എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/നാഷണൽ സർവ്വീസ് സ്കീം/2025-26
നാഷണൽ സർവ്വീസ് സ്കീം 2025-26 വർഷത്തെ പ്രവർത്തനങ്ങൾ
പരിസ്‍ഥിതി ദിനത്തിൽ പങ്കാളികളായി എൻ.എസ്.എസ് യൂണിറ്റും
5/06/2025 വ്യാഴാഴ്ച, ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് "കല്പകം" എന്ന പ്രവർത്തനത്തിന്റെ ഭാഗമായി ഒരു കൽപ്പവൃക്ഷം നടുകയും ചെയ്യതു. അടിമാലി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. കെ.കെ.രാജു ഉദ്ഘാടനം നിർവഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസറുടെ നേതൃത്വത്തിൽ പ്ലക്കാർഡ് നിർമ്മിക്കുകയും തുടർന്ന് റാലി, പ്രതിജ്ഞ എടുക്കുകയും ചെയ്യതു. സ്കൂൾ പരിസരം വൃത്തിയാക്കി എൻഎസ്എസ് വോളണ്ടിയേഴ്സ് മാതൃകയായി മാറി.
റോഡ് സേഫ്‍റ്റി ക്ലാസ്സ്
6/06/2025 വെള്ളിയാഴ്ച്ച, ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെയും പ്രോഗ്രാം ഓഫിസറുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും റോഡ് സേഫ്റ്റിയെ കുറിച്ച് ക്ലാസ്സ് നൽകി. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് അറിയേണ്ട കാര്യങ്ങളെപ്പറ്റി ബ്രൈറ്റി ടീച്ചർ ക്ലാസ്സ് എടുത്തു. എൻഎസ്എസ് വോളണ്ടിയേഴ്സിനും കുട്ടികൾക്കും റോഡ് സേഫ്റ്റിയെ പറ്റി കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു.
എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്
7/06/2025 വ്യാഴാഴ്ച, ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെയും പ്രോഗ്രാം ഓഫീസറുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സിസ്റ്റർ ഗ്രെയ്സ് റാണി ക്ലാസ്സിന് നേതൃത്വം നൽകി.