2025-26
ശാസ്ത്രോത്സവവും പരിസ്ഥിതി ദിനവും
എല്ലാ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി സ്‌കൂളുകളിൽ വ്യത്യസ്തമായ ബോധവൽക്കരണ പരിപാടികൾ നടത്താറുണ്ട്. ഈ വർഷവും നമ്മുടെ സ്‌കൂളായ നിടുവാലൂർ സ്കൂളിൽ പലതരം പരിസ്ഥിതി ദിന പരിപാടികൾ നടന്നു.ശാത്രോത്സവ പ്രവർത്തനങ്ങളും വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങളും കൂട്ടിച്ചേർത്തു കൊണ്ടാണ് ഇത്തവണത്തെ പരിസ്ഥിതി ദിനം ആഘോഷിച്ചത്.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് അസംബ്ലി ചേരുകയും പരിസ്ഥിതി ദിന പ്രതിജ്ഞ പ്രധാനധ്യാപിക ശ്രീമതി:ഗീത ടീച്ചർ കുട്ടികൾക്ക് ചൊല്ലി കൊടുക്കുകയും ചെയ്തു. ശേഷം കുട്ടികൾ ഗ്രൂപ്പുകളായി ഫീൽഡ് ട്രിപ്പ് പോവുകയും നമ്മുടെ പ്രകൃതിയിൽ കണ്ട കാഴ്ചകൾ ഒരു നിരീക്ഷണകുറിപ്പായി എഴുതുകയും ചെയ്തു. പ്ലാസ്റ്റിക് മലിനീകരണം പ്രമേയമാക്കികൊണ്ട് കുട്ടികൾ പോസ്റ്റർ തയ്യാറാക്കുകയും ക്ലാസ്സ് അടിസ്ഥാനത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. പ്ലാസ്റ്റിക് മലിനീകരണം എങ്ങനെ തടയാം എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീ:ബിജു മാസ്റ്റർ (kssp ജില്ലാ സെക്രട്ടറി )കുട്ടികൾക്ക് നൽകിയ ക്ലാസ് കുട്ടികളിൽ പ്ലാസ്റ്റിക്ക് മലിനീകരണം തടയേണ്ട ആവശ്യകതയെക്കുറിച്ച് കൂടുതൽ ബോധവാന്മാരാക്കുവാൻ സഹായിച്ചു.കുട്ടികൾ ശേഖരിച്ച ചെടികൾ അധ്യാപകരുടെ സഹായത്തോടെ നട്ട് മരങ്ങൾ നടേണ്ടതിന്റെ പ്രാധാന്യം കുട്ടികൾക്കു വിശദീകരിച്ചു കൊടുക്കുകയും ചെയ്തു സ്കൂൾ സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി സ്‌കൂളും പരിസരവും വൃത്തിയാക്കി അതിന് വേണ്ട മറ്റു ചില മുന്നൊരുക്കങ്ങൾ ചെയ്തു കൊണ്ട് വർഷത്തെ പരിസ്ഥിതി ദിനാഘോഷങ്ങൾക് പരിസമാപ്തി കുറിച്ചു
പോഷകങ്ങളുടെ രുചിക്കൂട്ട് ഒരുക്കി വിദ്യാർഥികൾ
പ്രോട്ടീൻ അടങ്ങിയ ചെറുപയർ വിഭവങ്ങൾ വിറ്റാമിനുകൾ അടങ്ങിയ പലതരം വറവുകൾ ഇലക്കറികൾ തുടങ്ങി മീൻകറി വരെ. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ ഫുഡ് പ്ലേറ്റിൽ നിരന്നത് ഇരുപതിലേറെ വിഭവങ്ങൾ. ആഹാരം ആരോഗ്യത്തിന് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് ഫുഡ് പ്ലേറ്റ് തയ്യാറാക്കിയത്.
സ്കൂളിൽ ചാന്ദ്ര ദിനം ആഘോഷിച്ചു
മാനവരാശിയുടെ കുതിച്ചു ചാട്ടത്തിന് സാക്ഷ്യം വഹിച്ച ദിനമാണ് ജൂലൈ 21 ചാന്ദ്ര ദിനം.മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലു കുത്തിയ ഈ ഒരു ദിനം എന്നെന്നും മനുഷ്യൻ ഓർമ്മകളിൽ സൂക്ഷിക്കേണ്ട ഒരു ദിനം കൂടി ആണ്. ഇതിന്റെ ഭാഗമായി സ്‌കൂളുകളിൽ പല തരം ആഘോഷ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ഇത്തവണ ചാന്ദ്ര ദിനം കുറച്ച് വ്യത്യസ്ഥമായാണ് ആഘോഷിച്ചത്.തുടർന്ന് റോക്കറ്റ് പ്രദർശനവും ചാന്ദ്ര മനുഷ്യരുടെ ക്ലാസ് സന്ദർശനവും നടന്നു.