ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

09:48, 31 ഒക്ടോബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12027 (സംവാദം | സംഭാവനകൾ) (→‎October 31_ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

June 20 എസ് പി സി ജൂനിയർ കേഡറ്റുകളെ തിരഞ്ഞെടുക്കുന്നതിനുള്ള എഴുത്ത് പരീക്ഷ

എസ് പി സി ജൂനിയർ കേഡറ്റുകളെ തിരഞ്ഞെടുക്കുന്നതിനുള്ള എഴുത്ത് പരീക്ഷ നടന്നു. 72 കുട്ടികൾ പങ്കെടുത്തു.നീലേശ്വരം പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർമാരും സ്കൂളിലെ അധ്യാപകരും ചേർന്ന് പരീക്ഷ നിയന്ത്രിച്ചു.

June 24 SPC ജൂനിയർ കേഡറ്റ്കായിക ക്ഷമത പരീക്ഷ

SPC ജൂനിയർ കേഡറ്റ്കളെ തിരഞ്ഞെടുക്കുന്നതിനുള്ള കായിക ക്ഷമത പരീക്ഷ നടത്തി. പോലീസ് ഓഫീസർ മാരായ ദിലീഷ്, സൈദ (DI), കായിക അധ്യാപകരായ സുധീർ, സജേഷ് എന്നിവരുടെ നേതൃത്വത്തിൽ അദ്ധ്യാപകരുടെയും സീനിയർ കേഡറ്റുകളുടെ സഹകരണത്തോടെ ടെസ്റ്റ്‌ വിജയകരമായി പൂർത്തിയാക്കി.

JULY 2 _SPC ജൂനിയർ കേഡറ്റുകളുടെ രക്ഷിതാക്കളുടെ യോഗം

SPC ജൂനിയർ കേഡറ്റുകളുടെ രക്ഷിതാക്കളുടെ യോഗം JULY 2ന് നടന്നു.42 രക്ഷിതാക്കൾ പങ്കെടുത്തു.

AUG 2

കേരള പോലീസ് ഓഫീസേർസ് അസോസിയേഷൻ &കേരള പോലീസ് അസോസിയേഷൻ കാസറഗോഡ് ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന SPC ക്യാമ്പിൽ പങ്കെടുത്ത്‌ മികവ് തെളിയിച്ച കേഡറ്റുകൾക്ക് അനുമോദനം സംഘടിപ്പിച്ചു.മടിക്കൈII യുണിറ്റിലെ സീനിയർ കേഡറ്റ് നീരജ് കെ കെ അനുമോദനം ഏറ്റുവാങ്ങി..

August 25 SPC രക്ഷിതാക്കളുടെ യോഗം

ക്യാമ്പ് നടത്തിപ്പുമായി ബന്ധപെട്ട് SPC സ്കൂൾ തല ഉപദേശക സമിതി യോഗം 2.30 നും രക്ഷിതാക്കളുടെ യോഗം 3 മണിക്കും ചേർന്നു

August 27 SPC camp

  • ഈ വർഷത്തെ SPC ഓണം അവധികാല ക്യാമ്പ് മൂന്ന് ദിവസങ്ങളിൽ സ്കൂൾ തലത്തിൽ August 27 ന് തുടങ്ങി.August 29 ന് അവസാനിച്ചു.

OCTOBER 2 ഗാന്ധി അനുസ്മരണം

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനചാരണം മടിക്കൈ സെക്കന്റ്‌SPC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിഅനുസ്മരണവും പുഷ്പ്പാർച്ചനയും നടത്തി. പി ടി എ പ്രസിഡണ്ട്‌ ശ്രീ ശശീന്ദ്രൻ മടിക്കൈയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീമതി പ്രീതി ശ്രീധർ ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നടത്തി.തുടർന്ന് സീനിയർ കേഡറ്റ് ശ്രീയ.എം ഗാന്ധിയൻ മൂല്യങ്ങളും ചിന്തകളും എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. ചടങ്ങിൽ സി പി ഒ അജയൻ സ്വാഗതവും ജൂനിയർ കേഡറ്റ് അളകനന്ദ നന്ദിയും പറഞ്ഞു. ശേഷം കേഡറ്റുകൾ സ്കൂളും പരിസരവും ശുചീകരിച്ചു.

എസ്.പി.സി.ക്വിസ്സ്

എസ്.പി.സി സ്കൂൾ തലക്വിസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം അഭിനന്ദ് കെ,രണ്ടാം സ്ഥാനം ശ്രീഹരി,മൂന്നാം സ്ഥാനം അളകനന്ദ എന്നിവർ കരസ്ഥമാക്കി.

October 31_SPC കേഡറ്റുകൾ ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു

രാട്രീയ ഏകത ദിനത്തിന്റെ ഭാഗമായി നീലേശ്വരം പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ മടിക്കൈ II, കക്കാട്ട്, ചായ്യോത്ത് സ്കൂളുകളിലെ SPC കേഡറ്റുകളുടെയും പോലീസ് ഓഫീസർ മാരുടെയും മറ്റ് സന്നദ്ധ സംഘ ടനകളെയും ഉൾപ്പെടുത്തി ലഹരിക്കെതിരെ ചായ്യോത്ത് വെച്ച് കൂട്ടയോട്ടം സംഘടിപ്പിച്ചു.