ഗവ. എച്ച് എസ് എസ് പുലിയൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ഫ്രീഡം ഫെസ്റ്റ്
ഈ വർഷത്തെ ഫ്രീഡം ഫസ്റ്റ് വിവിധ പരിപാടികളോട് കൂടി ആഘോഷിച്ചു.
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനമായ സെപ്റ്റംബർ മാസത്തെ രണ്ടാം ശനിയാഴ്ച ദിവസം അവധിയായതിനാൽ തൊട്ടടുത്ത പ്രവർത്തി ദിനമായ 22/ 9 /2025 തിങ്കളാഴ്ച ലിറ്റിൽ kites അംഗങ്ങളുടെ നേതൃത്വത്തിൽ രാവിലെ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു.സാങ്കേതികവിദ്യ സമൂഹ നന്മയ്ക്കായി ഉപയോഗിക്കുന്നതിനായി സോഫ്റ്റ്‌വെയർ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. ദിന പ്രാധാന്യത്തെ പറ്റിയും വിശദീകരിച്ചു.
നമ്മുടെ സ്കൂളിലെ യുപി കുട്ടികൾക്കായി പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ്അംഗങ്ങൾ റോബോട്ടിക്സ് നെ പറ്റി ക്ലാസ് നയിച്ചു. എന്താണ് റോബോട്ടിക്സ്, ഇന്നത്തെ സമൂഹത്തിൽ അതിന്റെ പ്രാധാന്യം, വിശദീകരിക്കുകയും ഇലക്ട്രോണിക് കംപോണൻസുകൾ കുട്ടികൾക്ക് വിശദീകരിക്കുകയും ചെയ്തു. ഓർഡിനോ കിറ്റും പരിചയപ്പെടുത്തി. Pictoblock ഉപയോഗപ്പെടുത്തി എങ്ങനെ ഒരു എൽഇഡി പ്രകാശിപ്പിക്കാം എന്നതിനെപ്പറ്റി കുട്ടികൾ വിശദീകരിച്ചു. എൽകെ അംഗങ്ങളുടെ നിർദ്ദേശപ്രകാരം യു പി കുട്ടികൾ എൽഇഡി പ്രകാശിപ്പിക്കാൻ മനസ്സിലാക്കുകയും ഗ്രൂപ്പുകളായി ചെയ്യുകയും ചെയ്തു.
ലിറ്റിൽ കൈറ്റ്സ്സിനെ പറ്റി Kite mentor ആയ സുധ ടീച്ചർ കുട്ടികളോട് വിശദീകരിച്ചു.
തുടർന്ന് കുട്ടികളുടെ പ്രതികരണങ്ങൾ ആരാഞ്ഞു. റോബോട്ടിക്സിനോടും അതിലുപരി ലിറ്റിൽ കൈറ്റ്സ് എന്ന ക്ലബ്ബിനോടും കുട്ടികളിൽ അവബോധവും താല്പര്യവും ജനിപ്പിക്കാൻ ഈ ക്ലാസ് കൊണ്ട് കഴിഞ്ഞതായി ഞങ്ങൾക്ക് മനസ്സിലായി.
26/09/2025 വെള്ളിയാഴ്ച UP, HS, HSS കുട്ടികൾക്കായി ഡിജിറ്റൽ പോസ്റ്റൽ രചന മത്സരം സംഘടിപ്പിച്ചു