സ്കൂൾ ഹെൽത്ത് ക്ലബ്ബ്

20:09, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV (സംവാദം | സംഭാവനകൾ) ('സ്കൂൾ ഹെൽത്ത് ക്ലബ്ബ് ആരോഗ്യമുള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ ഹെൽത്ത് ക്ലബ്ബ്

                           ആരോഗ്യമുള്ള ഒരു സമൂഹത്തിലെ  ആരോഗ്യമുള്ള പ്രവർത്തനങ്ങൾ ഉണ്ടാവുകയുള്ളു എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ടാണ് സ്കൂൾ ഹെൽത്ത് ക്ലബ്ബ് തുടങ്ങിയത് .സ്കൂൾ ഹെൽത്ത്  ക്ളബ്ബിന്റെ പ്രവർത്തനങ്ങൾക്കായി 15 അംഗങ്ങളുള്ള ഒരു ഗ്രൂപ്പിനെ തിരഞ്ഞടുത്തു .സ്കൂൾ ഹെൽത്ത് ഇൻസ്‌പെക്ടർ എന്ന പേരിലാണ് ഇവർ അറിയപ്പെട്ടത് .ആരോഗ്യ വകുപ്പിൻറെ സഹകരണത്തോടെ നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്തുനടത്താൻ സാധിച്ചു .മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനായി പോസ്റ്റർ പ്രാചരണവും ബോധവൽക്കരണക്ലാസ്സും നടത്തിയതും കുട്ടികളുടെ മാനസിക പ്രശ്നങ്ങൾ വിശകലനം ചെയ്ത് രക്ഷിതാക്കൾക്കായി നടത്തിയ ബോധവൽക്കരണ ക്ലാസും ഇതിൽ എടുത്തുപറയാവുന്നവയാണ് .ശുചിത്വശീലങ്ങൾ പ്രചരിപ്പിക്കാനായി പോസ്റ്റർ പ്രാചരണവും പ്ലാസ്റ്റിക് ഒഴിവാക്കാനായി ബോധവൽക്കരണപ്രവർത്തനങ്ങളും കമ്പോസ്റ്റു കുഴിയുടെ നിർമ്മാണവും ആരോഗ്യ ക്ലാസ്സുകളും സ്കൂൾ ഹെൽത്ത് ക്ലബ്ബിനെ മികവുറ്റതാക്കുന്നു .
                                                                                                                                                                                                                                                  
                                                                               മനോജ് എം ,എൽ. പി.എസ് .എ
"https://schoolwiki.in/index.php?title=സ്കൂൾ_ഹെൽത്ത്_ക്ലബ്ബ്&oldid=282321" എന്ന താളിൽനിന്ന് ശേഖരിച്ചത്