ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/പ്രവർത്തനങ്ങൾ/2025-26
വായനാവാരം
2025 26 അധ്യായന വർഷത്തെ വായനാദിന പരിപാടികൾ ഉദ്ഘാടനം ചെയ്തത് മൂന്നര പതിറ്റാണ്ടിലേറെയായി മാധ്യമപ്രവർത്തകനായി സേവനമനുഷ്ഠിച്ച ശ്രീ. എം.പി സന്തോഷ് ആണ്. കേരള നിയമസഭാ മാധ്യമ പുരസ്കാരത്തിന് തുടർച്ചയായി നാലുവർഷം അർഹനായ ശ്രീ സന്തോഷ് അറിയപ്പെടുന്ന എഴുത്തുകാരൻ കൂടിയാണ്. ആടുകഥ, അഞ്ചും അഞ്ച്, കുട്ടനും കിളിയും, കണ്ണന്റെ ലോകം തുടങ്ങിയ കൃതികൾ ശ്രദ്ധേയം. ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു വായനാദിനത്തിൽ സന്നിഹിതരായ വ്യക്തിത്വ വിശിഷ്ടരെ സ്വാഗതം ചെയ്തത് മലയാള വിഭാഗം അധ്യാപകൻശ്രീ. പ്രമോദ് സാറാണ്. അധ്യക്ഷനായ ശ്രീ ഈദുൽ മുബാറക് വയനാട് അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് കുട്ടികളെ അഭിസംബോധന ചെയ്തു. തുടർന്ന് ശ്രീ എം ബി സന്തോഷ് തിരിതെളിയിച്ചുകൊണ്ട് ഈ വർഷത്തെ വായനാദിന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു വായനയും ഇ- വായനയും ഇന്നിന്റെ ലോകത്തെ കാഴ്ചകളിലൂടെ അദ്ദേഹം അവതരിപ്പിച്ചു. അനുഭവങ്ങൾ ജീവിതമാണ് നമ്മെ പഠിപ്പിക്കുന്നത് എന്നും വായനാശീലം നശിക്കുന്ന ഒരു ലോകത്തെക്കുറിച്ച് ചിന്തിക്കുക ദുഷ്കാരമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന പ്രസംഗത്തിനുശേഷം വായനാദിനത്തിന്റെ പ്രാധാന്യം ലക്ഷ്യം എന്നിവ വ്യക്തമാക്കുന്ന ലഘു പ്രഭാഷണം 9C യിലെ സബ്രിൻ ഖാൻ മികവോടെ അവതരിപ്പിച്ചു. 8I യിലെ ആർച്ച A S വായനാദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് മലയാള ഭാഷയെ സ്തുതിക്കുന്ന എന്റെ ഭാഷ എന്ന ജെ കെ എസ് വിട്ടൂരിന്റെ കവിത ഭാവത്തോടെയും ശബ്ദ മാധുര്യത്തോടെയും 10F ലെ റിതി ക എ എസ് അവതരിപ്പിച്ചത് ഹൃദ്യമായി.
മാതൃഭാഷയിലെ വായന മാത്രമല്ല അന്യഭാഷാ കൃതികളും നമ്മുടെ വയനാലോകത്തെ വിപുലമാക്കണം. എല്ലാ ഭാഷകളോടും നമുക്ക് ആദരവ് ഉണ്ടാകണം. ഇംഗ്ലീഷ് ഭാഷയിൽ സ്വന്തം കവിത അവതരിപ്പിച്ച 10 F ലെ നിഖിത രാജ് കയ്യടി നേടി. കുഞ്ഞുമനസിന്റെ വലിയ വായന കാഴ്ച വയ്ക്കുന്ന പ്രകടനമായിരുന്നു 6C യിലെ ആയിഷ അജുവയുടെ ഇംഗ്ലീഷ് കവിത ചൊല്ലൽ.
വായനയുടെ മഹത്വം കുട്ടികളുടെ മനസ്സിലേക്ക് എത്തുന്ന വിധം ആശംസകൾ പ്രിയ HM അർപ്പിച്ചു. തുടർന്ന് എച്ച് എസ്, യു പി, എസ് ആർ ജി കൺവീനർമാരായ ശ്രീമതി. സപ്നമോൾ, ശ്രീമതി റജീന ജോൺ എന്നിവരും ആശംസകൾ പറഞ്ഞു. യോഗത്തിൽ പങ്കെടുത്ത ഏവർക്കും സ്റ്റാഫ് സെക്രട്ടറി ശ്രീ. അക്ബർഷ നന്ദി അറിയിച്ചുകൊണ്ട് യോഗം സമാപിച്ചു.
പരിപാടി ആദ്യവസാനം Little kites അംഗങ്ങൾ ഡോക്യുമെന്റ് ചെയ്തു