പ്രവേശനോത്സവം 2025-26

2025-26 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 2 ന് പൂർവ്വ വിദ്യാർത്ഥിയും സ്റ്റേറ്റ് ഇന്റലിജൻസ് DYSP (കണ്ണൂർ സിറ്റി )യുമായ ശ്രീ .പ്രേമചന്ദ്രൻ കെ ഇ ഉദ്‌ഘാടനം ചെയ്തു ചടങ്ങിൽ ചീമേനി കയ്യൂർ ഗ്രാമപഞ്ചായത്ത്  സ്റ്റാന്റിംഗ്  കമ്മറ്റി ചെയർമാൻ കെ സുകുമാരൻ വിശിഷ്ടാതിഥി  ആയിരുന്നു .വാർഡ് മെമ്പർ ശ്രീജ എം ,ലത കെ ടി എന്നിവരുടെ സാനിധ്യവും ഉണ്ടായി .മുഴുവൻ കുട്ടികൾക്കും ലഡു വിതരണവും നടന്നു.

പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനാഘോഷം ഹെഡ്മാസ്റ്റർ ശ്രീ .ശങ്കരൻ കെ ഐ നിർവഹിച്ചു .കൂട്ടുകാർക്കൊരു വൃക്ഷത്തൈ ,സ്കൂൾ ക്യാംപസ് സൗന്ദര്യവൽക്കരണം ,ഇക്കോ ഫ്രണ്ട്‌ലി വേസ്റ്റ് ബാസ്കറ്റ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയുണ്ടായി

വായനാദിനം

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും നടത്തി. ഉജ്വല ബാല്യം പുരസ്കാര ജേതാവ് ദേവരാജ് കക്കാട്ട് ബന്ദർക എന്ന സോളോ ഡ്രാമ അവതരിപ്പിച്ച് കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു .ഉച്ചക്ക് 2 30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു പരിപാടി നടന്നത്.

ലോക ലഹരി വിരുദ്ധ ദിനം ജൂൺ 26

  ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ഒട്ടനവധി പ്രവർത്തനങ്ങൾ ജി എച്ച്എസ്എസ് ചീമേനിയിൽ നടന്നു. രാവിലെ നടന്ന അസംബ്ലിയിൽ എച്ച് എം ശ്രീ ശങ്കരൻ മാഷ് ലഹരി വിരുദ്ധ സന്ദേശം നൽകി. തുടർന്ന് എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു കൂടാതെ ലഹരി വിരുദ്ധ ദിനത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനവും ചീമേനി ജിഎച്ച്എസ്എസിൽ ആണ് നടന്നത്. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എ ജി അജിത് കുമാർ നിർവഹിച്ചു തുടർന്ന് ലഹരി വിരുദ്ധ ക്ലാസ്സ് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ കെ രാജീവൻ നിർവഹിച്ചു വിവിധ ലഹരി ഉപയോഗങ്ങളെ കുറിച്ചും അവയുടെ അപകടങ്ങളെക്കുറിച്ചും കുട്ടികളിൽ അവബോധം ഉണ്ടാക്കി. ഈ ദിനത്തിൽ തന്നെ ലഹരി വിരുദ്ധ സന്ദേശം നൽകുന്ന നാടകമായ ചൂണ്ട സ്കൂളിൽ അവതരിപ്പിക്കുകയുണ്ടായി. യുവത്വത്തെ മയക്കി കിടത്താൻ ശ്രമിക്കുന്ന ലഹരി മാഫിയക്കെതിരെ പോരാട്ടത്തിന് വേണ്ടി മാനവികതയുടെ മൂർത്തമായ സന്ദേശമായിരുന്നു ഈ ലഘു നാടകം. രചന സുരേഷ് ബാബു കൊടക്കാടിന്റെതും അവതരണം ഗ്രാമകം തീയേറ്റേഴ്സ് കൊടുക്കാടിന്റെതും ആയിരുന്നു.
തുടർന്ന് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം പകർന്നുകൊണ്ട് ചീമേനി സ്കൂളിലെ കുട്ടികൾ ചീമേനി ടൗണിൽ സൈക്കിൾ റാലി നടത്തി. വളരെ ആവേശത്തോടെയാണ് റാലി സ്വീകരിക്കപ്പെട്ടത് തുടർന്ന് സ്കൂൾ തല മാന സിക പിരിമുറുക്കം കുറക്കാനും ലഹരി എന്ന വിപത്ത് എന്നെന്നേക്കുമായി തുടച്ചുനീക്കുന്ന അതിലേക്ക് എന്ന സന്ദേശം നൽകാനുമായി സ്കൂൾ കുട്ടികൾ അധ്യാപകർ എല്ലാം ചേർന്ന് ഡാൻസ് ചെയ്തു എല്ലാവരും വളരെ ആവേശത്തോടെയാണ് ചടങ്ങിൽ പങ്കെടുത്തത്.

