ജൂൺ 2 ന് പ്രവേശനോത്സവം - മാനേജർ ഉണ്ണിക്കണ്ണൻ അദ്ധ്യക്ഷനായി. കൊച്ചിൻ യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ, ഡോ. പി.ജി.ലത മുഖ്യാതിഥിയായി. വാർഡ് അംഗം കെ.വി.രഘു ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് അഭിലാഷ്, എം.പി.ടി.എ. പ്രസിഡൻറ് സന്ധ്യ പ്രതീഷ്, സീനിയർ അസിസ്റ്റൻ്റ് കെ. മധു എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രസ്വതി നന്ദി പറഞ്ഞു.കുട്ടികളുടെ വിവിധ കലാപരിപാടികൾ പ്രവേശനോത്സവത്തെ കൂടുതൽ വർണ്ണാഭമാക്കി.
ലഹരിയ്ക്കെതിരെ ഞങ്ങളും...
ലഹരിവിരുദ്ധ പോസ്റ്ററുകളുമായി ഗാന്ധി സ്മാരക ഹൈസ്ക്കൂളിലെ കുട്ടികൾ
(03/06/2025)ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾപ്പെട്ട പോസ്റററുകൾ കുട്ടികൾ കൊണ്ട് വരികയും കുട്ടികൾക്ക് ക്ലാസ് നൽകുകയും ചെയ്തു.
കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതിദിന പോസ്റ്ററുകൾബോധവത്ക്കരണ ക്ലാസ്
പരിസ്ഥിതിദിന ക്വിസ് നടത്തിയും പോസ്റ്ററുകൾ നിർമ്മിച്ചും പരിസ്ഥിതി ബോധവത്ക്കരണ ക്ലാസ് നടത്തിയും വിപുലമായ രീതിയിലാണ് പരിസ്ഥിതി ദിനം ആഘോഷിച്ചത്. ഡേവീസ് മാഷ്, പ്രധാന അദ്ധ്യാപിക ജയലക്ഷ്മി ടീച്ചർ, സയൻസ് അദ്ധ്യാപിക ശശികല ടീച്ചർ, വാർഡ് മെമ്പർ രഘു , കുട്ടികളുടെ പ്രതിനിധിയായി മാളവിക ഒ.എം. എന്നിവർ സംസാരിച്ചു.
പൊതുമുതൽ സംരക്ഷണം, നിയമബോധം
കുട്ടികൾക്ക് പൊതുമുതൽ സംരക്ഷണം, നിയമബോധം എന്നീ വിഷയങ്ങളിൽ ബോധവത്ക്കരണ ക്ലാസ് നൽകിയത് ശ്രീ. കെ. ആർ. സുധാകരൻ എസ്. ഐ. മാള പൊലിസ് സേറ്റേഷൻ.
എസ്.ഐ. കെ.ആർ. സുധാകരൻ (മാള പൊലിസ് സ്റ്റേഷൻ) കുട്ടികൾക്ക് ക്ലാസ് നൽകുന്നു
വ്യക്തി ശുചിത്വം പരിസര ശുചിത്വത്തിലേയ്ക്ക്...
പോസ്റ്ററുകളുമായ് വിദ്യാർത്ഥികൾ
കുട്ടികൾക്ക് ക്ലാസ് നൽകുകയും കുട്ടികളെ അഭിസംബോധന ചെയ്ത് നികിത കെ. വിനോദ് കുമാർ വ്യക്തി ശുചിത്വത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.(05/06/2025)
ഡിജിറ്റൽ അച്ചടക്കം
ക്ലാസിൽ നിന്നും...
കരിയർ മെൻറർ ആയ ശ്രീ. അബ്ദുൾ നസീബ് ഡിജിറ്റൽ അച്ചടക്കത്തെക്കുറിച്ച് കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ് നൽകി.(10/06/2025)
ആദരം
മേജർ ജനറൽ പി ഡി ഷീനയെ ആദരിക്കുന്നു
ദേശിയ ഫ്ലോറൻസ് നൈറ്റിംഗ് ഗേൽ പുരസ്ക്കാരം നേടിയ മിലിറ്ററി നഴ്സിങ് സർവീസ് അഡീഷണൽ ഡയറക്ടർ ജനറൽ മേജർ ജനറൽ പി.ഡി. ഷീന അവർകൾക്ക് ആദരം. ജൂൺ 9 ന് കുട്ടികൾക്ക് മാതൃകയാക്കാവുന്ന ആ വിശിഷ്ട വ്യക്ത്വത്തെ ആദരിച്ചു.
ചാന്ദ്രദിനം
ചാന്ദ്രദിന പോസ്റ്റർ
ചാന്ദ്രദിനത്തോടനുബന്ധിച്ച് പോസ്ററർ കുട്ടികൾ ആകർഷകമായ രീതിയിൽ പോസ്റ്റർ നിർമ്മിച്ചു. അസംബ്ലിയിൽ അവ പ്രദർശിപ്പിക്കുകയും അവരെ അനുമോദിക്കുകയും ചെയ്തു.
എസ്.എസ്.എൽ.സി. - 2025 ടൂർ
കൊടൈക്കനാലിൽ നിന്ന്2025 പത്താംക്ലാസ് വിദ്യാർത്ഥികളും അദ്ധ്യാപകരും കൊടൈക്കനാലിൽ...
പത്തിലെ കുട്ടികളും അദ്ധ്യാപകരും ഇത്തവണ കൊടൈക്കനാലിലേയ്ക്ക് മനോഹരമായ യാത്ര നടത്തി.
ശാസ്ത്രോത്സവം (മാള ഉപജില്ല )
ശാസ്ത്രോത്സവത്തിന് ആതിഥേയത്വം വഹിക്കാൻ സാധിച്ചു. മികവുറ്റ രീതിയിൽ തന്നെ ശാസ്ത്രോത്സവത്തിന് വേദിയൊരുക്കി.
കേരളപ്പിറവി ദിനാഘോഷം
03/11/2025 ൽ കേരളപ്പിറവി ദിനം വിപുലമായി ആഘോഷിച്ചു. കേരളഗാനം, പ്രസംഗം, ക്വിസ്, കവിതയരങ്ങ്, പോസ്റ്റർ നിർമ്മാണം, നൃത്തം, കൈയെഴുത്ത് മാസിക ഋതം പ്രകാശനം, കുട്ടികളിലം സർഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ ഇടം എന്നിങ്ങനെ ആഘോഷങ്ങൾ മികച്ചു നിന്നു.
കൈയോഴുത്ത് മാസിക പ്രകാശന ചടങ്ങ്
കലോത്സവം -2025 മാള ഉപജില്ല
ചരിത്രനേട്ടം - അറബിക് കലോത്സവത്തിൽ ഓവറോൾ
കലാകിരീടവുമായി വീണ്ടും അഷ്ടമിച്ചിറ ഗാന്ധി സ്മാരക സ്ക്കൂൾ. മാള ഉപജില്ല കലാത്സവത്തിൽ അറബിക് കലോത്സവം ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം നിലനർത്തി ഗാന്ധിസ്മാരക ഹൈസ്കൂൾ ചരിത്രം ആവർത്തിച്ചു. 85 പോയിൻറ് നേടിയാണ് ഈ വർഷവും ഉപജില്ലയിലെ അറബി കലോത്സവ കിരീടം നേടിയത്. യു.പി. വിഭാഗത്തിൽ പോയിൻോടെ രണ്ടാം സ്ഥാനവും നേടി ചാമ്പ്യന്മാരായി.