ആമുഖം

 

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാന പ്രദേശമാണ് "അഗളി"പശ്ചിമഘട്ട മലനിരകളുടെ താഴ്‍വരയിൽ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഈ പ്രദേശത്തെ അഗളിഗ്രാമ പഞ്ചായത്തിൽ ഉൽപ്പെടുന്നു. ഇവിടത്തെ അടിസ്ഥആന സൗകര്യങ്ങളിലെ പ്രധാപ്പെട്ട ഒന്നാണ് അഗളി ഗവർമെന്റ് എൽ.പി.സ്കൂൾ അഗളി. പാലക്കാട് ജില്ലാ ആസ്ഥാനത്തി നിന്ന് ഏകദേശം 75 കി.മി.അകലെയായി സ്ഥിതിചെയ്യുന്ന സൈനന്റ് വാലി ദേശീയ ഉദ്യാനത്തിന്റെ തൊട്ടടുത്താണ് ഈ പ്രദേശം, നിത്യഹരിത വനങ്ങളാലും മലകളാലും ചുറ്റപ്പെട്ട ഈ പ്രദേശത്തുനിന്നാണ് കുന്തിപ്പുഴയും ഭവാനിപ്പുഴയുടെയും ഉത്ഭവസ്ഥാനം ഇവിടത്തെ ജനസംഖ്യയുടെ ഗണ്യമായ ഭാഗം പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ആദിവാസിസമൂഹമാണ്,തമിഴ്,ഇരുള ഭാഷസംസാരിക്കുന്ന ഇവർ പ്രധാനമായും ഇരുള,മുടുക,കുറുമ്പ ഗോത്ര വിഭാഗത്തിൽപെട്ടവരാണ്, എന്നാൽ കേരളത്തിലെ പൊതുവായ ഘടന അനുസരിച്ച് ഹിന്ദു,ക്രിസ്‍ത്യൻ.മുസ്‍ലിം മതവിഭാഗത്തിൽപ്പെട്ട ആളുകള‍ും ഇവിടെയുണ്ട് ,പ്രധാനമായും മലയാളം,തമിഴ് ഭാഷകൾസംസാരിക്കുന്നവരാണ് ഇവർ.

"https://schoolwiki.in/index.php?title=ഉപയോക്താവ്:GLPSAGALI&oldid=2899385" എന്ന താളിൽനിന്ന് ശേഖരിച്ചത്