കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് പത്തനംതിട്ട/പ്രവർത്തനങ്ങൾ/2024-25

15:24, 24 ഒക്ടോബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പത്തനംതിട്ട ജില്ലയിൽ കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (KITE) ചെയ്തു വരുന്ന വിവിധ പ്രവർത്തനങ്ങൾ

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആധുനികവൽക്കരിക്കുകയും അതിലൂടെ മെച്ചപ്പെട്ട ഒരു പഠനാന്തരീക്ഷം നമ്മുടെ കുട്ടികൾക്ക് ലഭ്യമാക്കാനും കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (KITE) ചെയ്തുവരുന്ന പ്രവർത്തനങ്ങൾ സുത്യർഹമാണ്. ഐസിടി അധിഷ്ഠിത പഠനത്തിനായി KITE ആസൂത്രണം ചെയ്യുന്ന പ്രവർത്തനങ്ങൾ അങ്ങേയറ്റം ആത്മാർത്ഥതയോടെ പത്തനംതിട്ട ജില്ലയിലെ സ്കൂളുകൾ നടപ്പിലാക്കി വരുന്നു.

ശിൽപശാലകൾ, പരിശീലനങ്ങൾ, ഹാർഡ്‌വെയർ ക്ലിനിക്കുകൾ, ഇ-മാലിന്യ നിർമാർജനം, ക്ലാസ്‌മുറികളുടെ ഹൈടെക് വൽക്കരണം, സ്വതന്ത്ര സോഫ്റ്റ്‍വെയർ ഉപയോഗവും പ്രചാരണവും, ഇ-ഗവേർണൻസ്, ഹാർഡ്‌വെയർ വിന്യാസം, ബ്രോഡ്ബാന്റ് സംവിധാനമൊരുക്കൽ, മേളകളുടെ പ്രവർത്തനത്തി- നാവശ്യമായ സാങ്കേതിക സഹായം, വിദ്യാർഥികളുടെ കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് , ലിറ്റിൽ കൈറ്റ്സ് സഹവാസ ക്യാംപ് ,ക്യാമറാ ന്യൂസ് മേക്കിംഗ് ട്രെയിനിങ്ങ് ,തുടങ്ങി വിദ്യാലയങ്ങൾക്കും വിദ്യാഭ്യാസ ഓഫീസുകൾക്കും സാങ്കേതിക രംഗത്ത് താല്പര്യവും പ്രാവീണ്യവുമുണ്ടാക്കുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് പത്തനംതിട്ട ജില്ലയിലെ സ്കൂളുകളിൽ നാം നടപ്പിലാക്കിയത്.

പ്രൈമറി , ഹൈസ്ക്കൂൾ , ഹയർ സെക്കണ്ടറി അധ്യാപക പരിശീലനം, ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം പരിശീലനം, ഹൈസ്ക്കൂൾ ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ പ്രധമാധ്യാപക വർക്ക് ഷോപ്പ്, എസ് ഐ ടി സി , എച്ച് ഐ ടി സി വർക്ക്ഷോപ്പ്, സ്ക്കൂൾ സന്ദർശനം, ഹൈടെക് ഉപകരണങ്ങളുടെ വിതരണം, പ്രൈമറി എച്ച് എം മാനേജ്മെന്റ് പരിശീലനം, പ്രൈമറി ഹൈടെക് പൈലറ്റ് സ്ക്കൂളുകളിലെ അധ്യാപക പരിശീലനം ,സമഗ്ര വർക്ക്ഷോപ്പ്, ലിറ്റിൽ കൈറ്റ്സ് പരിശീലനം തുടങ്ങിയവ കൂടാതെ ഹാർഡ് വെയർ, മൊബൈൽ ആപ്പ് നിർമ്മാണം, വീഡിയോ എഡിറ്റിങ്ങ്, ഗ്രാഫിക്സ് ഡിസൈനിംഗ്, ഇലക്ട്രോണിക്സ്, ഭാഷാ കമ്പ്യൂട്ടിങ്ങ് ,സൈബർ സുരക്ഷ, ആനിമേഷൻ, പ്രോഗ്രാമിങ്ങ് ,റോബോട്ടിക്സ്, വിക്കി പീഡിയ, പ്രോബേഷൻ പരിശീലനം (KOOL)എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത മേഖല കളിൽ നമ്മുടെ കുട്ടികൾക്കും നല്ലൊരു ശതമാനം അദ്ധ്യാപകർക്കും പരിശീലനം നൽകാൻ സാധിച്ചു.

കൈറ്റിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയിലെ വിദ്യാലയങ്ങളിൽ നടന്നു വരുന്ന വിവധ പ്രവർത്തനങ്ങളും സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്ലാസ്‌ മുറി കളിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളും ഇതിനായി സ്കൂളുകളിൽ തയ്യാറാക്കേണ്ട സജ്ജീകരണങ്ങളും പരിശീലനങ്ങളും മറ്റ് പ്രവർത്തനങ്ങളുമെല്ലാം ഇ പ്രവർത്തന റിപ്പോർട്ട്ൽ ചേർത്തിട്ടുണ്ട്.

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഐസിടി അധിഷ്ഠിത പഠനത്തിനായി KITE ആസൂത്രണം ചെയ്യുന്ന പ്രവർത്തനങ്ങൾ പത്തനംതിട്ട ജില്ലയിലെ സ്കൂളുകളിൽ നടപ്പിലാക്കി വരുന്നു.വിവിധ പരിശീലനങ്ങൾ, സ്വതന്ത്ര സോഫ്റ്റ്‍വെയർ ഉപയോഗവും പ്രചാരണവും, വിദ്യാർഥികളുടെ കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ,തുടങ്ങി കുട്ടികൾക്കും അധ്യാപകർക്കും സാങ്കേതിക രംഗത്ത് താല്പര്യവും പ്രാവീണ്യവു മുണ്ടാക്കുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ഈ കഴിഞ്ഞ അധ്യയന വർഷം പത്തനംതിട്ട ജില്ലയിലെ സ്കൂളുകളിൽ നടപ്പിലാക്കിയത്.

