എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
പ്രവേശനോത്സവം 2025
ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂളിലെ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച നടന്നു. ബഹു. മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി ബീന ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീ. സജി നമ്പ്യാത്, ശ്രീ ടി. വി. നിധിൻ, മാനേജർ ശ്രീ പി എസ്. സ്മിത്ത്, പ്രിൻസിപ്പൽ ശ്രീമതി സി. എസ്. ജാസ്മിൻ, ഹെഡ് മിസ്ട്രെസ് ശ്രീമതി ടി. ജെ. ദീപ്തി, ശ്രീമതിബിജിമോൾ എന്നിവർ ആശംസകൾ അർപ്പിച്ചു. SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ 114 വിദ്യാർത്ഥികളെ അനുമോദിച്ചു.SPC, ആർമി കേഡറ്റുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പോസ്റ്റർ തയ്യാറാക്കി. കുട്ടികൾക്ക് മധുര വിതരണവും നടത്തി.
സമഗ്ര ഗുണ മേന്മ വിദ്യാഭ്യാസ പദ്ധതി
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് 18/03/25 ന് വാർഡ് കൗൺസിലറുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് സ്കൂൾ സമിതി രൂപീകരിച്ചു.അതിനു ശേഷം30/04/25, 21/05/2025 എന്നീ തിയ്യതി കളിൽ അവലോകന യോഗം കൂടി.ജൂൺ 3 മുതൽ 13 വരെ വിവിധ വിഷയങ്ങളിലായി നടത്തേണ്ട ക്ലാസ്സുകളുടെ രൂപ രേഖ തയ്യാറാക്കി. അതിന്റെ അടിസ്ഥാനത്തിൽ 5 മുതൽ 10 വരെയുള്ള എല്ലാ ക്ലാസ്സ് ഡിവിഷനുകളിലെയും അധ്യാപകർ പ്രത്യേക യോഗം കൂടി മോഡ്യൂൾ തയ്യാറാക്കുകയും ആവശ്യമായ വീഡിയോ, സ്ലൈഡുകൾ എന്നിവ ഉണ്ടാകുകയും ചെയ്തു. 3/06/2025 മുതൽ എല്ലാ ദിവസവും ഓരോ ഡിവിഷനിലും കൃത്യമായ ടൈം ടേബിൾ പ്രകാരം തന്നെ ക്ലാസുകൾ നടത്തുകയുണ്ടായി.
03/06/2025
മയക്കുമരുന്ന്, ലഹരി ഉപയോഗത്തിനെതിരെ അതാത് ഡിവിഷനിലെ ടീച്ചേഴ്സ് ഒരുമിച്ചിരുന്നു മോഡ്യൂൾ തയ്യാറാക്കി. വീഡിയോ, സ്ലൈഡ് ഷോ എന്നിവ തയ്യാറാക്കി എല്ലാ ക്ലാസ്സുകളിലുംപ്രദർശിപ്പിച്ചു. കുട്ടികൾക്കായി പോസ്റ്റർ മത്സരം നടത്തി.
04/06/2025
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ക്ലാസുകൾ തയ്യാറാക്കി IT സഹായത്തോടെ അവതരിപ്പിച്ചു. കുട്ടികൾക്കായി സെമിനാർ നടത്തി.
05/06/2025
വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട് ക്ലാസുകൾ നടത്തി. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയത്തിന്റെ ഭാഗമായി എല്ലാ ക്ലാസ്സിലും ഉപയോഗിച്ച പേനകൾ ശേഖരിക്കാൻ കാർഡ് ബോർഡ് പെട്ടികൾ തയ്യാറാക്കി.ജല ശുചീകരണവുമായി ബന്ധപ്പെട്ട് ശ്രീ മുഹമ്മദ് കാസിം ക്ലാസ്സ് നയിച്ചു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ മത്സരം, പ്രദർശനം നടത്തി.
09/06/2025
ആരോഗ്യം, പോഷണം, വ്യായാമം എന്നിവയുമായി ബന്ധപ്പെട്ട് കുട്ടികൾ പോസ്റ്റർ, ബുള്ളറ്റിൻ ബോർഡ്, പ്ലകാർഡ് തയ്യാറാക്കി.
10/06/2025
ഡിജിറ്റൽ അച്ചടക്കം, സൈബർ സെക്യൂരിറ്റി, ശരിയായ സാമൂഹ്യ മാധ്യമ ഉപയോഗം ഇവ സംബന്ധിച്ച് സ്കൂളിലെ അധ്യാപകനായ ശ്രീ അനുരാജ് കെ എസ് രസകരമായ ഒരു ക്ലാസ്സ് നടത്തി.
11/06/2025 ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട മോക്ക് ഡ്രിൽ ഫയർ ഫോഴ്സ് ഓഫീസർ മാരുടെ നിർദ്ദേശനുസരണം നടത്തി. ജലാ ശയങ്ങളുടെ സമീപം പാലിക്കേണ്ടജാഗ്രത നിർദേശങ്ങൾ വീഡിയോ കാണിച്ചു.
സ്കൂളിലെ വസ്തു വകകൾ, ബസ്, മറ്റു വാഹനങ്ങൾ കെട്ടിടങ്ങൾ, കുടിവെള്ള ടാപ്പുകൾ എന്നിവ സൂക്ഷിച്ചു ഉപയോഗിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകി.
12/06/2025
തെളിവാനം വരക്കുന്നവർ എന്ന മോഡ്യൂൾ പ്രയോജനപ്പെടുത്തി, ക്ലാസ്സിലെ എല്ലാ കുട്ടികളും പരസ്പരം മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത റോൾ പ്ലേ, നാടകം എന്നിവ വഴി മസ്സിലാക്കിച്ചു
കുട്ടികൾ എല്ലാ ദിവസവും ക്ലാസ്സിന്റെ റിവ്യൂ തയ്യാറാക്കി. ഓരോ ക്ലാസ്സ് ടീച്ചറും അതാത് ദിവസം നടന്ന ക്ലാസ്സുകളുടെ അവലോകനവും റിപ്പോർട്ടും തയ്യാറാക്കി.
പഠന പിന്നോക്കാവസ്ഥയുള്ള കുട്ടികൾക്ക് ആവശ്യമായ ബ്രിഡ്ജ് ക്ലാസുകൾ ഓരോ സബ്ജെക്ട് കൌൺസിൽ കൂടി തയ്യാറാക്കി. അതോടൊപ്പം ഭിന്ന നിലവാരത്തിലുള്ള കുട്ടികൾക്കായി ഓരോ ചാപ്റ്ററിൽ നിന്നും ഓരോ പ്രവർത്തനം തയ്യാറാക്കി.
