ജെ.എം.എൽ.പി.എസ്.പരന്നേക്കാട്
ജെ.എം.എൽ.പി.എസ്.പരന്നേക്കാട് | |
---|---|
വിലാസം | |
പരന്നേക്കാട് തിരൂര്‍ ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരൂര്‍ |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
25-01-2017 | Jktavanur |
ചരിത്രം
ഏകദദേശം 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് എല്ലാവരാലും അവഗണിക്കപ്പെട്ടു കിടന്നിരുന്ന ഒരു പ്രദേശമായിരുന്നു പരന്നേക്കാട് . ചരിത്രപരമായ കാരണങ്ങളാല്‍ വിദ്യാഭ്യാസപരമായും സാമൂഹ്യമായും സാമ്പത്തികമായും തിരൂരിലെ ഏറ്റവും പിന്നോക്കം നിന്നിരുന്ന പ്രദേശം.
നൂറുശതമാനവും മുസ്ലീങ്ങളും ഹരിജനങ്ങളുമടങ്ങിയ പിന്നോക്കവിഭാകക്കാര്‍ , നിത്യവൃത്തിക്ക് വകകണ്ടെത്തുന്നതിനുള്ള പരക്കം പാച്ചിലിനിടയില്‍ വിദ്യാഭ്യാസത്തെക്കുറിച്ചോ, സാമൂഹ്യപരിസ്ഥിതിപ്രശ്നങ്ങളെ കുറിച്ചോ ചിന്തിക്കാന്‍ സമയം കിട്ടാത്ത ജനത . തൊട്ടടുത്ത പ്രദേശത്തെ ഒരു യൂ പി സ്കൂളില്‍ നിന്നും നേടിയ ഏഴാം ക്ലാസ്സ് വരെയുള്ള പഠനമായിരുന്നു പലരുടെയും ഉന്നതവിദ്യാഭ്യാസയോഗ്യത. എം.ഇ. എസ്സ് വനിതാവിഭാഗം തുടങ്ങിയ ഒരു നഴ്സറി സ്കൂളായിരുന്നു ഇവിടത്തെ ആദ്യത്തെ സംരംഭം. അന്നത്തെ ബഹുമാനപ്പെട്ട കേരളമുഖ്യമന്ത്രിയാണ് ഉല്‍ഘാടനകര്‍മ്മം നിര്‍വ്വഹിച്ചത്. 1982 ല്‍ ജെ. എം. നഴ്സറി ആരംഭിച്ചതോടെ പ്രസ്തുത നഴ്സറി നിര്‍ത്തലാക്കി നഴ്സറി സ്കൂളില്‍ അവസാനിച്ചിരുന്ന ഭൗതീകവിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകാനും ഉയര്‍ന്ന ക്ലാസുകള്‍ ആരംഭിച്ചു പ്രദേശത്തെ പാവപ്പെട്ട കുട്ടികള്‍ക്ക് കൂടി പൊതുവിദ്യാഭ്യാസത്തിന്റെ ദൂഷ്യങ്ങളില്ലാത്ത മതമൂല്യങ്ങളില്‍ അധിഷ്‌ഠിതമായി ഉന്നതനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരുപ്രസ്ഥാനമാണ് ജംഇയ്യത്തുല്‍ മുസ്ലിമീന്‍ (ജെ. .എം) പരന്നേക്കാട്. മര്‍ഹും കൈനിക്കര മുഹമ്മദ് ഉണ്യേട്ടന്റെ നേതൃത്വത്തില്‍ വി. പി . ഉമ്മര്‍, അബൂബക്കര്‍ എന്ന ഹാജി , പി കുഞ്ഞു , എ. കെ ഹംസ ഹാജി , മര്‍ഹും കൈനിക്കര കാസിം ഹാജി, മര്‍ഹും വി. പി ഹംസ ഹാജി തുടങ്ങിയവര്‍ ആലോചിച്ചു. ജംഇയ്യത്തുല്‍ മുസ്ലിമീന്‍ സംഘടനക്ക് രൂപം നല്‍കി. ആദ്യം സ്വന്തമായി സംഭാവന നല്‍കി 10 സെന്‍റ് സ്ഥലം വിലക്കുവാങ്ങി, ഉദാരമതികളുടെ സഹായത്തോടെ 2 ക്ലാസ്സ് മുറികള്‍ പണികഴിപ്പിച്ചു 1984 ല്‍ ജെ. എം. എല്‍ പി സ്ക്കൂള്‍ ആരംഭിച്ചു
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
പ്രധാന കാല്‍വെപ്പ്:
മള്‍ട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
{{#multimaps: , | width=800px | zoom=16 }}