എ ബി വി എച്ച് എസ് എസ്, മുഹമ്മ/ലിറ്റിൽകൈറ്റ്സ്/2024-27
| 34016-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 34016 |
| യൂണിറ്റ് നമ്പർ | LK/2018/- |
| അംഗങ്ങളുടെ എണ്ണം | 38 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | ചേർത്തല |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജിഷാമോൾ പി കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ആതിര ഭദ്രൻ |
| അവസാനം തിരുത്തിയത് | |
| 01-11-2025 | 34016 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2024-27)
ഈ ബാച്ചിലെ അംഗങ്ങളുടെ പേര് വിവരങ്ങൾ താഴെ പട്ടികകയിൽ നൽകിയിരിക്കുന്നു
| ക്രമനമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് |
|---|---|---|
| 1 | ABHINAV KRISHNA P A | 8 D |
| 2 | ABHIRAJ | 8 C |
| 3 | ADHWAITH R A | 8 F |
| 4 | ADWAITH MADHAV | 8 C |
| 5 | AFREEN FATHIMA | 8 B |
| 6 | ANANDU V D | 8 D |
| 7 | ANJANA S | 8 A |
| 8 | ANUGRAH BABU K C | 8 D |
| 9 | ARON K ANEESH | 8 D |
| 10 | ARYAN R | 8 E |
| 11 | ASWAJ K V | 8 G |
| 12 | ASWIN V V | 8 E |
| 13 | AVANI N R | 8 A |
| 14 | DEV KEERTHAN K S | 8 D |
| 15 | DEVAVRATH B | 8 E |
| 16 | FATHIMATHUL SAEEDA | 8 B |
| 17 | HARIGOVIND S | 8 D |
| 18 | KARTHIK .P M | 8 E |
| 19 | KEERTHANA SUMESH | 8 F |
| 20 | MANUKRISHNAN M P | 8 D |
| 21 | MELVIN ANISH | 8 C |
| 22 | MUHAMMED AAMIR H | 8 |
| 23 | MUHAMMED SAHIL S | 8 B |
| 24 | MUHAMMED UMAIR H | 8 |
| 25 | NANDIKESH P M | 8 |
| 26 | NEERAJ BHASKAR M S | 8 |
| 27 | NEERAJ R RENJITH | 8 |
| 28 | NEZRIN ALI | 8 B |
| 29 | RIYANA SHEMEEM | 8 B |
| 30 | SIVA PREETH | 8 |
| 31 | SNEHA SANTHOSH | 8 B |
| 32 | SOURAV KRISHNA M L | 8 |
| 33 | SREEDEV B | 8 |
| 34 | SREEHARI DEV H R | 8 |
| 35 | SREYAS SHANI | 8 |
| 36 | SREYA N S | 8 B |
| 37 | vAIGA P N | 8 B |
| 38 | VISHNU SUDHEESH NAIR | 8 B |
പ്രിലിമിനറി ക്യാമ്പ്
2024 ആഗസ്ത് പന്ത്രണ്ടാം തിയതി ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രിലിമിനറി ക്യാമ്പ് നടന്നു.ക്യാമ്പിൽ പങ്കെടുത്ത നവാഗതരായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ ഭാഗമായ പഠനമേഖലകൾ ഏതൊക്കെയാണെന്നും വിദ്യാലയത്തിനും സമൂഹത്തിനും കുട്ടികൾക്കും ഈ പഠനമേഖലകൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്നും ഈ ക്യാമ്പിലൂടെ ബോധവൽക്കരിച്ചു .ഒരു ദിവസം നീണ്ടുനിന്ന ക്യാമ്പ് ഹെഡ്മിസ്ട്രസ് ശ്രീമതി നിഷ ദയാനന്ദൻ ഉൽഘാടനം ചെയ്തു .KITE ലെ മാസ്റ്റർ ട്രെയിനർ ശ്രീ പ്രദീപ് സർ ക്ലാസുകൾ നയിച്ചു .
റോബോട്ടിക് ഫെസ്റ്റ്
2025 ഫെബ്രുവരി 14-ന് സ്കൂളിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ സാങ്കേതിക കഴിവുകൾ വികസിപ്പിക്കുന്നതിനായി നടത്തിയ ഈ ആഘോഷത്തിൽ വിവിധതരം റോബോട്ടിക് പ്രദർശനങ്ങൾ ഉൾപ്പെടുത്തിയിരുന്നു.വിദ്യാർത്ഥികൾ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത റോബോട്ടുകൾ പ്രദർശിപ്പിക്കുകയും ചെയ്തു. സ്‌മാർട്ട് റോബോട്ടുകൾ, ആട്ടോമേറ്റഡ് മെഷീനുകൾ എന്നിവയുടെ പ്രദർശനങ്ങൾ ശ്രദ്ധേയമായിരുന്നു.പ്രധാനാധ്യാപകന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ അദ്ധ്യാപകരും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും പങ്കെടുത്തു. പരിപാടിയിലൂടെ വിദ്യാർത്ഥികൾക്ക് നവീന ടെക്നോളജികളെ കുറിച്ച് പഠിക്കാൻ അവസരം ലഭിച്ചു.
"ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ്"
മുഹമ്മ എ ബി വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ 2024 -27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി ഏകദിന ക്യാമ്പ് 23/05/2025 ന് നടന്നു.സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ കെ എസ് ലാലിച്ചൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചേർത്തല ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് മാസ്റ്റർ ആയ ശ്രീ ജോസഫ് എം ടി ക്ലാസ് നയിച്ചു. വിദ്യാർത്ഥികളിൽ ഡിജിറ്റൽ സാക്ഷരത, സാമൂഹിക ഉത്തരവാദിത്വം, സാങ്കേതിക പരിജ്ഞാനം എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെ ക്യാമ്പിന്റെ പരിപാടികൾ രൂപീകരിച്ചിരുന്നു.സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ സമർത്ഥമായ ഉപയോഗം, സാമൂഹിക ജീവിതത്തിലെ വെല്ലുവിളികൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള നിർദ്ദേശങ്ങളും പരിശീലനങ്ങളും ക്യാമ്പിന്റെ മുഖ്യ ആകർഷണങ്ങളായിരുന്നു. വീഡിയോ എഡിറ്റിംഗ് മേഖലയിൽ പരിശീലനം നൽകാൻ കഴിഞ്ഞു.ക്യാമ്പിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് മാധ്യമപ്രവർത്തന രംഗത്തേക്കുള്ള താല്പര്യവും, ലേഖനശൈലിയിലേക്കുള്ള ഉൾക്കാഴ്ച്ച വികസിപ്പിക്കാനും ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് രണ്ടാം ഘട്ടം
മുഹമ്മ എ ബി വിലാസം സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ വിദ്യാർഥികൾക്കായി ഏകദിനക്യാമ്പ് 01/11/2025 ശനിയാഴ്ച്ച നടന്നു. ഗവണ്മെന്റ് എച്ച് എസ്സ് എസ് കലവൂരിലെ അദ്ധ്യാപകനായ ബിനോയ് സി ജോസഫ് ക്ലാസുകൾ നയിച്ചു. കുട്ടികൾക്ക് ഏറെ താല്പര്യം ജനിപ്പിക്കുന്ന വിഷയങ്ങളായ scratch സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഗെയിം നിർമാണം, ആനിമേഷൻ എന്നിവ ക്യാമ്പിന്റെ ഭാഗമായി കുട്ടികളിലേയ്ക്ക് എത്തിക്കാൻ സാധിച്ചു.