പരിസ്ഥിതി ദിനം
ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂളിലെ 2025-26 വർഷത്തെ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ് മിസ്ട്രെസ് ശ്രീമതി ദീപ്തി ടീച്ചർ കുട്ടികളോടൊപ്പം മരം നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനം സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഒരു ക്ലാസും സംഘടിപ്പിച്ചു. ശ്രീ മുഹമ്മദ് കാസിം പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ക്ലാസ്സ് എടുത്തു.
-
Inauguration
-
Oru thai nadam
-
Participant in poster competition
-
Poster prepared by classes
-
Display of posters
-
Awareness class
-
Audience
-
Class by Shri.Muhammed Kasim
മണിച്ചെപ്പ് ഉദ്ഘാടനം
കുട്ടികളിൽ സമ്പാദ്യംശീലം വളർത്തുക, സാമ്പത്തിക അച്ചടക്കം പരിശീലിക്കുക എന്നീ ഉദ്ദേശങ്ങളോടെ "മണിച്ചെപ്പ് "പദ്ധതി ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. 2025 ജൂൺ 5 ന് സ്കൂൾ മാനേജർ ശ്രീ പി എസ് സ്മിത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു.ഹെഡ് മിസ്ട്രസ് ശ്രീമതി ടി ജെ ദീപ്തി അധ്യക്ഷത വഹിച്ചു. കോ ഓർഡിനേറ്റർമാരായ ശ്രീമതി ശില്പ ടി ഡി, ശ്രീമതി ഗായത്രി ജയപ്രകാശ് എന്നിവർ പങ്കെടുത്തു.സമ്പാദ്യശീലം വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മാനേജർ സംസാരിച്ചു.
-
Inauguration programme
-
Inauguration by school manager
-
Distribution of passbook
-
plan consolidation
-
message by HM
-
students at work
ഓണത്തിന് ഒരു വട്ടി പൂവ്
സ്കൂളിലെ ഹരിത സേനയുടെ നേതൃത്വത്തിൽ പച്ചക്കറികൃഷി, പൂകൃഷി എന്നിവ നടത്തി വരുന്നുണ്ട്. സ്കൂളിലെ അധ്യാപകനായ ശ്രീ ഹോച്മീൻ സർ ഇതിന് നേതൃത്വം നൽകുന്നു. ഇത് വഴി സ്കൂളിലെ ഉച്ചഭക്ഷണത്തിനു വേണ്ട പച്ചക്കറികൾ കുറച്ചെങ്കിലും ഉൽപാദിപ്പിക്കാൻ കഴിയുന്നു. കൂടാതെ ഓണത്തിന് പൂക്കളം ഒരുക്കുന്നതിനുള്ള പൂക്കളും സ്കൂളിൽ തന്നെ ഉൽപാദിപ്പിക്കുന്നു
വായന മാസാചരണം
ജൂൺ 19 മുതൽ ജൂലൈ 18 വരെ നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾ മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തു. വായനദിനമായ ജൂൺ 19 ന് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രെസ് ശ്രീമതി ടി ജെ ദീപ്തി ഉദ്ഘാടനം ചെയ്തു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ക്ലബ്ബുകളിലെ കുട്ടികൾ വായനയുടെ പ്രാധാന്യത്തേക്കുറിച്ച് സ്കൂൾ അസംബ്ലിയിൽ സംസാരിച്ചു. കുട്ടികൾ വായനദിന പ്രതിജ്ഞ ഏറ്റുചൊല്ലി.
ഓരോ ദിവസവും കുട്ടികൾക്കായി കഥരാചന, കവിതാരചന, പദ്യം ചൊല്ലൽ, പ്രസംഗം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.
ബഷീർ ഓർമദിനം
ജൂലൈ 5 ന് ബഷീർ ഓർമദിനം ആചരിച്ചു. കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കുകയും പ്രദർശനം നടത്തുകയും ചെയ്തു. കൂടാതെ ബഷീറിന്റെ രചനകളിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ അസംബ്ലിയിൽ വായിക്കുകയും ചെയ്തു.
ബുക്‌ഫെസ്റ്റ്
വായനമാസാചാരണത്തിന്റെ ഭാഗമായി ജൂലൈ 14,15,16 തിയ്യതികളിൽ സ്കൂളിൽ ഒരു ബുക്‌ഫെസ്റ്റ് സംഘടിപ്പിക്കുകയുണ്ടായി. കഴിഞ്ഞ വർഷം നടത്തിയ ബുക്‌ഫെസ്റ്റിൽ കുട്ടികൾ താല്പര്യത്തോടെ പങ്കെടുത്തതിനാലാണ് ഈ വർഷം വീണ്ടും നടത്തിയത്. ബാലസാഹിത്യകാരനായ ശ്രീ സിപ്പി പള്ളിപ്പുറം പുസ്തക പ്രദർശനം ഉത്ഘാടനം ചെയ്തു. ബാലസാഹിത്യം മുതൽ ലോക ക്ലാസ്സിക്കുകൾ വരെ ഉൾപ്പെടുത്തിയ പുസ്തക പ്രദർശനം എല്ലാ ക്ലാസ്സിലെയും കുട്ടികൾ കാണുകയും അവർക്കാവശ്യമായ പുസ്തകങ്ങൾ വാങ്ങുകയും ചെയ്തു.
വായനദിനവുമായി ബന്ധപെട്ട് SNHSS SCOUT AND GUIDES ലെ കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്ക് 20 ബുക്കുകൾ donate ചെയ്തു
സൂംബ പരിശീലനം
സമഗ്ര ഗുണമേന്മവിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികളുടെ കായികക്ഷമത വളർത്തുന്നതിനും മനസികോല്ലാസത്തിനുമായി ജൂൺ മാസത്തിൽത്തന്നെ സൂംബ ക്ലാസുകൾ തുടങ്ങി. കായികാധ്യാപകനായ സച്ചിൻ സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സൂംബ പരിശീലനവും മറ്റ് വാം അപ്പ് പ്രവർത്തനങ്ങളും നടത്തുന്നു. പ്രധാന അധ്യാപിക ഉൾപ്പെടെ എല്ലാ അധ്യാപകരും ഇതിൽ പങ്കു ചേരുന്നു. കുട്ടികൾക്കും ഇത് ഒരു ആസ്വാദ്യകരമായ അനുഭവമാണ്.
അന്താരാഷ്ട്ര യോഗദിനം
യോഗ ദിനമായ ജൂൺ 21 സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. യോഗ പരിശീലിക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും ബോധവൽക്കരിക്കുന്നതിനായി SPC, NCC, സ്കൗട്ട്, ഗൈഡ്സ് കുട്ടികൾ യോഗഭ്യാസ പ്രകടനം നടത്തി.
ലഹരി വിരുദ്ധ ദിനം ജൂൺ 26
പുല്ലം കുളം ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.എല്ലാ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
വിമുക്തി ക്ലബ് :
അഞ്ഞൂറിലധികം കുട്ടികളെ ഉൾപ്പെടുത്തി മെഗാ സൂംബ ഡാൻസ് അവതരിപ്പിച്ചു.
സ്കൗട്ട് ആൻഡ് ഗൈഡ്സ്:
ലഹരിയുടെ മാരക വിപത്തുകൾ വ്യക്തമാക്കിയുള്ള ഒരു ഫ്ലാഷ് മോബ് അവതരിപ്പിച്ചു. കൂടാതെ ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ തയ്യാറാക്കി.
JRC:
ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശനം സംഘടിപ്പിച്ചു
IT ക്ലബ്:
IT ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ഡിജിറ്റൽ പോസ്റ്റർ മേക്കിങ് സംഘടിപ്പിക്കുകയും കുട്ടികളെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി നടത്തിയ ലഹരി വിരുദ്ധ സന്ദേശം ലൈവ് ആയി കേൾപ്പിക്കുകയും ചെയ്തു.
NCC, SPC, ആർമി:
ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ലഹരി യുടെ മാരക വിപത്തുകളെക്കുറിച്ചും അതിൽ പെടാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകളെ ക്കുറിച്ചും സ്കൂൾ മാനേജർ ശ്രീ പി എസ് സ്മിത്ത് കുട്ടികളോട് സംസാരിച്ചു.
സയൻസ് ക്ലബ് - പഠന യാത്ര
CUSAT ശാസ്ത്രസമൂഹകേന്ദ്രം
എല്ലാ വർഷത്തെയും പോലെ ഈ അധ്യയന വർഷത്തിലും ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുസാറ്റിലെ ശാസ്ത്ര സമൂഹ കേന്ദ്രത്തിലേക്ക് പഠന യാത്ര നടത്തി. 9,10 ക്ലാസ്സുകളിലെ 77 കുട്ടികളാണ്സയൻസ് കൺവീനർ ലിജി ടീച്ചറുടെ നേതൃത്വത്തിൽ 11 അധ്യാപകരോടൊപ്പം ജൂലൈ 12 ന് നടത്തിയ പഠനയാത്രയിൽ പങ്കെടുത്തത്. ശാസ്ത്ര പരീക്ഷണങ്ങൾ, ശാസ്ത്ര തത്വങ്ങൾ എന്നിവ സ്വയം ചെയ്യുന്നതിലും അനുഭവിച്ച് അറിയുന്നതിനും ഈ യാത്ര കുട്ടികളെ ഏറെ സഹായിച്ചു.
മറൈൻ വേൾഡ് ചാവക്കാട്
2025 നവംബർ 22 ശനിയാഴ്ച 6,7 ക്ലാസുകളിലെ കുട്ടികളെ ചാവക്കാട് മറൈൻ വേൾഡ് ലേക്ക് പഠനയാത്ര കൊണ്ട് പോയി. 135 കുട്ടികളും 13 അധ്യാപകരും ഉൾപ്പെട്ട സംഘം രാവിലെ 8.30 ന് പുറപ്പെട്ട് വൈകിട്ട് 5 മണിക്ക് തിരിച്ചെത്തി. വിവിധ സ്പീഷിസിൽപെട്ട മത്സ്യങ്ങൾ, മറ്റ് കടൽ ജീവികൾ എന്നിവയെ കാണുന്നതിനും അടുത്തറിയുന്നതിനും ഈ പഠനയാത്ര ഏറെ ഉപകരിച്ചു. കുട്ടികൾക്കും ഇത് വളരെ കൗതുകകരവും വിജ്ഞാനപ്രദവുമായ ഒരു അനുഭവം ആയിരുന്നു.
സ്കൂൾ സുരക്ഷാ സമിതി
സ്കൂൾ സുരക്ഷാ സമിതിയുടെ ആദ്യയോഗം മെയ് അവസാന വാരത്തിൽ വാർഡ് കൗൺസിലർ, PTA പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിൽ ചേരുകയും ഈ വർഷം നടത്തേണ്ട ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ,ഏർപ്പെടുത്തേണ്ട സുരക്ഷാ സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് അവലോകനം നടത്തുകയും ചെയ്തു.സ്കൂളും പരിസരവും വൃത്തിയാക്കുകയും അപകടകരമായ അവസ്ഥയിലുള്ള മരങ്ങളും കൊമ്പുകളും നീക്കം ചെയ്യുകയും ചെയ്തു.
ലോക പാമ്പ് ദിനം
ജൂലൈ16 ലോക പാമ്പ് ദിനവുമായി ബന്ധപ്പെട്ട് ക്ലാസ്സ് നടത്തി. സർപ്പ ആപ്,പാമ്പ് കടിയേറ്റൽ ചെയ്യേണ്ട
പ്രഥമ ശുഷ്രൂഷകൾ, വിഷപ്പാമ്പുകളെ തിരിച്ചറിയുന്ന വിധം എന്നിവയെല്ലാം കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.
കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ബി ആർ സി യിൽ നിന്ന് നൽകിയ 30 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലി സമിതിയുടെ യോഗത്തിൽ ചർച്ച ചെയ്ത് പൂരിപ്പിച്ചു നൽകി. അതിന്റെ അടിസ്ഥാനത്തിൽ ഓരോ കെട്ടിടത്തിലും സുരക്ഷാ സൂചകങ്ങൾ സ്ഥാപിച്ചു.
സ്കൂൾ സുരക്ഷ പരിശോധന
ഗവണ്മെന്റിൻടെ സമഗ്ര സ്കൂൾ ഓഡിറ്റിൻടെ ഭാഗമായി ദുരന്ത നിവാരണസമിതി, സ്കൂൾ സുരക്ഷാ ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ ജൂലൈ 29 ന് സ്കൂളിൽ സമഗ്ര സുരക്ഷാ പരിശോധന നടത്തി. അധ്യാപകർ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ക്ലാസ്സ് മുറികളും പരിസരവും, ശുചിമുറികൾ, സ്കൂൾ മൈതാനം, പാചകപ്പുര, വിവിധ ലാബുകൾ എന്നിവിടങ്ങളിൽ സുരക്ഷാ പരിശോധന നടത്തി.
സുരക്ഷാ സമിതി പ്രതിമാസ യോഗം
സമഗ്ര സ്കൂൾ സുരക്ഷാ ഓഡിറ്റിൻടെ ഭാഗമായുള്ള യോഗം ഓഗസ്റ്റ് 1 ന് വാർഡ് കൗൺസിലർ ശ്രീ സജി നമ്പിയത്തിൻടെ അധ്യക്ഷതയിൽ ചേർന്നു. KSEB, ഹെൽത്ത് ഡിപ്പാർട്മെൻട്, പി ടി എ പ്രതിനിധികൾ, മറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സ്കൂൾ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ KSEB യിൽ നിന്നുള്ള ശ്രീമതി സ്മിത വിശദീകരിച്ചു. എലിപ്പനി, മറ്റ് ജലജന്യ രോഗങ്ങൾ പകരാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആരോഗ്യ വിഭാഗത്തിൽ നിന്നുള്ള ശ്രീമതി സുനീതി വിശദീകരിച്ചു.
