സംസ്ഥാന ഒളിമ്പിക്സിൽ സമ്മാനം നേടിയവരെ ആദരിക്കൽ
സംസ്ഥാന ഒളിമ്പിക്സ് ജേതാക്കളെ അഭിനന്ദിച്ചു
പേരാമംഗലം : സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ രണ്ടാം സ്ഥാനം നേടിയ തൃശ്ശൂർ ജില്ലാ ടീമിൽ അംഗങ്ങളായ ശ്രീദുർഗാവിലാസം സ്കൂളിലെ കായികതാരങ്ങൾക്ക് വിദ്യാലയത്തിൽ സ്വീകരണം നൽകി. കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ട് കസ്റ്റംസ് സൂപ്പീരിയെൻ്റണ്ടും ചീഫ് പ്രോട്ടോകോൾ ഓഫീസറുമായ യൂസഫ് കെ. ഇബ്രാഹിം ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് കായികതാരങ്ങളെ അഭിനന്ദിച്ചു. വോളിബോൾ, ബേസ് ബോൾ, സോഫ്റ്റ് ബോൾ, ഫെൻസിംഗ്, കരാട്ടെ, അബാക്കസ്, ക്രിക്കറ്റ് തുടങ്ങി വിവിധ കായിക വിഭാഗങ്ങളിലായി അമ്പതോളം വിദ്യാർഥികൾക്കാണ് മെഡലുകളും സമ്മാനങ്ങളും വിതരണം ചെയ്തത്.
സ്കൂൾ പി.ടി.എ പ്രസിഡണ്ട് സോണി ജോർജ് അധ്യക്ഷത വഹിച്ചു. വോളിബോൾ നാഷണൽ കോച്ച് പി. ശിവകുമാർ, മാനേജർ എം. വി. ബാബു, പ്രിൻസിപ്പൽ കെ. സ്മിത, പ്രധാനാധ്യാപകൻ എം. എസ്. രാജു, എൽ. പി. വിഭാഗം സീനിയർ അധ്യാപിക ഗീതാ മാനസൻ , ഫിസിക്കൽ എജുക്കേഷൻ അധ്യാപകരായ അനൂപ് കൃഷ്ണൻ ഇ. ആർ, വിഷ്ണു . എം. ജി എന്നിവർ സംബന്ധിച്ചു.ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്;
പേരില്ലാത്ത അവലംബത്തിനു ഉള്ളടക്കമുണ്ടായിരിക്കണം.