കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കൊല്ലം/ലിറ്റിൽ കൈറ്റ്സ്/2025
| Home | 2025 |
എന്റെ സ്ക്കൂൾ എന്റെ അഭിമാനം
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കായി കൈറ്റ് സംഘടിപ്പിച്ച എന്റെ സ്ക്കൂൾ എന്റെ അഭിമാനം റീൽസ് മത്സരത്തിൽ സംസഥാനത്തൊട്ടാകെ തെരഞ്ഞെടുക്കപ്പെട്ട 101 വിദ്യാലയങ്ങളിൽ ജില്ലയിൽ നിന്നും 4 വിദ്യാലയങ്ങൾഇടംപിടിച്ചു.കുണ്ടറ ഉപജില്ലയിലെ ആർ എസ്സ് എം എച്ച് എസ്സ് പഴങ്ങാലംമൂന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ചാത്തന്നൂർ ഉപജില്ലയിലെ എസ്സ് എൻ ട്രസ്റ്റ് എച്ച് എസ്സ് എസ്സ് ചാത്തന്നൂർ, ചടയമംഗലം ഉപജില്ലയിലെ സി പി എച്ച് എസ്സ് എസ്സ് കുറ്റിക്കാട്, അഞ്ചൽ ഉപജില്ലയിലെ ജി എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ് എന്നീ വിദ്യാലയങ്ങൾ സംസ്ഥാനത്താകെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെട്ടു.
2025 നവംബർ 15 ശനിയാഴ്ച തിരുവനന്തപുരം കൈറ്റ് വിക്ടേഴ്സ് സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരള പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ എസ്സ് കെ ഐ എ എസ്സ് കൈറ്റ് സി ഇ ഒ അൻവർ സാദത്ത് എന്നിവർ ചേർന്ന് ആദ്യമൂന്ന് സ്ഥാനം നേടിയ വിദ്യാലയങ്ങൾക്ക് സമ്മാനവിതരണം നടത്തി.അതോടൊപ്പം ജില്ലാ ഓഫീസുകളിൽ നടന്ന ചടങ്ങിൽ ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങൾക്ക് സമ്മാനവിതരണവും നടന്നു.ബഹുമാനപ്പെട്ട കേരള പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ എസ്സ് കെ ഐ എ എസ്സ് കൈറ്റ് സി ഇ ഒ അൻവർ സാദത്ത് എന്നിവർ ജില്ലയിലെ ചടങ്ങുകൾക്ക് വീഡിയോകോൺഫറൻസിലൂടെ ആശംസകൾ അറിയിക്കുകയും കുട്ടികളോട് സംവദിക്കുകയും ചെയ്തു. ചടങ്ങിൽ കൈറ്റ് വിക്ടേഴ്സ് സീനിയർ ക്രിയേറ്റീവ് എഡിറ്റർ കെ.മനോജ് കുമാർ ആശംസകളും, കൈറ്റ് അക്കാദമിക വിഭാഗം കോ ഓഡിനേറ്റർ മുഹമ്മദ് അസ്ലം നന്ദിയും രേഖപ്പെടുത്തി. കൈറ്റ് സി. ഇ.ഒ. കെ. അൻവർ സാദത്ത് ചെയർമാനും സി-ഡിറ്റ് മുൻ ജോയിന്റ് ഡയറക്ടർ കെ മോഹൻ കുമാർ, എസ്.സി.ഇ.ആർ.ടി. റിസർച്ച് ഓഫീസർ രാജേഷ് വള്ളിക്കോട്, ഡോക്യുമെന്ററി സംവിധായിക ചന്ദ്രലേഖ സി എസ് , കൈറ്റ് വിക്ടേഴ്സ് സീനിയർ ക്രിയേറ്റീവ് എഡിറ്റർ കെ.മനോജ് കുമാർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡുകൾ നിശ്ചയിച്ചത്.