സദ്ഗമയ സമഗ്ര വിദ്യാഭ്യാസ പദ്ധതി പുരസ്‌കാരം
2024-25 അധ്യയന വർഷം SSLC പരീക്ഷയിൽ മികച്ച വിജയം നേടിയതിനുള്ള MLA യുടെ സ്പെഷ്യൽ മെറിറ്റ് അവാർഡ് (സദ്ഗമയ സമഗ്ര വിദ്യാഭ്യാസ പുരസ്‌കാരം ) ഹെഡ് മിസ്ട്രെസ് ശ്രീമതി ടി ജെ ദീപ്‌തി ബഹു. പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ MLA യിൽ നിന്ന് സ്വീകരിച്ചു. 2025 ജൂലൈ 19 ന് പറവൂരിൽ വെച്ച് നടന്ന അനുമോദന യോഗത്തിൽ എല്ലാ വിഷയങ്ങൾക്കും A പ്ലസ് നേടിയ 114 വിദ്യാർത്ഥികൾ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.
ചാന്ദ്രദിനം
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം ആചരിച്ചു. അഞ്ചാം ക്ലാസ്സ്‌കാരി പ്രഗതി ജി പൈ തയ്യാറാക്കിയ പോസ്റ്റർ സയൻസ് ക്ലബ് കൺവീനർ ലിജി ടീച്ചർക്ക് നൽകി ചാന്ദ്രദിന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. അസംബ്ലിയിൽ ബഹിരാകാശം, ചന്ദ്രൻ എന്നിവയുമായി ബന്ധപ്പെട്ട വാർത്തകളും ലേഖനങ്ങളും അവതരിപ്പിച്ചു. രസകരമായ പോസ്റ്ററുകൾ തയ്യാറാക്കി. ബഹിരാകാശ യാത്ര, ചന്ദ്രനിലെ അന്തരീക്ഷം, ബഹിരാകാശ യാത്രികരുടെ അനുഭവങ്ങൾ എന്നിവ ഉൾപ്പെടുത്തിയ വീഡിയോ പ്രദർശിപ്പിച്ചു. ഇത് കുട്ടികൾ വളരെ താല്പര്യത്തോടെ വീക്ഷിക്കുകയുണ്ടായി.
വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം
2025-26 അധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം ജൂലൈ 28 ന് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ എം എൽ എ നിർവ്വഹിച്ചു. നവീകരിച്ച ഗണിത, ഫിസിക്സ് ലാബുകളുടെ പ്രവർത്തനം വളരെ താല്പര്യത്തോടെ വീക്ഷിച്ച എം എൽ എ ഏതാനും ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്തു നോക്കുന്നതിനും സമയം കണ്ടെത്തി.കുട്ടികൾക്ക് സ്വയം ചെയ്തു പഠിക്കാവുന്ന തരത്തിൽ വളരെ വിശാലമായി സ്ഥാപിച്ചിരിക്കുന്ന ലാബുകൾ കുട്ടികൾക്ക് ഒരു പുതിയ പഠനനുഭവം തന്നെ നൽകുമെന്ന കാര്യം ഉറപ്പാണ്. കൊടുങ്ങല്ലൂർ ശാസ്ത്ര പാർക്ക് സ്ഥാപകൻ ശ്രീ ശ്രീജിത്ത് സർ ആശംസകൾ നേരുകയും കുട്ടികൾക്ക് ഒരു രസകരമായ ക്ലാസ്സ് എടുക്കുകയും ചെയ്തു.
കുട്ടികൾക്കുള്ള കൗൺസലിങ്, കരിയർ ഗൈഡൻസ് ക്ലാസുകൾ
അനന്തമായ തൊഴിൽ സാധ്യതകളെക്കുറിച്ചും തൊഴിൽ നൈപുണ്യം വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അമൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള സ്വാമി മഹേശ്വര ചൈതന്യ കുട്ടികളോട് സംസാരിച്ചു.പറവൂർ ഇന്നർവീൽ ക്ലബ് ഓഫ് റോയൽ ഹെറിറ്റേജുമായി സഹകരിച്ചാണ് കുട്ടികൾക്കായി ഈ കരിയർ കൗൺസലിങ് നടത്തിയത്.ഇന്നർവീൽ ക്ലബ് പ്രസിഡന്റ് ഷേർലി മാത്യു, സെക്രട്ടറി ഭദ്ര കൃഷ്ണൻ, ഡെപ്യൂട്ടി ഹെഡ് മിസ്ട്രെസ് വി ജി ബിജിമോൾ എന്നിവർ പങ്കെടുത്തു.
പഠന പിന്തുണ ഉറപ്പാക്കുക, കുട്ടികൾക്ക് പഠനത്തിലുള്ള താല്പര്യം വർധിപ്പിക്കുക, കുട്ടികളിൽ ലക്ഷ്യബോധം ഉണ്ടാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി എല്ലാ വർഷവും കുട്ടികൾക്കായി കൗൺസലിങ് നൽകാറുണ്ട്. ഈ വർഷം പത്താം ക്ലാസ്സിലെ കുട്ടികൾക്കായി പ്രത്യാശ കൗൺസലിങ് സെന്റർ ഡയറക്ടർ ശ്രീ വി പി മേനാചേരിയാണ് കൗൺസലിങ് ക്ലാസുകൾ നടത്തിയത്.
എട്ട്, ഒൻപത്, പത്ത് ക്ലാസ്സിലെ കുട്ടികൾക്കായി പറവൂർ ജെഡിസ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് നടത്തി. ഏകദേശം മുന്നൂറോളം കുട്ടികൾ ഈ ക്ലാസ്സിൽ പങ്കെടുത്തു.
രക്ഷിതാക്കൾക്കുള്ള കൗൺസലിങ് ക്ലാസ്സ്
പ്രത്യാശ കൗൺസലിംഗ് സെന്റർ ഡയറക്ടറും ക്ലിനിക്കൽ കൗൺസലറുമായ വി പി മെനാചേരി രക്ഷിതാക്കൾക്കായി കൗൺസലിംഗ് ക്ലാസ്സ് നടത്തി. കുട്ടികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ച് രക്ഷിതാക്കൾക്ക് അറിവ് പകരുന്നതിന് ക്ലാസ്സ് സഹായകമായി.
സ്വാതന്ത്ര്യ ദിനാഘോഷം.