അധ്യാപക പരിശീലനങ്ങൾ

AI പരിശീലനം. ➢ജില്ലയിൽ HS / HSS/VHSS വിഭാഗങ്ങളിലായി മെയ് 2 മുതൽ 1604 അധ്യാപകർക്കു AI പരിശീലനം നൽകി.

UP ICT പരിശീലനം.

➢ജില്ലയിൽ HS അറ്റാച്ച്ഡ് UP ഉൾപ്പെടെ ആകെ UP സ്കൂളുകൾ 265 .എല്ലാ PSITC മാർക്കും Phase 1,Phase 2 പരിശീലനം പൂർത്തിയായിട്ടുണ്ട്.PSITC ഉൾപ്പെടെ 473 UP അധ്യാപകർക്കു Phase 1 പരിശീലനം നൽകി. ➢രണ്ടാം ഘട്ട പരിശിലനത്തിൽ 278 അധ്യാപകർ പങ്കെടുത്തു.

സമഗ്ര പ്ളസ് പരിശീലനം.

➢Std 9 ൽ പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള സമഗ്ര പ്ലസ് പരിശീലനം ഓഗസ്റ്റ് 14 മുതൽ 29 വരെ നടന്നു.,1069 അധ്യാപകർ പങ്കെടുത്തു.

LP ICT പരിശീലനം.

➢ജില്ലയിൽ LP PSITC ഉൾപ്പെടെ ആകെ 24 ബാച്ചുകളിലാ യി 654 LP അധ്യാപകർക്കു പരിശീലനം നൽകി.

പത്താം ക്ലാസ് ICT ടെക്സ്റ്റ് ബുക്ക് പരിശീലനം.

➢ പത്താം ക്ലാസിലെ ICT പരിശീലനം ലഭിച്ചിട്ടില്ലാത്ത അധ്യാപകർക്കായി ICT ടെക്സ്റ്റ് ബുക്ക് Phase1 ട്രെയിനിങ്ങ് ജൂൺ 21,22 തീയതികളിൽ നടന്നു. 41 അധ്യാപകർ പങ്കടുത്തു. ➢Phase2പരിശീലനം നവംബർ 16,18 തീയതികളിൽ നടത്തി.22 പേർ പങ്കെടുത്തു

പുതിയ കൈറ്റ് മാസ്റ്റേഴ്സിനുള്ള പരിശീലനം

➢ജില്ലയിലെ വിവിധ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ പുതുതായി ചാർജ്ജെടുത്ത 32 കൈറ്റ് മാസ്റ്റേഴ്സിനുള്ള Phase 1 പരിശീലനം ജൂൺ 7,8 തീയതികളിൽ നടത്തി. കൈറ്റ് മാസ്റ്റേഴ്സിനുള്ള Phase 2 പരിശീലനം നവംബർ 7,8 തീയതികളിൽ നടത്തി.35 പേർ പങ്കെടുത്തു.

കാഴ്ച പരിമിതരായ അദ്ധ്യാപകർക്കുള്ള ഐ.സി.ടി പരിശീലനം

➢കാഴ്ച പരിമിതരായ അദ്ധ്യാപകർക്കുള്ള നാല് ദിവസത്തെ ഐ.സി.ടി പരിശീലനം നവംബർ 8 മുതൽ 13 വരെ നാല് ദിവസങ്ങളിലായി നടത്തി. 9 അദ്ധ്യാപകർ ഈ പരിശീലനത്തിൽ പങ്കെടുത്തു.

കീ ടു എൻട്രൻസ്

➢ പത്തനംതിട്ട ജില്ലയിലെ മുഴുവൻ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററികളിലെയും കരിയർ ഗൈഡു മാർക്കു 'കീ ടു എൻട്രൻസ്' പദ്ധതിയുടെ ഭാഗമായി ഓഫ്‌ലൈൻ .പരിശീലനം 21/10/24 SCS HSS തിരുവല്ല യിലും 23 /10 /24 തീയതിയിൽ കൈറ്റ് ജില്ലാ ഓഫീസിൽ വച്ചും നടത്തി

➢November 29,30, Dec. 6,7 തീയതികളിൽ നടന്ന പത്തനംതിട്ട ,തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'മിനി ദിശ ' എക്സ്പോയിൽ ' key to entrance Stall ' RDD ശ്രീ. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. 2000 ൽ അധികം കുട്ടികൾ Stall സന്ദർശിച്ചു.

➢ RDD യുടെ നിർദേശപ്രകാരം ഹയർ സെക്കൻ്ററി പ്രിൻസിപ്പൽമാരുടെ മീറ്റീംഗിലും 'കീ ടു എൻട്രൻസ്' അവതരിപ്പിച്ചു.

➢ഹയർ സെക്കൻ്ററി കുട്ടികൾക്കുള്ള Key to Entrance രജിസ്ട്രേഷൻ, ബോധവൽക്കരണ പ്രവർത്തനങ്ങൾ ഈ വർഷം കുറച്ച് യൂണിറ്റുകൾ ഏറ്റെടുത്ത് നടത്തുകയുണ്ടായി.

➢ 1000 ത്തിലധികം കുട്ടികൾക്ക് രജിസ്ട്രേഷൻ സപ്പോർട്ട് കുട്ടികൾ വഴി നൽകാൻ സാധിച്ചു. അടുത്ത വർഷം എല്ലാ എൽ കെ യൂണിറ്റും ഏറ്റെടുത്ത് നടത്തിയാൽ നന്നായിരിയ്ക്കും

ലിറ്റിൽ കൈറ്റ്സ് ➢ പത്തനംതിട്ട ജില്ലയിൽ 8 ,9 ,10 ക്ലാസിലെ കുട്ടികൾക്കായി മൂന്ന് ലിറ്റിൽ കൈറ്റ്സ് ബാച്ചുകൾ പ്രവർത്തിച്ചുവരുന്നു.


ജില്ലാതലപ്രവർത്തനങ്ങൾ

പ്രഥമാദ്ധ്യാപകരുടെ മീറ്റിംഗ് (ലിറ്റിൽ കൈറ്റ്സ് )

➢ലിറ്റൽ കൈറ്റ് യൂണിറ്റ് പ്രവർത്തനങ്ങൾ, പ്രഥമാദ്ധ്യാപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ വിശദമാക്കുന്നതിനായി LK യൂണിറ്റ് ഉള്ള സ്കൂളുകളിലെ പ്രഥമാദ്ധ്യാപകരുടെ ഒരു ഓൺലൈൻ മീറ്റിംഗ് ജൂൺ 13 നു നടത്തി.

കൈറ്റ് മാസ്റ്റേഴ്സ് മീറ്റിംഗ്

➢ കൈറ്റ് മാസ്റ്റേഴ്സ് ഓഫ്‌ലൈൻ മീറ്റിംഗ് ജൂൺ 13 നു വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തിൽ 2 കേന്ദ്രങ്ങളിലായി നടത്തി. Aptitude ടെസ്റ്റ്‌പരിശീലനത്തോടൊപ്പം ,ഈ വർഷത്തെ Lk പ്രവർത്തനങ്ങൾ വിശദമാക്കുകയും പുതിയ LKMS പരിചയപെടുത്തുകയും ചെയ്തു. മികവുത്സവം തുടങ്ങിയപ്രവർത്തനങ്ങൾ വിശദമാക്കുന്നതിന് ഓൺലൈൻ മീറ്റിംഗ് 2025 ജനുവരി 17 നും നടത്തി.

➢സബ് ജില്ലാ തലത്തിൽ കൈറ്റ് മാസ്റ്റേഴ്സ് അവലോകന മീറ്റിങ്ങുകൾ മാസത്തിലും നടത്തി ആവശ്യമായ പിന്തുണ നൽകുന്നുണ്ട്

പ്രോഗ്രാമിംഗ് , ആനിമേഷൻ വിഭാഗങ്ങളിൽ ശില്പശാല- Robo camp

➢ മികവുത്സവത്തിന്റെ ഭാഗമായി റോബോ ഫെസ്റ്റ്, ആനിമേഷൻ പ്രദർശനങ്ങൾക്ക് വേണ്ടി ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി പ്രോഗ്രാമിംഗ് , ആനിമേഷൻ വിഭാഗങ്ങളിൽ ഒരു ശില്പശാല പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ജനുവരി 9,10 തീയതികളിൽ നടത്തി.

➢40 കുട്ടികൾ വീതം ഓരോ വിഭാഗത്തിലും പങ്കെടുത്തു. ജില്ലാ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം കിട്ടാത്ത LK യൂണിറ്റുകളിലെ ഓരോ കുട്ടികൾ വീതം ആണ്പങ്കെടുത്തത്

➢ സ്കൂൾ തല മികവുത്സവം മികച്ചതാക്കാൻ ഈ പരിശീലനം വഴി സാധിച്ചു.

സ്കൂൾ തല മികവുത്സവം ➢ ജില്ലയിലെ LK യൂണിറ്റുകളിലെ ഈ വർഷത്തെ മികവുത്സവം ജനുവരി 11 മുതൽ ആരംഭിച്ചു. ഫെബ്രുവരി 21 ന് മുൻപ് എല്ലാ യൂണിറ്റുകളും നടത്താൻ സാധിച്ചു.

ജില്ലാതല റോബോഫെസ്റ്റ്

➢റോബോക്രാഫ്റ്റ് സ്റ്റുഡന്റസ് ഇന്നോവേഷൻസ് " എന്ന പേരിൽ ജില്ലാതല റോബോ ഫെസ്റ്റ് മാർച്ച്‌1 ന് ഐ എച്. ആർ. ഡി. എഞ്ചിനീയറിംഗ് കോളേജിൽ വച്ചു രാവിലെ 10 മുതൽ 4 വരെ നടന്നു . ➢കൈറ്റ് സിഇഒ ശ്രീ.അൻവർ സാദത്ത് പ്രോഗ്രാം ഉത്ഘാടനം നിർവഹിച്ചു. ➢സ്കൂൾ തല റോബോഫെസ്റ്റിൽ നിന്ന് മികച്ച 30 സ്കൂളുകളിലെ കുട്ടികളുടെ മികച്ച അവതരണങ്ങൾ ആണ് എക്സിബിഷനിൽ ഉണ്ടായിരുന്നത്. ➢ റഡാർ, ഓട്ടോമാറ്റിക്ക് ഗേറ്റ്, ഓട്ടോമാറ്റിക്ക് സ്ട്രീറ്റ് ലൈറ്റ്,സ്മാർട്ട്‌പാർക്കിംഗ് സിസ്റ്റം ബ്ലയിൻഡ് സ്റ്റിക്ക്, ഓട്ടോമാറ്റിക്ക് പ്ലാന്റ് കൺസെർവഷൻ യൂണിറ്റ്, ലൈൻ ഫോളോവർ കാർ,ഹ്യൂമനോയ്ഡ് റോബോട്ട്,ഫയർ ഡിറ്റെക്ടർ, സ്മാർട്ട്‌ഡസ്റ്റ് ബിൻ, ഓട്ടോ ഇറിഗേഷൻ സിസ്റ്റം,ഓട്ടോമാറ്റിക്ക് റെയിൽവേ ഗേറ്റ് തുടങ്ങി 90 ലധികം റോബോട്ടിക് ഉപകരണങ്ങൾ ആണ് കുട്ടികൾ തയ്യാറാക്കിയത്. ➢ ജില്ലയിലെ മിക്കവാറും എല്ലാ LK യൂണിറ്റുകളിൽ നിന്നും കുട്ടികൾ പ്രദർശനം കാണാൻ എത്തി. 1500 ൽ അധികം കുട്ടികൾ എക്സിബിഷനിൽ പങ്കെടുത്തു. ➢ജില്ലയിലെ മികച്ച പ്രകടനം നടത്തിയ ആദ്യത്തെ 3 സ്ഥാനങ്ങൾ നേടിയ സ്കൂളുകൾക്കു ട്രോഫി നൽകി.

