അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

15:20, 4 ഒക്ടോബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25040 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം|ശ്രീ എടനാട് രാജൻ നമ്പ്യാർ. '''<u><big>അകവൂർ ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ലോകപ്രശസ്ത ചാക്യാർകൂത്ത് കുലപതിയും ആ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അകവൂർ ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ലോകപ്രശസ്ത ചാക്യാർകൂത്ത് കുലപതിയും ആയ ശ്രീ എടനാട് രാജൻ നമ്പ്യാരുടെ ഓർമ്മക്കുറിപ്പ്

ശ്രീ എടനാട് രാജൻ നമ്പ്യാർ.

അകവൂർ ഹെെസ്കൂളിൽ നടന്ന വാർഷിക പരിപാടിയിലും ഈ വർഷം നടന്ന യുവജനോൽസവത്തിൻ്റെ ഉദ്ഘാടന വേളയിലും , എന്നെ ക്ഷണിച്ച് , ആദരിക്കുുമ്പോൾ കഴിഞ്ഞ കാലത്തിലേക്ക് ഞാൻ ഈ ഓർമ്മകളിലൂടെ കടന്നുപോകുന്നു അന്നും ഇന്നും ഈ വിദ്യാലയത്തിൻ്റെ സ്നേഹവും കരുതലും.

എൻ്റെ ചാക്യാർകുത്തിൻ്റെ ആദ്യ അരങ്ങ് എൻ്റെ വിദ്യാലയമായ അകവൂർ ഹെെസ്കൂളിലാണ് . ആ അരങ്ങിൽ നിന്ന് കിട്ടിയ പ്രചോദനം ആണ് ഈ കലാരംഗത്തേക്കുള്ള എൻ്റെ ഊർജം .ണ്ട് പ്രാവശ്യം സംസ്ഥാനതലത്തിൽ സമ്മാനാർഹനാകാൻ എനിക്ക് ഭാഗ്യം ലഭിച്ചു . ക്ലാസ് ടീച്ചർ ആയിരുന്ന ആനീസ് ടീച്ചർ, മധുസാർ തുടങ്ങിയ ഒട്ടനവധി അദ്ധ്യപകരുടെ സ്നേഹവും പിന്തുണയും പ്രത്യേകം ഞാൻ ഓർമ്മിക്കുന്നു . ഒരിക്കൽ വിദ്യാലയത്തിൽ ചെന്നപ്പോൾ H.M ആയിരുന്ന മധുസാർ ഒരു ഡയറി എന്നെ കാണിച്ചു . എൻ്റെ സ്കൂളിലെ വിദ്യാർത്ഥിയായ രാജൻ കലാലോകത്ത് അറിയപ്പെടുന്ന ആളാകും . എന്ന് എൻ്റെ സ്കൂൾ വിദ്യാഭ്യാസകാലത്ത് മാഷ് എഴുതിയതാണത് . ഇന്ന് ഭഗവൽ കൃപയാലും ഗുരുക്കന്മാരുടെ അനുഗ്രഹത്താലും അമ്മയുടെ കാരുണ്യത്താലും വിദേശത്തം സ്വദേശത്തമായി പതിനായിരത്തിലധികം വേദികളിൽ പരിപാടി അവതരിപ്പിച്ച് കഴിഞ്ഞു . ദേശീയവും അന്തർദേശീയവും ആയ നിരവധി സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു . സംസ്ഥാന അവാർഡുകൾ അടക്കം നിരവധി പുരസ്കാരങ്ങൾ എന്നെ തേടിയെത്തി . സംസ്കൃതസർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി . ഈ നിറവുകൾക്ക് നടുവിലും തിരശ്ശീല പൊങ്ങുമ്പോൾ ഞാൻ ആദ്യം കേട്ട എൻ്റെ വിദ്യാലയത്തിലെ കൂട്ടുകാരുടെ കെെയടിയുടെ മധുരത്തേക്കാൾ വലുതായി ഇതൊന്നും എനിക്ക് തോന്നുന്നില്ല . സംസ്ഥാനതലത്തിൽ പുരസ്ക്രതനായതിന് ശേഷമുള്ള അസംബ്ലിയിൽ ക്ലാസ് ടീച്ചറായ ആനീസ് ടീച്ചർ എന്നെ അഭിനന്ദിച്ചപ്പോൾ അനുഭവിച്ച ആനന്ദം വർണ്ണിക്കാൻ എൻ്റെ ഭാഷക്ക് ശക്തിപോര ഈ അരങ്ങിൽ തന്നെയാണ് ഞാൻ ഓട്ടൻതുള്ളലും നാടകവും അഭിനയിച്ചത് . അരങ്ങിലും അണിയറയിലും എന്നോടൊപ്പം തുടർന്നുകൊണ്ടിരിക്കുന്ന എൻ്റെ അനുജൻ ഹരിയേയും സഹോദരൻമാരായ നാരായണൻ, ചന്ദ്രൻ എന്നിവരേയും അനുസ്മരിക്കുന്നു . അമ്മ എടനാട് തങ്കം നങ്ങ്യരാണ് എൻ്റെ ഗുരു . അച്ഛൻ കൃഷ്ണൻ നമ്പ്യാരാണ് കലാലോകത്തെ പ്രചോദനം.

ഈ അച്ഛനും അമ്മയും ആണ് എൻ്റെ സുകൃതം . എൻ്റെ എല്ലാ നേട്ടങ്ങൾക്ക് പിറകിലും എൻ്റെ കുടുംബമാണ് . എൻ്റെ മകൻ യദുകൃഷ്ണൻ ഇന്ന് ആ പാത പിന്തുടരുന്നു . അരങ്ങിൽ മിഴാവ് വായിക്കാൻ മകൻ എൻ്റെ കൂടെ വരാറുണ്ട് . കലാലോകത്തിൻ്റെ ഏത് സിംഹാസനവും കാലം എനിക്കായി കരുതിവച്ചാലും ശ്രീമൂലനഗരം അകവൂർ ഹെെസ്കൂൾ തങ്കലിപിയിൽ എന്നും എൻ്റെ മനസ്സിലുണ്ടാകും . അച്ഛനും അമ്മയും അടങ്ങുന്ന കുടുംബമാണ്- ഞാൻ . ഈ വിദ്യാലയമാണ് എൻ്റെ അഭിമാനം സഹപാഠികളായ സുഹൃത്തുകളുടെ പ്രചോദനമാണ് ഊർജം- വിദ്യാലയത്തിലെ ഗുരുക്കന്മാരുടെ അനുഗ്രഹമാണ് എൻ്റെ വിജയം.