രാജ്യത്തിന്റെ 79- മത് സ്വാതന്ത്ര്യ ദിനം നാടെങ്ങും ഉത്സാഹത്തോടെ ആഘോഷിച്ചു. പുല്ലംകുളം ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂളിലും വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. രാവിലെ 7.30 ന് സ്കൂൾ മാനേജർ, പ്രിൻസിപ്പൽ, ഹെഡ് മിസ്ട്രെസ്, പി ടി എ വൈസ് പ്രസിഡന്റ് എന്നിവർ ചേർന്ന് ദേശീയ പതാക ഉയർത്തി.കുട്ടികൾ പതാകയെ സല്യൂട് ചെയ്യുകയും ദേശഭക്തി ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. സ്വാതന്ത്ര്യത്തിന്റെ മൂല്യം, അത് കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത, അതിനു വേണ്ടി നമ്മുടെ നേതാക്കൾ അനുഷ്ഠിച്ച ത്യാഗങ്ങൾ എന്നിവയെക്കുറിച്ച് മാനേജർ ശ്രീ ഹരിദാസ്, പ്രിൻസിപ്പൽ ശ്രീമതി സി എസ് ജാസ്മിൻ എന്നിവർ സംസാരിച്ചു.അതിനുശേഷം പറവൂർ മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്വാതന്ത്ര്യ ദിന റാലിയിൽ പങ്കെടുത്തു. സ്കൗട്ട്സ്, ഗൈഡ്സ്, എൻ സി സി, ആർമി,എസ് പി സി,റെഡ് ക്രോസ്സ്, ലിറ്റിൽ കൈറ്റ്സ് കുട്ടികളും മറ്റുകുട്ടികളും വർണ്ണാഭമായ ഘോഷയാത്രയിൽ ഉത്സാഹത്തോടെ പങ്കെടുത്തു.വിവിധ വിഭാഗങ്ങളിൽ സമ്മാനർഹരായ കുട്ടികൾക്ക് സമ്മാന ദാനം നടത്തി. അതിനുശേഷം കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു. 9 മണിയോടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സമാപിച്ചു
പറവൂർ മുനിസിപ്പാലിറ്റിയുടെ സ്വാതന്ത്ര്യദിന ഘോഷയാത്രയിൽ ഈ വർഷവും എസ് എൻ എച് എസ് ഒന്നാമത്.
വിവിധ സേനകൾ, ജെ ആർ സി, എൻ എസ് എസ്, ഹരിത സേന, വിമുക്തി ക്ലബ്,
ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ വിവിധ ക്ലബ്ബുകളിലെ കുട്ടികൾ അച്ചടക്കത്തോടെയും ഒത്തൊരുമയോടെയും നടത്തിയ പ്രകടനമാണ് തുടർച്ചയായി മൂന്നാം വർഷവും സ്കൂളിനെ ഈ നേട്ടത്തിലെത്തിച്ചത്.പ്രിൻസിപ്പൽ സി എസ് ജാസ്മിൻ,ഹെഡ് മിസ്ട്രെസ്
ടി ജെ ദീപ്തി, എന്നിവർ ചേർന്ന് സമ്മാനം ഏറ്റുവാങ്ങി.
ഓണാഘോഷം
ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂളിലെ ഓണാഘോഷം ആ ആ ർ ർ ർ പ്പോ... ഓണവും ഓണസദ്യയും ഓഗസ്റ്റ് 29 ന് നടന്നു. കുട്ടികൾ സ്കൂളിന് മുൻപിൽ വർണ ശഭളമായ പൂക്കളം ഒരുക്കി. വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. കുട്ടികൾ വർണ വസ്ത്രങ്ങൾ അണിഞ്ഞു അത്യധികം ആഹ്ലാദത്തോടെ മത്സരങ്ങളിൽ പങ്കെടുത്തു. കുട്ടികൾക്കായി ലെമൺ സ്പൂൺ റേസ്, ചാക്കോട്ടം, കുളം കര, വടം വലി എന്നിങ്ങനെ വിവിധ മത്സരങ്ങൾ നടത്തി.
ഓണാഘോഷത്തിന്റെ ഭാഗമായി സ്കൂളിലെ SPC യുടെ നേതൃത്വത്തിൽ ഈ വർഷവും ഭക്ഷ്യകിറ്റ് വിതരണം നടത്തി. ഒരാഴ്ച മുൻപ് മുതൽ തന്നെ സ്കൂൾ ഓഫീസിനു മുൻപിൽ സ്ഥാപിച്ച ബോക്സിൽ കുട്ടികൾ ഉത്സാഹത്തോടെ തന്നെ ഭക്ഷ്യ വസ്തുക്കൾ നിറച്ചു തുടങ്ങി. അതോടൊപ്പം ക്ലാസ്സ് അധ്യാപകർ അർഹരായവരുടെ ലിസ്റ്റ് തയ്യാറാക്കി. ഏകദേശം 64 കുടുംബങ്ങൾക്ക് ഓണം ആഘോഷിക്കുന്നതിനുള്ള കിറ്റ് വിതരണം ചെയ്യാൻ കഴിഞ്ഞു. എല്ലാ കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും സ്നേഹവും സഹകരണവും കാരണമാണ് ഈ നല്ല ഉദ്യമം എല്ലാ വർഷവും തുടരാൻ സാധിക്കുന്നത്. അതോടൊപ്പം ഇത്രയും കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ എല്ലാ കുടുംബങ്ങളും ഒരു പോലെ ഓണാഘോഷത്തിൽ പങ്കു ചേരണമെന്ന നിശ്ചയദാർഢ്യവും ഈ പദ്ധതി വിജയത്തിലെത്തിച്ചു.
സ്കൂൾതല കലോത്സവം
സ്കൂൾതല കലോത്സവമത്സരങ്ങൾ സെപ്റ്റംബർ 8, 9 തിയ്യതികളിൽ നടന്നു. സെപ്റ്റംബർ 9 നാണ് നൃത്തഇനമത്സരങ്ങൾ, മറ്റ് സ്റ്റേജ് മത്സരങ്ങൾ നടന്നത്. ഏകദേശം അഞ്ഞൂറോളം കുട്ടികൾ സ്കൂൾ തല മത്സരത്തിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്റ്റേജ് മത്സരങ്ങൾ റെക്കോർഡ് ചെയ്തു.
പി ടി എ പൊതുയോഗം
2025-26 അധ്യയന വർഷത്തെ പി ടി എ പൊതുയോഗം സെപ്റ്റംബർ 11 വ്യാഴാഴ്ച നടന്നു.
പുല്ലംകുളം ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂളിലെ 2025-26 അധ്യയന വർഷത്തെ PTA ജനറൽ ബോഡി മീറ്റിംഗ് സെപ്റ്റംബർ 11 വ്യാഴാഴ്ച 2 മണിക്ക് ശ്രീ എം ഡി ലിനോയുടെ അധ്യക്ഷതയിൽ ചേർന്നു.