സ്പെഷ്യൽ സ്കൂൾ കുട്ടികൾക്കുള്ള പരിശീലനം

➢ കൈറ്റിന്റെ നേതൃത്വത്തിൽ പൊതു വിദ്യാലയങ്ങളിലെ സ്കൂളുകളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലെ കുട്ടികൾ ജില്ലയിലെ സ്പെഷ്യൽ സ്കൂളുകളിലെ കുട്ടികൾക്ക് നൽകുന്ന ഐ ടി പരിശീലനം ജില്ലയിൽ ജനുവരി 23 മുതൽ തുടങ്ങി ➢സി എസ് ഐ, വി എച്ച് എസ് എസ് ഡെഫ് സ്കൂൾ തിരുവല്ല,ഡെഫ് സ്കൂൾ ഏനാത്ത്, സി എസ് ഐ, എച് എസ് എസ് partially Hearing മണക്കാല എന്നീ മൂന്നു സ്കൂളുകളിലെ കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്

➢ജി. എച്. എസ് എസ് കിഴക്കുപ്പുറം, എ എം എം എച് എസ് എസ് ഇടയാറന്മുള, സെന്റ് തോമസ് എച് എസ് എസ് കടമ്പനാട് എന്നീ സ്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് ഈ മൂന്ന് സ്കൂളുകളിൽ പരിശീലനം നടത്തിയത്.

➢ ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ലഹരി ബോധവൽക്കരണ പ്രവർത്തനങ്ങൾ സൈബർ സെക്യൂരിറ്റി പ്രവർത്തനങ്ങൾ, എന്നിവയും ചിത്രരചന ആവശ്യം ഉള്ളവർക്ക് ജിമ്പ് സോഫ്റ്റ്വെ‌ യർ ഉപയോഗിച്ചുള്ള ചിത്രരചനയിലും പരിശീലനം നൽകി. ലഘു റോബോട്ടിക്സ് പ്രവർത്തനങ്ങളും പരിചയപ്പെടുത്തി.

➢ ഇതിന്റെ തുടർ പരിശീലനംഎല്ലാ മാസവും നടത്തുന്നതാണ്.

സമഗ്ര പോർട്ടൽ വിഭവ നിർമ്മാണം -ജില്ലാതല പ്രവർത്തനങ്ങൾ

➢ സമഗ്ര പ്ലസ് പോർട്ടലിലേക്ക് പത്തനംതിട്ട ജില്ലക്ക് നൽകിയിരുന്നത് അഞ്ചാം ക്ലാസിലെ സോഷ്യൽ സയൻസ് ആണ്. ആകെ 11 അധ്യായങ്ങൾ ഉള്ളതിൽ 11 അധ്യായങ്ങളിലെയും മലയാളം ,ഇംഗ്ളീഷ് മീഡിയം ലേണിങ് റൂം, ടീച്ചർ ലോഗിൻ, question bank ആക്ടിവിറ്റികൾ പൂർത്തിയാക്കി. ➢മലയാളം മീഡിയം ലേണിങ് റൂം വീഡിയോ- 55 ➢ഇംഗ്ളീഷ് മീഡിയം ലേണിങ് റൂം വീഡിയോ- 61 ➢ജില്ലയിൽ 6 വർക്ക്ഷോപ്പുകളാണ് നടന്നത് . 2 വിഷയ വിദഗ്ധർ പങ്കെടുത്തു.

പഠന പിന്തുണ പ്രവർത്തനങ്ങൾ

ഇ ക്യൂബ് ഹിന്ദി ➢ ജില്ലയിലെ 11 യുപി സ്കൂളുകളിലായി ഇ ക്യൂബ് ഹിന്ദി യുടെ പൈലറ്റ് പദ്ധതി ആരംഭിക്കുകയും എല്ലാ സ്കൂളുകളും തികഞ്ഞ ആത്മവിശ്വാസത്തോടെയും പ്രതീക്ഷയോടെയും കൂടി പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നുണ്ട്. കുട്ടികൾക്കും അധ്യാപകർക്കും ഗുണകരമായ ലാംഗ്വേജ് ലാബിന്റെ പ്രവർത്തനം അടുത്തവർഷം ജൂൺ മാസം മുതൽ ആരംഭിച്ച് മുന്നോട്ട് കൊണ്ടുപോകുന്നത് നല്ലതായിരിക്കും.

➢ പൈലറ്റ് സ്കൂളുകൾ വിസിറ്റ് ചെയ്യുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. ➢ കുട്ടികൾക്ക് പഠന പുരോഗതി ഉണ്ടായതായി അധ്യാപകർ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു. ➢ ചില സ്കൂളുകൾ റോൾപ്ലേകൾ സംഘടിപ്പിച്ചു - ജി യു പി എസ് പ്രക്കാനം, എസ്സ് വി എൻ എസ്സ് എസ്സ് കുന്നം.

