ടി.ഐ. എച്ച്.എസ് .എസ് നായന്മാർമൂല/പ്രവർത്തനങ്ങൾ/നവംബർ 1
- ടിഐഎച്ച്എസ്എസ് ൽ മലയാളദിനാഘോഷം*
കാസർഗോഡ് : നായന്മാർമൂല ടിഐഎച്ച്എസ്എസിൽ മലയാള ദിനാഘോഷം സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി കെ അനിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. മലയാള വിഭാഗത്തിൻ്റെ നേതൃത്വത്തിൽ മലയാളം കവിതകളുടെയും ഗാനങ്ങളുടെയും അവതരണം, ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു. മലയാള ഭാഷയിൽ മികച്ച വിജയം നേടിയ ഹലീമത്ത് ഹിബ ഷാദിയ, ശിവഗായത്രി എന്നിവർക്ക് വിജിതോമസ് മാസ്റ്റർ സ്മാരക എൻഡോവ്മെൻ്റ് സ്കൂൾ അസംബ്ലിയിൽ വച്ച് ഹെഡ്മാസ്റ്റർ വിതരണം ചെയ്തു. DH M മഹേഷ് കുമാർ കെ പി, അബ്ദുൾ ലത്തീഫ്, ബിനോ ജോസഫ്, സന്തോഷ് കുമാർ, ഷീബ കെ, ഷീജ കെ, ശിൽപ , അശ്വതി എന്നിവർ സംസാരിച്ചു.