വാർഷിക പൊതുയോഗത്തോടൊ പ്പം ഹയർ സെക്കന്ററി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് പി ടി എ യും മാനേജ്മെന്റും സംയുക്തമായി നടത്തുന്ന സമ്മാനദാനവും നടന്നു.
സ്കൂൾ മാനേജർ ശ്രീ പി എസ് ഹരിദാസ് പൊതുയോഗം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീമതി സി എസ് ജാസ്മിൻ സ്വാഗതം ആശംസിച്ചു. ഹെഡ് മിസ്ട്രെസ് ശ്രീമതി ടി ജെ ദീപ്തി റിപ്പോർട്ട് അവതരിപ്പിച്ചു.ശ്രീമതി വി ജി ബിജിമോൾ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.അതിനുശേഷം ഓഡിറ്റ് റിപ്പോർട്ട് അവതരണവും മറുപടി ചർച്ചയും നടന്നു.2025-26 വർഷത്തേക്കുള്ള ബജറ്റ് അവതരണവും ചർച്ചക്കും ശേഷം സമ്മാനദാനവും ഭരണസമിതി തെരഞ്ഞെടുപ്പും നടത്തി. ശ്രീമതി ടി ജെ ദീപ്തി നന്ദി പറഞ്ഞു. പി ടി എ പ്രസിഡന്റ് ആയി ശ്രീമതി ഇന്ദു അമൃതരാജ്, മതേർസ് പി ടി എ പ്രസിഡന്റ് ആയി ഹസ്ന ഹാരിസ് എന്നിവരെ തെരഞ്ഞെടുത്തു.
ക്ലാസ്സ് പി ടി എ മീറ്റിംഗ്
ഒന്നാം പാദ വാർഷിക പരീക്ഷയുടെ അവലോകനം നടത്തുന്നതിനുള്ള ക്ലാസ്സ് പിടിഎ മീറ്റിംഗുകൾ സെപ്റ്റംബർ 12 വെള്ളിയാഴ്ച ഉച്ചക്ക് 2 മുതൽ 4 മണി വരെ നടന്നു. മൂല്യ നിർണയം നടത്തിയ പേപ്പറുകൾ 8,9 തിയ്യതികളിലായി വിതരണം നടത്തുകയും പഠന പിന്തുണ ആവശ്യമുള്ള കുട്ടികളുടെ പട്ടിക ക്ലാസ്സ് അടിസ്ഥാനത്തിൽ കണ്ടെത്തുകയും ചെയ്തു. SRG യോഗം കൂടി നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. അതിനു ശേഷം സബ്ജെക്ട് കൌൺസിൽ യോഗങ്ങൾ കൂടുകയും പിന്തുണ പ്രവർത്തനങ്ങൾ കണ്ടെത്തുകയും ചെയ്തു. ഈ പ്രവർത്തനങ്ങൾ ഫല പ്രാപ്തിയിലേക്കെത്തിക്കുന്നതിനുള്ള ഒരുക്കത്തിന്റെ ഭാഗമായി രക്ഷാകർത്തൃ യോഗം വിളിക്കുകയും കുട്ടികളുടെ പഠന നിലവാരം അറിയിക്കുകയും ചെയ്തു.
ലിറ്റിൽ കൈറ്റ്സ് പി ടി എ യോഗം, രക്ഷിതാക്കൾക്കുള്ള ക്ലാസുകൾ.
ലിറ്റിൽ കൈറ്റ്സ് മൂന്ന് ബാച്ച് കുട്ടികളുടെ പിടിഎ യോഗം സെപ്റ്റംബർ 12 വെള്ളിയാഴ്ച 12.45 മുതൽ 1.45 വരെ നടത്തി. ലിറ്റിൽ കൈറ്റ് ആകുന്നതു കൊണ്ട് കുട്ടികൾക്കുണ്ടാകുന്ന നേട്ടങ്ങൾ രക്ഷിതാക്കളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു. LK പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും ഈ അവസരം പ്രയോജനപ്പെട്ടു. അമ്മമാർക്കായി സൈബർ സെക്യൂരിറ്റി, ആനിമേഷൻ ക്ലാസ്സുകളും നടത്തി. ആനിമേഷൻ ക്ലാസ്സിൽ വളരെ താല്പര്യത്തോടെതന്നെ അമ്മമാർ പങ്കെടുത്തു.
സൈബർ സെക്യൂരിറ്റി ക്ലാസ്സ് 2023-26 ബാച്ചിലെ പാർവതി എസ്, ഗൗരി എം വിജു എന്നിവർ നയിച്ചു. സൈബർ ബുള്ളിയിങ്, ശരിയായ സോഷ്യൽ മീഡിയ ഉപയോഗം, ലിങ്കുകൾ, വീഡിയോ കാൾ വഴിയുള്ള തട്ടിപ്പുകൾ എന്നീ വിഷയങ്ങളെപ്പറ്റി കുട്ടികൾ ക്ലാസ്സ് എടുത്തു. അതിനു ശേഷം രക്ഷിതാക്കൾക്കായി ഒരു ആനിമേഷൻ ക്ലാസും നടത്തുകയുണ്ടായി. ടുപി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആനിമേഷൻ ചെയ്യുന്ന വിധം കുട്ടികൾ രക്ഷിതാക്കളെ മനസ്സിലാക്കി കൊടുത്തു. കൂടുതലും അമ്മമാരാണ് ക്ലാസ്സിൽ പങ്കെടുത്തത്. ക്ലാസ്സ് വളരെ രസകരമായിരുന്നുവെന്ന് അമ്മമാർ അഭിപ്രായപ്പെട്ടു. LK കുട്ടികൾ കൈകാര്യം ചെയ്യുന്ന മേഖലകൾ രക്ഷിതാക്കൾക്ക് മനസ്സിലാക്കുന്നതിനും ക്ലാസ്സ് സഹായിച്ചു.
LK 2025-28 ബാച്ച് പ്രിലിമിനറി ക്യാമ്പ്.
2025-28 LK ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 18/09/2025 വ്യാഴാഴ്ച നടന്നു. എറണാകുളം ജില്ല LK മാസ്റ്റർ ട്രെയിനർ നിത്യ ടീച്ചർ ക്യാമ്പ് നയിച്ചു. 9.30 മുതൽ 4 മണി വരെ നടന്ന ക്യാമ്പിൽ ആനിമേഷൻ, പ്രോഗ്രാമിങ്ങ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നു. മാസ്റ്റർ അനിരുദ്ധ് അനിൽ കൃതജ്ഞത പറഞ്ഞു.
സ്വതന്ത്രവിജ്ഞാനോത്സവം, റോബോഫെസ്റ്റ്.
സ്വതന്ത്ര വിഞ്ജനോത്സവം 2025 ന്റെ ഭാഗമായുള്ള റോബോഫെസ്റ്റ് 2025 സെപ്റ്റംബർ 26 ന് നടന്നു. ഫ്രീ സോഫ്റ്റ്‌വെയർ, സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്നിവയെക്കുറിച്ച് LK കുട്ടികൾക്കായി ശ്രീമതി ശില്പ ടീച്ചർ ക്ലാസ്സ് നടത്തി.