ലോക ജനസംഖ്യാ ദിനം ജൂലൈ 11

ജൂലൈ 11 ജനസംഖ്യാ ദിനത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഭാഗമായി വിപുലമായ പരിപാടികൾ നടത്തി ജനസംഖ്യാദിനത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശങ്കരൻ മാസ്റ്റർ നടത്തി. ജനസംഖ്യാദിനത്തിൽ ക്വിസ് മത്സരം നടത്തി. ക്വിസ് മാസ്റ്റർ ശ്രീധരൻ മാസ്റ്റർ വളരെ ആകർഷകമായി അവതരിപ്പിച്ചു. ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ദേവനാ ഗണേഷ് (9A) രണ്ടാം സ്ഥാനം ദേവപ്രിയ (8B) യും പങ്കിട്ടു. ലോക ജനസംഖ്യ ദിന പോസ്റ്റർ രചന മത്സരത്തിന്റെ ഭാഗമായി ഒന്നാം സ്ഥാനം ദിയ റോബിൻ (8A) ഗായത്രി കെ എസ് (8A) രണ്ടാം സ്ഥാനവും നേടി. പരിപാടിയുടെ നന്ദി സോഷ്യൽ സയൻസ് ക്ലബ്ബിനുവേണ്ടി സബിത ടീച്ചർ അറിയിച്ചു.കുട്ടികൾ വളരെ ആവേശത്തോടെ പരിപാടികൾ ആസ്വദിച്ചു.

ചാന്ദ്രദിനം ജൂലൈ 21

 ജൂലൈ 21 ചാന്ദ്രദിനത്തിന്റെ ഭാഗമായി ജിഎച്ച്എസ്എസ് ചീമേനിയിൽ വിപുലമായ പരിപാടികൾ ആചരിച്ചു. ചാന്ദ്രദിനത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ ശങ്കരൻ മാസ്റ്റർ നിർവഹിച്ചു. തുടർന്ന് ചാന്ദ്രദിന ക്വിസ് മത്സരം നടത്തി. പ്രീലിമിനറി റൗണ്ടിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ഫൈനൽ റൗണ്ട് നടത്തി. ഒന്നാം സ്ഥാനം ദേവനാ ഗണേഷ് (9A) ക്ക് ലഭിച്ചു. രണ്ടാം സ്ഥാനം ദേവപ്രിയ (8B) ക്കും, മൂന്നാം സ്ഥാനം രേവതി എസ് (10A), അവാനി സുജിത്ത് കെ (9A)  എന്നിവരും പങ്കിട്ടു. തുടർന്ന് ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയതിന്റെ ഓർമ്മ പുതുക്കലിന്റെ ഭാഗമായി പോസ്റ്റർ രചന മത്സരവും നടത്തി. കുട്ടികൾ വളരെ ആവേശത്തോടെയാണ് ചാന്ദ്രദിനം ആചരിച്ചത്.

