ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം
2025-26 പ്രവേശനോത്സവം ജൂൺ2 10 മണിയ്ക്ക് വിഴിഞ്ഞം എസ് എഛ് ഒ ശ്രീ പ്രകാശ് സർ നിർവഹിച്ചു . യോഗത്തിൽ എഛ് എം ശ്രീമതി രശ്മി ടീച്ചർ സ്വാഗതം ആശംസിച്ചു .എസ് എം സി ചെയർപേഴ്സൺ ,സി ആർ സി കോ ഓർഡിനേറ്റർ ,പ്രസന്ന ടീച്ചർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു .കുട്ടികൾ പ്രവേശനോത്സവ ഗാനത്തിന് ചുവടു വെച്ചു .മധുരം നൽകി .സ്റ്റാഫ് സെക്രട്ടറി നന്ദി അർപ്പിച്ചു .
-
-
pravesanolsavam
പരിസ്ഥിതി ദിനം
ഗ്രീൻ അസംബ്ലി സംഘടിപ്പിച്ചു .പരിസ്ഥിതി ഗാനാലാപനം സ്‌കിറ് എന്നിവ നടത്തി .പരിസ്ഥിതി ദിന സന്ദേശം നൽകിയത് ശ്രീ എസ് കെ വിജയകുമാർ ആണ് .വൃക്ഷതൈ നടുകയും പോസ്റ്റർ രചന ക്വിസ് മത്സരം എന്നീവ സംഘടിപ്പിച്ചു
-
-
Environment Day
വായനദിനം
വായന ദിനത്തിൽ പ്രത്യക അസംബ്ലി സംഘടിപ്പിച്ചു .ഉദ്‌ഘാടനം നടത്തിയത് ഡോക്ടർ ജയകുമാർ സർ ആണ് .കവിതയും കഥയുമായി കുട്ടികൾ രസിച്ചു .സാഹിത്യ ഇടനാഴി ഒരുക്കി .ക്വിസ് ,മികച്ച വായനക്കാർ എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു .പുസ്തക പരിചയം നടത്തി .വായനകൂട് ഒരുക്കി .
ലഹരിവിരുദ്ധ ദിനം
ലഹരിവിരുദ്ധദിനത്തിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു .ലഹരി വിരുദ്ധ സന്ദേശം നൽകിയത് വിഴിഞ്ഞം പോലീസ് സബ് ഇൻസ്‌പെക്ടർ ശ്രീ സേവിയർ ജെ സർ ,ഫ്ലാഷ് മോബ് ,പ്രസംഗം ,പരീക്ഷണം എന്നീ പ്രവത്തനങ്ങൾ ചെയ്തു .വിഴിഞ്ഞം എസ് പി ജി നടത്തിയ ക്വിസ് മത്സരത്തിൽ ആരവ് രണ്ടാം സ്ഥാനം നേടി
-
-
say no to drugs
ദേശീയ ഡോക്ടർസ് ദിനം
ആരോഗ്യക്ലബ്ബിന്റേ നേതൃത്വത്തിൽ ഡോക്ടർസ് ദിനം സമുചിതമായി നടത്തി .ഡോക്ടർ ബിനീഷ് എൻ എസ് കുട്ടികളുമായി സംവദിച്ചു
-
-
DOCTORS DAY