കേരള പൊതുവിദ്യാഭ്യാസ വകുപ്പ് - ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം/മലപ്പുറം/2025-26

17:25, 3 ഒക്ടോബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gireeshji (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

HOME HELP

2025 വരെ2025-26


മലപ്പുറം-ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം
വിദ്യാഭ്യാസ ജില്ലമലപ്പുറം
അധ്യയന വർഷം2025-26
റവന്യൂ ജില്ലമലപ്പുറം
അവസാനം തിരുത്തിയത്
03-10-2025Gireeshji

റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങൾ

ക്രമ

നമ്പർ

പേര് സ്ഥാനം വിലാസം
1 ശ്രീജ . കെ. ചെയർപേഴ്സൻ DEO, മലപ്പുറം വിദ്യാഭ്യാസജില്ല
2 ബിന്ദു . എഫ്. കൺവീനർ ലക്ചറർ, DIET മലപ്പുറം
3 ഗിരീഷ് . പി. കോർഡിനേറ്റർ HST ഗണിതം, GBHSS മലപ്പുറം
4 മനോജ് കുമാർ . പി. അംഗം ജില്ലാ പ്രോഗ്രാം ഓഫീസർ, SSK മലപ്പുറം
5 ഡോ. സന്തോഷ് വള്ളിക്കാട് അംഗം അസോസിയേറ്റ് പ്രൊഫസർ, NSS കോളേജ്, മഞ്ചേരി
6 ജയശ്രീ അംഗം HM, GBHSS മലപ്പുറം
7 ജസീല കെ അംഗം HM GGHSS മലപ്പുറം
8 ദീപക്. സി അംഗം HST ഫിസിക്കൽ സയൻസ്, GBHSS മലപ്പുറം

കുട്ടികളുടെ പട്ടിക

നമ്പർ വിദ്യാർത്ഥിയുടെ പേര് അഡ്മിഷൻ നമ്പർ ക്ലാസ്സ് സ്കൂൾ കോഡ് വിദ്യാലയം
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20

പ്രവർത്തന പദ്ധതി

Month Sl Area Topic Resource Person Date
2025 ജൂലൈ 1
2
3
4
5
6
2025 സപ്തംബർ
2025 ഒക്ടോബർ
2025 നവംബർ
2025 ഡിസംബർ
2026 ജനുവരി
2026 ഫെബ്രുവരി
2026 മാർച്ച്

പ്രവർത്തനങ്ങൾ

പ്രവർത്തനോദ്ഘാടനം

ഉദ്ഘാടനം

2025-26 വർഷത്തെ ഗിഫ്റ്റഡ്ചിൽഡ്രൻപ്രോഗ്രാമിന്റെ ഉദ്ഘാടനം 10.8.2025 ഞായറാഴ്ച മലപ്പുറം ഗവ. ബോയ്സ് ഹയർസെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. പ്രോഗ്രാം കോർഡിനേറ്റർ ശ്രീ. പി.ഗിരീഷ് സ്വഗതം പറഞ്ഞു. ബഹു. മലപ്പുറം എം. എൽ.എശ്രീ.പി.ഉബൈദുള്ള ഉദ്ഘാടനം നിർവഹിച്ചു. മലപ്പുറം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ .പി .കെഅബ്ദുൾഹക്കീം അധ്യക്ഷതവഹിച്ചു. ഡയറ്റ്  ലക്ചറർ ശ്രീമതി ബിന്ദു, റിസോഴ്‌സ് പേഴ്സൺ ശ്രീ സന്തോഷ് വള്ളിക്കാട് എന്നിവർ ആശംസകൾ അറിയിച്ചു.

ഉദ്ഘാടന സദസ്സ്

മിടുക്കരായ കുട്ടികൾ സ്വന്തം കഴിവുകൾ വികസിപ്പിച്ച് സമൂഹ നന്മക്ക് സമർപ്പിക്കാൻ സന്നദ്ധതയുള്ളവരായിത്തീരണമെന്ന് ഉബൈദുള്ള എം.എൽ.എ.പറഞ്ഞു. ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു സമൂഹത്തെ പടുത്തുയർത്തുന്നതിൽ പ്രതിഭകളായിട്ടുള്ള കുട്ടികൾക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു.

സർഗ്ഗശാല - 1

സെഷൻ - 1

സെഷൻ - 1

ഒന്നാമത്തെ സെഷനിൽ confidentwith your potential എന്ന വിഷയത്തിൽ മഞ്ചേരി NSS കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. സന്തോഷ് വള്ളിക്കാട് ക്ലാസ്സെടുത്തു.

സെഷൻ 1


ജീവിത നൈപുണി വികാസം എന്ന മേഖലയിലെ ക്ലാസ്സായിരുന്നു ഇത്. പ്രസന്റേഷൻ സ്കിൽ, ബോഡി ലാംഗ്വേജ്, സെൽഫ് കോൺഫിഡൻസ് തുടങ്ങിയ മേഖലകളിൽ നിരവധി പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് രസകരമായി ക്ലാസ്സെടുത്തു. 9 ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിലും പ്രവർത്തനങ്ങൾ നൽകി. മികച്ച Performer ആയി തീർത്ഥ കെ യെ തെരഞ്ഞെടുത്തു. തീർത്ഥ കെ ക്ലാസ്സിന് നന്ദി പറഞ്ഞു.

സെഷൻ - 2

ഷൻ 2

രണ്ടാമത്തെ സെഷനിൽ chemistry of plastic and plastic pollution എന്ന വിഷയത്തിൽ കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിലെ അസ്സിസ്‌റ്റന്റ് പ്രൊഫസർ ഡോ. സുബിൻ കുമാർ കെ ക്ലാസ്സെടുത്തു. അടിസ്ഥാന ശാസ്ത്രവും സാങ്കേതിക വിദ്യയും എന്ന മേഖലയിലെ ക്ലാസ്സായിരുന്നു. വളരെ ഉപകാര പ്രദമായ ക്ലാസ്സായിരുന്നെന്ന് കുട്ടികൾ പറഞ്ഞു

സെഷൻ 2

പോളിമർ നിർമ്മാണം, നിർമ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ (ഓർഗാനിക് മോളിക്യൂൾ -monomer), പ്ലാസ്റ്റിക് നിർമ്മിക്കാൻ ആവശ്യമായ monomer ൻ്റെ സ്വഭാവം, വിവിധ തരം പ്ലാസ്റ്റിക്കുകൾ, പ്ലാസ്റ്റിക്കിന്റെ ഉപയോഗം/മേന്മകൾ, പ്ലാസ്റ്റിക് മലിനീകരണം, മൈക്രോ പ്ലാസ്റ്റിക്, പ്ലാസ്റ്റിക് എങ്ങനെ വിഘടിക്കുന്നു, കടലിൽ എങ്ങനെ പ്ലാസ്റ്റിക് എത്തുന്നു, അതെങ്ങെനെ മൈക്രിപ്ലാസ്റ്റിക് ആവുന്നു, Biomagnification/ bioaccumulation തുടങ്ങിയവ, പ്ലാസ്റ്റിക് കത്തിച്ചാൽ എന്തെല്ലാം വിഷവാതകങ്ങൾ ഉണ്ടാവും, പ്ലാസ്റ്റിക് മലിനീകരണം മൂലം മനുഷ്യന് എന്തെല്ലാം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവും തുടങ്ങി വിവിധ വിവരങ്ങളിലൂടെ ക്ലാസ്സ് എടുത്തു

സർഗ്ഗശാല - 2

സർഗ്ഗശാല - 3

സർഗ്ഗശാല - 4

സർഗ്ഗശാല - 5

സർഗ്ഗശാല - 6

സർഗ്ഗശാല - 7

സർഗ്ഗശാല - 8