പ്രേംചന്ദ് ദിവസ് ജൂലൈ 31

  ജൂലൈ 31 പ്രേംചന്ദ് ദിവസത്തിന്റെ ഭാഗമായി വിപുലമായ പരിപാടികൾ ജിഎച്ച്എസ്എസ് ചീമേനിയിൽ ആചരിച്ചു. പ്രേംചന്ദ് ദിവസ് ഭാഗമായി ഹിന്ദി സഭ നടത്തി. പ്രത്യേക അസംബ്ലിയിൽ കുട്ടികൾ വളരെ ആകർഷകമായി അസംബ്ലി കണ്ടക്ട് ചെയ്തു.8A ക്ലാസിലെ വൈഗ പ്രേംചന്ദിനെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലിന്റെ ഭാഗമായി ഒരു പ്രസംഗം നടത്തി. തുടർന്ന് പ്രേംചന്ദ് ജയന്തി പത്രിക തയ്യാറാക്കുകയും അസംബ്ലിയിൽ പ്രകാശനം എച്ച് എം ശ്രീ ശങ്കരൻ മാസ്റ്റർ നിർവഹിക്കുകയും ചെയ്തു.

S.P.C ദിനം ആഗസ്ത് 2

 GHSS Cheemeni SPC യൂനിറ്റിൻ്റെ നേതൃത്വത്തിൽ SPC Day വിവിധ പരിപാടികളോടെ ആഘോഷിച്ചു.ചീമേനി SHO മുകുന്ദൻ ടി കെ പതാക ഉയർത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ കേഡറ്റുകളുടെ ഉത്തരവാദിത്തങ്ങളെയും ചുമതലകളെയും ഓർമ്മപ്പെടുത്തുകയും മാതൃകാപരമായി പ്രവർത്തിക്കാനും നിർദ്ദേശിച്ചു. ഹെഡ്മാസ്റ്റർ ശങ്കരൻ കെ ഐ ആശംസകളർപ്പിച്ചു. സി പി ഒ മാരായ വിനോദ് കെ, ഷീബ പി, ഡിഐമാരായ പ്രശാന്തിനി കെ.വി, സന്ദീപ് സി വി പരിപാടിക്ക് നേതൃത്വം നൽകി. ചീമേനി ടൗണിൽ സീനിയർ കേഡറ്റുകൾ ഡി ഐമാരുടെ നിർദ്ദേശാനുസരണം ട്രാഫിക് ബോധവല്ക്കരണ പ്രവർത്തനങ്ങൾ നടത്തി. തുടർന്ന്കേഡറ്റുകളുടെ സ്പെഷൽ SPC അസംബ്ലി, കലാപരിപാടികൾ, SPC ക്വിസ്, ചങ്ങാതിക്കൊരു തൈ നൽകാം തുടങ്ങിയ വിവിധ പരിപാടികൾ നടന്നു.ക്വിസ് മത്സരവിജയികൾക്ക് ജൂനിയർ ഗാർഡിയൻസ് പ്രസിഡൻ്റ് എ സുകുമാരൻ സമ്മാനം നൽകി. ക്യാമ്പസ് ക്ലീനിങ്ങോടു കൂടി ആഘോഷപരിപാടികൾ സമാപിച്ചു.

