ഒ.കെ.കെ.എസ്.ജി.എച്ച്.എസ്.എസ്. രാമന്തളി/അക്ഷരവൃക്ഷം/മലനാടിന്റെ രോദനം

14:33, 12 സെപ്റ്റംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. രാമന്തളി/അക്ഷരവൃക്ഷം/മലനാടിന്റെ രോദനം എന്ന താൾ ഒ.കെ.കെ.എസ്.ജി.എച്ച്.എസ്.എസ്. രാമന്തളി/അക്ഷരവൃക്ഷം/മലനാടിന്റെ രോദനം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മലനാടിന്റെ രോദനം

ആരോ പറഞ്ഞപഴ‍ഞ്ചൊല്ലുപോലെയാ
മലയാളനാട്ടിൽ ഫലിക്കുന്നുമൊക്കെയും..
കാടിന്റെ മക്കളെ ജീവജാലങ്ങളെ
കൊന്നൊടുക്കീ അവർ മാനുഷരല്ലവർ...
കാട്ടുതീപോലെ പടരുന്ന ക്രൂരത...
പൊരുതാനുമില്ല.... ജയിക്കാനുമില്ല....
ആരോരുമില്ലയോ മലയാളനാട്ടിൽ?
ആരുണ്ട് മക്കളെ ജീവജാലങ്ങളെ
മാറോട് ചേർക്കാൻ ഈമലനാട്ടിൽ....
മനുഷ്യന്റെ ഉള്ളിലെ ജാതിപിശാചിനെ
കടലിൽ താഴ്ത്തിയ ധീരനായകരെ
നി‍ങ്ങളെവിടെ???...
ഇനിയും വളരേണം ഈ മലനാട്ടിൽ
മലയാളനാടിനെ കരയിൽ കയറ്റുവാൻ
വളർന്നുവരുന്ന നായകരെ
ആരുണ്ട് ഇനിയെന്റെ മലനാട്ടിൽ?
ആരോ പറ‍‍‍‍ഞ്ഞ പഴഞ്ചൊല്ലുപോലെയാ
മലയാളനാട്ടിൽ ഫലിക്കുന്നുമൊക്കയും.

 

ശരണ്യ പി
10 സി ജി എച് എസ് എസ് രാമന്തളി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 12/ 09/ 2025 >> രചനാവിഭാഗം - കവിത