അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/സ്പോർട്സ് ക്ലബ്ബ്
വിദ്യാർത്ഥികളുടെ ശാരീരികക്ഷമതയും കായികശേഷിയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്‌പോർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു. ആരോഗ്യവും ഫിറ്റ്നസ്സും വളർത്തുക, ടീമിൽ പ്രവർത്തിക്കാനുള്ള മനോഭാവം വളർത്തുക, സ്കൂൾ കായികതലത്തിൽ പങ്കാളിത്തം ഉറപ്പാക്കുക, കായികപ്രതിഭകളെകണ്ടെത്തുക ഇവയെല്ലാമാണ് ഉദ്ദേശ്യങ്ങൾ. കുട്ടികൾക്ക് ആത്മവിശ്വാസം, ശാരീരിക കരുത്ത്, ആത്മനിയന്ത്രണം എന്നിവയെല്ലാം ഇതിലൂടെ സാധ്യമാകുന്നു.



"A Healthy Mind in a Healthy Body" എന്ന ആശയം പ്രാവർത്തികമാക്കുന്നു
ഉപജില്ലാ കായികമേള 2025
ആലുവ ഉപ വിദ്യാഭ്യാസ ജില്ല കായികമേളയിൽ അകവൂർ ഹൈസ്കൂൾ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത് .

🏆സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി മാസ്റ്റർ ഹരികൃഷ്ണൻ പി കെ കരാട്ടെ യിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.


🏆സബ്ജില്ലാ ജൂനിയർ ഗേൾസ് ഖൊ ഖൊ മത്സരത്തിൽ അകവൂർ ഹൈസ്കൂൾ ടീം ചാമ്പ്യൻഷിപ്പ് നേടി. 🏆സബ്ജില്ല സബ്ജൂനിയർ ബോയ്സ് ഖൊ ഖൊ മത്സരത്തിൽ അകവൂർ ഹൈസ്കൂൾ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി

🏆സബ്ജില്ലാ ജൂനിയർ ബോയ്സ് ഖൊ ഖൊ മത്സരത്തിൽ അകവൂർ ഹൈസ്കൂൾ ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി