ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/സ്കൗട്ട്&ഗൈഡ്സ്
| 2025 വരെ | 2025-26 |
ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/പ്രവർത്തനങ്ങൾ
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്

സ്ഥാപകനായ ആയ ബേഡൻ പവ്വൽ 1907 ൽ വിഭാവനം ചെയ്ത ഉദ്ദേശ്യം , തത്ത്വങ്ങൾ, രീതി എന്നിവയ്ക്കനുസൃതമായി ജന്മ, വർഗ വിശ്വാസ ഭേദങ്ങളുടെ പരിഗണന ഇല്ലാതെ ആർക്കും പ്രവേശനം അനുവദിക്കുന്ന യുവജനങ്ങൾക്കു വേണ്ടിയുള്ള സ്വേച്ഛാനുസരണവും കക്ഷി രാഷ്ട്രീയ രഹിതവുമായ ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ്ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്.
യുവജനങ്ങളുടെ കായികവും ബുദ്ധിപരവും സാമൂഹികവും ആത്മീയവുമായ അന്ത: ശക്തികളെ പൂർണമായും യ വികസിപ്പിച്ച് അവരെ വ്യക്തികളെന്ന നിലയ്ക്കും ഉത്തരവാദിത്വമുള്ള പൗരന്മാർ എന്ന നിലയ്ക്കും പ്രാദേശികവും വും അന്തർദേശീയവുമായ സമൂഹങ്ങളിലെഅംഗങ്ങളെന്ന നിലയ്ക്കും വളർത്തിയെടുക്കുന്നതിൽ സംഭാവന നൽകുകയാണ് ഈ പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യം .
'തയ്യാർ, എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം അതായത് എല്ലായിപ്പോഴും ശാരീരികമായും മാനസികമായും ധാർമ്മികമായും നല്ല നിലവാരം പുലർത്തുന്നതിനും ഏതൊരു നല്ല കാര്യം ചെയ്യുന്നതിനും എപ്പോഴും തയ്യാറാണെന്ന് ഈ മുദ്രാവാക്യം സൂചിപ്പിക്കുന്നു .
അംഗീകാരങ്ങൾ
ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ചേർത്തല ജില്ലാ അസോസിയേഷന്റെ കീഴിലുള്ള സ്കൂളുകളിൽ നിന്ന് മികച്ച ഗൈഡ് ക്യാപ്റ്റനുള്ള ശ്രീമതി PJ കത്രിക്കുട്ടി മെമ്മോറിയൽ ട്രോഫി 2009 - 2010 ൽ കരസ്ഥമാക്കിയ നമ്മുടെ സ്കൂളിലെ ഗൈഡ് ക്യാപ്റ്റൻ ശ്രീമതി R പുഷ്പലത
2010 ലെ ഏറ്റവും മികച്ച ഗേറ്റ് ക്യാപ്റ്റൻ ഉള്ള അവാർഡ്
-
ക്യാപ്റ്റൻ ശ്രീമതി R പുഷ്പലത
-
സർട്ടിഫിക്കറ്റ്
-
ക്യാപ്റ്റൻ ശ്രീമതി R പുഷ്പലത അവാർഡ് കൈപറ്റിയപ്പോൾ
സൗകര്യങ്ങൾ

പ്രവർത്തനങ്ങൾ
2018 ലെ വെള്ളപ്പൊക്ക ദുരിതം

2018 ലെ വെള്ളപ്പൊക്ക സമയത്ത് വളരെയധികം പ്രതിസന്ധികൾ ഗൈഡുകൾക്കും ഉണ്ടായിരുന്നെങ്കിലും ദുരിതം അനുഭവിക്കുന്ന വർക്ക് തങ്ങളാൽ ആവുംവിധം ഒരു കൈത്താങ്ങാവാൻ അവരും ഒന്നിച്ചു. കുട്ടികൾ ദുരിതാശ്വാസ നിധിയിലേയ്ക്ക് നാലായിരത്തിനടുത്ത് തുകയ്ക്കുള്ള വസ്ത്രങ്ങളും , മറ്റ് അവശ്യ സാധനങ്ങളും സംഭാവന ചെയ്തു
ഗാന്ധി ജയന്തി വാരാഘോഷം

എല്ലാവർഷവും ഗാന്ധി ജയന്തി വാരാഘോഷത്തോടൊപ്പമുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ ഗൈഡുകളും നേതൃത്വം വഹിക്കുന്നു.
വായന സൈക്കിൾ റാലി

വായനയുടെ പ്രാധാന്യം ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായി പട്ടണം ചുറ്റി സൈക്കിൾ റാലി സംഘടിപ്പിച്ചു.
ഗൈഡ് ചിഹ്നദാന ചടങ്ങ്

ഗൈഡ് പ്രസ്ഥാനത്തിലേയ്ക്ക് കടന്നുവരുന്നവരെ ഗൈഡ് കുടുംബത്തിലെ അംഗങ്ങളാക്കുന്ന ചടങ്ങാണ് ചിഹ്നദാന ചടങ്ങ്. ജില്ല ട്രെയിനിംങ് കമ്മീഷണർ ഭരതമ്മാൾ ടീച്ചർ നമ്മുടെ സ്കൂളിലെ ഈ ചടങ്ങ് നടത്തുന്നു.
ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധ ദിനത്തിൽ കുട്ടികൾ ലഹരിയുടെ ദൂഷ്യവശങ്ങൾ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായി പോസ്റ്ററുകൾ തയ്യാറാക്കി സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചു.
പരിസ്ഥിതി ദിനം

പ്രകൃതിയെ മാറ്റി നിർത്തി നമുക്ക് ഒരു പ്രവർത്തനം അസാധ്യമാണ്. പരിസ്ഥിതി ദിനത്തിൽ കുട്ടികൾ തങ്ങളുടെ വീടുകളിലും കാർഷിക പ്രവർത്തനങ്ങൾ ആരംഭിച്ചു.
കുട്ടിക്ക് ഒരു കുഞ്ഞു ലൈബ്രറി

രത് സ്കൗട്ട് ആന്റ് ഗൈഡ്സ് വിഷൻ 20 21- 2026 പദ്ധതിയുടെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നുണ്ട്. അതിൽ ഒന്നായ കുട്ടിക്ക് ഒരു കുഞ്ഞു ലൈബ്രറിയുടെ - അതായത് കുട്ടിയുടെ വീട്ടിൽ സമീപത്തുള്ള കുട്ടികൾക്കായി ലൈബ്രററി ക്രമീകരിക്കുക. ഈ പ്രവർത്തനത്തിന്റെ ഉദ്ഘാടനം ഗൈഡ് വൈഗയുടെ വീട്ടിൽ മുൻസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി ഷേർളി ഭാർഗവൻ നിർവ്വഹിച്ചു. എല്ലാ ഗൈഡുകളും വീട്ടിൽ ലൈബ്രററി ക്രമീകരിക്കാനുള്ള ശ്രമം നടത്തിവരുന്നു.
രാജ്യ പുരസ്ക്കാർ

പരിശ്ചിന്തന ദിനം


ഗൈഡ് പ്രസ്ഥാനത്തിൻ്റെ സ്ഥാപകനായ ബേഡൻ പൗവ്വലിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 22 പരിശ്ചിന്തന ദിനത്തിൽ ,കുട്ടികൾ പ്ലക്കാർഡുകൾ തയാറാക്കുകയും സൈക്കിൾ റാലിയിൽ പങ്കെടുക്കുകയും ചെയ്തു . നാൽപ്പതോളം കുട്ടികൾ ഇതിൽ പങ്കെടുത്തു.
ക്യാമ്പ് ഫയർ
ഗൈഡ് വിഭാഗം യൂണിറ്റ് ക്യാമ്പിനോടനുബന്ധിച്ച് നടത്തിയ ക്യാമ്പ് ഫയർ നടത്തി.പട്രോളുകളായി തിരിഞ്ഞുകൊണ്ട് വ്യത്യസ്തങ്ങളായ കലാപരിപാടികൾ കുട്ടികൾ സംഘടിപ്പിച്ചു .ഇത് കുട്ടികളിൽ ആവേശം ഉണർത്തി.


രാഷ്ട്രപതി ടെസ്റ്റ്

രാഷ്‌ട്രപതി ടെസ്റ്റ് ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ.
14 ഗൈഡുകളാണ് ഇതിൽ സ്കൂളിൽ നിന്നും പങ്കെടുത്തത് .
മാസ്ക് നിർമ്മാണം

കോവിഡ്-19 മഹാമാരിയുടെ ദുരിത കാലഘട്ടത്തിൽ, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഭാഗത്തിലെ കുട്ടികൾ, സമൂഹത്തിൽ സുരക്ഷിതത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ, ആയിരക്കണക്കിന് മാസ്കുകൾ സ്വന്തമായി നിർമ്മിച്ച് സൗജന്യമായി വിതരണം ചെയ്യുന്ന സാമൂഹിക സേവന പ്രവർത്തനങ്ങളിൽ പങ്കാളികളായി.
രാജ്യപുരസ്കാർ അവാർഡ് ഏറ്റുവാങ്ങുന്നു

രാജ്യപുരസ്കാർ അവാർഡ് ഗവർണറിൽ നിന്ന് നേരിട്ട് ഏറ്റുവാങ്ങുന്നതിന് ചേർത്തല 'ജില്ലയിൽ നിന്ന് തിരെഞ്ഞെടുക്കപ്പെട്ട ഞങ്ങളുടെ ഗൈഡ് സഹ്യാത്മജ S ഗൈഡ് വിഭാഗം DOC യ്ക്കും ADOC യ്ക്കും ഒപ്പം .