റോബോഫെസ്റ്റിന്റെ ഭാഗമായി കുട്ടികൾ നിർമ്മിച്ച ഉത്പന്നങ്ങളുടെ എക്സിബിഷൻ നടത്തി.
സ്കൂൾ തല ശാസ്ത്രോത്സവം, പ്രവൃത്തിപരിചയമേള.
2025-26 അധ്യയന വർഷത്തെ സ്കൂൾ തല ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത, ഐ ടി, പ്രവൃത്തി പരിചയ മേളകൾ സെപ്റ്റംബർ 16 മുതൽ 19 വരെയുള്ള ദിവസങ്ങളിലായി നടത്തി. ഉപജില്ലാ മേളയിലേക്ക് പങ്കെടുക്കുന്നതിനുള്ള കുട്ടികളെ കണ്ടെത്തി ആവശ്യമായ പരിശീലനം തുടങ്ങി.
വിജ്ഞാനോത്സവം
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന സ്കൂൾതല വിജ്ഞാനോത്സവത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ സെപ്റ്റംബർ 19 വെള്ളിയാഴ്ച നടത്തി. ഓരോ ക്ലാസിൽനിന്നും പരീക്ഷണങ്ങൾ പ്രൊജക്ടുകൾ മുതലായവ ചെയ്യാൻ താല്പര്യമുള്ള കുട്ടികളെ ക്ലാസ്സ് അധ്യാപകർ തെരഞ്ഞെടുത്തു വിജ്ഞാനോത്സവത്തിൽ പങ്കെടുപ്പിച്ചു.
വിജ്ഞാനോത്സവം പറവൂർ മുനിസിപ്പൽ തല മത്സരങ്ങളിൽ പങ്കെടുത്തു വിജയികളായ കുട്ടികൾ
ഹൈ സ്കൂൾ
അവ്യുക്ത് എസ് എ 9C
അലെൻ സാമൂവൽ എം എസ് 9C
ഗോവിന്ദകമൽ 9C
നിഹാൽ സനിൽ 9C
അശ്വിൻ കൃഷ്ണ 9C
യു പി
ഹരിണി സിനോജ് 7I
ശ്വേത സാര എൻ വി 7E
തീർത്ഥ ജിനിഷ് 7H
ശിവാനി. പി ആർ 7E
അവ്യുക്ത് എസ് എ, ഗോവിന്ദ് കമൽ എന്നിവർ ജില്ലാ തലത്തിലേക്ക് യോഗ്യത നേടി.
-
AVYUKTH
-
GOVIND KAMAL
ഗാന്ധിജയന്തി
വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വിപുലമായി ആഘോഷിച്ചു. കുട്ടികൾ ക്ലാസും പരിസരവും, സ്കൂൾ ഗ്രൗണ്ട് എന്നിവ വൃത്തിയാക്കുകയും അതിനു ശേഷം സ്വയം ലഘു ഭക്ഷണം തയ്യാറാക്കി കഴിക്കുകയും ചെയ്തു.
ശാസ്ത്രമേളകളിലെ പങ്കാളിത്തം
ഉപജില്ലാ ശാസ്ത്രമേള
നോർത്ത് പറവൂർ ഉപജില്ല ശാസ്ത്രമേളയോടാനുബന്ധിച്ചുള്ള വിവിധ മത്സരങ്ങൾ ഒക്ടോബർ 9,10 തിയ്യതികളിലായി നടന്നു.പാലിയം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വച്ചു നടന്ന മേളയിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ എല്ലാ ഇനങ്ങളിലും സജീവമായി പങ്കെടുക്കുകയും 871 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി ഓവറോൾ ചാമ്പ്യൻഷിപ് നേടുകയും ചെയ്തു. രണ്ടാം സ്ഥാനത്തുള്ള സ്കൂളിനെക്കാൾ 246 പോയിന്റിന്റെ വ്യത്യാസത്തിലാണ് നമ്മുടെ സ്കൂൾ ചാമ്പ്യൻഷിപ് നേടിയത്.
ജില്ലാ ശാസ്ത്രമേള
ഒക്ടോബർ 30,31,നവംബർ 1 തീയതികളിൽ കോതമംഗലത്തു വച്ചു നടന്ന എറണാകുളം ജില്ലാ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര,ഗണിത ശാസ്ത്ര, IT, പ്രവൃത്തി പരിചയ മേളകളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ നിന്ന് മൂന്ന് കുട്ടികൾ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടുകയുണ്ടായി.ശാസ്ത്ര മേളയിൽ ഐ ഒ ടി വിഭാഗത്തിൽ ശബരിനാഥ് വി വി, ഗണിത ശാസ്ത്ര മേളയിൽ പുവർ കൺസ്ട്രക്ഷൻ വിഭാഗത്തിൽ ശില്പ കെ കെ, പ്രവൃത്തി പരിചയമേളയിൽ നാച്ചുറൽ ഫൈബർ പ്രോഡക്ടസ് വിഭാഗത്തിൽ മീനാക്ഷി ടി എസ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
സംസ്ഥാനതല ശാസ്ത്രമേള
നവംബർ 8,9 തിയ്യതികളിൽ നടന്ന സംസ്ഥാനതല ശാസ്ത്രോത്സവത്തിൽ ഈ സ്കൂളിൽ നിന്ന് പങ്കെടുത്ത മൂന്ന് കുട്ടികളും A ഗ്രേഡ് നേടുകയുണ്ടായി.
ശാസ്ത്ര മേളയിൽ ഐ ഒ ടി വിഭാഗത്തിൽ ശബരിനാഥ് വി വി, ഗണിത ശാസ്ത്ര മേളയിൽ പുവർ കൺസ്ട്രക്ഷൻ വിഭാഗത്തിൽ ശില്പ കെ കെ, പ്രവൃത്തി പരിചയമേളയിൽ നാച്ചുറൽ ഫൈബർ പ്രോഡക്ടസ് വിഭാഗത്തിൽ മീനാക്ഷി ടി എസ് എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്.
-
SILPA K K
-
MEENAKSHI T S
-
SABARINADH V V
റീൽസ് മത്സരം
കൈറ്റ് സംസ്ഥാനത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുള്ള സ്കൂളുകൾക്കായി നടത്തിയ റീൽസ് മത്സരത്തിൽ സ്കൂളിലെ LK യൂണിറ്റ് പങ്കെടുത്തു. സ്കൂളിന്റെ മികവുകൾ ഉൾപ്പെടുത്തി LK കുട്ടികൾ കെഡൻ ലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച് റീൽസ് തയ്യാറാക്കി സ്കൂളിന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തു.