ഹിരോഷിമ നാഗസാക്കി ദിനാചരണം

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 07/08/2025 വ്യാഴം രാവിലെ പ്രത്യേക അസ്സംബ്ലി വിളിച്ച് ചേർത്ത് വിവിധ പരിപാടികളോടെ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു വിവിധ ആശയങ്ങൾ ഉൾകൊള്ളുന്ന യുദ്ധ വിരുദ്ധ പോസ്റ്ററുകൾ കുട്ടികൾ ഉണ്ടാക്കി കൊണ്ടുവന്നു സ്റ്റേജിൽ പ്രദർശിപ്പിച്ചു .കുട്ടികൾ ഇടവേളകളിൽ അത് കണ്ട് ആസ്വദിച്ചു.യുദ്ധ വിരുദ്ധ സന്ദേശം നൽകി .ബഹുമാനപ്പെട്ട പ്രധാനാധ്യാപകൻ ശങ്കരൻ കെ .ഐ ഹിരോഷിമ നാഗസാക്കി ദിനങ്ങളുടെ ചരിത്രം കുട്ടികളെ തര്യപ്പെടുത്തി.9 സിയിലെ അദ്രിമ പ്രത്യാശ എന്നാശയത്തിൽ സംഗീത ശിൽപം അവതരിപ്പിച്ചു .കൂടാതെ ഫ്രീഡം ക്വിസ് പരിപാടിയും നടത്തി സബ്ജില്ലാ തലത്തിലേക്ക് മത്സരിക്കേണ്ട വിദ്യാർത്ഥിയെ കണ്ടെത്തുകയും ചെയ്തു

