ഗാന്ധിസ്മാരക ഹൈസ്കൂൾ അഷ്ടമിച്ചിറ/പ്രവർത്തനങ്ങൾ/2025-26

പ്രവേശനോത്സവം

പ്രവേശനോത്സവം-ഉദ്ഘാടനം

ജൂൺ 2 ന് പ്രവേശനോത്സവം - മാനേജർ ഉണ്ണിക്കണ്ണൻ അദ്ധ്യക്ഷനായി. കൊച്ചിൻ യൂണിവേഴ്സിറ്റി ബോ‍‌‌‌ർ‍ഡ് ഓഫ് സ്റ്റഡീസ് ചെയ‌ർമാൻ, ഡോ. പി.ജി.ലത മുഖ്യാതിഥിയായി. വാർഡ് അംഗം കെ.വി.രഘു ‌ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് അഭിലാഷ്, എം.പി.ടി.എ. പ്രസിഡൻറ് സന്ധ്യ പ്രതീഷ്, സീനിയർ അസിസ്റ്റൻ്റ് കെ. മധു എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രസ്വതി നന്ദി പറഞ്ഞു.






ലഹരിയ്ക്കെതിരെ ഞങ്ങളും...

 
ലഹരിവിരുദ്ധ പോസ്റ്ററുകളുമായി ഗാന്ധി സ്മാരക ഹൈസ്ക്കൂളിലെ കുട്ടികൾ

(03/06/2025)ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾപ്പെട്ട പോസ്റററുകൾ കുട്ടികൾ കൊണ്ട് വരികയും കുട്ടികൾക്ക് ക്ലാസ് നൽകുകയും ചെയ്തു.



പരിസ്ഥിതിദിനാഘോഷം (05/06/2025)

 
കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതിദിന പോസ്റ്ററുകൾ
 
ബോധവത്ക്കരണ ക്ലാസ്

പരിസ്ഥിതിദിന ക്വിസ് നടത്തിയും പോസ്റ്ററുകൾ നി‌ർമ്മിച്ചും പരിസ്ഥിതി ബോധവത്ക്കരണ ക്ലാസ് നടത്തിയും വിപുലമായ രീതിയിലാണ് പരിസ്ഥിതി ദിനം ആഘോഷിച്ചത്. ഡേവീസ് മാഷ്, പ്രധാന അദ്ധ്യാപിക ജയലക്ഷ്മി ടീച്ചർ, സയൻസ് അദ്ധ്യാപിക ശശികല ടീച്ചർ, വാർഡ് മെമ്പർ രഘു , കുട്ടികളുടെ പ്രതിനിധിയായി മാളവിക ഒ.എം. എന്നിവർ സംസാരിച്ചു.






വ്യക്തി ശുചിത്വം പരിസര ശുചിത്വത്തിലേയ്ക്ക്...

 
പോസ്റ്ററുകളുമായ് വിദ്യാർത്ഥികൾ

കുട്ടികൾക്ക് ക്ലാസ് നൽകുകയും കുട്ടികളെ അഭിസംബോധന ചെയ്ത് നികിത കെ. വിനോദ് കുമാർ വ്യക്തി ശുചിത്വത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.(05/06/2025)


ഡിജിറ്റൽ അച്ചടക്കം

 
ക്ലാസിൽ നിന്നും...

കരിയ‍ർ മെൻറർ ആയ ശ്രീ. അബ്ദുൾ നസീബ് ഡിജിറ്റൽ അച്ചടക്കത്തെക്കുറിച്ച് കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ് നൽകി.(10/06/2025)



ആദരം

 
മേജർ ജനറൽ പി ഡി ഷീനയെ ആദരിക്കുന്നു

ദേശിയ ഫ്ലോറൻസ് നൈറ്റിംഗ് ഗേൽ പുരസ്ക്കാരം നേടിയ മിലിറ്ററി നഴ്സിങ് സർവീസ് അഡീഷണൽ ഡയറക്ടർ ജനറൽ മേജർ ജനറൽ പി.ഡി. ഷീന അവർകൾക്ക് ആദരം. ജൂൺ 9 ന് കുട്ടികൾക്ക് മാതൃകയാക്കാവുന്ന ആ വിശിഷ്ട വ്യക്ത്വത്തെ ആദരിച്ചു.

ചാന്ദ്രദിനം

ചാന്ദ്രദിനത്തോടനുബന്ധിച്ച് പോസ്ററർ കുട്ടികൾ ആകർഷകമായ രീതിയിൽ പോസ്റ്റർ നിർമ്മിച്ചു. അസംബ്ലിയിൽ അവ പ്രദർശിപ്പിക്കുകയും അവരെ അനുമോദിക്കുകയും ചെയ്തു.