കൂളിൽ നട്ടുവളർത്തിയ ചേനയുടെ വിളവെടുത്താണ് ഭക്ഷ്യ ദിനം ആചരിച്ചത്. വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://youtu.be/NHttMXlm30U?si=J51-T4QT9wOkfCMC

സി എച്ച് പ്രതിഭാ ക്വിസ്

സി എച്ച് പ്രതിഭാ ക്വിസ് ജില്ലാതലത്തിൽ നാലാം ക്ലാസിലെ മുഹമ്മദ് ഇർഫാൻ മൂന്നാം സ്ഥാനം കരസ്ഥമാക്കിി.

 

പുകയില വിമുക്ത പ്രവർത്തനങ്ങൾ

കേരള സ്ക്കൂൾ കലോത്സവം

ശിശുദിനം

കുടയത്തൂർ ഗവൺമെൻറ് ന്യൂ എൽപി സ്കൂളിൽ ശിശുദിനം ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് വർഷ ടി.എസ് ഉദ്ഘാടനം നിർവഹിച്ചു. സീനിയർ അസിസ്റ്റൻ്റ് റീന വി ആർ മുഖ്യ പ്രഭാഷണം നടത്തി .കുട്ടികൾ  പ്രസംഗം, ശിശുദിനപ്പാട്ട്, ഡാൻസ്, ആക്ഷൻ സോംഗ് തുടങ്ങി വിവിധങ്ങളായ പരിപാടികൾ അവതരി പ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ ശിശുദിനപ്പതിപ്പിന്റെ ഉദ്ഘാടനം വിദ്യാരംഗം കൺവീനർ സിബി.കെ. ജോർജ് നിർവഹിച്ചു. കുട്ടികളുടെ ശിശുദിന റാലിയും നടത്തി. അധ്യാപകരായ സിന്ധു എ.എൻ, സജിത പി.സി. ബഷീറ യു ഫ് , കൊച്ചുറാണി ജോയി  ഷഹന, ഷൈല എന്നിവർ നേതൃത്വം നൽകി. വാർത്ത കാണാൻ ലിങ്കിൽ ക്ലിക് ചെയ്യുക

https://www.facebook.com/reel/1159464605776935

ശിചിത്വ സമ്മാനം

ഏറ്റവും നല്ല ശുചിത്വ ക്ലാസിനുള്ള സമ്മാനം രണ്ടാം ക്ലാസ് കരസ്ഥമാക്കി.

നശാമുക്ത് ഭാരത്

എട്ടങ്ങാടി

*എട്ടങ്ങാടി* *പുഴുക്ക് ഉണ്ടാക്കി ഗവൺമെൻറ് ന്യൂ എൽ പി സ്കൂൾ കുടയത്തൂർ* പഴയകാല രുചി ഭേദം മനസ്സിലാക്കുന്നതിനായി കുട്ടികൾക്കായി എട്ടങ്ങാടി പുഴുക്ക് ഉണ്ടാക്കി കുടയത്തൂർ ഗവൺമെൻറ്  ന്യൂ എൽ പി സ്കൂൾ. സ്കൂളിൽ തന്നെ നട്ടുവളർത്തിയിരുന്ന കപ്പയും ചേനയും മറ്റും പറിച്ചെടുത്താണ് അധ്യാപകർ ഇത് തയ്യാറാക്കിയത്. തിരുവാതിരപ്പുഴുക്ക് എന്നും അസ്ത്രം എന്നും കുഴച്ചു പുഴുക്ക് എന്നും പല പല പേരുകളിൽ പണ്ടുകാലത്ത് നമ്മുടെ വീടുകളിൽ ഉണ്ടാക്കിയിരുന്ന ഈ ഭക്ഷണം കുട്ടികൾക്ക് ഏറെ ഇഷ്ടമായി. 8 തരത്തിലുള്ള കിഴങ്ങ് വർഗ്ഗങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കുന്നതാണ് എട്ടങ്ങാടി പുഴുക്ക്.

കപ്പ ചേന ചേമ്പ് കാച്ചിൽ കൂർക്ക വാഴക്ക പയർ തുടങ്ങിയവ ഇതിൽ ചേർക്കുന്നു. വറുത്തും പൊരിച്ചും മാംസാഹാരങ്ങൾ ഉൾപ്പെടെ കഴിച്ചു പരിചയപ്പെട്ട പുതുതലമുറയിലെ കുട്ടികൾക്ക് പഴമയുടെ രുചി മനസ്സിലാക്കുവാൻ സാധിചു. മികച്ച അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങളോടെ മുമ്പോട്ട് പോവുകയാണ് ഈ വിദ്യാലയം.ഹെഡ്‍മിസ്ട്രസ് വർഷ ടി എസ് അധ്യാപകരായ റീന വി ആർ,സിബി കെ ജോർജ്,ബഷീറ യു എഫ്,സിന്ധു എ എൻ,കൊച്ചുറാണി ജോയി,സജിത പി സി ,പി ടി എ ,എം പി ടി എ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

...തിരികെ പോകാം...