SPC ഓണം ക്യാമ്പ്

ഓണം ക്യാമ്പിന് തുടക്കമായി :ചീമേനി ഗവ.ഹയർ സെക്കൻ്ററി സ്ക്കൂൾ SPC യുടെ ഓണം ക്യാമ്പിന് ഇൻസ്പെക്റ്റർ ഓഫ് പോലിസ് മുകുന്ദൻ ടി കെ (ചീമേനി പോലിസ് സ്റ്റേഷൻ) പതാകയുയർത്തി തുടക്കം കുറിച്ചു.തുടർന്ന് 'കാസർഗോഡ് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ ശകുന്തള ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീജ എം അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ ശങ്കരൻ കെ ഐ സ്വാഗതമാശംസിച്ചു. എസ് പി സി യുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് കേഡറ്റുകളെ ഐ പി. മുകുന്ദൻ ടി കെ ഓർമ്മപ്പെടുത്തി.ചടങ്ങിൽ പിടിഎ വൈസ് പ്രസിഡൻ്റ് മനോജ് പട്ടോളി, എസ് പി സി ഗാർഡിയൻസ് പ്രസിഡൻ്റ് സുകുമാരൻ എ, ഡ്രിൽ ഇൻസ്ട്രക്റ്റർ പ്രശാന്തിനി പി വി ആശംസകൾ നേർന്നു. പരിപാടിയിൽ, വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡലിന് അർഹനായ എസ് പി സി യുടെ അഡീഷണൽ ജില്ലാ നോഡൽ ഓഫിസറായ തമ്പാൻ ടി യെ പൊന്നാടയണിയിച്ച് ആദരിച്ചു.എ സി പി ഒ ഷീബ പി ക്യാമ്പ് വിശദീകരണം നടത്തുകയും സി പി ഒ വിനോദ് കെ ചടങ്ങിന് നന്ദി പറയുകയും ചെയ്തു.എ. ഡി ഐ സന്ദീപ് സി വി, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.തുടർന്ന് 'സുരക്ഷം വിദ്യാലയം' എന്ന് വിഷയത്തിൽ ഇൻഡോർ ക്ലാസ് നടന്നു.ക്ലാസ്നടത്തിയത് പ്രഭാകരൻ കെവി (ഫയർ & റെസ്ക്യു )സ്റ്റുഡന്റ് പോലീസ് കേഡട്ടുകാക്കുണ്ടായിരിക്കേണ്ട മൂല്യങ്ങൾ, ഗുണങ്ങൾ പങ്കുവെച്ചുകൊണ്ട് സിപിഒ ആയ വിനോദ് കെ ഉച്ചകഴിഞ്ഞുള്ള സെക്ഷന് തുടക്കം കുറിച്ചു. ഡ്രിൽ ഇൻസ്‌പെക്ടർ മാരുടെ നേതൃത്വത്തിൽ പരേഡ് പ്രാക്ടീസ് നടന്നു. തുടർന്ന് ക്യാമ്പസ്‌ ശുചീകരിക്കാനായി കേഡറ്റുകൾ വ്യാപൃതരായി. -രണ്ടാം ദിനം- ക്യാമ്പിന്റെ രണ്ടാം ദിനം ചീമേനി മുതൽ കരിയാപ്പ് വരെയുള്ള road walk and run കൂടി ആരംഭിച്ചു. തുടർന്ന് യോഗ പരിശീലനം ചീമേനി ഗവൺമെന്റ് ആയുർവേദ ആശുപത്രിയിലെ യോഗ ഡെമോൺസ്ട്രേറ്റർ ആയ നീനയുടെ നേതൃത്വത്തിൽ കേഡറ്റുകൾക്ക് നൽകി. ഇൻഡോർ ക്ലാസ്സ്‌ സാമൂഹിക മൂല്യങ്ങൾ എന്ന വിഷയത്തിൽ ഉദിനൂർ ഗവൺമന്റ് ഹൈസ്കൂൾ അധ്യാപകനായ സന്ദീപ് ആർ കേഡറ്റുകളുമായി സംവദിച്ചു. ഉച്ചകഴിഞ്ഞ് കാസർഗോഡ് വിമുക്തി മെന്ററിലെ എക്സിസ് ഓഫീസർ ആയ ചാൾസ് ജോസ് ലഹരി വിമുക്ത സമൂഹത്തിനായി കേഡറ്റുകൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. ജീവിതമാണ് ലഹരി എന്നും സന്തോഷകരമായ ജീവിതത്തിനായി പ്രയത്നിക്കാൻ കേഡറ്റുകളെ ഉപദേശിച്ചു. വൈകുന്നേരം കമ്മ്യൂണിറ്റി പോലീസ് ഓഫീസറുടെ നേതൃത്വത്തിൽ പരേഡ് പ്രാക്ടീസ് നൽകി. തുടർന്ന് മൈനർ ഗെയിംസിൽ മുഴുകി കേഡറ്റുകൾ സമയം ചിലവഴിച്ചു. -മൂന്നാം ദിനം - രാവിലെ ഫിസിക്കൽ ട്രൈനിങ്ങിന്ശേഷം യോഗ പരിശീലനം തുടങ്ങി. പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ ആനന്ദ് പേക്കടം 'ഭൂമി നമ്മുടെ വീട് 'എന്ന സുപ്രധാനമായ വിഷയത്തിൽ ക്ലാസ്സ് കൈകാര്യം ചെയ്തു. ക്ലാസിൽ അമ്മ എന്ന പദം അതിന്റെ അർത്ഥ വ്യാപ്തിയിൽ അവതരിപ്പിച്ചപ്പോൾ പല കേഡറ്റുകളുടെയും കണ്ണുകൾ ഈറനണിഞ്ഞു. ക്യാമ്പിന്റെ മൂന്നാം ദിനം ഓണാഘോഷത്തിനുകൂടി കേഡറ്റുകൾ ഉപയോഗിച്ചു. കേഡറ്റുകളുടെ നേതൃത്വത്തിൽ സ്റ്റേജിൽ മനോഹരമായ പൂക്കളമൊരുക്കിയും വിവിധ ഒണക്കളികളിൽ ഏർപ്പെട്ടും സന്തോഷം പങ്കിട്ടു. തുടർന്ന് രക്ഷിതാക്കളുടെ സഹകരണത്തിൽ വിഭവ സമൃദ്ധമായ ഓണസദ്യയുണ്ട് മധുരം പങ്കിട്ടു. Spc യുടെ കമ്മ്യൂണിറ്റി പ്രൊജക്റ്റ്‌ ആയ ഫ്രണ്ട്‌സ് @ഹോം എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂളിലെ ഭിന്നശേഷി വിദ്യാർഥികളായ ഋതുദേവ്, ഗൗതം എന്നിവർക്ക് spc യുടെ ഓണാസമ്മാനം കൈമാറി. -സമാപന സമ്മേളനം - കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ AG അജിത് കുമാർ നിർവ്വഹിച്ചു. Smc ചെയർമാൻ ജയചന്ദ്രൻ കെ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഒണക്കളികളിൽ വിജയിച്ച കേഡറ്റുകൾക്ക് സമ്മാനം വിതരണം ചെയ്തു. C P O വിനോദ് കെ യുടെ നന്ദിയോടെ തൃദിന ഓണക്യാമ്പിന് തിരശീല വീണു.

