ഗവ.എൽ പി എസ് കൊണ്ടാട്
ഗവ.എൽ പി എസ് കൊണ്ടാട് | |
---|---|
വിലാസം | |
കൊണ്ടാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2017 | Glpskondadu |
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
ചരിത്രം
കോട്ടയം ജില്ലയിൽ വെള്ളിലാപ്പിള്ളി വില്ലേജിൽ രാമപുരം പഞ്ചായത്തിൽ കൊണ്ടാട് കരയിൽ രാമപുരം - ഉഴവൂർ റോഡിൽ കൊണ്ടാട് കുരിശുപള്ളി കവലയിൽ നിന്നും ഏകദേശം 200 മീറ്റർ തെക്കുഭാഗത്ത് കൊണ്ടാട് ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപത്തായി കൊണ്ടാട് ഗവൺമെന്റ് എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത് .
രാമപുരം പഞ്ചായത്തിലെ കൊണ്ടാട് എന്ന ഗ്രാമത്തിന്റെ സാംസ്കാരിക പൈതൃകത്തിന് നിദാനമായ കൊണ്ടാട് ഗവ.എൽ.പി.സ്കൂൾ സ്ഥാപിതമായത് 1916 - ൽ ആണ്. സ്കൂൾ സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തി മാളിയേക്കൽ ആശാൻ എന്ന പേരിൽ നമുക്കിപ്പോൾ അനുസ്മരിക്കാവുന്ന ബഹുമാന്യ ദേഹമാണ്. തെങ്ങനാൽ ആശാൻ, വള്ളിപ്പറമ്പിൽ ആശാൻ, തുടങ്ങിയവരെപ്പോലെ ഈ നാട്ടിൽ സ്ക്കൂളുകൾ വരുന്നതിനുമുമ്പ് വിദ്യാദാനം നടത്തിയിരുന്ന വ്യക്തിയായിരുന്നു മാളിയേക്കൽ ആശാൻ എന്നു പഴമക്കാർ പറയുന്നു. മാളിയേക്കൽ ആശാൻ മുൻകൈയെടുത്തു സ്ഥാപിച്ച കൊണ്ടാട് സ്കൂൾ അധികം കഴിയുന്നതിനു മുൻപു തന്നെ ജനകീയ കമ്മറ്റിയിൽ നിന്നുള്ള മാനേജർമാർ സ്കൂൾ ഭരണം ആരംഭിച്ചു. ആദ്യത്തെ മാനേജർ നാലുന്നടിയിൽ ശ്രീ. ആഗസ്തി ആയിരുന്നു. ക്രിസ്ത്യാനികൾ, ഈഴവർ, നായന്മാർ എന്നിവർക്ക് പ്രാതിനിധ്യമുള്ളതായിരുന്നു ജനകീയ കമ്മറ്റി. ക്രിസ്ത്യാത്യാനികൾക്കു പകുതി അവകാശം ബാക്കിയുള്ളതിന്റെ രണ്ടവകാശം ഈഴവർക്ക്, ഒരവകാരം നായന്മാർക്ക് എന്ന രീതിയിൽ ആനുപാതിക പ്രാതിനിധ്യ സ്വഭാവത്തിലുള്ളതായിരുന്നു ജനകീയ കമ്മറ്റി. ഓലക്കെട്ടിടമായിരുന്നു അന്ന് സ്ക്കൂളിന് ഉണ്ടായിരുന്നത്. നാട്ടുകാരുടെ മാനേജ്മെൻറ്, സ്കൂളിന് ഒരു നല്ല കെട്ടിടം പണികഴിപ്പിച്ചു. ഗവൺമെന്റ് ഗ്രാന്റ് സമയത്ത് കിട്ടുകയില്ല. ആ തുകമാത്രം നൽകിയാൽ അദ്ധ്യാപകർക്ക് വളരെ തുച്ഛമായ വേതനമേ ആകുകയുള്ളൂ താനും. ഗവൺമെൻറു സ്കൂളുകളാണങ്കിൽ അദ്ധ്യാപകർക്കു നേരിട്ടു ശമ്പളം കിട്ടും. ശമ്പളക്കൂടുതലുമുണ്ട്. ഈ കാര്യങ്ങളെല്ലാം മുൻനിർത്തി 1948-ൽ സ്ക്കൂൾ ഗവൺമെന്റിലേയ്ക്ക് വിട്ടുകൊടുത്തു. അതിനുമുമ്പ് രാമപുരം പള്ളി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ സ്കൂൾ ഏറ്റെടുക്കാൻ ജനകീയ കമ്മറ്റി സമീപിക്കുകയുണ്ടായി. ഏതെങ്കിലും പൊതുസ്ഥാപനങ്ങളോ സാമുദായിക സംഘടനകളോ സ്കൂൾ ഏറ്റെടുക്കാൻ തയ്യാറായില്ല. അങ്ങനെയാണ് കൊണ്ടാട് ഗവൺമെന്റ് സ്കൂളുണ്ടായത്. കാവാലിയേൽ കുറു അപ്പൂപ്പൻ, തെങ്ങനാൽ രാമൻ നായർ, കടലംകാട്ട് മാത്തൻ മാപ്പിള, പാണ്ടിക്കാട്ട് ശങ്കരൻ മേമന വർക്കി മാപ്പിള തുടങ്ങിയവർ കൊണ്ടാട് സ്കൂളിന്റെ മാനേജർമാരായി പ്രവർത്തിച്ചിട്ടുണ്ട്. സ്കൂൾ ഗവൺമെന്റിലേയ്ക്ക് വിട്ടുകൊടുക്കുന്നതു വരെ ഇവിടെ സൺഡേ സ്ക്കൂളും പ്രവർത്തിച്ചു വന്നിരുന്നു. പിന്നീട് പള്ളിക്കണ്ടത്തിനടുത്ത് പുതിയ സൺഡേസ്കൂൾ തീർക്കുകയും വളരെ കഴിയുന്നതിനുമുമ്പ് ഇഞ്ചനാനിയിൽ പാക്കാലപറമ്പിൽ മറ്റൊരു സൺഡേസ്കൂൾ തുടങ്ങുകയും ചെയ്തു. പള്ളിക്കണ്ടത്തിനടുത്തുള്ള സ്ക്കൂൾ ക്രമേണ നിന്നു പോവുകയും പാക്കാലപ്പറമ്പ് സൺഡേസ്കൂൾ കൊണ്ടാട് പള്ളിയായി വളരുകയും ചെയ്തു. അങ്ങനെ കൊണ്ടാട് പ്രദേശത്ത് ക്രിസത്യാനികൾക്ക് വേദപഠനത്തിനുള്ള ആദ്യത്തെ കേന്ദ്രമായിരുന്നു കൊണ്ടാട് സ്ക്കൂൾ എന്ന പ്രാധാന്യം കൂടി ഈ സ്കൂളിനുണ്ട്.
