ഡോക്ടേഴ്സ് ദിനം
2024 25 അധ്യായന വർഷത്തെ ഡോക്ടേഴ്സ്ദിനം പൂർവ വിദ്യാർത്ഥിയും റേഡിയോളജിസ്റ്റുമായ ഡോക്ടർ രതീഷ് ഉദ്ഘാടനം ചെയ്തു. ഡോക്ടർസ് ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡോക്ടർമാരുടെ ചുമതലകളെക്കുറിച്ചും ഡോക്ടർ വിശദീകരിച്ചു. കുട്ടികളുമായി ദീർഘനേരം സംവദിക്കുകയും സംശയദൂരീകരണം നടത്തുകയും ചെയ്തു. പ്രഥമധ്യാപിക ശ്രീമതി ശ്രീലത ടീച്ചർ പൊന്നാട നൽകി ആദരിച്ചു. കുട്ടികൾ കാർഡുകളും പൂച്ചെണ്ടുകളും നൽകി സ്നേഹം പങ്കിട്ടു. തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ കടക്കരപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ മെൽവിൻ, ഹാപ്പി ദീപു,സത്യപ്രസാദ് തുടങ്ങിയ ഡോക്ടർസിനെ നേരിട്ടു ചെന്ന് ആദരിച്ചു.കുട്ടി ഡോക്ടർമാരായി എത്തിയ കുട്ടികൾ പരിപാടിക്ക് മാറ്റുകൂട്ടി