➢ ഇ-ക്യൂബ് മികവ് കണ്ടെത്തുന്നതിനായി കുട്ടികളുടെ മികവുകൾ പരിശോധിക്കപ്പെടണം.

➢ ഇ ക്യൂബിന്റെ സഹായത്തോടുകൂടി ഹിന്ദി ഭാഷാപ്രയോഗം മനസ്സിലാക്കുകയും ഉച്ചാരണശുദ്ധിയോടു കൂടി വായിക്കുന്നതിനുള്ള കുട്ടിയുടെ കഴിവ് വർദ്ധിക്കുകയും ചെയ്തു.


➢കുട്ടികളുടെ പദസമ്പത്ത് വർദ്ധിക്കുകയും അത് വിവിധ മേഖലകൾ ഉപയോഗിക്കുവാനുള്ള കഴിവ് കൂടുകയും ചെയ്യുന്നു.

➢ഇ ക്യൂബിലുള്ള പുതിയ പദങ്ങൾ ഉപയോഗിച്ച് ശബ്ദകോശ് തയ്യാറാക്കാൻ കഴിഞ്ഞു.

➢മികച്ച ലാംഗ്വേജ് ലാബുകൾ ഉള്ള സ്കൂളുകൾക്ക് ഗ്രേഡുകൾ നിശ്ചയിക്കപ്പെടണം.മികച്ച ഗ്രേഡുകൾ ലഭിച്ചവർക്ക് സ്മാർട്ട് ലാബ് അനുവദിക്കണം

➢ ജില്ലയിലെ മുഴുവൻ സ്കൂളുകളിലും ഇ ക്യൂബ് ഹിന്ദിയുടെ പ്രവർത്തനം അടുത്ത വർഷം വ്യാപിപ്പിക്കാം

ഇ-ക്യൂബ് ഇംഗ്ലീഷ് ലാഗ്വേജ് ലാബ്

➢ഈ അധ്യയന വർഷത്തെ E -cube English പ്രവർത്തനങ്ങൾ ജൂണിൽ ആരംഭിച്ചു. ➢ജില്ലയിലെ ഓരോ സബ് ജില്ലയിൽ നിന്നും 5 സ്കൂളുകൾ വീതം പൈലറ്റ് സ്കൂളുകളായി തിരഞ്ഞെടുത്തു.

➢ ഈ സ്കൂളുകളിൽ നിന്നുള്ള ഓരോ അദ്ധ്യാപകർക്ക് വീതം ജില്ലയിലെ 2 കേന്ദ്രങ്ങളിൽ വച്ച് ജൂലൈ 25 ന് ഒരു റിഫ്രഷർ ട്രെയിനിങ്ങ് നൽകി ആവശ്യമായ നിർദ്ദേശങ്ങൾ നല്കി.

➢ ആഴ്ചയിൽ ഒരു ഇഗ്ലീഷ് പിരീഡ് ലാംഗ്വേജ് ലാബിന്റെ പ്രവർത്തനത്തിനായി മാറ്റി വച്ചു 2025 ജനുവരി 22 ന് പൈലറ്റ് പ്രവർത്തനങ്ങൾ നടത്തുന്ന 55 സ്കൂളുകളിലെ ഇംഗ്ലീഷ് അധ്യാപകരുടെ ഓൺലൈൻ മീറ്റിങ്ങ് നടത്തി പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ നൽകി.

➢ജില്ലയിൽ 55 സ്കൂളുകളിൽ ആണ് ഈ വർഷം പൈലറ്റ് പ്രവർത്തനങ്ങൾ നടത്തിയത്. പൈലറ്റ് സ്കൂളുകളിൽ ചുമതലയുള്ള എംടി വിസിറ്റ് ചെയ്യുകയും . പ്രഥമ അധ്യാപകർ, കുട്ടികൾ, ഇംഗ്ലീഷ് അധ്യാപകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി പ്രവർത്തനങ്ങൾ വിലയിരുത്തുകയും ആവശ്യമായ പിന്തുണ നൽകുകയും ചെയ്തു.

➢ പരിമിതമായ ലാപ്ടേ‍ ാപ്പുകളു‍ള്ള സ്കൂളുകൾക്ക് വ്യക്തിഗത പ്രവർത്തനങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടു നേരിടുന്നു. അതിനാൽ കഥാഭാഗങ്ങളുടെ Listening, Reading ആക്റ്റിവിറ്റികൾ Projector ഉപയോഗിച്ച് screen ൽ കാണിക്കുകയും പ്രവർത്തനങ്ങൾ പിന്നിട് സ്വയം ചെയ്യുകയും ചെയ്യുന്നു. Recording activities ചെയ്യുന്നതിനാണ് കുട്ടികൾ ഏറെ താല്പര്യം കാണിക്കുന്നത്.

➢ ഭിന്ന നിലവാരക്കാരായ കുട്ടികൾക്ക് കൂടുതൽ പ്രയോജനം ചെയ്യുന്ന പ്രവർ ത്തനങ്ങളാണ് ഇ ക്യൂബിൽ ഉള്ളത്. മിക്ക സ്കൂളുകളുടെയും മികവുത്സവങ്ങളിൽ, ഇക്യൂബിലൂടെ കുട്ടികൾ കൈവരിച്ച അറിവുകൾക്കനുസരിച്ച് വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയുണ്ടായി.

