ജി.വി.എച്ച്.എസ്സ്. ഈസ്റ്റ് മാറാടി/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം



2025-2026

 
മാറാടി പഞ്ചായത്ത് യോഗ ട്രെയിനർ ശ്രീമതി അനീറ്റ ബെന്നിയുടെ നേതൃത്വത്തിൽ യോഗ ദിനം ആചരിച്ചു
 
 
2025 അധ്യയന വർഷത്തെ ന്യൂട്രിഷൻ ഗാർഡൻ നിർമാണം ആരംഭിച്ചു
 
സ്കൂൾ ന്യൂട്രിഷൻ ഗാർഡൻ
 
പ്രവേശനോത്സവത്തോടനുബന്ധിച്ച് വിദ്യാർഥികളുടെ യാത്രാസൗകര്യത്തിനായി പ്രത്യേകം അനുവദിച്ച കെ എസ് ആർ ടി സി ബസിനു നൽകിയ ആദരം
 


 
ഈസ്റ്റ് മാറാടി സ്കൂളിൽ ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ "ചങ്ങാതിക്കൊരു തൈ " പദ്ധതി ആരംഭിച്ചു.
 
റോട്ടറി ക്ലബ് മുവാറ്റുപുഴ ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിൽ ' മാതൃഭൂമി മധുരം മലയാളം ' പദ്ധതി ആരംഭിച്ചു.
 
കുട്ടികളിൽ വായന ശീലം വളർത്തുന്നതിനായി റോട്ടറി ക്ലബ് മുവാറ്റുപുഴ ഹെറിറ്റേജ് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു.
 
 
 
 
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ചു ജൂനിയർ റെഡ് ക്രോസ് കേഡറ്റുകൾ തയ്യാറാക്കിയ യുദ്ധ വിരുദ്ധ പോസ്റ്ററുകൾ
 
 
2025 ലെ ഓണാഘോഷം 29-08-2025 ന് നടന്നു
 
 
 
 
 
 
 
 
 
അന്താരാഷ്ട്ര വയോജന ദിനത്തിൽ രാജമ്മചേച്ചിക്ക് ആദരം മൂവാറ്റുപുഴ :ഈസ്റ്റ് മാറാടി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഒക്ടോബർ 1, അന്താരാഷ്ട്ര വയോജന ദിനം മാതൃകാപരമായി ആചരിച്ചു.വയോധികയായ രാജമ്മ ചേച്ചിയെ രക്ഷിതാക്കളും അധ്യാപകരും കുട്ടികളും ചേർന്ന് പൊന്നാട അണിയിച്ചു.രാജമ്മ ചേച്ചിയുടെ മൂന്നു പേരക്കുട്ടികൾ സ്കൂളിൽ പഠിക്കുന്നുണ്ട്.ഹെഡ്മിസ്ട്രസ് ഷെറീന വി എ ആശംസകൾ അറിയിച്ചു. 9 -ാം ക്ലാസിലെ മിലൻ സിബി വയോജനദിന പ്രഭാഷണം നടത്തി.
 
 
ലഹരിവിരുദ്ധ സന്ദേശവുമായി റാലിയും ഫ്ലാഷ്മോബും സംഘടിപ്പിച്ചു. മുവാറ്റുപുഴ :ഈസ്റ്റ് മാറാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ലഹരിക്കെതിരെ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.മാറാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ ജിജോ മുഖ്യ സന്ദേശം നൽകി. എറണാകുളം ജില്ലാ പഞ്ചായത്ത് ലഹരിവിരുദ്ധ ക്യാമ്പയിൻ റസിസ്റ്റൻസ് ൻ്റെ ഭാഗമായി സ്കൂൾ ലഹരിവിരുദ്ധ ക്ലബ്ബാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ് ഷെറീന വി എ സ്വാഗതം ആശംസിച്ചു. സ്നേഹത്തണൽ കണ്ണൻ ചേട്ടൻ,പി ടി എ പ്രസിഡൻറ് ഗ്ലിന്നി ഉലഹന്നാൻ,പി ടി എ വൈസ് പ്രസിഡൻറ് സിനിജ സനിൽ എന്നിവർ ആശംസകൾ അറിയിച്ചു.സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ ഷിബ എം. ഐ നന്ദി പറഞ്ഞു.
 
 
 
 
 
 
പഠന പിന്നാക്കകാർക്കുള്ള 'ശ്രദ്ധ പരിശീലന പദ്ധതി 'സ്കൂളിൽ ആരംഭിച്ചു.പി.ടി.എ പ്രസിഡൻറ് ശ്രീമതി സിനിജ സനിൽ ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ശ്രീമതി ഷെറീന വി.എ പദ്ധതി വിശദീകരിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ പി കെ അനിൽകുമാർ സ്വാഗതവും ശ്രദ്ധ സ്കൂൾ കോഡിനേറ്റർ ശ്രീമതി സിലി ഐസക്ക് നന്ദിയും പറഞ്ഞു