എ യു പി എസ് ദ്വാരക/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SHELLY JOSE (സംവാദം | സംഭാവനകൾ) ('ദ്വാരക എ.യു.പി. സ്കൂളില്‍ വിദ്യാരംഗം കലാസാഹിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദ്വാരക എ.യു.പി. സ്കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദി വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇതിനു നേതൃത്വം വഹിക്കുന്നത് ശ്രീമതി സിനി ജോസഫ് ടീച്ചര്‍ ആണ്. സാഹിത്യ ചര്‍ച്ച, കഥാശില്പശാല, സാഹിത്യ സദസ്സുകള്‍, വായനാദിനാഘോഷം, പുസ്തക പ്രദര്‍ശനം, പുതിയ പുസ്തകങ്ങള്‍ പരിചയപ്പെടുത്തല്‍, കവിയരങ്ങ്, ചുമര്‍പത്രിക തുടങ്ങിയവയില്‍ മികവു പുലര്‍ത്തുന്നു. കുട്ടികളുടെ സര്‍ഗാത്മക വാസനകളെ പ്രോത്സാഹിപ്പിക്കുന്നു. വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജൂണ്‍ 19 വായനാദിനം വിവിധ പ്രവര്‍ത്തനങ്ങളോടെ ആചരിച്ചു. മറ്റു ക്ലബ്ബംഗങ്ങളും അധ്യാപകരും സഹകരിച്ചു നടത്തിയ ദിനാചരണം ഒരാഴ്ച വായനവാരമായി ആഘോഷിച്ചു. ധാരാളം പുസ്തകങ്ങള്‍ പരിചയപ്പെടുത്തി, വായന ദിന സന്ദേശം, സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും വായനയ്ക്കു വേണ്ടി മാത്രം നീക്കി വച്ച ഒരു മണിക്കൂര്‍, തുടങ്ങിയവ കൊണ്ട് ശ്രദ്ദേയമായിരുന്നു.ക്ലാസ് ലൈബ്രറിക്ക് ആരംഭം കുറിക്കുകയും ചെയ്തു