മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി (എസ്.പി.സി). 2010 ഓഗസ്‌റ്റ് 2ന് കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് എസ്.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്കു തുടക്കംകുറിച്ചത്. ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗത വനം എക്‌സൈസ്[1] തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്.
എസ് പി സി യ്ക്കുള്ള അനുമതി ലഭിച്ചു -2025
മൂത്തേടത്ത് ഹയർ സെക്കൻ്ററി സ്‌കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റ് ആരംഭിക്കുന്നതിന് സർക്കാരിൽ നിന്നും അനുമതി ലഭിച്ചു.
ജൂൺ 12 - എസ്.പി.സി സെലക്ഷൻ ടെസ്റ്റ്
12-6-25 (വ്യാഴാഴ്ച) SPC യിൽ അംഗങ്ങളാകേണ്ട കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുള്ള ഒബ്ജകീട് മാതൃകയിലുള്ള എഴുത്തുപരീക്ഷ നടത്തി . 365 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു .
ഹിരോഷിമ - നാഗസാക്കി ദിനാചരണം - എസ് പി സി
ഹിരോഷിമ - നാഗസാക്കി ദിനത്തോടനുബന്ധിച്ച് മൂത്തേടത്ത് സ്കൂൾ SPC കേഡറ്റുകൾ യുദ്ധവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കുകയും യുദ്ധവിരുദ്ധ സന്ദേശ ജ്വാല തെളിയിക്കുകയും ചെയ്തു.