ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ഫ്രീഡം ഫെസ്റ്റ് 2023
2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ആശയങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന് ലക്ഷ്യത്തോടുകൂടി വിവിധ പരിപാടികൾ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ സംഘടിപ്പിച്ചു സ്കൂൾ അസംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് ലീഡർ അമയ്യ ഫ്രീഡം ഫെസ്റ്റസന്ദേശം വായിച്ചു.
ഫ്രീഡം ഫെസ്റ്റ് പോസ്റ്റർ മത്സരം
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു.15കുട്ടികൾ പങ്കെടുത്തു .ഹാരോൺ റഷീദ് ,നിഷ്‌ണ ,ജസീം എന്നിവർ യഥാക്രമം ഒന്നു ,രണ്ടു മൂന്ന് സ്ഥാനം നേടി
ഫ്രീഡം ഫസ്റ്റ് 2025
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ സോഫ്റ്റ്‌വെയർ സ്വതന്ത്ര ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ സ്കൂളുകളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിലെ ഫ്രീഡം ഫസ്റ്റ് പ്രവർത്തനങ്ങൾ എച്ച് എം പ്രീതി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഫ്രീ സോഫ്റ്റ്‌വെയറിനെ കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് വിശദീകരിച്ചു നൽകി. സാങ്കേതിക വിദ്യയുടെ ലോകത്ത് സ്വതന്ത്രവും പങ്കുവെക്കാവുന്നതുമായ സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ പഠിക്കുന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ് എന്ന് ടീച്ചർ ഉദ്ഘാടന പ്രസംഗത്തിൽ കുട്ടികളെ ഓർമിപ്പിച്ചു. കൂടാതെ എല്ലാ കുട്ടികളും ഫ്രീഡം സോഫ്റ്റ്‌വെയർ ഡേയിൽ നടത്തുന്ന പരിപാടിയിൽ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടു.