Schoolwiki:എഴുത്തുകളരി/ANOOPswiki

22:50, 26 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ANOOPswiki (സംവാദം | സംഭാവനകൾ) ('കുമ്മാട്ടി ലഘുചിത്രം|നടുവിൽ|പകരം=kool|9th textbook കേരളത്തിലെ വടക്കൻ ജില്ലകളിൽ പ്രചാരത്തിലുളള നാടൻ കലാരൂപമാണ്‌ കുമ്മാട്ടിക്കളി. മകരം, കുംഭ മാസങ്ങളി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുമ്മാട്ടി

kool
9th textbook

കേരളത്തിലെ വടക്കൻ ജില്ലകളിൽ പ്രചാരത്തിലുളള നാടൻ കലാരൂപമാണ്‌ കുമ്മാട്ടിക്കളി. മകരം, കുംഭ മാസങ്ങളിൽ കാർഷികോത്സവത്തിന്റെ ഭാഗമായും, ഓണക്കാലത്തെ നാടൻ വിനോദങ്ങളിലൊന്നായും കുമ്മാട്ടിക്കളി അവതരിപ്പിച്ചു പോരുന്നു. കമ്മാട്ടിപ്പുല്ലോ, വാഴയിലയോ കൊണ്ട്‌ ദേഹമാകെ മൂടി, വലിയ മുഖംമൂടികൾ വെച്ചാണ്‌ നർത്തകർ ഒരുങ്ങുക. കമുകിൻപാളയിലോ മുരിക്കിലോ ആണ്‌ മുഖംമൂടികൾ ഉണ്ടാക്കുക. ഈ മുഖം കൊണ്ടാണ്‌ വേഷങ്ങളെ തിരിച്ചറിയുന്നത്‌. ശ്രീകൃഷ്ണൻ, മഹാബലി, നാരദൻ, ഹനുമാൻ, ശിവഭൂതഗണങ്ങളായ കുംഭൻ, കഭോദരൻ, തളള എന്നിങ്ങനെ നീളുന്നു വേഷങ്ങൾ. ഓണവില്ലിനൊപ്പമാണ്‌ പാട്ട്‌. പുരാണകഥാസന്ദർഭങ്ങളായിരിക്കും പാട്ടിലെ വിഷയങ്ങൾ. ഓരോ ചെറൂസംഘങ്ങളായി ആട്ടവും പാട്ടുമായാണ്‌ കമ്മാട്ടികൾ വീടുതോറും കയറിയിറങ്ങുന്നത്‌. കമ്മാട്ടിക്കളിയ്ക്ക്‌ നിയതമായ നൃത്തച്ചുവടുകളൊന്നും ഇല്ലാത്തതിനാൽ കാണികളും ചിലപ്പോൾ സംഘത്തിനൊപ്പം നൃത്തം ചെയ്യാൻ കൂടാറുണ്ട്‌.

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/ANOOPswiki&oldid=2843600" എന്ന താളിൽനിന്ന് ശേഖരിച്ചത്