ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/സോഷ്യൽ സയൻസ് ക്ലബ്ബ്/2025-26

15:31, 3 ഡിസംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18028LK (സംവാദം | സംഭാവനകൾ) (→‎സബ്ജില്ലാ എസ് എസ് ക്വിസ് മത്സരം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ദിനം- ജൂൺ 5

2025 ജൂൺ 5 പരിസ്ഥിതി ദിനം സ്കൂളിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. എച്ച് എം പ്രീതി ടീച്ചർ സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശം വായിച്ചു. കുട്ടികൾ സുഹൃത്തുക്കൾക്ക് വൃക്ഷത്തൈ സമ്മാനിക്കുകയും സമ്മാനിച്ച വൃക്ഷത്തൈ സ്കൂളിൽ നടുകയും ചെയ്തു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിന് വേണ്ടി സ്കൂളിൽ പോസ്റ്റർ രചന നിർമ്മാണ മത്സരവും നടത്തി. കുട്ടികൾ പരിസ്ഥിതി ദിന റാലി നടത്തി. എസ് എസ് ക്ലബ്ബ് എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുത്തു.

ലോക ബാലവേല വിരുദ്ധ ദിനം

ജൂൺ 12ന് സ്കൂളിൽ ലോക ബാലവേല വിരുദ്ധ ദിനം ആചരിച്ചു. കുട്ടികൾക്ക് ശാരീരികവും മാനസികവുമായ അതിക്രമണങ്ങളിൽ നിന്ന് സംരക്ഷണം നേടാനും, അവരുടെ അവകാശത്തെക്കുറിച്ച് ബോധവൽക്കരിക്കാനും ആണ് ഈ ദിനം ആചരിക്കുന്നത്. ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ  അസംബ്ലിയിൽ  ബാലവേല വിരുദ്ധ പ്രതിജ്ഞ എടുത്തു. എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബാല്യം എന്ന തീമിൽ   കവിത രചന മത്സരം നടത്തി.  say no child labour എന്ന തീമിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി. എല്ലാ പ്രവർത്തനങ്ങളും   വിദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്തു വീഡിയോ തയ്യാറാക്കി.

ലോക ജനസംഖ്യാ ദിനം- ജൂലൈ 11

ജനസംഖ്യാദിനം (World Population Day) ജൂലൈ 11-നാണ് ആചരിക്കുന്നത്. ഈ ദിനത്തിന്റെ ലക്ഷ്യം ജനസംഖ്യാ വർധനവിന്റെ ആഘാതങ്ങളെക്കുറിച്ചും അതിന്റെ മാനുഷിക, പരിസ്ഥിതിപരമായ ഫലങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നതാണ്. ജനസംഖ്യാ ദിനത്തിൽ സ്കൂളിൽ ss ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ നടത്തി.

എസ് എസ് ക്ലബ്ബ് നടത്തിയ  പോസ്റ്റർ ഡിസൈൻ മത്സരം - വിജയികൾ

( വിഷയം- അമിത ജനസംഖ്യയും ഭൂമിയും)br/

ഒന്നാം സ്ഥാനം സീനിയ ബാനു 8ബി  രണ്ടാം സ്ഥാനം അഷ്‌ന ഗൗരി 8ബി, മൂന്നാം സ്ഥാനം ആദിൽ റഷീദ് എട്ട് ബി
ലോക ജനസംഖ്യാ ദിനത്തിൽ എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു. കുട്ടികൾ  ഇന്ത്യയുടെ ഭൂപടത്തിന്റെ ആകൃതിയിൽ സ്നേഹ വലയം തീർത്തത്  വളരെ ആകർഷകമായി.

സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2025 -26

ജീവി എച്ച് എസ് എസ് നെല്ലിക്കുത്തിലെ 2025 26 വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ജൂലൈ 16ന് ബുധനാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടന്നു. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട മുതൽ അവസാനഘട്ടം വരെ വ്യക്തമായ ഷെഡ്യൂൾ പ്രകാരമാണ് തിരഞ്ഞെടുപ്പ് പ്രക്രിയകൾ നടന്നത്. പ്രത്യേക ഫോമിൽ നാമനിർദ്ദേശപ്രസ്ഥികൾ സ്വീകരിക്കുകയും സ്ഥാനാർത്ഥികൾക്ക് നറുക്കെടുപ്പിലൂടെ ചിഹ്നം അനുവദിക്കുകയും ചെയ്തു. പേന,പുസ്തകം, കുട, ബാഗ് എന്നിവയായിരുന്നു ചിഹ്നങ്ങൾ. പോളിംഗിനുള്ള ഒഫീഷ്യൽസ് കുട്ടികളിൽ നിന്നുതന്നെ തിരഞ്ഞെടുക്കുകയും അവർക്ക് ശരിയായ രീതിയിൽ പ്രത്യേക പരിശീലനം നൽകുകയും ചെയ്തു. മൊബൈൽ ഫോൺ ബാലറ്റ് യൂണിറ്റായും ലാപ്ടോപ്പ് കണ്ട്രോൾ യൂണിറ്റായും ഉപയോഗിച്ച് പ്രത്യേക മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് ഇലക്ഷൻ നടന്നത്. അധ്യാപകർക്കും പ്രത്യേകമായി പരിശീലനം നൽകി. മുൻ വർഷത്തിൽ  നിന്നും വ്യത്യസ്തമായി ജയിച്ച ക്ലാസ് ലീഡർമാരിൽ നിന്നാണ് സ്കൂൾ ലീഡറെയും  മറ്റു ഭാരവാഹികളെയും തിരഞ്ഞെടുത്തത്. സ്കൂൾ ലീഡറായി 10 ബി ക്ലാസിലെ ഷംന പി എയും ഡെപ്യൂട്ടി ലീഡറായി 10 ഡി ക്ലാസിലെ മുഹമ്മദ് സിനാൻ എംസിഎയും ജനറൽ ക്യാപ്റ്റനായി 9 ഡി ക്ലാസിലെ ഫിനോസും തിരഞ്ഞൊടുക്കപ്പെട്ടു. തിരഞ്ഞെടുപ്പ് കൺവീനർ മുനീർ മാസ്റ്റർ അഭിലാഷ് മാഷ് എന്നിവർ ഇലക്ഷന് നേതൃത്വം നൽകി. പ്രത്യേക സോഫ്റ്റ്‌വെയർ വെച്ചുള്ള ഇലക്ഷൻ ഉള്ള സാങ്കേതിക സഹായം ലിറ്റിൽ കൈറ്റ്സ് ആണ് നൽകിയത്. ഉച്ചക്കുശേഷം ഐടി ലാബിൽ വച്ച് നടന്ന വാശിയേറിയ കൗണ്ടിംഗ് സ്കൂൾ എച്ച് എം പ്രീതി ടീച്ചർ അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ നടക്കുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തതോടെ ഈ വർഷത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തിരശ്ശീലിക്കുകയും ചെയ്തു.

ചരിത്ര ക്വിസ്

സംസ്ഥാന ആർകെയ്വ്സ് വകുപ്പ് വൈദേശിക ആധിപത്യവും കേരളത്തിന്റെ ചെറുത്തുനിൽപ്പും എന്ന വിഷയവുമായി ബന്ധപ്പെട്ട് നടത്തുന്ന 2025 ലെ ചരിത്ര ക്വിസ് സ്കൂൾതല വിജയികൾ

ഒന്നാം സ്ഥാനം . മുഹമ്മദ്‌ ഷഹബാസ്. എം  10B 
രണ്ടാം സ്ഥാനം അഷ്മൽ മുഹമ്മദ്‌. കെ കെ. 10.E മൂന്നാം സ്ഥാനംമുഹമ്മദ്‌ റിദിൻ.പി എ 8H

ഹിരോഷിമ നാഗസാക്കി ദിനം

ഓഗസ്റ്റ് ഒമ്പതാം തീയതി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം വിപുലമായ രീതിയിൽ ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു. കൂടാതെ യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരം, പ്രസംഗ മത്സരം  തുടങ്ങിയവ നടത്തി. കൂടാതെ ഫ്ലാഷ് മോബ് യുദ്ധത്തിനെതിരെ ഒപ്പു ചാർത്തൽ എന്നീ പ്രവർത്തനങ്ങളും നടത്തി. എസ് എസ് ക്ലബ്ബ് എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുത്തു.

സ്വാതന്ത്ര്യ ദിന ആഘോഷം

ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 15ന് വിപുലമായ രീതിയിലാണ്. സ്കൂളിലെ മുഴുവൻ അധ്യാപകരും എസ് എം സി, പിടിഎ ഭാരവാഹികളും  ആഘോഷത്തിൽ പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഈ വർഷത്തെ ആഘോഷത്തിൽ ഉണ്ടായിരുന്നു. ഡാൻസ്, പ്രസംഗ മത്സരം, ക്വിസ്  മത്സരം, ദേശഭക്തിഗാന മത്സരം തുടങ്ങിയവയും ഉണ്ടായിരുന്നു. കൂടാതെ മലപ്പുറം എം എസ് പി ഗ്രൗണ്ടിൽ വെച്ച് നടന്ന സ്വാതന്ത്ര്യദിന പരേഡിൽ ജിവിഎച്ച്എസ്എസ് നെല്ലിക്കുത്തിന് രണ്ടാം സ്ഥാനം ലഭിച്ചു. എല്ലാ പ്രവർത്തനങ്ങൾക്കും എസ് എസ് ക്ലബ് നേതൃത്വം നൽകി

സബ്ജില്ലാ എസ് എസ് ക്വിസ് മത്സരം

ഒക്ടോബർ നാലാം തീയതി മഞ്ചേരി ഗേൾസ് ഹൈസ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ എസ് എസ് ക്വിസ് ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ ജീവി എച്ച് എസ് എസ് നെല്ലിക്കുത്ത് നിന്നുള്ള മുഹമ്മദ് ഷഹബാസ് മൂന്നാം സ്ഥാനം നേടി.

നവംബർ 26 ഭരണഘടന ദിനം

 
ഭരണഘടന ദിനത്തോടനുബന്ധിച്ച് സ്കൂളിൽ എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു.
നവംബർ 26 ഭരണഘടന ദിനത്തോടനുബന്ധിച്ച് ലിറ്റിൽസ് വിദ്യാർത്ഥികൾക്ക് പോസ്റ്റർ രചന മത്സരം നടത്തി. താല്പര്യമുള്ള മറ്റു കുട്ടികൾക്കും പോസ്റ്റർ രചന മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം നൽകിയിരുന്നു.Our Constitution, Our Pride” എന്നതായിരുന്നു വിഷയം. ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരുന്നു പോസ്റ്റർ രചന മത്സരം. 25 കുട്ടികൾ പങ്കെടുത്ത പോസ്റ്റർ രചന മത്സരത്തിൽ 9ബി ക്ലാസിലെ കൃഷ്ണ മധു ഒന്നാം സ്ഥാനം നേടി. വിജയികൾക്ക് എച്ച് എം പ്രീതി ടീച്ചർ സമ്മാനദാനം നടത്തി

ഭാരതീയ ഭരണഘടന 1949 നവംബർ 26-ന് ഭരണസഭ ഔദ്യോഗികമായി അംഗീകരിച്ചു അത് 1950 ജനുവരി 26 മുതൽ പ്രാബല്യത്തിൽ വന്നെങ്കിലും, അംഗീകരിച്ച ദിനമായതിനാൽ നവംബർ 26 ഭരണഘടന ദിനമായി ആചരിക്കുന്നു.

ഭരണഘടന ദിനത്തിൽ മോണിംഗ് അസംബ്ലിയിൽ എച്ച് എം ഭരണഘടന സന്ദേശം നൽകുകയും സ്കൂൾ ലീഡർ ഭരണഘടനയുടെ ആമുഖം