കായികമേള

ജിഎച്ച്എസ്എസ് ചീമേനിയിൽ സെപ്റ്റംബർ 11 12 തീയതികളിൽ സ്കൂൾ കായികമേള നടന്നു രാവിലെ 9 30ന് ഉദ്ഘാടനം എ ജി അജിത് കുമാർ (ചീമേനി കയ്യൂർ ഗ്രാമപഞ്ചായത്ത് )നടത്തി കുട്ടികൾ വളരെ ആവേശഭരിതരായാണ് പരിപാടിയിൽ പങ്കെടുത്തത്. പരിപാടിയുടെ അധ്യക്ഷൻ ബഹുമാനപ്പെട്ട പ്രസിഡണ്ട് ഗംഗാധരൻ ആയിരുന്നു ദീപശിഖയെന്തിയത് അദ്രിമ അഭിനന്ദ്, മുഹമ്മദ്‌ ആൽഫസ് സലീം എന്നെ കുട്ടികളായിരുന്നു ശ്രീ ജയമോളാണ്. ഈ ചടങ്ങിൽ അധ്യക്ഷത വഹിച്ചത് ബഹുമാനപ്പെട്ട എച്ച് എം ശ്രീ ശങ്കരൻ സാർ ആയിരുന്നു. കായികമേളയിൽ വിജയിച്ചത് ഗ്രീൻ ഹൗസ് ആയിരുന്നു. ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചത് സ്കൂളിലെ കായികാധ്യാപകൻ രാജേഷ് കെ.പി. ആയിരുന്നു.

അനീമിയ ബോധവൽക്കരണ ക്ലാസ്സ്‌

ജില്ലാ വനിതാ ശിശുക്ഷേമ വികസന വകുപ്പിന്റെ ബേട്ടി ബച്ചാവോ ബേട്ടി പാഠാവോ പദ്ധതിയുടെ ഭാഗമായി എൻഡോസൾഫാൻ ബാധ്യത മേഖലയിലെ തിരഞ്ഞെടുത്ത സ്കൂളിലെ പെൺകുട്ടികൾക്ക് അനീമിയ ബോധവൽക്കരണ ക്ലാസ് നടത്തി. സെപ്റ്റംബർ 26 തീയതിയാണ് ക്ലാസ് നടത്തിയത്. യോഗത്തിൽ ക്ലാസ് കൈകാര്യം ചെയ്തത് താലൂക്ക് ഓഫീസിലെ ഡയറ്റീഷ്യൻ ആര്യ സി യാണ്. കുട്ടികൾ സംശയം ഉന്നയിക്കുകയും അതിന് കൃത്യമായ വിശദീകരണത്തിലൂടെ ക്ലാസിൽ വളരെ involve ആവുകയും ചെയ്തു.

