ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്/ലിറ്റിൽകൈറ്റ്സ്/2018-20
ലിറ്റിൽ കൈറ്റ്സ്
വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക, വിദ്യാലയത്തിലെ സാങ്കേതിക വിദ്യാധിഷ്ഠിത പഠനപ്രവർത്തനങ്ങളുടെ മികവ് കൂട്ടുക, ഉപകരണങ്ങൾക്ക് ഉണ്ടായേക്കാവുന്ന ചെറിയ സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർത്ഥികളുടെ സഹകരണം ഉറപ്പാക്കുക ,സുരക്ഷിതവും യുക്തവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും ,ഭാഷാകമ്പ്യൂട്ടിങ്ങിന്റെ പ്രാധാന്യത്തെകുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക ഇതൊക്കെയാണ് ലിറ്റിൽകൈറ്റ്സിന്റെ ലക്ഷ്യങ്ങൾ. കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്.