ഭൗതികസൗകര്യങ്ങള്‍
ലൈബ്രറി
പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂള്‍ ഗ്രൗണ്ട്
സയന്‍സ് ലാബ്
ഐടി ലാബ്
സ്കൂള്‍ ബസ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവര്‍ത്തനങ്ങള്‍
ശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം
എന്നിവരുടെ മേല്‍നേട്ടത്തില്‍ --
നേട്ടങ്ങള്‍
- -----
- -----
ജീവനക്കാര്‍
അധ്യാപകര്‍
- ജൻസി.ഏലിയാസ്. തടിയൻ, കൂത്താട്ടുകുളം. ഹെഡ്മിസ്ട്രസ്.
- ജെയ്സൺ.കെ.ജെയിംസ് .താമരശ്ശേരിൽ, കുണിഞ്ഞി. വഴിത്തല, ഇടുക്കി.
- റീന പി.പോൾ. ഇഞ്ചനാനിയിൽ, കൊണ്ടാട്.
- സ്വപ്ന, എം.വി. കണ്ടത്തിൽ, രാമപുരം.
അനധ്യാപകര്‍
- -----
- -----
മുന്‍ പ്രധാനാധ്യാപകര്‍
- 1947 - 1965, ശ്രീ. സി. രാമൻ ചെളിക്കണ്ടത്തിൽ, കൊണ്ടാട്.
- 1965 - 1968, ശ്രീ. പി.ആർ. ഗോപാലൻ നായർ, വടക്കനാട്ട്,കൊണ്ടാട്.
- 1968 - 1971, ശ്രീ. റ്റി.ജി. രാഘവൻ നായർ, തെങ്ങനാൽ, കൊണ്ടാട്.
- 1971 - 1973, ശ്രീ. പി.എൻ. നാരായണൻ നായർ, പൂവേലിൽ, ചക്കാമ്പുഴ.
- 1973 - 1975, ശ്രീമതി. കെ.ജി. ജഗദമ്മ ഭായി, കണ്ടത്തിൽ, രാമപുരം.
- 1975 - 1976, ശ്രീ. വാസുദേവ കൈമൾ, കൊമ്പനാനപ്പുഴ, നെച്ചിപ്പൂഴൂർ.
- 1976 - 1980, ശ്രീ. കെ.കെ. കേശവൻ മറ്റത്തിൽ, വലവൂർ.
- 1980 - ।981, ശ്രീ. വി.എൻ. മാണി. കരിപ്പൂക്കാട്ട്, കൂടപ്പുലം.
- 1981- 1985, ശ്രീ. കെ.എം. ജോർജ്ജ്, കപ്പടക്കുന്നേൽ, കൂടപ്പുലം.
- 1985 - 1986, ശ്രീമതി. പി.എം. ലക്ഷ്മികുട്ടിയമ്മ, കോട്ടയം.
- 1986 - ശ്രീമതി. കെ.ജി. ലീലാവതി, കോട്ടയം.
- 1986 - 1987, ശ്രീ. റ്റി.സി. തോമസ്, മോനിപ്പിള്ളി.
- 1987 - 1988, ശ്രീമതി. പി. ലക്ഷ്മിക്കുട്ടി, വയല.
- 1988 - 1989, ശ്രീ. കെ.കെ. ജോസഫ്, തേക്കുമല, കുറവിലങ്ങാട്.
- 1989 - ശ്രീ. പി.സി. തോമസ്, മോനിപ്പിള്ളി.
- 1989 - 1990, ശ്രീ. എ.പി. ഭാസ്കരൻ, ആനശ്ശേരിൽ, കൂടപ്പുലം.
- 1990- 1992, ശ്രീമതി. റ്റി.എൻ. തങ്കമ്മ, കണ്ടത്തിൽ, മേവട.
- 1992 - 1997, ശ്രീമതി. ശാരദക്കുഞ്ഞമ്മ, പാലപ്പുഴ ഭവൻ, നെച്ചിപ്പൂഴൂർ.
- 1997 - 2000, ശ്രീമതി. പി.എ. ലീലാമണി, രാജേഷ് ഭവൻ, രാമപുരം.
- 2000 - 2003, ശ്രീമതി. വി.എസ്. ശ്യാമളാമ്മ, ലാൽമഹൽ, രാമപുരം.
- 2003 - 2005, ശ്രീമതി. എം.പി. ചിന്നമ്മ, ചൊള്ളങ്കിയിൽ, രാമപുരം.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ------
- ------
- ------
വഴികാട്ടി
{{#multimaps:9.794465,76.645409|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|