കൈറ്റ് വിക്ടേഴ്സ് കണ്ടന്റ് ക്രിയേഷൻ

➢ ജില്ലയിലെ ചില ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വീഡിയോ കണ്ടന്റ് നിർമ്മിച്ച് നൽകുന്ന പ്രവർത്തനം നടത്തി വീഡിയോ അയച്ചു തന്നിട്ടുണ്ട്. പ്രവർത്തനങ്ങൾ സ്കൂളുകളിൽ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി വിക്ടേഴ്സ് കണ്ടന്റ് ക്രിയേഷൻ ഗ്രൂപ്പിന്റ നേതൃത്വത്തിൽ ആവശ്യമായ പിന്തുണ നൽകാം . യുപി /എൽപി ക്ലാസ്സുകൾ ഉള്ള സ്കൂളുകളിൽ കുട്ടികൾക്ക് സർഗാത്മകശേഷി വളർത്തുന്നതിനായി നൽകിയിട്ടുള്ള പിരീഡുകൾ കൈറ്റ് വിക്ടേഴ്സ് പരിപാടികൾ കാണുന്നതിന് അനുവദിയ്ക്കാവുന്നതാണ്.

ഇ – മാലിന്യ നിർമാർജ്ജനം

➢ ജില്ലയിൽ ജനുവരി 17 ന് DDE യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന്റെ മിനിറ്റ് പ്രകാരം കൈറ്റിന്റെ നേത്യത്ഥത്തിൽ ഇ-മാലിന്യ നിർമാർജന ക്യാമ്പയിൻ തുടങ്ങി. DDE സർക്കുലർ നൽകി.ഇ മാലിന്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് നൽകിയ നിർദ്ദേശങ്ങളനുസരിച്ച് സ്ക്കൂളുകൾ ഇമാലിന്യങ്ങൾ വേർതിരിക്കുകയും അവയുടെ വിശദാംശങ്ങൾ സ്റ്റോക്ക് രജിസ്റററിലും ഓൺലൈനിലും രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇവ സ്ക്കൂൾ വിസിറ്റ് സമയത്ത് മാസ്ററർ ട്രെയ്‌നർമാർ വെരിഫൈചെയ്യുകയും വസ്തുക്കൾ ഗ്രീൻ കേരള കമ്പനിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ഹാർഡ് വെയർ ക്ലിനിക്കിലെയും പ്രളയബാധിത സ്കൂളുകളിലെയും ഇ-വേസ്റ്റ്, Clean Kerala Mission ന് കൈമാറി. ➢എല്ലാ വിഭാഗങ്ങളിലുമായി 25 ടൺ ഇ – മാലിന്യം ആണ് സൈറ്റിൽ നൽകിയത്.

8, 9, 10 ക്ലാസുകളിലെ മാറിയ ICT പാഠ പുസ്തകത്തിൻ്റെ പരിശീലനം 2025 8, 9, 10 ക്ലാസുകളിലെ മാറിയ ICT പാഠ പുസ്തകത്തിൻ്റെ പരിശീലനം 2025 ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലായി നടന്നു.

ലിറ്റിൽ കൈറ്റ്സ് നോ‍‍ഡൽ ഓഫീസർമാരുടെ ജില്ലാതല ശില്പശാല (21.06.2025)

ജില്ലയിൽ പ്രവർത്തിക്കുന്ന 90 യൂണിറ്റുകളിൽ നിന്നും 170 മാസ്റ്റർ/മിസ്ട്രസ്മാർ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുന്ന തരത്തിലുള്ള വിവിധ അവതരണങ്ങളുംസെഷനുകളുംഉൾപ്പെട്ടതായിരുന്നു ശില്പശാല. ജില്ലാതലത്തിലെയും സംസ്ഥാനതലത്തിലെയും മികച്ച ലിറ്റിൽ കൈറ്റ്സ് പ്രവർത്തന മാതൃകകൾ, ആശയ പ്രചരണ രംഗത്ത് സ്കൂൾ വിക്കിയുടെ പ്രസക്തി, വിദ്യാലയ പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സിന്റെ സ്ഥാനം തുടങ്ങി വിവിധ അവതരണങ്ങളും ചർച്ചകളും നടന്നു.

                     ഈ അധ്യയന വർഷം പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും നിർമിത ബുദ്ധിയും റോബോട്ടിക്സും പഠിക്കാനും പ്രായോഗിക പരീക്ഷണങ്ങൾ നടത്താനും അവസരമൊരുക്കിയിട്ടുണ്ട്   
     പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകൾ വഴി ഈ വർഷം മുന്തിയ പരിഗണന നൽകുന്ന ഒരു മേഖല ഭിന്നശേഷി വിഭാഗം കുട്ടികൾക്ക് ഡിജിറ്റൽ സംവിധാനങ്ങളുപയോഗിച്ചുള്ള കൈത്താങ്ങായിരിക്കും 

സഹിതം മെന്ററിംഗ് പോർട്ടൽ കുട്ടികളിൽ അക്കാദമിക മികവിനോടൊപ്പം സാമൂഹിക വൈകാരിക ഗുണങ്ങൾ വളർത്താനുതകുന്ന തരത്തിൽ മെന്ററിങ് നടത്തുന്നതിനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയായ സഹിതം മെന്ററിംഗ് പോർട്ടൽ പരിശീലനം പത്തനം തിട്ട KITE,SSKയും ചേർന്ന് സംയുക്തമായി സമയബന്ധിതമായി പൂർത്തീകരിച്ചു .കുട്ടിയെ അറിയുക ആസൂത്രണത്തോടെ പിന്തുണയ്ക്കുക കുട്ടിയെ വളർത്തുക എന്നതാണ് സഹിതം മെന്ററിംഗ് പോർലിന്റെ പ്രധാന ലക്ഷ്യം. സ്റ്റുഡൻറ് പ്രൊഫൈലിങ്ങിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രൊഫൈൽ തയാറാക്കുകയും ച്ചപ്പെടുത്തുകയും ചെയ്യുന്ന പ്രക്രിയ അധ്യാപികയെ ബോധ്യപ്പെടുത്തുക, സാമൂഹികശേഷികൾ ഉൾപ്പടെ വിവിധ വിഷയമേഖലകളിലെ വിലയിരുത്തലും പഠനപിന്തുണയും കുട്ടികൾക്കുള്ള കൈത്താങ്ങും എപ്രകാരം എന്ന് അധ്യാപികയെ ബോധ്യപ്പെടുത്തുക, സഹിതം പോർട്ടലിലെരേഖപ്പെടുത്തൽ രീതിയും മെന്റർ റിവ്യു കമന്റ്സ് രേഖപ്പെടുത്തുന്ന രീതിയും ബോധ്യപ്പെടുത്തുക, അധ്യാപകർക്കുള്ള സഹിതം കൈപ്പുസ്തകം പരിചയപ്പെടുത്തുക... എന്നിങ്ങനെ പരിശീലനത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ സാക്ഷത്ക്കരിക്കാനു തകുന്ന വിധത്തിലാണ് പത്തനംതിട്ട , തിരുവല്ല വിദ്യാഭ്യാസ ജില്ലകളിലെ 11 സബ്ജില്ലകളിലും ഈ പരിശീലനം നടത്തിയത്. SSKയുടേയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറൻ മാരുടേയും നിർലോഭമായ സഹായ സഹകരണങ്ങൾ ഈ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ചിരുന്നു

1.ഓരോ കുട്ടിയുടെയും കഴിവുകളും പോരായ്മകളും തിരിച്ചറിഞ്ഞ് നിലവിലെ അവസ്ഥ മനസ്സിലാക്കാനും ആവശ്യമായ പിൻതുണ നൽകാൻ അധ്യാപകർക്ക് സാധിക്കും...ഒരു കുട്ടിയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങൾ ലഭ്യമാകുന്നു.കുട്ടിയെ അറിയാൻ കഴിയുന്നു

2.യഥാസമയം കുട്ടികളിലെ മൂല്യനിർണയം അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. പിന്നീടുള്ള വിലയിരുത്തലിന് വളരെ ഉപകാരമാണ്.കുട്ടികളെ വിലയിരുത്താൻ കഴിയും.കുട്ടിയുടെ കഴിവുകളും പോരായ്മകളും മനസ്സിലാക്കി വേണ്ട വിധം പ്രവർത്തിക്കാൻ കഴിയും.കുട്ടികളുടെ ശേഷികൾ കണ്ടെത്താം.

3.കുട്ടികൾ മറ്റു ക്ലാസുകളിലേക്ക് പോയാലും അവരുടെ വിവരങ്ങൾ അവിടുത്തെ അധ്യാപകർക്ക് ലഭ്യമാകും.Personal attention ഓരോ കുട്ടിക്കും ലഭിക്കുന്നു.ഓരോ കുട്ടിയുടെയും ശേഷികൾ നിരന്തരമായി നിരീക്ഷിക്കാൻ സാധിക്കുന്നു. പിന്നോക്കം നിൽക്കുന്ന കുട്ടികൾ മുന്നോട്ടു വരാൻ സഹായിക്കുന്നു.

4.നോട്ട് ബുക്കുകളിൽ വിലയിരുത്തൽ നടത്തി എഴുതുന്നതിലുപരി ഡിജിറ്റൽ മീഡിയയിലേക്ക് മാറിയത് മെച്ചമായി.കുട്ടികളുടെ നിലവാരം മനസിലാക്കാൻ എളുപ്പത്തിൽ സാധിക്കുന്നു.

5.പഠന പിന്നോക്കാവസ്ഥയിൽ ഉള്ള കുട്ടികളെ മനസിൽ ആക്കാൻ സാധിക്കും.ഓരോ കുട്ടിയുടെയും സാമൂഹിക ചുറ്റുപാടുകൾ മനസ്സിലാക്കി പഠന പ്രയാസങ്ങൾ തിരിച്ചറിഞ്ഞ് ആവശ്യമായ സഹായം നൽകാം

6.ഉയർന്ന ക്ലാസ്സുകളിൽ അധ്യാപകർക്ക് ഓരോ കുട്ടിയെയും കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകും.ഇതിലൂടെ കുട്ടികളുടെ എല്ലാ രീതിയിലും ഉള്ളപഠന ബോധന നിലവാരം അറിയാൻ സാധിക്കുന്നു.ഭാഷാശേഷി മികച്ചതാക്കാൻ സഹായിക്കുന്നു

7.കുട്ടികളുടെ നിലവിലെ സ്ഥിതി അറിയാൻ സഹായിക്കുന്നു.കുട്ടിയുടെ ശരിയായ വികാസം മനസിലാക്കാൻ സാധിക്കുന്നു.കുട്ടിയുടെ മാനസിക സാമൂഹിക ബൗദ്ധിക കഴിവുകൾ കണ്ടെത്തി കുറവുകൾ പരിഹരിക്കാൻ കഴിയുന്നു. സത്യസന്ധമായ വിവരങ്ങൾ കുട്ടികളെ മികവുറ്റവർ ആക്കാൻ കഴിയും

8.കുട്ടികളെ വിലയിരുത്തുന്നതിൽ മികവ് കുട്ടികളെക്കുറിച്ചും അവരുടെ പഠന നിലവാരത്തെ ക്കുറിച്ചും പഠനപുരോഗതിയെക്കുറിച്ചo മനസിലാക്കാൻ സാധിക്കുന്നു. വിലയിരുത്തൽ കൃത്യമായി രേഖപ്പെടുത്താൻ സാധിക്ക‍ുന്നു. കുട്ടികളിലെ കഴിവുകൾ മനസിലാക്കാൻ കഴിയുന്നു .കുട്ടികളുടെ വിവരങ്ങളെല്ലാം ഒരു വിരൽത്തുമ്പിൽ ലഭ്യമാകുന്നു.