സർഗോത്സവം

ജിഎച്ച്എസ്എസ് ചീമേനിയിൽ 29.9.2025 തിങ്കളാഴ്ച ചെറുവത്തൂർ ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സർഗോത്സവം നടന്നു. വളരെ ഗംഭീരമായ ആണ് പരിപാടി നടന്നത്. കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ജി അജിത് കുമാർ മുഖ്യാതിഥിയായിരുന്നു. ശ്രീ പ്രകാശൻ കരിവെള്ളൂർ മുണ്ടശ്ശേരി അവാർഡ് ജേതാവ് ഉദ്ഘാടനം ചെയ്തു. ശില്പശാല നയിച്ചത് ബിനീഷ് മുഴക്കോം, ഫറീന കോട്ടപ്പുറം, വിജേഷ് കാരി, രമേശൻ കാർക്കോട്ട്, കീർത്തി എം, മൈസൂണ ഹാനി, ശ്യാം പ്രസാദ് കാഞ്ഞങ്ങാട്, ശാന്തകുമാരി കെ,യഥുനാദ്, രഹിൽ സി കടപ്പുറം എന്നിവരായിരുന്നു. തുടർന്ന് നടന്ന സമാപന യോഗത്തിൽ ഉദ്ഘാടനം നിർവഹിച്ചത് ബഹുമാനപ്പെട്ട എച്ച് എം ശ്രീ ശങ്കരൻ സാർ ആയിരുന്നു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ഗംഗാധരൻ അവർകൾ അധ്യക്ഷത വഹിച്ചു. ശ്രീ വിനോദ് കുമാർ കെ നന്ദി അറിയിച്ചു. തുടർന്ന് വിജയികൾക്കുള്ള സമ്മാനവിതരണം പ്രധാനധ്യാ പകൻ നിർവഹിച്ചു.

ലിറ്റിൽ കൈറ്റ് ക്യാമ്പ്

2025 26 വർഷത്തെ ജിഎച്ച്എസ്എസ് ചീമേനിയിലെ ലിറ്റിൽ കൈറ്റിന്റെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 22 തിങ്കളാഴ്ച നടന്നു. ക്ലാസ് കൈകാര്യം ചെയ്തത് കാസർഗോഡ് കയറ്റിലെ മാസ്റ്റർ ട്രെയിനർ മനോജ് സാറാണ്. ബഹുമാനപ്പെട്ട എച്ച് എം ശ്രീ ശങ്കരൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. Kite മെന്റർ ഷീബ എം.പി സ്വാഗതം പറയുകയും രതികെ നന്ദി അറിയിക്കുകയും ചെയ്തു. സെപ്റ്റംബർ 20 സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായുള്ള ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി ചേർന്നു. ലിറ്റിൽ കൈറ്റ്സ് മെന്റർ ഷീബ എംപി അസംബ്ലിയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ചുള്ള അവബോധം നൽകി. തുടർന്ന് എസ് ഐ ടി സി പ്രസന്ന ടീച്ചർ സംസാരിച്ചു.

സ്കൂളിന് ഒരു കളിക്കളം

 
ഒരു പഞ്ചായത്തിന് ഒരു കളിക്കളം പദ്ധതിയിൽ പെടുത്തി നിർമ്മിച്ച ഗ്രൗണ്ട് കായിക മന്ത്രി ബഹുമാനപ്പെട്ട അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
 
സ്കൂളിലെത്തുന്ന ബഹുമാനപ്പെട്ട മന്ത്രിയെ ബാൻഡ് കൊട്ടി സ്കൂൾ കേഡറ്റുകൾ (SPC, LITTLEKITES, SCOUT&GUIDE, JRC) ചേർന്ന് ആനയിച്ചു കൊണ്ടുവരുന്നു
 

ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച സ്കൂൾ മൈതാനം ബഹുമാനപ്പെട്ട കായിക മന്ത്രി ശ്രീ അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു 21/10/2025 ചൊവ്വാഴ്ച രാവിലെ 10 30 നാണ് ഉദ്ഘാടനം നടന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.പി ടി എ മെമ്പർമാർ, എം പി ടി എ അംഗങ്ങൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധി തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ സുനിൽ കുമാർ ജി സ്വാഗതവും പ്രധാന ധ്യാപകൻ ശ്രീ ശങ്കരൻ കെ ഐ നന്ദിയും പറഞ്ഞു.