ഹരിതവിദ്യാലയം 4.0 വിദ്യാഭ്യാസ റിയാലിറ്റിഷോ
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷന്റെ പ്രാഥമിക പട്ടികയിൽ സംസ്ഥാന തലത്തിൽ ഇടംപിടിച്ച 85 വിദ്യാലയങ്ങളിൽ 7 എണ്ണം കൊല്ലം ജില്ലയിൽ നിന്നുള്ളവ.
ഗവ. എച്ച് എസ് എസ് അഞ്ചാലുമ്മൂട്, എസ് എം എച്ച് എസ് എസ് പതാരം, വി വി എച്ച് എച്ച് എസ് എസ് പോരേടം, ഗവ എച്ച് എസ് എസ് കടയ്ക്കൽ, ഗവ എൽ പി എസ് ഇരവിപുരം, ഗവ എസ് എൻ ഡി പി യു പി എസ് പട്ടത്താനം, വയല എൻ വി യു പി എസ് എന്നി വിദ്യാലയങ്ങളാണ് ജില്ലയിൽ നിന്ന്. തെരഞ്ഞെടുക്കപ്പെട്ടത്.
സ്കൂളുകൾ നടത്തുന്ന ക്രിയാത്മകവും മാതൃകാപരവുമായ പ്രവർത്തനങ്ങളെ അംഗീകരിക്കുകയും അത് മറ്റു വിദ്യാലയങ്ങൾക്ക് കൂടി പങ്കുവെച്ച് പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുകയുമാണ് വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ പ്രധാന ലക്ഷ്യം.
ഈ പരിപാടിയുടെ ഫ്ലോർ ഷൂട്ട് തിരുവനന്തപുരത്തുള്ള കൈറ്റ് സ്റ്റുഡിയോയിൽ ഡിസംബർ 26 മുതൽ ആരംഭിക്കും. കൈറ്റ് വിക്ടേഴ്സിൽ ഷോയുടെ സംപ്രേഷണം 2026 ജനുവരി ആദ്യം മുതൽ ആരംഭിക്കും. അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പത്ത് സ്കൂളുകൾക്കും വിജയികൾക്കും ഫെബ്രുവരിയിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയിൽ പ്രത്യേക അവാർഡുകൾ സമ്മാനിക്കും. ഓൺലൈനായി സംഘടിപ്പിക്കപ്പെട്ട മീറ്റിംഗിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളമായി കൈറ്റ് സി ഇ ഒ കെ. അൻവസാദത്ത് ആശയവിനിമയം നടത്തി. ഫ്ലോർ ഷൂട്ടിന് മുമ്പായി വിദ്യാലയങ്ങൾ ചെയ്തു വരേണ്ട കാര്യങ്ങളെ സംബന്ധിച്ചും 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ പ്രത്യേകതകളെ സംബന്ധിച്ചും വിശദീകരണം നൽകി. ജില്ലാ കോ- ഓർഡിനേറ്റർ ശോഭ ആന്റണി പങ്കെടുത്തു. പൊതുവിദ്യാഭ്യാസ മേഖലയിൽ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ സമഗ്ര മുന്നേറ്റങ്ങൾ ഈ വിദ്യാഭ്യാസ റിയാലിറ്റി ഷോയിലൂടെ ചർച്ച ചെയ്യപ്പെടും. സുസജ്ജമായ ഭൗതീക സൗകര്യങ്ങളും മികച്ച അക്കാദമിക പിന്തുണയും എ.ഐ., റോബോട്ടിക്സ് ഉൾപ്പെടെയുള്ള സാങ്കേതിക പഠനവും ലഭ്യമാക്കുന്ന കേരളത്തിലെ സ്കൂളുകൾക്ക് ഈ വേദി ഒരു അംഗീകാരമാകും. 2010, 2017, 2022 വർഷങ്ങളിലെ റിയാലിറ്റി ഷോയുടെ തുടർച്ചയാണിത് ഈ നാലാമത് എഡിഷൻ.