ഇ-ഗവേർണൻസ് സ്കൂളുകൾ ഹൈടെക്കാകുമ്പോൾ അവിടുത്തെ ഇ-ഗവേർണൻസ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്ന പ്രവർത്തനങ്ങളും നടന്നുവരുന്നു. സമ്പൂർണ സോഫ്റ്റ്‌വെയർ സംവിധാനത്തിലൂടെ വിദ്യാർഥികളുടെ മുഴുവൻ വിവരങ്ങളും വിരൽതുമ്പിൽ ലഭ്യമാക്കുന്നതിനുള്ള സൗകര്യം കൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. സ്കോളർഷിപ്പ് പാഠപുസ്തക വിതരണം തുടങ്ങിയ നിരവധി ആവശ്യങ്ങൾക്ക് വിവരങ്ങൾ നൽകി അധ്യാപകരെ വിഷമിപ്പിക്കാതെ കൂടുതൽ സമയം അക്കാദമിക പ്രവർത്തനങ്ങളിൽ കേന്ദ്രീകരിക്കുന്നതിന് കൈറ്റ് തയ്യാറാക്കിയ ഇ-ഗവേർണൻസ് സംവിധാനങ്ങൾ പ്രയോജനപ്പെടുന്നു. ഈ മേഖലയിൽ തുടർന്നും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ലിറ്റിൽ കൈറ്റ്

     1.വിദ്യാർത്ഥികൾക്ക് കൂടുതൽ അറിവ് ലഭിക്കുന്നു.അത് അവരുടെ യഥാർത്ഥ ജീവിതത്തിലും പ്രയോജനകരമാക്കാൻ സഹായിക്കുന്നു.
             2.സാങ്കേതിക വിവര വിനിമയ വിദ്യാഭ്യാസ രംഗത്ത് കുട്ടികൾക്ക് 	സ്വഭാവികമായി                     പ്രകടനം   നടത്താനുള്ള അവസരം ലഭിക്കുന്നു.
     3. ഐടി മേഖലയിൽ താല്പര്യമുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ വിവരങ്ങൾ അവരിലേക്ക് എത്തിക്കാനും സാധിക്കുന്നു.
     

4..പുതിയ മേഖലയിൽ പര്യവേക്ഷണം ചെയ്യാൻ വിദ്യാർത്ഥികളെ സഹായിക്കുന്നു. ഐടി മേഖലയിൽ അവർക്ക് ധാരാളം അവസരങ്ങൾ നൽകുക. 9.കൂൾ/ കൂൾ അധിഷ്ഠിത കോഴ്സുകൾ

വിവരസാങ്കേതിക വിദ്യ വിദ്യാഭ്യാസ മേഖലയിൽ ഒഴിച്ചു കൂടാനാകത്ത സ്വാധീനം ചെലുത്തുന്ന ഈ കാലഘട്ടത്തിൽ അധ്യാപകർക്ക് ആ മേഖലയിൽ ഉള്ള പരിജ്ഞാനം ഉണ്ടാകേണ്ടത് അത്യാന്താപേക്ഷിതമാണ്. അതിനുള്ള വലിയ അവസരമാണ് KOOL പ്ലാറ്റ്ഫോം പ്രദാനം ചെയ്യുന്നത്.

മെച്ചങ്ങൾ

   • അധ്യാപനം കൂടുതൽ മികച്ചതാക്കാൻ സാധിക്കുന്നു.
   • കംപ്യൂട്ടർ ബേസിക് കാര്യങ്ങൾ എല്ലാം മനസ്സിലാക്കുന്നു
   • നല്ലതാണ്,IT യുടെ ബേസിക്സ് അറിയാത്തവർക്കും നന്നായി കൈകാര്യം ചെയ്യാൻ കഴിയുന്നു
   • സാങ്കേതിക വിദ്യ ക്ലാസ്സ്മുറികളിൽ പ്രാവർത്തികമാക്കാൻ കഴിയുന്നു

സ്ക്കൂൾ വിക്കി

1.സ്കൂളിലെ വിവരങ്ങളെല്ലാം ഒരുവിരൽത്തുമ്പിൽ.സ്കൂളിനെ സംബന്ധിക്കുന്ന വിവരങ്ങളെല്ലാം ലഭ്യമാണ്. മറ്റു സ്ക്കൂളുകളുടെ പ്രവർത്തന മാതൃകകളും അറിയാൻ കഴിയുന്നു

2.മറ്റു സ്കൂളുകളുടെ പ്രവർത്തനങ്ങളും മാതൃകയാക്കാൻ കഴിയുന്നു. സ്കൂളിനെ കുറിച്ച് എല്ലാവർക്കും മനസ്സിലാക്കാൻ സാധിച്ചു. 3.ഏതൊരു സ്കൂളിലെയും മാതൃകാപരമായ പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ഒരിടമാണ് സ്കൂൾ വിക്കി. 4.സമൂഹത്തിലെ ഏതൊരാൾക്കും സ്കൂൾ വിക്കി സന്ദർശിക്കുക വഴി സ്കൂളിലെ പ്രവർത്തനങ്ങൾ നേരിട്ടു മനസ്സിലാക്കുകയും വിലയിരുത്തുകയും ചെയ്യാൻ സാധിക്കും എന്നത് ഒരു പ്രത്യേകതയാണ്. l