ഭക്ഷ്യമേള നടത്തി
ടീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ സുരക്ഷാദിനമായ ഒക്ടോബർ 15 ന് 8,9 ക്ലാസ്സിലെ കുട്ടികൾക്കായി (ഫുഡ് ഫിയസ്റ്റ )ഭക്ഷ്യമേള നടത്തി.കുട്ടികൾ അവരവരുടെ വീട്ടിൽ തയ്യാറാക്കിയ ആരോഗ്യദായകമായ വിഭവങ്ങൾ കൊണ്ട് വരികയും പ്രദർശനം സംഘടിപ്പിക്കയുകയും ചെയ്തു.
ടീൻസ് ക്ലബ് ഉദ്ഘാടനവും രക്ഷിതാക്കൾക്കുള്ള ക്ലാസും
ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂളിലെ ടീൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം ഒക്ടോബർ 25 ന് സ്കൂൾ മാനേജർ ശ്രീ പി എസ് ഹരിദാസ് നിർവ്വഹിച്ചു. മുൻ മാനേജർ ശ്രീ പി എസ് സ്മിത്ത് രക്ഷിതാക്കൾക്കുള്ള ക്ലാസ്സ് നയിച്ചു. കൗമാരപ്രായത്തിലുള്ള കുട്ടികളെ കൈകാര്യം ചെയ്യുമ്പോൾ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ക്ലാസ്സിൽ ചർച്ച ചെയ്തു.ഹെഡ്മിസ്ട്രെസ് ശ്രീമതി ടി ജെ ദീപ്തി, ഡെപ്യൂട്ടി ഹെഡ് മിസ്ട്രെസ് വി ജി ബിജിമോൾ, ടീൻസ് ക്ലബ് സെക്രട്ടറി ഐശ്വര്യ ടീച്ചർ എന്നിവർ പങ്കെടുത്തു.
ലഹരിക്കെതിരെ എസ് പി സിയുടെ കൂട്ടയോട്ടം
സർദാർ വല്ലഭായി പട്ടേലിന്റെ നൂറ്റിയൻപതാം ജന്മദിനമായ ഒക്ടോബർ 31 ന് രാഷ്ട്രീയ ഏകതാ ദിവസം ആചരിക്കുന്നതിന്റെ ഭാഗമായി സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു നോർത്ത് പറവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ എസ് എൻ എ ച്ച് എസിലെ 89 സ്റ്റുഡൻസ് പോലീസ് കേഡറ്റുകളാണ് കൂട്ടയോട്ടത്തിൽ അണിനിരന്നത്. നോർത്ത് പറവൂർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ശ്രീ ജൂബി കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. ADI ശ്രീമതി ഷാനി മാഡം CPOs തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. സ്കൂളിൽ നിന്നും രാവിലെ 7.45 ന് ആരംഭിച്ച കൂട്ടയോട്ടം KSRTC റോഡിലൂടെ Say No To Drug എന്ന സന്ദേശവുമായി സഞ്ചരിച്ച് തിരികെ സ്കൂളിൽ തന്നെ സമാപിച്ചു. വിദ്യാലയത്തിൽ തിരിച്ചെത്തിയ കേഡറ്റുകൾ ദിവസത്തിൻ്റെ പ്രാധാന്യം ഉൾക്കൊണ്ട് പ്രതിജ്ഞ എടുത്തു.
കലോത്സവങ്ങളിലെ പങ്കാളിത്തം
നോർത്ത് പറവൂർ ഉപജില്ലാ കലോത്സവം
പറവൂർ ഉപജില്ല കലോത്സവത്തിൽ നോർത്ത് പറവൂർ ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂൾ 535 പോയിന്റുകളോടെ ഓവറോൾ കിരീടം കരസ്ഥമാക്കി. നവംബർ 4,5,6,7 തിയ്യതികളിലായി കൂനമ്മാവ് സെന്റ് ഫിലോമിനാസ് ഹൈ സ്കൂളിൽ നടന്ന കലോത്സവത്തിന്റെ സമാപന സമ്മേളനവും സമ്മാനദാനവും പ്രധാന വേദിയിൽ എറണാകുളം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ സുബിൻ പോൾ ഉദ്ഘാടനം ചെയ്തു. മുനമ്പം ഡി വൈ എസ് പി ശ്രീ എസ് ജയകൃഷ്ണൻ സമ്മാനദാനം നിർവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി നിഖില ശശി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ശ്രീനാരായണ സ്കൂളിന് വേണ്ടി പ്രിൻസിപ്പൽ ശ്രീമതി സി എസ് ജാസ്മിൻ, ഹെഡ് മിസ്ട്രെസ് ശ്രീമതി ടി ജെ ദീപ്തി, പി ടി എ പ്രസിഡന്റ് ശ്രീമതി ഇന്ദു, മറ്റ് അധ്യാപകർ, സമ്മാനാർഹരായ വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് ട്രോഫി ഏറ്റുവാങ്ങി.
രണ്ടാം സ്ഥാനത്തെത്തിയ സ്കൂളിനെക്കാൾ 44 പോയിന്റ്റുകളുടെ വ്യത്യാസത്തിലാണ് ശ്രീനാരായണ സ്കൂൾ ഈ നേട്ടം കരസ്ഥമാക്കിയത്.
ശിശുദിനം
നവംബർ 14 മുൻ പ്രധാന മന്ത്രി ജാവഹാർലാൽ നെഹ്‌റുവിന്റെ ജന്മ ദിനം ശിശുദിനമായി ആചരിച്ചു. ജെ ആർ സി യുടെ നേത്ത്വത്തിൽ കുട്ടികൾ അടുത്തുള്ള അംഗൻവാടി സന്ദർശിക്കുകയും കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ സമ്മാനിക്കുകയും ചെയ്തു
"ശുഭയാത്ര" എസ് പി സി കമ്മ്യൂണിറ്റി പ്രൊജക്റ്റ്
റോഡ് സുരക്ഷയും ഗതാഗത ബോധവത്കരണവും വിദ്യാർത്ഥികളിലും പൊതു ജനങ്ങളിലും വളർത്തുന്നതിന്റെ ഭാഗമായി ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ നവംബർ 17നു കമ്മ്യൂണിറ്റി പ്രോജക്റ്റായ "ശുഭയാത്ര" നടത്തുകയുണ്ടായി. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്ക് ബോധവത്കരണം നടത്തുകയും.. നിയമം അനുസരിക്കുന്നവർക്ക് കേഡറ്റുകൾ മധുരം നൽകുകയും ചെയ്തു.....നോർത്ത് പറവൂർ സ്റ്റേഷനിലെ SI ഗിരിഷ്, CPO ഒവിൻ കുമാർ, DI ജുബി സർ എന്നിവരും ശുഭയാത്രയുടെ ഭാഗമായിരുന്നു.